വ്രൂം ഡ്രാഗ് റേസിന്റെ ആറാം എഡിഷന് മാർച്ച് നാലിന് തുടക്കം, അറിയേണ്ടതെല്ലാം

ഇന്ത്യയിലെ ഏറ്റവും ആവേശകരമായ ഡ്രാഗ് റേസ് ഇവന്റായ വ്രൂം അതിന്റെ ആറാം പതിപ്പുമായി തിരിച്ചെത്തിയിരിക്കുകയാണ്. 2022 മാർച്ച് നാലിനും 2022 മാർച്ച് ആറിനും ഇടയിൽ ഹൊസൂരിലെ തനേജ എയ്‌റോസ്‌പേസ് ആൻഡ് ഏവിയേഷൻസിലാണ് പരിപാടി നടക്കുക.

വ്രൂം ഡ്രാഗ് റേസിന്റെ ആറാം എഡിഷൻ തുടങ്ങുന്നു, അറിയാം കൂടുതൽ വിശദാംശങ്ങൾ

ഒരു ക്വാർട്ടർ മൈൽ ഡ്രാഗ് റേസാണ് വ്രൂം എന്നു ചുരുക്കി പറയാം. റേസുകളുടെയും ഔദ്യോഗിക ടൈം ഷീറ്റുകളുടെയും മേൽനോട്ടത്തിൽ ഫെഡറേഷൻ ഓഫ് മോട്ടോർ സ്‌പോർട്‌സ് ക്ലബ്‌സ് ഓഫ് ഇന്ത്യയിലെ (FMSCI) ഉദ്യോഗസ്ഥർ ചേർന്നാണ് റേസിംഗിന്റെ സമയം ഔദ്യോഗികമായി കണക്കാക്കുക.

വ്രൂം ഡ്രാഗ് റേസിന്റെ ആറാം എഡിഷൻ തുടങ്ങുന്നു, അറിയാം കൂടുതൽ വിശദാംശങ്ങൾ

ഏറ്റവും ആകർഷകവും വേഗതയേറിയതുമായ കാറുകളും മോട്ടോർസൈക്കിളുകളും VROOM 2022 പതിപ്പിൽ പങ്കെടുക്കും. ഇന്ത്യയുടെ പ്രീമിയർ ഡ്രാഗ് റേസിംഗ് ഇവന്റിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ഇതാ.

വ്രൂം ഡ്രാഗ് റേസിന്റെ ആറാം എഡിഷൻ തുടങ്ങുന്നു, അറിയാം കൂടുതൽ വിശദാംശങ്ങൾ

2022 മാർച്ച് 04 - ഒന്നാം ദിനം

2022 വ്രൂം ഡ്രാഗ് റേസിന്റെ ഒന്നാം ദിവസം മത്സരങ്ങൾ നടക്കില്ലെങ്കിലും നടപടിക്രമങ്ങൾ വളരെ നേരത്തെ തന്നെ ആരംഭിക്കും. ആദ്യ ദിവസം സൂക്ഷ്മപരിശോധനയും അന്തിമ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുമാകും നടക്കുക.

വ്രൂം ഡ്രാഗ് റേസിന്റെ ആറാം എഡിഷൻ തുടങ്ങുന്നു, അറിയാം കൂടുതൽ വിശദാംശങ്ങൾ

പങ്കെടുക്കുന്നവരെയും അവരുടെ വാഹനങ്ങളും റേസ് ഉദ്യോഗസ്ഥർ സൂക്ഷ്മമായി പരിശോധിക്കും. സ്റ്റാൻഡേർഡ് സുരക്ഷാ സമ്പ്രദായങ്ങൾ പാലിച്ചിട്ടുണ്ടോ എന്നറിയാനായിരിക്കും വാഹനങ്ങൾ പരിശോധനയ്ക്ക് വിധയമാക്കുക. കൂടാതെ ഇവന്റിൽ പങ്കെടുക്കുന്ന മോഡലിന്റെ പ്രവർത്തനത്തെ തടസപ്പെടുത്തുന്ന എന്തെങ്കിലും അപാകതകൾ ഉണ്ടോയെന്നും പരിശോധനയുണ്ടായിരിക്കും.

വ്രൂം ഡ്രാഗ് റേസിന്റെ ആറാം എഡിഷൻ തുടങ്ങുന്നു, അറിയാം കൂടുതൽ വിശദാംശങ്ങൾ

അതേസമയം പങ്കെടുക്കുന്നവർ ധരിക്കുന്ന റൈഡിംഗ് ഗിയറും വിശദമായി പരിശോധിക്കും. എല്ലാ ടൂവീലർ സെഗ്‌മെന്റുകളിലും പങ്കെടുക്കുന്നവർ മുഴുനീള റേസ് ബൂട്ടുകൾ, ഫുൾ-ഗൗണ്ട്ലെറ്റ് ഗ്ലൗസ്, ഡബിൾ-ഡി റിംഗുകളുള്ള ശരിയായ ഫുൾ-ഫേസ് ഹെൽമെറ്റ് എന്നിവയ്‌ക്കൊപ്പം പുറകിലും കാൽമുട്ടിലും സംരക്ഷണമുള്ള ലെതർ റേസ് സ്യൂട്ട് ധരിക്കേണ്ടത് നിർബന്ധമാണ്.

