അ‌ന്ന് ബെൻസ്, ഇന്ന് മൂന്ന് പേർക്ക് മഹീന്ദ്ര ഇലക്ട്രിക് എസ്‌യുവി; ഈ മലയാളി ജീവനക്കാരുടെ ഭാഗ്യദേവൻ

ഏറ്റവും മികച്ച ജീവനക്കാരന് മെർസിഡീസ് ബെന്‍സ് സി-ക്ലാസ് മോഡൽ സമ്മാനമായി നല്‍കിയ കൊരട്ടി ഇന്‍ഫോ പാര്‍ക്കിലെ ഐടി സൊല്യൂഷന്‍ കമ്പനിയായ വെബ് ആന്‍ഡ് ക്രാഫ്റ്റ്സിനെ അങ്ങനെ വണ്ടിഭ്രാന്തൻമാരാരും പെട്ടന്ന് മറക്കാനിടയില്ല. കേരളത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ യുവ വ്യവസായി എന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടയാള് കൂടിയാണ് വാക്കിന്റെ സിഇഒയും സ്ഥാപകനുമായ എബിന്‍ ജോസ്. വെബ് ഡിസൈനിംഗിന് ഒപ്പം വെബ് ആപ്ലിക്കേഷൻ, ഇ-കൊമേഴ്സ് ഡെവലപ്മെന്റ്, ഗ്രാഫിക് ഡിസൈനിംഗ്, മൊബൈൽ ആപ്പ് ഡെവലപ്മെൻറ് ആൻഡ് മാർക്കറ്റിംഗ് എന്നീ സേവനങ്ങളാണ് വാക് നൽകുന്നത്.

പണ്ട് ജീവനക്കാരന് ബെൻസ് സമ്മാനിച്ച മുതലാളി ഇപ്പോഴിതാ വീണ്ടും വാഹനങ്ങൾ സമ്മാനമായി നൽകി ഞെട്ടിച്ചിരിക്കുകയാണ്. വെബ് ആന്‍ഡ് ക്രാഫ്റ്റ്സിന്റെ 13-ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് കമ്പനിയില്‍ ദീര്‍ഘകാലമായി മികച്ച സേവനം നല്‍കിവരുന്ന മൂന്ന് ജീവനക്കാർക്ക് മഹീന്ദ്രയുടെ ട്രെൻഡിംഗായ XEV 9e ഇലക്ട്രിക് എസ്‌യുവികൾ സമ്മാനിച്ചിരിക്കുന്നത്. കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന വാക് ബിയോണ്ട് ടെക്നോളജി ആന്‍ഡ് മാര്‍ക്കറ്റിംഗ് സമ്മിറ്റിലാണ് ഇത്തരമൊരു ആദരിക്കൽ നടന്നിരിക്കുന്നത്.

Web And Crafts IT Company Gifts 3 Mahindra XEV 9e Electric SUVs To Employees

മാര്‍ക്കറ്റിംഗ് ഹെഡ് ശ്രീവേദ് എംപി, പിഎച്ച്പി വിഭാഗം ഹെഡ് മിഥുന്‍ രാജ് കെആര്‍, ഗ്ലോബല്‍ സെയില്‍സ് ഹെഡ് അനൂപ് കെ ജോസഫ് എന്നിവര്‍ക്കാണ് വെബ് ആന്‍ഡ് ക്രാഫ്റ്റ്സിന്റെ സിഇഒ എബിന്‍ ജോസ് മഹീന്ദ്രയുടെ ഇലക്ട്രിക് എസ്‌യുവി സമ്മാനമായി കൊടുത്തിരിക്കുന്നത്. 21.90 ലക്ഷം രൂപ മുതൽ 30.50 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര XEV 9e ഇവിയുടെ എക്സ്ഷോറൂം വില വരുന്നത്. കമ്പനിയുടെ ഏര്റവും പുതിയ ഇലക്ട്രിക് INGLO പ്ലാറ്റ്‌ഫോമിലാണ് ഇ-എസ്‌യുവിയുടെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.

