2 കോടിയുടെ ആഡംബര കാർ വാങ്ങി കേരളത്തിലെ പ്രായം കുറഞ്ഞ CEO, പണ്ട് ജീവനക്കാരന് 70 ലക്ഷത്തിന്റെ കാർ സമ്മാനിച്ചയാളാ

വെബ് ആൻഡ് ക്രാഫ്റ്റ് (Web And Craft) എന്ന വെബ് ഡിസൈനിംഗ് കമ്പനിയെ കുറിച്ച് നമ്മളിൽ ചിലരെങ്കിലും കേട്ടിട്ടുണ്ടാവും. ഇനിയും മനസിലാകാത്തവർക്കായി വേറൊരു സംഭവം പറഞ്ഞുതരാം. ഏറ്റവും മികച്ച ജീവനക്കാരന് മെർസിഡീസ് ബെന്‍സ് സി-ക്ലാസ് മോഡൽ സമ്മാനമായി നല്‍കിയ കൊരട്ടി ഇന്‍ഫോ പാര്‍ക്കിലെ ഐടി സൊല്യൂഷന്‍ കമ്പനിയാണ് വാക് എന്നറിയപ്പെടുന്ന വെബ് ആൻഡ് ക്രാഫ്റ്റ്സ്. ഇതിന്റെ സിഇഒയും സ്ഥാപകനുമായ എബിന്‍ ജോസ് കേരളത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ യുവ വ്യവസായി എന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടയാള് കൂടിയാണ്.

40 രാജ്യങ്ങളിലായി ഉപയോക്താക്കളുള്ള മലയാളിയുടെ ഐടി കമ്പനിക്ക് ശരാശരി 25 കോടി രൂപയോളം വാർഷിക വരുമാനമുണ്ടെന്നാണ് കണക്കുകൾ. വെബ് ഡിസൈനിംഗിന് ഒപ്പം വെബ് ആപ്ലിക്കേഷൻ, ഇ-കൊമേഴ്സ് ഡെവലപ്മെന്റ്, ഗ്രാഫിക് ഡിസൈനിംഗ്, മൊബൈൽ ആപ്പ് ഡെവലപ്മെൻറ് ആൻഡ് മാർക്കറ്റിംഗ് എന്നീ സേവനങ്ങളും എബിന്‍ ജോസിന്റെ വെബ് ആൻഡ് ക്രാഫ്റ്റ്സ് നൽകുന്നുണ്ട്.

Web And Crafts IT Company CEO Abin Jose Tom Buys New BMW i7 Electric Luxury Sedan

കോട്ടയം ജില്ലയിലെ ചെങ്ങളം എന്ന ഗ്രാമത്തിലെ കര്‍ഷക കുടുംബത്തില്‍ പിറന്ന എബിന്റെ ഐടി കമ്പനി പ്രവർത്തനം ആരംഭിച്ചിട്ട് ഏകദേശം 12 കൊല്ലത്തോളമായി. കേരളത്തിൽ ആദ്യമായാണ് മെർസിഡീസ് ബെൻസിന്റെ ആഡംബര സെഡാൻ തന്റെ ജീവനക്കാരന് ഒരു കമ്പനി സമ്മാനം കൊടുക്കുന്നത് തന്നെ. ഇക്കാരണത്താൽ തന്നെ സംഭവം വലിയ വാർത്തയുമായിരുന്നു. വെബ് ആൻഡ് ക്രാഫ്റ്റ്സിന്റെ ചീഫ് ക്രിയേറ്റീവ് ഓഫീസർ ക്ലിന്റ് ആന്റണിക്കാണ് വാഹനം സമ്മാനം കൊടുത്തത്.

2012-ൽ വെബ് ആൻഡ് ക്രാഫ്റ്റ്‌സ് തുടങ്ങിയത് മുതൽ കമ്പനിയുടെ വളർച്ചയിലും വിജയത്തിലും നിർണായക പങ്കുവഹിച്ചിരുന്ന ക്ലിന്റ് കമ്പനിയുടെ ആദ്യജീവനക്കാരൻ കൂടിയാണ്. എന്തായാലും സംഗതി ഹിറ്റായതോടെ ബ്രാൻഡിന്റെ ഇമേജും വേറെ തലത്തിലെത്തി. ഇപ്പോഴിതാ സ്വന്തമായി പുത്തനൊരു ആഡംബര കാർ വാങ്ങിയിരിക്കുകയാണ് വാക്രയുടെ സിഇഒയും സ്ഥാപകനുമായ എബിന്‍ ജോസ്.

Web And Crafts IT Company CEO Abin Jose Tom Buys New BMW i7 Electric Luxury Sedan

മറ്റേതുമല്ല, സിനിമാക്കാർക്കിടയിലും വലിയ വ്യവസായികൾക്കിടയിലും ഏറെ ജനപ്രിയമായ ബിഎംഡബ്ല്യുവിന്റെ i7 എന്ന ഇലക്‌ട്രിക് ലക്ഷ്വറി സെഡാനാണ് എബിന്‍ ജോസിന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ കൊച്ചിയിലെ വിതരണക്കാരായ ബിഎംഡബ്ല്യു ഓട്ടോക്രാഫ്റ്റിൽ നിന്നുമാണ് ഐടി കമ്പനി മുതലാളി പുത്തൻ വാഹനം വാങ്ങിയിരിക്കുന്നത്.

