എന്താണ് ജമ്പ്-സ്റ്റാർട്ടിംഗ് കിറ്റുകളുടെ പ്രസക്തി? മികച്ചത് ഏതെല്ലാമെന്ന് അറിയാം

വാഹനങ്ങൾ പണിമുടക്കുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ബാറ്ററിയാണ്. ആയുര്‍ദൈര്‍ഘ്യം കുറഞ്ഞ പ്രശ്‌നങ്ങളേറിയ ബാറ്ററികളാണ് മിക്കപ്പോഴും വാഹനങ്ങള്‍ പണിമുടക്കാന്‍ കാരണമാവുന്നത്. എഞ്ചിൻ പോലെ തന്നെ വാഹനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിൽ ഒന്നാണ് ബാറ്ററിയും.

എന്താണ് ജമ്പ്-സ്റ്റാർട്ടിംഗ് കിറ്റുകളുടെ പ്രസക്തി? മികച്ചത് ഏതെല്ലാമെന്ന് അറിയാം

പാതിവഴിയില്‍ ബാറ്ററി തീര്‍ന്നാല്‍ എന്തുചെയ്യുമെന്ന് പലർക്കും അറിയാം. അല്ലെങ്കിൽ പലർക്കുമറിയാത്ത ഒരു കാര്യവും ഇതാണ്. ഇവിടെയാണ് ജമ്പ് സ്റ്റാര്‍ട്ടിംഗിന്റെ പ്രസക്തി വരുന്നത്. പാതി വഴിയിൽ വാഹനം പണി മുടക്കുമ്പോൾ നാം ആദ്യം ആശ്രയിക്കുക ഒരു മെക്കാനിക്കിനെയാവും. എന്നാൽ ബാറ്ററി ചാർജ് തീന്ന് വഴിയിലായാൽ നിങ്ങളെ ഏറെ സഹായിക്കുന്ന സംവിധാനമാണ് ജമ്പ് സ്റ്റാര്‍ട്ടിനുള്ള കിറ്റ്.

എന്താണ് ജമ്പ്-സ്റ്റാർട്ടിംഗ് കിറ്റുകളുടെ പ്രസക്തി? മികച്ചത് ഏതെല്ലാമെന്ന് അറിയാം

ഇത് മറ്റ് ടൂൾ ബോക്‌സുപോലെ തന്നെ വാഹനത്തിൽ കരുതാൻ കഴിയുന്ന ഒന്നു തന്നെയാണ്. ജമ്പർ-കിറ്റുകൾ ജമ്പർ കേബിളുകളോട് സാമ്യമുള്ളതാണ്. എന്നിരുന്നാലും രണ്ടിനെയും വേർതിരിക്കുന്ന ശ്രദ്ധേയമായ ഘടകം, ജമ്പർ-കിറ്റുകൾക്ക് ഒരു ജമ്പിന് മറ്റൊരു വാഹനവും ആവശ്യമില്ല എന്നതാണ്.

എന്താണ് ജമ്പ്-സ്റ്റാർട്ടിംഗ് കിറ്റുകളുടെ പ്രസക്തി? മികച്ചത് ഏതെല്ലാമെന്ന് അറിയാം

300-1700 ആംപിയർ റേറ്റിംഗുള്ള ലെഡ്-ആസിഡ് ബാറ്ററികൾ ഉപയോഗിച്ച് ഏത് വാഹനത്തിലേക്കും ജമ്പ് സ്റ്റാർട്ട് നൽകാൻ അവ അനുവദിക്കുന്നു. കിറ്റിന്റെ പോർട്ടബിൾ ബാറ്ററിയിൽ നിന്ന് വാഹനത്തിന്റെ ഡിസ്ചാർജ് ചെയ്ത ബാറ്ററിയിലേക്ക് വൈദ്യുതി നേരിട്ട് കൈമാറുകയാണ് ഇവിടെ ചെയ്യുന്നത്. വാഹനത്തിന്റെ എഞ്ചിൻ ക്രാങ്ക് ചെയ്യാൻ ആവശ്യമായ കഴിവ് ഇത് നൽകുന്നുവെന്ന് സാരം. എഞ്ചിൻ സ്റ്റാർട്ട് ചെയ്യുമ്പോൾ, ആൾട്ടർനേറ്റർ ഉപയോഗിച്ച് ബാറ്ററികൾ ചാർജ് ചെയ്യും.

എന്താണ് ജമ്പ്-സ്റ്റാർട്ടിംഗ് കിറ്റുകളുടെ പ്രസക്തി? മികച്ചത് ഏതെല്ലാമെന്ന് അറിയാം

അതിനാൽ നിങ്ങളുടെ വാഹനത്തിൽ ഒരു ജമ്പർ കിറ്റ് വാങ്ങി സൂക്ഷിക്കുന്നത് ഏറെ സഹായകരമായ ഒന്നായിരിക്കും. ഈ കിറ്റുകൾ വളരെ ഒതുക്കമുള്ളതും നിങ്ങളുടെ ഗ്ലോവ് ബോക്സിൽ പോലും സൂക്ഷിക്കാൻ കഴിയുന്നതുമാണ്. അതിനാൽ ഏത് ബാറ്ററി അടിയന്തരാവസ്ഥയിലും നിങ്ങൾക്ക് മെക്കാനിക്കിനെ ആശ്രയിക്കാതെ മുന്നോട്ടു പോവാനാവും.

