എന്തിനാണ് ക്രൂയിസ് കൺട്രോൾ? നമ്മുടെ നിരത്തുകൾക്ക് വഴങ്ങുമോ ഈ ഫീച്ചർ

കാറുകളിൽ കാണപ്പെടുന്ന ഏറ്റവും പ്രായോഗികവും നൂതനവുമായ സാങ്കേതികവിദ്യകളിൽ ഒന്നാണ് ക്രൂയിസ് കൺട്രോൾ. പണ്ട് ലക്ഷ്വറി കാറുകളിൽ മാത്രം കണ്ടിരുന്ന ക്രൂസ് കൺട്രോൾ സൗകര്യം ഇന്ന് പ്രീമിയം ഹാച്ച്ബാക്ക് മുതലുള്ള സെഗ്മെന്റുകളിൽ വരെ ലഭ്യമായി തുടങ്ങിയിട്ടുണ്ട് എന്നതിനാൽ സാധാരണക്കാർക്കും ഈ ആഡംബര ഫീച്ചർ ഇന്ന് പരിചിതമാണ്. എന്നാൽ ഇതിനെ കുറിച്ച് അറിയാത്ത ചിലരെങ്കിലും നമുക്കിടയിലുണ്ടാവും അല്ലേ.

ഒരു മോട്ടോർ വാഹനത്തിന്റെ വേഗത സ്വയം നിയന്ത്രിക്കുന്ന സംവിധാനമാണ് ക്രൂയിസ് കൺട്രോൾ എന്ന് വളരെ ലളിതമായി പറയാം. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ വേഗം നിശ്ചിത അളവിൽ സെറ്റ് ചെയ്യുന്ന രീതിയാണിത്. ഡ്രൈവർ സെറ്റു ചെയ്ത പോലെ ഒരു സ്ഥിരമായ വേഗത നിലനിർത്താൻ കാറിനെ ഈ സംവിധാനം സഹായിക്കുകയും ചെയ്യും. എന്നാൽ നമ്മുടെ നാട്ടിലെ തിക്കിനും തിരക്കിലും ഈ ഫീച്ചർ പ്രായോഗികമാണോ എന്നൊരു ചോദ്യം നിലനിൽക്കുന്നുണ്ട്.

എന്തിനാണ് ക്രൂയിസ് കൺട്രോൾ? നമ്മുടെ നിരത്തുകൾക്ക് വഴങ്ങുമോ ഈ ഫീച്ചർ

മുകളിൽ പറഞ്ഞതുപോലെ ഈ സംവിധാനം ഏറ്റവും കൂടുതൽ പ്രായോഗികമാവുന്നത് വലിയ ഹൈവേകളിലാണ്. അതായത് നേരേ നീണ്ടുനിവർന്നു കിടക്കുന്ന ഹൈവേകളിൽ മാത്രമേ ക്രൂസ് കൺട്രോളിന് ശരിക്കുമുള്ള ഹരം നൽകാനും ആസ്വദിക്കാനുമാവൂ. എക്‌സ്പ്രസ് വേകളിൽ സ്ഥിരമായി ഓടുന്ന വ്യക്തികൾക്ക് ഈ ഫീച്ചർ കാറുകളെ കൂടുതൽ സൗകര്യപ്രദമാക്കുന്നുണ്ട്. ഇത് ഡ്രൈവറുടെ ക്ഷീണം കുറയ്ക്കാൻ സഹായിക്കുന്ന സവിശേഷതയായതിനാൽ തന്നെ ഇനിയും കൂടുതൽ കാറുകളിക്ക് കടന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദീർഘനേരം വാഹനമോടിക്കുമ്പോൾ പ്രത്യേകിച്ചും പ്രയോജനകരമാണ്. ക്രൂയിസ് കൺട്രോൾ സാങ്കേതികവിദ്യകൾ ഡ്രൈവിംഗ് പ്രായോഗികമാക്കുന്നു എന്നതിനു പുറമെ ഇന്ധന ഉപഭോഗവും മലിനീകരണവും കുറയ്ക്കാനും സഹായിക്കുന്നുണ്ട്. സ്ഥിരമായ വേഗത നിലനിർത്താൻ ആക്സിലറേറ്ററോ ബ്രേക്ക് പെഡലുകളോ ഉപയോഗിക്കാതെ ചെയ്യുന്നതിനാൽ ഹൈവേകളിൽ ഡ്രൈവറിന്റെ പണി കൂടുതൽ കുറയ്ക്കും. ആദ്യ കാലങ്ങളിൽ ഈ സംവിധാനം സ്വമേയുള്ള ഇടപെടലില്ലാതെ ആക്‌സിലറേഷൻ നിയന്ത്രിക്കാൻ കേബിളുകളാണ് ഉപയോഗിച്ചിരുന്നത്. ഇവിടെ കേബിൾ നിയന്ത്രിക്കുന്ന ഒരു ആക്യുവേറ്റർ വഴി ത്രോട്ടിൽ ഇടപഴകിക്കൊണ്ട് വേഗത ക്രമീകരിച്ചു.