എബിന്‍ ജോസ് തന്റ ബിഎംഡബ്ല്യു i7 ഇലക്‌ട്രിക് കാറിന്റെ ഡെലിവറിയെടുക്കുന്ന വീഡിയോ ഡീലർഷിപ്പ് ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിട്ടുമുണ്ട്. eDrive50 M സ്പോർട്ട്, xDrive60 M സ്പോർട്ട്, M70 xDrive എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ വിപണിയിലെത്തുന്ന ഇവിയുടെ ബേസ് മോഡലായ eDrive50 M സ്പോർട്ടാണ് വെബ് ആൻഡ് ക്രാഫ്റ്റ്സ് സിഇഒയുടെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്.

Web And Crafts IT Company CEO Abin Jose Tom Buys New BMW i7 Electric Luxury Sedan

2.03 കോടി രൂപ എക്സ്ഷോറൂം വില വരുന്ന ബിഎംഡബ്ല്യു i7 eDrive50 M സ്പോർട്ടിന് ടാക്‌സും ഇൻഷുറൻസ് എന്നിവയെല്ലാമായി ഏകദേശം 2.11 കോടി രൂപയോളമാണ് കൊച്ചിയിൽ വരുന്ന ഓൺ-റോഡ് വില. കസ്റ്റമൈസേഷന് അനുസരിച്ച് വില വീണ്ടും വർധിക്കും. എബിൻ ജോസിന്റെ വാഹനത്തിൽ എന്തെങ്കിലും കസ്റ്റമൈസേഷനുകൾ നടപ്പിലാക്കിയിട്ടുണ്ടോയെന്ന് വ്യക്തമല്ല. അടിസ്ഥാനപരമായി പുതിയ 7 സീരീസിന്റെ ഓൾ-ഇലക്‌ട്രിക് പതിപ്പാണ് i7 ഇലക്‌ട്രിക്.

101.7kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് ബിഎംഡബ്ല്യു i7 ഇലക്‌ട്രിക് സെഡാന് തുടിപ്പേകുന്നത്. ഇത് 544 bhp പവറിൽ പരമാവധി 745 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഒറ്റ തവണ ചാർജ് ചെയ്‌താൽ 591 കിലോമീറ്റർ മുതൽ 625 കിലോമീറ്റർ വരെ റേഞ്ച് വാഹനത്തിന് നൽകാനാവും. വെറും 0-100 കിലോമീറ്റർ വേഗതയിലെത്താൻ ഇവിക്ക് വെറും 4.7സെക്കൻഡ് മതിയാവും. കാറിന്റെ പരമാവധി വേഗം 239 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുമുണ്ട്.

34 മിനിറ്റിനുള്ളിൽ ബിഎംഡബ്ല്യു i7 ഇവിയുടെ ബാറ്ററികൾ 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ ഡിസി ചാർജറിലൂടെ സാധിക്കുമെന്നതാണ് മറ്റൊരു ഹൈലൈറ്റ്. കോടികൾ മുടക്കുന്നതിനാൽ തന്നെ അത്യാധുനിക ഫീച്ചറുകളെല്ലാം ബിഎംഡബ്ല്യുവിന്റെ ഇലക്ട്രിക് കാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 14.9 ഇഞ്ച് വലിപ്പമുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 12.3 ഇഞ്ചും വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനുമായി കർവ്‌ഡ് ഡിസ്‌പ്ലേയാണ് ബിഎംഡബ്ല്യു ഒരുക്കിയിട്ടുള്ളത്.

ആമസോൺ ഫയർ ടിവിയിലൂടെ മീഡിയ സ്ട്രീമിംഗ് നൽകുന്നതിന് 31.3 ഇഞ്ച്, 8K സിനിമ സ്‌ക്രീനും കാറിന്റെ റൂഫിലായി ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. പിൻഡോറുകളിൽ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്ലൈമറ്റ് കൺട്രോൾ, സീറ്റിംഗ് എന്നിവ നിയന്ത്രിക്കുന്നതിനായി 5.5 ഇഞ്ച് ടച്ച്‌സ്‌ക്രീനും നൽകിയിട്ടുണ്ട്. 19 വയസുള്ളപ്പോൾ സ്വന്തം സ്ഥാപനം തുടങ്ങിയ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സിഇഒയായ എബിന്റെ യാത്രകൾ ഇനി എന്തായാലും കളറാവും.

More from DriveSpark

Article Published On: Wednesday, December 25, 2024, 9:00 [IST]
English summary
Web and crafts it company ceo abin jose tom buys new bmw i7 electric luxury sedan
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X