റെയിൽവേ ട്രാക്കിന് സമീപം ഇങ്ങനെയൊരു ബോർഡ് കണ്ടിട്ടുണ്ടോ? ഇതിന്റെ അർഥം അറിയാതെ പോയല്ലോ
ട്രെയിൻ യാത്രകൾ ഇഷ്‌ടപ്പെടാത്തവരായി അധികമാരും നമുക്കിടയിൽ ഉണ്ടാവില്ലല്ലേ. ഇന്ത്യയുടെ യാത്രാ സംവിധാനങ്ങളുടെ ജീവനാഢിയായാണ് ട്രെയിനുകൾ അറിയപ്പെടുന്നത് തന്നെ. രാജ്യത്ത് ഏറ്റവും ചെലവ് കുറഞ്ഞ യാത്ര മാര്‍ഗങ്ങളിലൊന്നായതിനാൽ തന്നെ ദീർഘദൂര യാത്രകൾക്കും മറ്റുമായി കൂടുതൽ ആളുകൾ ആശ്രയിക്കുന്നതും കൂകിപ്പായുന്ന തീവണ്ടികളേയാണ്. ഇടയ്ക്ക് ടോയ്‌ലറ്റിൽ പോവാനായാലും ഒന്ന് കാപ്പി കുടിക്കാനോ വിശ്രമിക്കാനായി അൽപം കിടക്കണമെന്ന് തോന്നിയാലുമെല്ലാം സാധ്യമാവുന്നത് ട്രെയിൻ യാത്രയിൽ മാത്രമാണ്. അതിനാൽ കാര്യമായ ആശങ്കകളൊന്നുമില്ലാതെ ഇവിടെ ട്രാവലിംഗ് സാധ്യമാവും. വന്ദേഭാരത് പോലുള്ള വേഗമേറിയ പുതുതലമുറ തീവണ്ടികളും നമുക്കിപ്പോൾ സുപരിചിതമായി കഴിഞ്ഞു.
ശരിക്കും പറഞ്ഞാൽ ഓരോ ട്രെയിൻ യാത്രകളും ഓരോ അനുഭവങ്ങൾ നൽകിയാവും കടന്നുപോയിട്ടുണ്ടാവുക. അല്ലെങ്കിൽ വരാനിരിക്കുന്ന യാത്രകൾ സമ്മാനിക്കാനിരിക്കുന്നത് സന്തോഷവും ആനന്ദകരവുമായ അനുഭവമായിരിക്കും. ട്രെയിൻ യാത്രയുടെ ആകർഷണം യാത്രയിൽ മാത്രമല്ല, അതിനെ ചുറ്റിപ്പറ്റിയുള്ള കൗതുകകരമായ ചില വിശദാംശങ്ങളിലും മറഞ്ഞിരിപ്പുണ്ടെന്നതാണ് രസകരമായ കാര്യം. അത്തരം കാര്യങ്ങൾ നമ്മളിൽ പലരും അറിയാൻ ശ്രമിക്കുന്നില്ലെന്നതാണ് സത്യം.