നല്ല ഇന്റീരിയർ സ്‌പെയ്‌സ്, സ്റ്റെബിലിറ്റി, മികച്ച ഹാൻഡ്‌ലിംഗ് ശേഷി എന്നിവ വാഗ്ദാനം ചെയ്യുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌തതാണ് INGLO പ്ലാറ്റ്‌ഫോം. ഒപ്പം അൾട്രാ-ഹൈ-സ്ട്രെങ്ത് ബോറോൺ സ്റ്റീൽ ഫ്രെയിലാണ് വാഹനത്തിന്റെ പണിപൂർത്തിയാക്കിയിരിക്കുന്നത്. 59 kWh, 79 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളോടെയാണ് മഹീന്ദ്രയുടെ ഇലക്ട്രിക് എസ്‌യുവി വിപണിയിലെത്തിയിരിക്കുന്നത്.

Web And Crafts IT Company Gifts 3 Mahindra XEV 9e Electric SUVs To Employees

മഹീന്ദ്ര XEV 9e ഇവിയുടെ ചെറിയ ബാറ്ററി പതിപ്പ് 228 bhp പവറിൽ പരമാവധി 380 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇത് സിംഗിൾ ചാർജിൽ 542 കിലോമീറ്റർ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. മറുവശത്ത് വലിയ 79 kWh വേരിയന്റ് 282 bhp കരുത്തിൽ 380 Nm torque വരെയും വികസിക്കാൻ പാകമാണ്. ഇതിന് ഫുൾ ചാർജിൽ 656 കിലോമീറ്റർ റേഞ്ചാണ് കമ്പനി പറയുന്നത്.

മെച്ചപ്പെട്ട തെർമൽ സംരക്ഷണത്തിനും ഈടുതലിനും പേരുകേട്ട ലിഥിയം ഇരുമ്പ് ഫോസ്ഫേറ്റ് (LFP) ബാറ്ററി പായ്ക്കുകളാണ് ഇവ. 175 kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ വെറും 20 മിനിറ്റിനുള്ളിൽ 20-80 ശതമാനം ചാർജ് കൈവരിക്കാനും ഇലക്ട്രിക് എസ്‌യുവിക്കാവും. എക്സ്റ്റീരിയർ പോലെ തന്നെ ആഡംബരത്തം തുളുമ്പുന്നതാണ് ഇന്റീരിയറും. ഡാഷ്‌ബോർഡിൽ മൂന്ന് വലിയ 12.30 ഇഞ്ച് സ്‌ക്രീനുകളാണ് മഹീന്ദ്ര XEV 9e ഇവിയിൽ ഒരുക്കിയിരിക്കുന്നത്.

സിനിമാസ്കോപ്പ് കോക്ക്പിറ്റ് എന്നാണ് വിശേഷിപ്പിക്കുന്ന ഈ സംവിധാനത്തിന് പുറമെ റിയർസീറ്റ് യാത്രക്കാർക്കായി രണ്ട് അധിക സ്‌ക്രീനുകളും കൊടുത്തിട്ടുണ്ട്. വിഷൻഎക്സ് ഓഗ്മെന്റഡ് റിയാലിറ്റി HUD, MAIA, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8295 പ്രോസസർ, 24 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ്, സീറ്റ് വെന്റിലേഷനോടുകൂടിയ ലെതറെറ്റ് അപ്ഹോൾസ്റ്ററി, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന സീറ്റുകൾ തുടങ്ങിയ സവിശേഷതകളും വാഹനത്തിലുണ്ട്.

ഇതുകൂടാതെ 7 എയർബാഗുകൾ, ലെവൽ 2+ ADAS, 360-ഡിഗ്രി ക്യാമറ, ഡൈനാമിക് ലൈറ്റുകളുള്ള ഇൻഫിനിറ്റി ഗ്ലാസ് റൂഫ്, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ, 16-സ്പീക്കർ ഓഡിയോ സിസ്റ്റം, ഓട്ടോമാറ്റിക് പാർക്കിംഗ് തുടങ്ങിയ സംഗതികളും മഹീന്ദ്ര XEV 9E ഇലക്ട്രിക് എസ്‌യുവിയുടെ മറ്റ് ഫീച്ചറുകൾ. നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കുള്ള മഹീന്ദ്രയുടെ ഏറ്റവും ചെലവേറിയ ഇലക്ട്രിക് എസ്‌യുവിയാണിത്.

More from DriveSpark

Article Published On: Thursday, August 21, 2025, 12:32 [IST]
English summary
Web and crafts it company gifts 3 mahindra xev 9e electric suvs to employees
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X