മൈക്രോ എസ്‌യുവി സെഗ്മെന്റിലെ താരപുത്രൻമാർ; മാറ്റുരയ്ക്കാം പഞ്ചും ഇഗ്നിസും KUV100 തമ്മിൽ

വർഷങ്ങളായി എസ്‌യുവി വാഹനങ്ങളുടെ ജനപ്രീതി വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ചെറിയ വലിപ്പത്തിലുള്ള എസ്‌യുവി ഡിസൈൻ പ്രചോദിത വാഹനങ്ങൾ പുറത്തിറക്കാൻ നിർമാതാക്കൾ ക്രിയാത്മകമായി പ്രവർത്തിക്കുകയാണ്.

മൈക്രോ എസ്‌യുവി സെഗ്മെന്റിലെ താരപുത്രൻമാർ; മാറ്റുരയ്ക്കാം പഞ്ചും ഇഗ്നിസും KUV100 തമ്മിൽ

അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ടാറ്റ മോട്ടോർസ് പുറത്തിറക്കിയ പഞ്ച് എന്ന ഇത്തിരി കുഞ്ഞൻ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനം. ഇന്ന് ഇന്ത്യയിൽ മാരുതി സുസുക്കി ഇഗ്നിസ്, മഹീന്ദ്ര KUV100 എന്നിവയാണ് രാജ്യത്ത് മൈക്രോ എസ്‌യുവി മോഡലുകളായി പരിഗണിക്കാവുന്നവ. എന്നാൽ ഈ മൂന്നിൽ ഏതാണ് മികച്ചത് എന്നുള്ള ചോദ്യത്തിനുള്ള ഉത്തരമാണ് ഇനി നൽകാൻ പോവുന്നത്.

മൈക്രോ എസ്‌യുവി സെഗ്മെന്റിലെ താരപുത്രൻമാർ; മാറ്റുരയ്ക്കാം പഞ്ചും ഇഗ്നിസും KUV100 തമ്മിൽ

റോഡ് സാന്നിധ്യം

എസ്‌യുവികൾ ഏറ്റവും ആധിപത്യം പുലർത്തുന്ന കാര്യമാണ് റോഡ് സാന്നിധ്യം. മൂന്നിൽ നിന്ന് നോക്കിയാൽ ടാറ്റ പഞ്ച് ഒഴിവാക്കാനാവാത്ത റോഡ് സാന്നിധ്യമാണ് വാഗ്ദാനം ചെയ്യുന്നത്. മിനി ഹാരിയർ ലുക്കും ഇതിന് ഏറെ സഹായകരമായിട്ടുണ്ട്. മാത്രമല്ല ഈ സെഗ്മെന്റിലെ ഏറ്റവും വലിയ മോഡലും പഞ്ച് തന്നെയാണ്.

മൈക്രോ എസ്‌യുവി സെഗ്മെന്റിലെ താരപുത്രൻമാർ; മാറ്റുരയ്ക്കാം പഞ്ചും ഇഗ്നിസും KUV100 തമ്മിൽ

ടാറ്റ പഞ്ചിന് മാരുതി സുസുക്കി ഇഗ്നിസിനെക്കാൾ നീളവും വീതിയും ഉയരവുമുണ്ടെങ്കിലും മഹീന്ദ്ര KUV100 NXT പതിപ്പുമായി മാറ്റുരയ്ക്കുമ്പോൾ അൽപം ചെറുതാണെന്നതിൽ സംശയമൊന്നും വേണ്ട. എന്നാൽ ഏറ്റവും നീളമേറിയ വീൽബേസും ടാറ്റയുടെ മൈക്രോ എസ്‌യുവിക്ക് അവകാശപ്പെടാനുള്ളതാണ്.

മൈക്രോ എസ്‌യുവി സെഗ്മെന്റിലെ താരപുത്രൻമാർ; മാറ്റുരയ്ക്കാം പഞ്ചും ഇഗ്നിസും KUV100 തമ്മിൽ

ടാറ്റ പഞ്ചിന് ആധിപത്യമുള്ള റോഡ് സാന്നിധ്യം 187 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസിലും പ്രടകടമാണ്. ഇത് ഈ വിഭാഗത്തിലെ ഏറ്റവും ഉയർന്നതാണ് എന്ന കാര്യവും ടാറ്റ മോട്ടോർസിന് മുൻതൂക്കം നൽകുന്നുണ്ട്. സെഗ്‌മെന്റിലെ ഏറ്റവും വലിയ കാർ ആയതിനാൽ പഞ്ചിന് തീർച്ചയായും ഏറ്റവും ആകർഷകമായ റോഡ് സാന്നിധ്യം ഉണ്ട്.