വ്രൂം ഡ്രാഗ് റേസിന്റെ ആറാം എഡിഷൻ തുടങ്ങുന്നു, അറിയാം കൂടുതൽ വിശദാംശങ്ങൾ

വേഗമേറിയ ഫോർ വീൽ വാഹനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നവർ ക്രാഷ് ഹെൽമെറ്റ്, ശരിയായ റേസ് ഷൂ, കയ്യുറകൾ എന്നിവയും ധരിക്കേണ്ടതുണ്ട്. ഒരു റൈഡർ അല്ലെങ്കിൽ ടീമിന് ക്വാർട്ടർ മൈൽ ഡ്രാഗ് റേസ് ട്രാക്ക് മത്സരത്തിന് മുന്നോടിയായി പരിശോധിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ അതിനും ആദ്യ ദിനം സമയം ഉണ്ടാകും.

വ്രൂം ഡ്രാഗ് റേസിന്റെ ആറാം എഡിഷൻ തുടങ്ങുന്നു, അറിയാം കൂടുതൽ വിശദാംശങ്ങൾ

2022 മാർച്ച് 05 - രണ്ടാം ദിനം

വ്രൂം ഡ്രാഗ് റേസിന് തുടക്കമാവുന്നത് 2022 മാർച്ച് അഞ്ചിനായിരിക്കും. സ്റ്റോക്ക് കാറുകളും ബൈക്കുകളും മുതൽ വീലുകളിൽ രൂപമാറ്റം വരുത്തിയ രാക്ഷസന്മാരായ വാഹനങ്ങൾ, അതോടൊപ്പം ഇന്ത്യയിൽ നിർമിച്ച അതിവേഗ മോഡലുകൾ വരെ ക്വാർട്ടർ മൈൽ ഡ്രാഗ് റേസിലേക്ക് എത്തും.

വ്രൂം ഡ്രാഗ് റേസിന്റെ ആറാം എഡിഷൻ തുടങ്ങുന്നു, അറിയാം കൂടുതൽ വിശദാംശങ്ങൾ

ടു-സ്ട്രോക്ക് അല്ലെങ്കിൽ ഫോർ-സ്ട്രോക്ക്, ചെറിയ ബൈക്കുകൾ അല്ലെങ്കിൽ വലിയ ബൈക്കുകൾ എന്നിവയെല്ലാം ഇവിടെയുണ്ടാകും. വിനീതമായ മാരുതി സുസുക്കി സെൻ മുതൽ 100 bhp കരുത്തിന് മുകളിൽ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഹൈപ്പർ ഹോണ്ട സിറ്റി സെഡാനുകൾ വരെ മത്സര രംഗത്തേയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വ്രൂം ഡ്രാഗ് റേസിന്റെ ആറാം എഡിഷൻ തുടങ്ങുന്നു, അറിയാം കൂടുതൽ വിശദാംശങ്ങൾ

2022 മാർച്ച് 06 - മൂന്നാം ദിനം

ഡ്രാഗ് റേസ് പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിനം കൂടിയാണ് അവസാന ദിവസമായ മാർച്ച് 06. ഇവന്റിന്റെ ഏറ്റവും വേഗമേറിയ ക്വാർട്ടർ മൈൽ സമയം കണ്ടെത്തുന്ന ദിനമെന്ന പ്രത്യേകതയും ഇതിനുണ്ട്. വിദേശ ബൈക്കുകളുടെയും കാറുകളുടെയും ക്ലാസുകൾ ഡ്രാഗ് സ്ട്രിപ്പിലേക്ക് പ്രവേശിക്കും. കൂടാതെ, നിങ്ങളുടെ ജീവിതത്തിൽ കണ്ടേക്കാവുന്ന ഏറ്റവും വലിയ ശബ്ദമുള്ള ദിവസങ്ങളിൽ ഒന്നായിരിക്കാം ഇത്.

വ്രൂം ഡ്രാഗ് റേസിന്റെ ആറാം എഡിഷൻ തുടങ്ങുന്നു, അറിയാം കൂടുതൽ വിശദാംശങ്ങൾ

രാജ്യത്തുടനീളമുള്ള ഏറ്റവും വേഗതയേറിയതും ഉച്ചത്തിലുള്ളതുമായ കാറുകളും ബൈക്കുകളും അതത് ക്ലാസുകളിലെ കിരീട പോരാട്ടത്തിനായി പരസ്പരം മത്സരിക്കും. ബൈക്കിംഗ് പ്രേമികൾക്ക് ആവേശം പകരാൻ സുസുക്കി ഹയാബൂസയും ബിഎംഡബ്ല്യു S1000RR മോട്ടോർസൈക്കിളുകളും വരെ പരസ്പരം ഏറ്റുമുട്ടും. കാർ വിഭാഗത്തിൽ ലംബോർഗിനി, പോർഷ, ഫെരാറി, ഔഡി മുതലായവയിൽ നിന്നുള്ള കാറുകളുടെ മത്സരവും ഉണ്ടാകും.

