പിറെലിയുടെ ടെക്‌നിക്ക്! മത്സരങ്ങൾക്കു ശേഷം F1 ടയറുകൾ എന്തുചെയ്യുമെന്ന് അറിയാമോ?

ഫോർമുല വൺ റേസിംഗിനെ പറ്റി അറിയാത്തവരായി ആരും തന്നെയുണ്ടാവില്ല അല്ലേ. സംഭവം എന്താണെന്ന് വിശദമായി അറിയില്ലെങ്കിലും F1 എന്ന പേര് കേൾക്കാത്തവർ നമുക്കിടയിൽ വളരെ ചുരുക്കം തന്നെയായിരിക്കുമെന്ന് വേണമെങ്കിൽ പറയാം. മൈക്കൾ ഷൂമാക്കറിലൂടെ കാറോട്ട മത്സരങ്ങളെ പ്രണിയിച്ചവരും നമുക്കിടയിൽ ഏറെയുണ്ട്.

കാറോട്ട മത്സര ആരാധകർക്ക് ഏറെ കൗതുകമുള്ള ഒന്നാണ് ടയറുകൾ. സാധാരണ ടയറുകളിൽ നിന്നും ഏറെ വ്യത്യസ്‌തമാണിവ എന്നതാണ് കൗതുകം ലേശം കൂടാൻ കാരണമാവുന്നത്. സാധാരണ ടയറുകളിലേതുപോലെ ഗ്രിപ്പുകൾ ഇല്ലാത്ത വലിപ്പമേറിയ ടയറുകളാണ് മത്സരത്തിനുപയോഗിക്കുന്ന കാറുകളിൽ കാണാനാവുന്നത്. ഫോർമുല വൺ കാറിന്റെ പെർഫോമൻസിൽ ഇത്തരം ടയറുകൾക്ക് കാര്യമായ പങ്കുണ്ട്.

പിറെലിയുടെ ടെക്‌നിക്ക്! മത്സരങ്ങൾക്കു ശേഷം F1 ടയറുകൾ എന്തുചെയ്യുമെന്ന് അറിയാമോ?

ഫോർമുല വണ്ണിന്റെ ചരിത്രത്തിലുടനീളം ടയറുകൾ വലിയ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. മത്സരത്തിനിടെ ടയറുകളിൽ അതിവേഗത്തിൽ മാറുന്ന കാഴ്ച്ചയും കാണികളിൽ ആവേശമുണർത്താറുണ്ട്. കാറോട്ട മത്സരങ്ങൾ ഒരിക്കലെങ്കിലും കണ്ടിട്ടുള്ളവർക്ക് തോന്നിയിട്ടുള്ള ചോദ്യമാകും മത്സരങ്ങൾക്കു ശേഷം ഈ F1 ടയറുകൾ എന്തു ചെയ്യുമെന്നുള്ളത് അല്ലേ...? അതിനുള്ള ഉത്തരമാണ് ഈ ലേഖനം നിങ്ങൾക്ക് തരിക.

F1 ടയറുകൾ എന്ന് പറയുമ്പോൾ തന്നെ പിറെലി എന്ന ബ്രാൻഡിനെ ഓർമിക്കാതെ വയ്യ. ആദ്യ ലോക ചാമ്പ്യൻഷിപ്പ് ഇവന്റ് മുതൽ പിറെലി ഫോർമുല 1 റേസിംഗിൻ്റെ ഭാഗമാണ്. 1950-1958, 1981-1986, 1989-1991 എന്നീ വർഷങ്ങളിൽ പിറെലി ഫോർമുല വൺ കാറോട്ട മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. പിന്നീട് 2011-ൽ കമ്പനി ലോക ചാംപ്യൻഷിപ്പിന്റെ എക്സ്ക്ലൂസിവ് ടയർ പാർട്നറായി മാറിയതും ചരിത്രമാണ്.

പിറെലിയുടെ ടെക്‌നിക്ക്! മത്സരങ്ങൾക്കു ശേഷം F1 ടയറുകൾ എന്തുചെയ്യുമെന്ന് അറിയാമോ?

2010 അവസാനത്തോടെ ബ്രിഡ്ജ്‌സ്റ്റോണിന്റെ പിൻമാറ്റ തീരുമാനത്തെ തുടർന്നാണ് ഇറ്റാലിയൻ ബ്രാൻഡ് സ്പോൺസർഷിപ്പ് ഏറ്റെടുക്കുന്നത്. നിലവിലെ കരാർ പ്രകാരം കുറഞ്ഞത് 2024 വരെ ഔദ്യോഗിക പങ്കാളിയായി തുടരാൻ ഇറ്റാലിയൻ ടയർ ബ്രാൻഡിനാവും. ഓരോ മത്സരങ്ങളിലെ ടീം അല്ലെങ്കിൽ കൺസ്ട്രക്ടർക്കും പിറെലി 13 സെറ്റ് ഡ്രൈ ടയറുകൾ നൽകുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.