എന്താണ് ജമ്പ്-സ്റ്റാർട്ടിംഗ് കിറ്റുകളുടെ പ്രസക്തി? മികച്ചത് ഏതെല്ലാമെന്ന് അറിയാം

വാഹനങ്ങൾക്കായി ഒരു ജമ്പർ-സ്റ്റാർട്ടർ കിറ്റ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങൾക്കായി മികച്ച ജമ്പർ-സ്റ്റാർട്ടർ കിറ്റുകൾ വാങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് വളരെ അത്യാവിശ്യമാണ്.റിവേഴ്‌സ് പോളാരിറ്റി പ്രൊട്ടക്ഷൻ ഉള്ള ജമ്പറുകൾ തെരഞ്ഞെടുക്കുക എന്നതാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. നിങ്ങൾ അബദ്ധത്തിൽ ക്ലാമ്പുകൾ അനുചിതമായി ബന്ധിപ്പിക്കുകയാണെങ്കിൽ ജമ്പറിനും വാഹനത്തിനും എന്തെങ്കിലും കേടുപാടുകൾ സംഭവിക്കുന്നത് ഇത് തടയും.

എന്താണ് ജമ്പ്-സ്റ്റാർട്ടിംഗ് കിറ്റുകളുടെ പ്രസക്തി? മികച്ചത് ഏതെല്ലാമെന്ന് അറിയാം

മാത്രമല്ല ഓവർ-വോൾട്ടേജ്, ഓവർലോഡ്, ഓവർ ചാർജ്ജിംഗ് എന്നിവയിൽ നിന്ന് സംരക്ഷിക്കുന്ന ജമ്പർ കിറ്റുകളാണ് എപ്പോഴും വാങ്ങേണ്ടത് എന്നതും ഒരു പ്രധാനപ്പെട്ട കാര്യമാണ്. അതുപോലെ തന്നെ സ്പാർക്ക് പ്രൂഫ് ജമ്പറുകൾ തെരഞ്ഞെടുക്കാനും എപ്പോഴും ശ്രമിക്കണം.

എന്താണ് ജമ്പ്-സ്റ്റാർട്ടിംഗ് കിറ്റുകളുടെ പ്രസക്തി? മികച്ചത് ഏതെല്ലാമെന്ന് അറിയാം

നിങ്ങളുടെ വാഹനത്തിന്റെ പ്രായവും വലിപ്പവും അനുസരിച്ച് എപ്പോഴും ജമ്പറുകൾ വാങ്ങുക എന്നതും ശ്രദ്ധേയമായ കാര്യമാണ്. വലിയ വാഹനങ്ങൾക്ക് ഉയർന്ന ആംപ്, റേറ്റിംഗ് ജമ്പറുകൾ എന്നിവ വേണം എപ്പോഴും ഉപയോഗിക്കാൻ എന്നതും മനസിൽ ഓർമിക്കേണ്ട കാര്യമാണ്.

എന്താണ് ജമ്പ്-സ്റ്റാർട്ടിംഗ് കിറ്റുകളുടെ പ്രസക്തി? മികച്ചത് ഏതെല്ലാമെന്ന് അറിയാം

മികച്ച ജമ്പ്-സ്റ്റാർട്ടിംഗ് കിറ്റുകളെ പരിചയപ്പെട്ടാലോ?

വിപണിയിൽ നിരവധി ജമ്പ്-സ്റ്റാർട്ടിംഗ് കിറ്റുകളാണുള്ളത്.അതിനാൽ വാങ്ങുമ്പോൾ ഏറ്റവും മികച്ചതു തന്നെ വേണം വാങ്ങാൻ. അത്തരം ആശങ്കകളൊന്നുമില്ലാതെ തെരഞ്ഞെടുക്കാൻ സാധിക്കുന്ന മികച്ച ഓപ്ഷനുകളെയാണ് ഇനി പരിചയപ്പെടുത്താൻ പോവുന്നത്.

എന്താണ് ജമ്പ്-സ്റ്റാർട്ടിംഗ് കിറ്റുകളുടെ പ്രസക്തി? മികച്ചത് ഏതെല്ലാമെന്ന് അറിയാം

നോകോ ബൂസ്റ്റ് പ്ലസ് GB40

ഏകദേശം 20,000 രൂപയിൽ താഴെ വിലയുള്ള ജമ്പ്-സ്റ്റാർട്ടിംഗ് കിറ്റാണ് നോകോ ബൂസ്റ്റ് പ്ലസ് GB40. ഒതുക്കമുള്ളതും താരതമ്യേന കുറഞ്ഞ വിലയിലും വാങ്ങാൻ കഴിയുന്ന കിറ്റുകളിൽ ഏറ്റവും മികച്ചതാണിത്. 3 ലിറ്റർ ഡീസൽ, 6 ലിറ്റർ ഗ്യാസോലിൻ എഞ്ചിനുകൾ ഉള്ള ഏത് വാഹനവും ജമ്പ്-സ്റ്റാർട്ട് ചെയ്യാനുള്ള ശക്തി ഇതിന് ഉണ്ട്. ഇത് 1,000 ആമ്പുകളിലാണ് റേറ്റുചെയ്‌തിരിക്കുന്നത്.

