ആള് റിച്ചാണെങ്കിലും സഞ്ചാരത്തിൽ ആഡംബരമൊന്നുമില്ല! എംബാപ്പെയുടെ കാർ കളക്ഷൻ ഇതാ...

ലോകകപ്പില്‍ ഇന്ന് ഫ്രാന്‍സ്-ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ നടക്കാനിരിക്കെ സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയിലേക്കാണ് ഏവരുടേയും കണ്ണുകൾ. ടീമിനെ ഒറ്റയ്ക്ക് ഏത് വിജയത്തിലേക്ക് നയിക്കാനാവുന്ന ഈ താരത്തിന്റെ സാന്നിധ്യമാണ് ഫ്രഞ്ച് ടീമിന്റെ വജ്രായുധം. ഖത്തർ ലോകകപ്പിലെ ടോപ് സ്‌കോററും ഈ 23 വയസുകാരൻ തന്നെ.

ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ കളിക്കാരിൽ ഒരാളുകൂടിയാണ് ക്ലബ് ഫുട്ബോളിലെ പാരീസ് സെന്റ് ജെർമെയ്ൻ താരം. 2025 വരെ 120 മില്യൺ ഡോളറിനുള്ള കരാറിലാണ് പിഎസ്‌ജിയിൽ താരം പന്തുതട്ടുന്നത്. സ്പാനിഷ് തലസ്ഥാനത്തേക്ക് മാറുന്നതിനെക്കുറിച്ച് ഫ്രഞ്ച് താരം ലാലിഗ വമ്പൻമാരായ റയൽ മാഡ്രിഡുമായി ഒന്നിലധികം ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും അവസാനം ഫ്രാൻസിൽ തന്നെ തുടരാൻ തീരുമാനമെടുത്തതും കാൽപന്ത് ലോകത്ത് വൻചർച്ചകൾക്ക് വരെ വഴിവെച്ചിരുന്നു.

ഫുട്ബോൾ താരം എംബാപ്പെയുടെ കാർ കളക്ഷൻ ഇതാ...

എംബാപ്പെയുടെ ആസ്തി 2022-ൽ ഏകദേശം 110 മില്യൺ ഡോളറായാണ് കണക്കാക്കപ്പെടുന്നത്. പിഎസ്‌ജിയുമായുള്ള പുതിയ കരാർ ഇപ്പോൾ എംബാപ്പെയെ ലോകത്തിലെ ഏറ്റവും ധനികനായ ഫുട്ബോൾ കളിക്കാരിൽ ഒരാളാക്കി മാറ്റുകയും ചെയ്‌തിട്ടുണ്ട്. പ്രതിമാസം 4.84 മില്യൺ ഡോളർ ശമ്പളം വാങ്ങുന്ന എംബാപ്പെയ്ക്ക് പല സെലിബ്രിറ്റികളെയും പോലെ തന്നെ ഒരു വമ്പൻ കാർ ശേഖരം തന്നെയാണുള്ളത്. എന്നാൽ ഒരു വണ്ടി ഭ്രാന്തൻ ഒന്നുമല്ലാത്ത താരത്തിന്റെ ഗരാജിൽ വിലകൂടിയ ആഡംബര വാഹനങ്ങളോ സൂപ്പർ കാറുകളോ ഒന്നും ഉൾപ്പെടുന്നില്ല എന്ന വസ്‌തുത നമ്മളെ അതിശയിപ്പിച്ചേക്കാം. ഫ്രഞ്ച് ഫുട്ബോൾ താരമായ കിലിയൻ എംബാപ്പെയുടെ കാർ ശേഖരത്തെ നമുക്കൊന്ന് അടുത്തറിഞ്ഞാലോ?