എന്തിനാണ് ക്രൂയിസ് കൺട്രോൾ? നമ്മുടെ നിരത്തുകൾക്ക് വഴങ്ങുമോ ഈ ഫീച്ചർ

ഡ്രൈവർ ക്രൂയിസ് കൺട്രോളിൽ സെറ്റുചെയ്‌ത വേഗതയെ ആശ്രയിച്ച്, ആവശ്യമായ കരുത്തിനും വേഗത ഉത്പാദിപ്പിക്കുന്നതിനുമായി ആക്യുവേറ്റർ ത്രോട്ടിൽ പൊസിഷൻ ക്രമീകരിച്ചു. എന്നാൽ ഈ പ്രവർത്തനമല്ല ഇന്നിറങ്ങുന്ന കാറുകളിൽ നമുക്ക് കാണാനാവുന്നത്. ആധുനിക സാങ്കേതികവിദ്യകളുടെ വികസനത്തോടെ ക്രൂയിസ് കൺട്രോൾ സംവിധാനങ്ങൾ ഇപ്പോൾ പൂർണമായും ഇലക്ട്രോണിക് സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. അതായത് കേബിളിന് പകരം, ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റുമായി (ECU) ബന്ധിപ്പിച്ചിരിക്കുന്ന വിവിധ സെൻസറുകളിലൂടെയാണ് ഇപ്പോൾ സിസ്റ്റം ത്രോട്ടിൽ നിയന്ത്രിക്കുന്നത്.

അതിനാൽ ഡ്രൈവർ ഒരു സ്പീഡ് ക്രൂയിസ് കൺട്രോളിൽ സെറ്റ് ചെയ്‌താൽ ഉടൻ, വേഗത നിലനിർത്താൻ ആവശ്യമായ ത്രോട്ടിൽ പൊസിഷൻ ഇസിയു കണക്കാക്കുകയും വയർലെസ് ആയി ത്രോട്ടിൽ നിയന്ത്രിക്കുകയും ചെയ്യുന്നു. ത്രോട്ടിൽ ക്രമീകരിക്കുന്നതിലൂടെ റോഡിന്റെ അവസ്ഥ പരിഗണിക്കാതെയാണ് ഈ വേഗത നിലനിർത്തുന്നത് എന്നതും ഓർമിക്കേണം. ആയതിനാൽ ക്രൂയിസ് കൺട്രോൾ എങ്ങനെ ഉപയോഗിക്കാമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

എന്തിനാണ് ക്രൂയിസ് കൺട്രോൾ? നമ്മുടെ നിരത്തുകൾക്ക് വഴങ്ങുമോ ഈ ഫീച്ചർ

കാർ ക്രൂയിസ് കൺട്രോൾ മോഡിൽ ഇടുന്നതിനുമുമ്പ് ഈ സവിശേഷത പ്രതികൂല കാലാവസ്ഥയിലോ റോഡ് സാഹചര്യങ്ങളിലോ ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്ന് ഓർമിക്കുക. ഒട്ടേറെ വളവും തിരിവും കയറ്റങ്ങളും ഇറക്കങ്ങളും ട്രാഫിക്കുമുള്ള റോഡുകളിലുമെല്ലാം നമുക്കിത് ഒഴിവാക്കാം. റോഡിന്റെ അവസ്ഥ പ്രവചിക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ മാനുവലായി ആക്‌സിലറേഷൻ പ്രവർത്തിപ്പിക്കുന്നതാണ് നല്ലത്. 55-70 കിലോമീറ്ററാണ് ക്രൂസ് കൺട്രോളിന് അനുയോജ്യമായ വേഗം. ഇതിനപ്പുറം ആവേശം കാണിച്ചാൽ അപകടങ്ങൾ ക്ഷണിച്ച് വരുത്തിയേക്കാം.