മൈക്രോ എസ്‌യുവി സെഗ്മെന്റിലെ താരപുത്രൻമാർ; മാറ്റുരയ്ക്കാം പഞ്ചും ഇഗ്നിസും KUV100 തമ്മിൽ

ടാറ്റയുടെ എസ്‌യുവി ഡിസൈൻ ശൈലിയിൽ എൽഇഡി ഡിആർഎല്ലുകളും ബമ്പറിൽ സ്ഥാപിച്ചിരിക്കുന്ന ഹെഡ്‌ലാമ്പും പഞ്ചിന്റെ പ്ലസ് പോയിന്റാണ്. ഇഗ്നിസിനും KUV100 എസ്‌യുവിക്കും ഡിആർഎൽ ലഭിക്കുന്നുണ്ടെങ്കിലും ടാറ്റ പഞ്ചിന് ചുറ്റുമുള്ള ബോഡി ക്ലാഡിംഗ് തീർച്ചയായും എതിരാളികളായ മറ്റ് രണ്ട് വാഹനങ്ങളും നഷ്ടപ്പെടുത്തുന്നു.

മൈക്രോ എസ്‌യുവി സെഗ്മെന്റിലെ താരപുത്രൻമാർ; മാറ്റുരയ്ക്കാം പഞ്ചും ഇഗ്നിസും KUV100 തമ്മിൽ

ക്യാബിൻ സ്പേസ്

ക്യാബിൻ സ്പേസിന്റെ കാര്യത്തിൽ പഞ്ച്, KUV100 NXT എന്നിവ ഇഞ്ചോടിഞ്ചാണ്. പിൻനിരയിലെ മൂന്നാമത്തെ പാസഞ്ചറിന് കൂടുതൽ ഇടം നൽകുന്നതിനായി പിൻഭാഗത്ത് ഏതാണ്ട് പരന്ന നിലയാണ് ടാറ്റ പഞ്ച് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ പഞ്ചിൽ റിയർ എസി വെന്റുകൾ ഇല്ലെന്നത് നിരാശാജനകമാണ്.

മൈക്രോ എസ്‌യുവി സെഗ്മെന്റിലെ താരപുത്രൻമാർ; മാറ്റുരയ്ക്കാം പഞ്ചും ഇഗ്നിസും KUV100 തമ്മിൽ

KUV100 NXT നല്ല അളവിലുള്ള പിൻസ്ഥലവും ഷോൾഡർ റൂമും ലെഗ്‌റൂമും നൽകുന്നു. എന്നിരുന്നാലും ബൂട്ട് സ്പേസിന്റെ കാര്യത്തിൽ പഞ്ചാണ് മുൻപന്തിയിൽ. ടാറ്റയുടെ കുഞ്ഞൻ എസ്‌യുവിയുടെ 366 ലിറ്ററുമായി താരതമ്യപ്പെടുത്തുമ്പോൾ മഹീന്ദ്ര മോഡലിൽ 243 ലിറ്റർ ബൂട്ട് സ്പേസ് മാത്രമാണുള്ളത്.

മൈക്രോ എസ്‌യുവി സെഗ്മെന്റിലെ താരപുത്രൻമാർ; മാറ്റുരയ്ക്കാം പഞ്ചും ഇഗ്നിസും KUV100 തമ്മിൽ

ഈ രണ്ട് മോഡലുകളുമായി മാറ്റുരയ്ക്കുമ്പോൾ ഇഗ്നിസിന് കുറഞ്ഞ ഷോൾഡർ, ലെഗ്‌റൂമുകളാണുള്ളത്. 260 ലിറ്റർ ബൂട്ട് സ്പേസുമാണ് മാരുതി സുസുക്കി മോഡൽ ഒരുക്കിയിരിക്കുന്നത്. എന്നാൽ ഇഗ്നിസിന്റെ പിൻസീറ്റുകൾ വളരെ സുഖകരമാണെന്ന കാര്യം പറയാതിരിക്കാനാവില്ല.

മൈക്രോ എസ്‌യുവി സെഗ്മെന്റിലെ താരപുത്രൻമാർ; മാറ്റുരയ്ക്കാം പഞ്ചും ഇഗ്നിസും KUV100 തമ്മിൽ

എഞ്ചിൻ ഓപ്ഷനുകൾ

മുൻകാലങ്ങളിൽ മിക്ക എസ്‌യുവികളും ഡീസൽ എഞ്ചിനുകളിൽ മാത്രമായിരുന്നു പ്രവർത്തിച്ചിരുന്നത്. എന്നിരുന്നാലും ഈ പ്രവണത സമീപകാലത്ത് മാറ്റിയെടുത്തത് പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളാണെന്ന് വേണമെങ്കിൽ പറയാം. മാരുതി സുസുക്കി ഇഗ്നിസ്, ടാറ്റ പഞ്ച്, മഹീന്ദ്ര KUV100 എന്നീ മൂന്ന് വാഹനങ്ങളിലും ഡീസൽ എഞ്ചിൻ ഓപ്ഷനില്ല.