എംബാപ്പെക്ക് ഒന്നിലധികം ഫോക്‌സ്‌വാഗൺ കാറുകൾ ഉണ്ട്. ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷനും വുൾഫ്സ്ബർഗ് ആസ്ഥാനമായ ജർമൻ വാഹന നിർമാതാക്കളും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഫലമായിരിക്കാം ഇതെന്നാണ് പ്രതീക്ഷിക്കുന്നത്. യുവ ഫുട്ബോൾ താരത്തിന്റെ ഗരാജിൽ ഒരു SF90 സ്ട്രാഡേലും 488 പിസ്തയും ഉണ്ടെന്ന് പറയപ്പെടുന്നു. ഔഡി, ബിഎംഡബ്ല്യു, റേഞ്ച് റോവർ, ഫെറാറി തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള ചില രഹസ്യ കാറുകൾ താരത്തിന്റെ പക്കലുണ്ടെന്നും നിരവധി കിംവദന്തികൾ ഉയരുന്നുണ്ട്. എംബാപ്പെയുടെ അതുല്യമായ ശേഖരത്തിന് പിന്നിൽ ലളിതമായ ഒരു കാരണമുണ്ട് കേട്ടോ... എന്തെന്നല്ലേ? 23-കാരന് ഇതുവരെ ഡ്രൈവിംഗ് ലൈസൻസ് ഇല്ല എന്നതാണ് അക്കാരണം.

ഫോക്‌സ്‌വാഗൺ ടിഗുവാൻ

കിലിയൻ എംബാപ്പെയുടെ കാർ ശേഖരത്തിലെ ആദ്യ കാർ വളരെ പ്രായോഗികവും മതിയായ പ്രീമിയംനെസ് നൽകുന്നതുമായ ഫോക്‌സ്‌വാഗൺ ടിഗുവാനാണ്. സ്റ്റൈലിഷും താങ്ങാനാവുന്ന വിലയുള്ളതുമായ താരത്തിന്റെ എസ്‌യുവി 1968 സിസി ശേഷിയുള്ള ഡീസൽ എഞ്ചിൻ കാറാണ്. ഓട്ടോമാറ്റിക് ഗിയർബോക്‌സുള്ള ഈ മോഡലിന് പരമാവധി 16.65 കിലോമീറ്റർ മൈലേജും കാറിന്റെ ഗ്രൗണ്ട് ക്ലിയറൻസ് 149 മില്ലിമീറ്ററുമാണുള്ളത്. അഞ്ച് സീറ്റുകളുള്ള ടിഗുവാൻ ധാരാളം സ്റ്റോറേജ് സ്‌പെയ്‌സോടെയാണ് വരുന്നത്. ഏകദേശം 30,000 ഡോളർ (ഏകദേശം 24,50,700 രൂപ) ആണ് ഈ എസ്‌യുവിയുടെ പ്രാരംഭ വില.

ഫോക്‌സ്‌വാഗൺ ടൂറെഗ്

ടിഗുവാൻ മോഡലിനേക്കാൾ അൽപ്പം വില കൂടുതലാണ് ഫോക്‌സ്‌വാഗൺ ടൂറെഗിന്. ഇതിന്റെ പ്രാരംഭ വില 61,000 ഡോളറാണ് വരുന്നത്. (ഏകദേശം 49,83,900 രൂപ). അഞ്ച് സീറ്റർ എസ്‌യുവിയിൽ ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകളുണ്ട്. ഡീസൽ ഓപ്ഷനുകളിൽ 3.0 ലിറ്റർ V6, 4.0 ലിറ്റർ ട്വിൻ ടർബോ V8 എഞ്ചിൻ എന്നിവ ഉൾപ്പെടുന്നു. മറുവശത്ത് പെട്രോൾ ഓപ്ഷനുകളിൽ 2.0 ലിറ്റർ L4, 3.0 ലിറ്റർ V6 എഞ്ചിൻ എന്നിവ ഉൾപ്പെടുന്നു. ഉപഭോക്താക്കൾക്ക് 3.0 ലിറ്റർ പ്ലഗ്-ഇൻ ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനും തെരഞ്ഞെടുക്കാം. എല്ലാ വേരിയന്റുകളും ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്.