വ്രൂം ഡ്രാഗ് റേസിന്റെ ആറാം എഡിഷൻ തുടങ്ങുന്നു, അറിയാം കൂടുതൽ വിശദാംശങ്ങൾ

ക്ലാസിഫിക്കേഷൻ

വ്രൂം ഡ്രാഗ് മീറ്റിൽ പങ്കെടുക്കുന്ന എല്ലാവർക്കും ന്യായമായ മത്സരം ഉറപ്പാക്കാൻ വാഹനങ്ങളുടെ തരംതിരിക്കലും ഉണ്ടാവും. നിലവിൽ 4-വീലർ സെഗ്മെന്റിനു കീഴിൽ 35 ക്ലാസിഫിക്കേഷനുകളും ഇരുചക്ര വാഹനങ്ങൾക്ക് കീഴിൽ 20 ക്ലാസിഫിക്കേഷനുകളുമുണ്ട്.

വ്രൂം ഡ്രാഗ് റേസിന്റെ ആറാം എഡിഷൻ തുടങ്ങുന്നു, അറിയാം കൂടുതൽ വിശദാംശങ്ങൾ

ഇത്തരത്തിലുള്ള ക്ലാസിഫിക്കേഷനുകൾ രൂപീകരിക്കുന്നതിന് കുറഞ്ഞത് 10 എൻട്രികളെങ്കിലും ആവശ്യമാണ് എന്നത് എടുത്തുപറയേണ്ടതാണ്. കൂടാതെ മോട്ടോർസ്പോർട്സിൽ സ്ത്രീകളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി വനിതാ റൈഡർമാർക്കും ഡ്രൈവർമാർക്കും പ്രത്യേക തരംതിരിവ് ഉണ്ട്.

വ്രൂം ഡ്രാഗ് റേസിന്റെ ആറാം എഡിഷൻ തുടങ്ങുന്നു, അറിയാം കൂടുതൽ വിശദാംശങ്ങൾ

എങ്ങനെ പങ്കെടുക്കാം

വ്രൂം ഡ്രാഗ് റേസിൽ പങ്കെടുക്കുന്നതിന് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി മാർച്ച് ഒന്നു വരെ ആണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് VROOM GENEVAഎന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. ഇവന്റിൽ പങ്കെടുക്കാനുള്ള ഫീസ് വെറും 2,000 രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്.

വ്രൂം ഡ്രാഗ് റേസിന്റെ ആറാം എഡിഷൻ തുടങ്ങുന്നു, അറിയാം കൂടുതൽ വിശദാംശങ്ങൾ

തെരഞ്ഞെടുത്ത ക്ലാസ് അനുസരിച്ച് ഈ ഫീസിൽ വർധനവുണ്ടായേക്കാം. വ്രൂം ഡ്രാഗ് മീറ്റിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് പങ്കെടുക്കുന്നവർക്ക് +91-7022450500 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

ടിക്കറ്റുകൾ

ഡ്രാഗ് റേസ് കാണാനുള്ള ടിക്കറ്റുകൾ Insider.in എന്ന വെബ്സൈറ്റിൽ നിന്നും വാങ്ങാം. ഒരാൾക്ക് 300 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. തമിഴ്‌നാട് സംസ്ഥാനത്തിന്റെ എല്ലാ കോവിഡുമായി ബന്ധപ്പെട്ട പ്രോട്ടോക്കോളുകളും വേദിയിലുള്ള എല്ലാവരും നിർബന്ധമായും പാലിക്കേണ്ടതും ഇതിൽ ഇരട്ട-വാക്‌സിനേറ്റഡ് സർട്ടിഫിക്കറ്റും ഉൾപ്പെടുന്നു എന്നതും എടുത്തുപറയേണ്ടതാണ്.

വ്രൂം ഡ്രാഗ് റേസിന്റെ ആറാം എഡിഷൻ തുടങ്ങുന്നു, അറിയാം കൂടുതൽ വിശദാംശങ്ങൾ

തമിഴ്‌നാടിന്റെ കോവിഡുമായി ബന്ധപ്പെട്ടഎല്ലാ പ്രോട്ടോക്കോളുകളും വേദിയിലുള്ള എല്ലാവരും നിർബന്ധമായും പാലിക്കേണ്ടതും ഇതിൽ ഇരട്ട-വാക്‌സിനേറ്റഡ് സർട്ടിഫിക്കറ്റും ഉൾപ്പെടുന്നു എന്നതും എടുത്തു പറയേണ്ടതാണ്.VROOM ഡ്രാഗ് മീറ്റിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇവിടെ കാണാം: linktr.ee/vroomdragmeet

More from DriveSpark

Article Published On: Monday, February 28, 2022, 18:02 [IST]
English summary
Vroom drag race is back sixth edition vroom dates timing registration details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X