ട്രെയിൻ ചൂളമടിക്കുന്നതും വൈകിയാലും വേഗത വർധിപ്പിക്കാത്തതിന്റെയും എല്ലാം കാരണങ്ങൾ മുമ്പ് ഞങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതുപോലെ തന്നെ തീവണ്ടിയുമായി ബന്ധപ്പെട്ട മറ്റൊരു കൗതുകകരമായ കാര്യമാണ് ഈ ലേഖനത്തിലൂടെ പങ്കുവെക്കാൻ ഒരുങ്ങുന്നത്. മിക്കപ്പോഴും നമ്മൾ ശ്രദ്ധിക്കാതെ പോവുന്ന എത്രയോ രഹസ്യങ്ങളാണെന്നോ ട്രാക്ക് മുതൽ ട്രെയിനിനകത്ത് വരെ ഒളിഞ്ഞിരിക്കുന്നത്.
റെയിൽവേ ട്രാക്കുകൾക്ക് സമീപം 'C/F' അല്ലെങ്കിൽ 'W/L' എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന ബോർഡുകൾ നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ഈ നിഗൂഢ സിമ്പലുകൾ റെയിൽവേ പ്രവർത്തനങ്ങളുടെ മേഖലയിൽ കാര്യമായ പങ്ക് തന്നെയാണ് വഹിക്കുന്നത്. സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായകമായൊരു കോഡാണ് ഇതിനു പിന്നിൽ ഒളിഞ്ഞിരിക്കുന്നത്. ട്രാക്കുകൾക്ക് അടുത്തായി സ്ഥിതിചെയ്യുന്ന ഈ ബോർഡുകൾ വരാനിരിക്കുന്ന ട്രാക്ക് അവസ്ഥകളെക്കുറിച്ച് ലോക്കോ പൈലറ്റുമാർ എന്നറിയപ്പെടുന്ന ട്രെയിൻ ഓപ്പറേറ്റർമാർക്കുള്ള നിർദേശമാണ് നൽകുന്നത്.

ഇതിൽ 'C/F' എന്നാൽ 'വിസിൽ' എന്നും 'W/L' എന്നാൽ 'വിസിൽ ആൻഡ് ലെവൽ ക്രോസിംഗ്' എന്നുമാണ് സൂചിപ്പിക്കുന്നത്. ഈ ബോർഡുകൾ സിഗ്നലുകളായാണ് പ്രവർത്തിക്കുന്നത്. ട്രാക്കിലൂടെയുള്ള പ്രത്യേക പോയിൻ്റുകൾ സമീപിക്കുമ്പോൾ വിസിൽ-ബ്ലോയിംഗ് ആരംഭിക്കാൻ ലോക്കോ പൈലറ്റുമാർക്കുള്ള നിർദേശമാണിത്. ഈ മുൻകരുതൽ തികച്ചും അത്യന്താപേക്ഷിതമാണ്. വരാനിരിക്കുന്ന ലെവൽ ക്രോസിംഗുകൾ ജാഗ്രത പാലിക്കണം എന്നതിനുള്ള സൂചനയാണിത്.
ഈ ബോർഡുകളുടെ തെളിച്ചമുള്ള മഞ്ഞ നിറം ഉയർന്ന ദൃശ്യപരത ഉറപ്പാക്കുന്നതിനായാണ് നൽകിയിരിക്കുന്നത്. ദൂരെ നിന്ന് ലോക്കോ പൈലറ്റുമാരുടെ ശ്രദ്ധയാകർഷിക്കാൻ ഈ കളർ സഹായിക്കും. എന്തെങ്കിലും കാരണവശാൽ മുന്നിൽ വരാൻ സാധ്യതയുള്ള അപകടങ്ങളോട് പ്രതികരിക്കാൻ ട്രെയിൻ ജീവനക്കാർ തയാറായിട്ടുണ്ടെന്നും അതുവഴി യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ സുരക്ഷ വർധിപ്പിക്കുമെന്നും ഈ വിഷ്വൽ ക്യൂ ഉറപ്പാക്കുന്നു.

റെയിൽവേ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഇത്തരം ഉൾക്കാഴ്ചകൾ പലപ്പോഴും യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടാതെ പോകുന്ന വിഷയമാണ്. എന്തായാലും അടുത്ത തവണ നിങ്ങൾ ഇക്കാര്യം ഒന്ന് ശ്രദ്ധിച്ചു നോക്കിക്കോണം. റെയിൽ വഴിയുള്ള ഓരോ യാത്രയ്ക്കും സൂക്ഷ്മമായ ആസൂത്രണത്തിനും സുരക്ഷാ പ്രോട്ടോക്കോളുകൾക്കുമായി ഇത്തരത്തിൽ നിരവധി സിഗ്നലുകളും കോഡുകളും ട്രാക്കുകളിലും മറ്റുമായി ഒളിഞ്ഞിരിപ്പുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