ഫോക്‌സ്‌വാഗൺ മൾട്ടിവാൻ

കിലിയൻ എംബാപ്പെയുടെ കാർ ശേഖരത്തിൽ ഒരു മൾട്ടി യൂട്ടിലിറ്റി വാഹനവും ഉണ്ട്. ഫോക്‌സ്‌വാഗൺ മൾട്ടിവാൻ വളരെ വിശാലവുമായ കാറുകളിൽ ഒന്നാണ്. ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷനുമായി ജോടിയാക്കിയ ടർബോചാർജ്ഡ് ഫോർ-സിലിണ്ടർ എഞ്ചിനുകളുടെ ഒരു നിരയാണ് ഇതിന് കരുത്ത് പകരുന്നത്. ജർമൻ കാർ നിർമാതാക്കാൾ മൾട്ടിവാൻ 60,000 ഡോളറിന്റെ (ഏകദേശം 49,02,300 രൂപ) പ്രാരംഭ വിലയിലാണ് യൂറോപ്പിൽ വാഗ്ദാനം ചെയ്യുന്നത്. 43 മില്യൺ ഡോളർ (ഏകദേശം 4 കോടി രൂപ) പ്രതിമാസം ശമ്പളമുള്ള ഒരു ഫുട്‌ബോൾ താരത്തിന്റെ വേറിട്ട തെരഞ്ഞെടുപ്പാണ്.

ഫോക്‌സ്‌വാഗൺ ID.5

ഫ്രഞ്ച് താരത്തിന്റെ അതുല്യമായ കാർ ശേഖരത്തിലുള്ള ഏറ്റവും പുതിയ വാഹനമാണ് ഫോക്‌സ്‌വാഗൺ ID.5. സിൽവർ നിറത്തിലുള്ള ഇലക്‌ട്രിക് കാറാണിത്. ഇതിന്റെ പ്രാരംഭ വില വരുന്നത് 58,100 ഡോളറാണ്. ഇത് ഏകദേശം 47,46,900 രൂപയോളം വരും. പ്രോ, പ്രോ പെർഫോമൻസ്, GTX എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഇവി വിപണനം ചെയ്യുന്നത്. GTX പതിപ്പ് ഡ്യുവൽ മോട്ടോർ ഓൾ-വീൽ ഡ്രൈവ് ലേഔട്ടിലാണ് വരുന്നത്. നിലവിൽ ഏത് വേരിയന്റാണ് എംബാപ്പെയുടെ ഉടമസ്ഥതയിലുള്ളതെന്ന് വ്യക്തമല്ല.

മെർസിഡീസ് ബെൻസ് V-ക്ലാസ്

വിലകൂടിയ കാറുകളുടെ ഏത് ശേഖരത്തിലും വേറിട്ടുനിൽക്കുന്ന ഒരു സ്റ്റൈലിഷ് കാറാണ് മെർസിഡീസ് ബെൻസ് V-ക്ലാസ്. ഈ മൾട്ടി പർപ്പസ് വാഹനത്തിന്റെ സ്റ്റാൻഡേർഡ് പതിപ്പാണ് ഫുട്‌ബോൾ താരം സ്വന്തമാക്കിയിരിക്കുന്നത്. ഇത് മെയ്ബാക്ക് ഗിയറിനൊപ്പം വരുന്നില്ല. സ്റ്റാൻഡേർഡ് പതിപ്പിൽ ഏഴ് പേരെ ഉൾക്കൊള്ളാൻ കഴിയും. ഇതിന്റെ പ്രാരംഭ വില 52,600 ഡോറാണ് (ഏകദേശം 42,98,400 രൂപ). നിരവധി പ്രീമിയം ഫീച്ചറുകളാൽ സമ്പന്നമായതിനാൽ ദീർഘദൂര യാത്രകൾക്ക് വളരെ മികച്ച ഓപ്ഷനാണ് V-ക്ലാസ്. കിലിയൻ എംബാപ്പെയുടെ കാർ ശേഖരത്തിലെ ഏറ്റവും പ്രായോഗികമായ മോഡലാണിത്.

More from DriveSpark

Article Published On: Saturday, December 10, 2022, 16:00 [IST]
English summary
Volkswagen to ferrari french footballer kylian mbappe car collection
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X