എന്നാൽ ഓരോ മത്സരങ്ങൾക്ക് ശേഷവും ഈ ടയറുകൾക്ക് എന്ത് സംഭവിക്കുമെന്ന് അറിയേണ്ടേ? പരിസ്ഥിതിയുടെ പുരോഗതിക്കായുള്ള പിറെലിയുടെ 'ഗ്രീൻ ടെക്നോളജി' പ്രോഗ്രാമിന്റെ ഭാഗമായി ഈ ടയറുകൾ തിരികെ പിറെലിയുടെ അടുക്കലേക്ക് തന്നെയാണ് എത്തുന്നത്. അങ്ങനെ ടയറുകൾ പാരിസ്ഥിതികമായി വിനിയോഗിക്കപ്പെടുന്നു. അതായത് അടിസ്ഥാനപരമായി അവ പുനരുപയോഗം ചെയ്യപ്പെടുന്നു എന്ന് സാരം.

പിറെലിയുടെ ടെക്‌നിക്ക്! മത്സരങ്ങൾക്കു ശേഷം F1 ടയറുകൾ എന്തുചെയ്യുമെന്ന് അറിയാമോ?

മത്സരങ്ങൾക്ക് ശേഷം തിരികെ എത്തുന്ന ടയറുകളുടെ തകരാറും തേയ്മാനവും പരിശോധിച്ചതിനു ശേഷം പഠനവിധേയമാക്കുന്നതിന്റെ ഭാഗമായി റീഡിങ്ങുകൾ ചിത്രമെടുത്തും എഴുതിയും മാറ്റും. പിന്നീട് പ്രത്യേത മിശ്രിതത്തിൽ കഴുകി വൃത്തിയാക്കി അവ പിരെലിക്ക് തിരികെ കൈമാറും. ടയറുകൾ പീസുകളായി മാറ്റി കണ്ടെയ്‌നറുകളിൽ ഘടിപ്പിക്കുന്നു. തുടർന്ന് ഓരോ ഗ്രാൻഡ് പ്രിക്‌സിന് ശേഷം ഓക്‌സ്‌ഫോർഡ്‌ഷയറിലെ ഡിഡ്‌കോട്ടിനടുത്തുള്ള ഒരു സിമന്റ് ഫാക്ടറിയിലേക്കാണ് അയയ്‌ക്കുന്നത്.

അവിടെ മറ്റ് റോഡ് കാർ ടയറുകൾക്കൊപ്പം ഇവയും ഇടംപിടിക്കും. അതിനു ശേഷം കീറിപറിഞ്ഞ ടയറുകൾ ചെറിയ ഉരുളകൾ ഉണ്ടാക്കുന്നു. അവിടെ സിമന്റ് നിർമാണത്തിന് ആവശ്യമായ തീവ്ര ഊഷ്മാവിനുള്ള ഇന്ധനമായാണ് പിന്നീട് ഈ അവശിഷ്ടങ്ങൾ ഉപയോഗിക്കുക. ഇതിനു ശേഷം മിച്ചമാകുന്നത് കാർബൺ അവശിഷ്ടങ്ങൾ മാത്രമാകും. ഇവ പ്രകൃതിക്ക് ദോഷമാകാത്ത രീതിയിലാണ് നശിപ്പിക്കുന്നത്. ഒരു F1 കാറിന്റെ റിമ്മിൽ ഘടിപ്പിച്ചാൽ പിറെലി ടയർ 'ഉപയോഗിച്ചതായി' കണക്കാക്കും.

അതായത് റിമ്മുകളിൽ നിന്നും ഈ ടയറുകൾ നീക്കം ചെയ്യാൻ ശ്രമിക്കുന്നത് ടയറുകൾക്ക് കേടുപാടുണ്ടാക്കും എന്നതിനാലാണ്. അതിനാൽ, ഒരിക്കൽ ഘടിപ്പിച്ച ടയർ ഉപയോഗിച്ചില്ലെങ്കിൽ പോലും അത് മത്സരത്തിന് പുനരുപയോഗിക്കില്ല. ഇറ്റലിയിലെ മിലാൻ ആസ്ഥാനമായാണ് ബഹുരാഷ്ട്ര ടയർ നിർമാതാക്കളായ പിറെലി പ്രവർത്തിക്കുന്നത്. 1922 മുതൽ മിലാൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള കമ്പനി ആറാമത്തെ വലിയ ടയർ നിർമാതാക്കൾ കൂടിയാണ്. കാറുകൾക്കും മോട്ടോർസൈക്കിളുകൾക്കും പുറമെ സൈക്കിളുകൾക്ക് വരെ പിറെലി ടയറുകൾ ഉത്പാദിപ്പിക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
What happens to the f1 tyres after a race is over all things to know
Story first published: Thursday, February 2, 2023, 13:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X