ക്രൂസ് കൺട്രോൾ ഓൺ ചെയ്തു കഴിഞ്ഞാൽ പിന്നെ പൂർണമായും വിശ്രമിക്കാമെന്നു കരുതരുത്. കാൽപ്പാദം എപ്പോഴും ബ്രേക്കിനും ആക്‌സിലേറ്ററിനും സമീപത്തായിത്തന്നെ സൂക്ഷിക്കേണ്ടതുണ്ട്. അതോടൊപ്പം സ്റ്റിയറിംഗിലും കൈവിട്ട കളികളൊന്നും വേണ്ട താനും. മുൻപിൽ പോകുന്ന വാഹനം പെട്ടെന്നു ബ്രേക്ക് ഇടുകയോ മറ്റോ ചെയ്യാനുള്ള സാധ്യത നമ്മുടെ റോഡുകളിൽ എപ്പോഴും ഉണ്ടെന്നതിനാലാണ് ഈ മുൻകരുതലുകളെല്ലാം സ്വീകരിക്കേണ്ട ആവശ്യം വരുന്നത്. എന്നാൽ ഏതെല്ലാം ഘട്ടങ്ങളിൽ യഥാർഥ രീതിതിൽ ഈ ഫീച്ചർ ഉപയോഗപ്പെടുത്താനാവുമെന്ന് ഒന്നു പറഞ്ഞു തരട്ടെ...

എന്തിനാണ് ക്രൂയിസ് കൺട്രോൾ? നമ്മുടെ നിരത്തുകൾക്ക് വഴങ്ങുമോ ഈ ഫീച്ചർ

ക്രൂയിസ് കൺട്രോൾ ഉപയോഗിച്ച് നിലനിർത്താൻ ആഗ്രഹിക്കുന്ന വേഗതയിൽ മാനുവലായി എത്തുക. ആവശ്യമുള്ള വേഗതയിൽ എത്തിക്കഴിഞ്ഞാൽ, ക്രൂയിസ് കൺട്രോൾ ഓണാക്കാം. ഓണായെന്ന് ഉറപ്പായാൽ ആക്സിലറേറ്ററിൽ നിന്ന് കാൽ എടുക്കാം. 55-70 കിലോമീറ്റർ സ്പീഡാണ് സുരക്ഷിതമെന്ന് വീണ്ടും ഓർമിക്കാം. ക്രൂയിസ് കൺട്രോൾ ഫീച്ചർ ഓണാക്കി, ആക്‌സറേറ്ററിൽ നിന്നും കാലെടുക്കുന്ന സമയത്തെ സ്പീഡിലാവും പിന്നീട് കാർ സഞ്ചരിക്കുക. ഇതിനുശേഷം അപകടം ഒഴിവാക്കാൻ റോഡിൽ നിരന്തരം ശ്രദ്ധ പുലർത്തുകയും വേണം.

പിന്നീട് ഒരു ഘട്ടത്തിൽ കാറിന്റെ വേഗത വർധിപ്പിക്കണമെന്ന് തോന്നിയാൽ സ്റ്റിയറിംഗ് വീലിലെ + ബട്ടൺ അമർത്തുകയാണ് വേണ്ടത്. അതേസമയം ക്രൂയിസ് കൺട്രോൾ കുറഞ്ഞ വേഗതയിൽ സജ്ജീകരിക്കാൻ സ്റ്റിയറിങ്ങിലെ - ബട്ടണും അമർത്തുക. ഇതിനായി ബ്രേക്ക് പെഡൽ അമർത്താനും കഴിയും. എന്നാൽ പെഡൽ ഉപയോഗിക്കുകയാണെങ്കിൽ ക്രൂയിസ് കൺട്രോൾ സവിശേഷത വിച്ഛേദിക്കപ്പെടും.

ക്രൂസ് കൺട്രോൾ ഓൺ ചെയ്തുവച്ച് മറ്റൊരു വാഹത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കരുത്. ആക്‌സിലേറ്റർ സ്വയമേ അമർത്തിത്തന്നെ വേണം ഈ പ്രവർത്തനവും ചെയ്യാൻ. ക്രൂയിസ് കൺട്രോൾ ബട്ടണുകളുടെ സ്ഥാനം കാറുകളുടെ മോഡലുകൾ അനുസരിച്ച് വ്യത്യാസപ്പെടാം. അതിനാൽ കാർ സ്റ്റാർട്ട് ചെയ്യും മുമ്പ് ഇക്കാര്യങ്ങൾ മനസിലാക്കുന്നതാണ് നല്ലത്. ഈ സവിശേഷതയുടെ ഏറ്റവും വലിയ നേട്ടം ഡ്രൈവിംഗ് കൂടുതൽ സൗകര്യപ്രദമാക്കുന്നു എന്നതാണ്. എന്നാൽ മറ്റ് പല സവിശേഷതകളും പോലെ, ഇതിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ടെന്നതും മനസിൽ സൂക്ഷിക്കണം.

Most Read Articles

Malayalam
English summary
What is cruise control feature and how to use it wisely details
Story first published: Friday, January 27, 2023, 12:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X