എന്താണ് ജമ്പ്-സ്റ്റാർട്ടിംഗ് കിറ്റുകളുടെ പ്രസക്തി? മികച്ചത് ഏതെല്ലാമെന്ന് അറിയാം

കൂടാതെ സ്പാർക്ക് പ്രൂഫ് സാങ്കേതികവിദ്യയും നോകോ ബൂസ്റ്റ് പ്ലസ് GB40 കിറ്റിന്റെ പ്രത്യേകതയാണ്. യുഎസ്ബി-എ പോർട്ടും ഏഴ് മോഡ് എൽഇഡി ഫ്ലാഷ്‌ലൈറ്റും ഇതിന്റെ മറ്റ് സവിശേഷതകളാണ്. ന്യായമായ വിലയിൽ അത്തരം സവിശേഷതകൾ ഉള്ളത് നോകോ ബൂസ്റ്റ് ജമ്പ്-സ്റ്റാർട്ടിംഗ് കിറ്റിനെ വേറിട്ടുനിർത്തുന്നു.

എന്താണ് ജമ്പ്-സ്റ്റാർട്ടിംഗ് കിറ്റുകളുടെ പ്രസക്തി? മികച്ചത് ഏതെല്ലാമെന്ന് അറിയാം

അവാപോ A58

ഒതുക്കമുള്ള മറ്റൊരു ജമ്പ്-സ്റ്റാർട്ടറാണ് അവാപോ A58. 10 ലിറ്റർ വരെ ശേഷിയുള്ള ഡീസൽ എഞ്ചിനുകൾ വരെ സ്റ്റാർട്ട് ചെയ്യാൻ കഴിവുള്ള മോഡലാണിത്.

എന്താണ് ജമ്പ്-സ്റ്റാർട്ടിംഗ് കിറ്റുകളുടെ പ്രസക്തി? മികച്ചത് ഏതെല്ലാമെന്ന് അറിയാം

12-വോൾട്ട് ഹൈബ്രിഡുകൾ, ബോട്ടുകൾ, സ്നോമൊബൈലുകൾ, എന്നിവയിൽ വരെ ഇത് പ്രവർത്തിക്കും. ഡ്യുവൽ യുഎസ്ബി 3.0 പോർട്ടുകൾ, ത്രീ-മോഡ് എൽഇഡി ഫ്ലാഷ്‌ലൈറ്റ്, സുരക്ഷയ്ക്കുള്ള അടിസ്ഥാന സാങ്കേതികവിദ്യ എന്നിവയാണ് ഇതിലെ മറ്റ് സവിശേഷതകൾ.

എന്താണ് ജമ്പ്-സ്റ്റാർട്ടിംഗ് കിറ്റുകളുടെ പ്രസക്തി? മികച്ചത് ഏതെല്ലാമെന്ന് അറിയാം

നെക്‌സ്പോ G17

മികച്ച ഫീച്ചറുകളുള്ള ഒരു ബഡ്ജറ്റ് ഫ്രണ്ട്‌ലി ജമ്പർ കിറ്റാണ് നിങ്ങൾ തിരയുന്നതെങ്കിൽ വാങ്ങാനാവുന്ന ഒന്നാണ് നെക്‌സ്പോ G17. ഇതിന് ഏകദേശം 13,000 രൂപ വിലവരും. ഭാരം കുറഞ്ഞതും ഒതുക്കമുള്ളതുമായ വലിപ്പത്തിലാണ് ഇത് വരുന്നത്.

എന്താണ് ജമ്പ്-സ്റ്റാർട്ടിംഗ് കിറ്റുകളുടെ പ്രസക്തി? മികച്ചത് ഏതെല്ലാമെന്ന് അറിയാം

ഇതിന് 6.5 ലിറ്റർ ഡീസൽ, 7 ലിറ്റർ ഗ്യാസ് എഞ്ചിനുകൾ വരെ പുനരുജ്ജീവിപ്പിക്കാൻ കഴിയും. വോൾട്ടേജിലെ ഏറ്റക്കുറച്ചിലുകൾ സൂചിപ്പിക്കുന്നതിന് ഒരു സുരക്ഷാ ബസർ ഉണ്ടുതാനും. യുഎസ്ബി 3.0, യുഎസ്ബി-സി, എൽഇഡി ഫ്ലാഷ്‌ലൈറ്റ് എന്നിവ ഇതിന്റെ മറ്റ് സവിശേഷതകളാണ്.

Article Published On: Wednesday, June 15, 2022, 12:34 [IST]
English summary
What is the relevance of jump starting kits and how it works details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X