മൈക്രോ എസ്‌യുവി സെഗ്മെന്റിലെ താരപുത്രൻമാർ; മാറ്റുരയ്ക്കാം പഞ്ചും ഇഗ്നിസും KUV100 തമ്മിൽ

ടാറ്റ പഞ്ചിന് 1.2 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ലഭിക്കുന്നത്. അത് പരമാവധി 86 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഗിയർബോക്‌സ് ഓപ്ഷനിൽ അഞ്ചു സ്പീഡ് മാനുവലും എഎംടിയുമാണ് തെരഞ്ഞെടുക്കാനാവുക. എന്നിരുന്നാലും പഞ്ചിന്റെ ലോ-എൻഡ് ടോർക്ക് മെച്ചപ്പെടുത്തുന്നതിനായി ടാറ്റ ഒരു സവിശേഷത ചേർത്തിട്ടുണ്ട്. അത് ഒരു തടസം നേരിടുമ്പോൾ തീർച്ചയായും സഹായിക്കും.

മൈക്രോ എസ്‌യുവി സെഗ്മെന്റിലെ താരപുത്രൻമാർ; മാറ്റുരയ്ക്കാം പഞ്ചും ഇഗ്നിസും KUV100 തമ്മിൽ

മഹീന്ദ്ര KUV100 NXT എസ്‌യുവിയിലും മൂന്ന് സിലിണ്ടർ 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് വാഗ്‌ദാനം ചെയ്യുന്നത്. ഇത് പരമാവധി 83 bhp, 115 Nm torque എന്നിവയാണ് നൽകുന്നത്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ മാത്രമാണ് മഹീന്ദ്ര ഇതിൽ വാഗ്ദാനം ചെയ്യുന്നത്. 1.2 ലിറ്റർ ഫോർ സിലിണ്ടർ എഞ്ചിൻ ലഭിക്കുന്ന സെഗ്മെന്റിലെ ഒരേയൊരു കാറാണ് മാരുതി സുസുക്കി ഇഗ്നിസ്.

മൈക്രോ എസ്‌യുവി സെഗ്മെന്റിലെ താരപുത്രൻമാർ; മാറ്റുരയ്ക്കാം പഞ്ചും ഇഗ്നിസും KUV100 തമ്മിൽ

ഇത് പരമാവധി 83 bhp പവറിൽ 113 Nm torque വികസിപ്പിക്കാനാണ് സജ്ജമാക്കിയിരിക്കുന്നത്. അഞ്ചു സ്പീഡ് മാനുവൽ, എഎംടി ഓപ്ഷനുകളാണ് മാരുതി സുസുക്കി അണിനിരത്തുന്നത്. അതിനാൽ തന്നെ ത്രീ സിലിണ്ടർ എഞ്ചിനുകളേക്കാൾ കൂടുതൽ പരിഷ്കൃതമായ നാല് സിലിണ്ടർ എഞ്ചിൻ ലഭിക്കുന്ന ഇഗ്നിസാണ് ഇക്കാര്യത്തിൽ ഒന്നാമൻ.

മൈക്രോ എസ്‌യുവി സെഗ്മെന്റിലെ താരപുത്രൻമാർ; മാറ്റുരയ്ക്കാം പഞ്ചും ഇഗ്നിസും KUV100 തമ്മിൽ

സവിശേഷതകൾ

ഏറ്റവും പുതിയ ടാറ്റ പഞ്ചിന് ഡ്യുവൽ-ടോൺ ഡാഷ്‌ബോർഡാണ് നൽകിയിരിക്കുന്നത്. ടോപ്പ് എൻഡ് വേരിയന്റിന് ആൾട്രോസിനു സമാനമായ ഒരു സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും കമ്പനി ഒരുക്കിയിട്ടുണ്ട്. ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയും ഈ പുത്തൻ മൈക്രോ എസ്‌യുവിയിലുണ്ട്. ടാറ്റയുടെ ഐആർഎ കണക്റ്റിവിറ്റി ഫീച്ചറും വാഹനത്തിലേക്ക് കൂട്ടിച്ചേർത്തിട്ടുണ്ട്.

മൈക്രോ എസ്‌യുവി സെഗ്മെന്റിലെ താരപുത്രൻമാർ; മാറ്റുരയ്ക്കാം പഞ്ചും ഇഗ്നിസും KUV100 തമ്മിൽ

ഇതുകൂടാതെ, ഒരു ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, പവർഡ് ഓട്ടോ-ഫോൾഡിംഗ് മിററുകൾ, ക്രൂയിസ് കൺട്രോൾ, 90 ഡിഗ്രി ഓപ്പണിംഗ് ഡോറുകൾ, കൂൾഡ് ഗ്ലോവ് ബോക്സ്, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ എന്നിവയും പഞ്ചിൽ ലഭിക്കും. കൂടാതെ സെഗ്മെന്റിലെ ആദ്യത്തെ ബ്രേക്ക് സ്വേ കൺട്രോളും ഈ കാറിന് ലഭിക്കുന്നു.

മൈക്രോ എസ്‌യുവി സെഗ്മെന്റിലെ താരപുത്രൻമാർ; മാറ്റുരയ്ക്കാം പഞ്ചും ഇഗ്നിസും KUV100 തമ്മിൽ

ഡ്യുവൽ-ടോൺ ബ്ലാക്ക്, ലൈറ്റ് ബീജ് ക്യാബിനാണ് ഇഗ്നിസിന് ലഭിക്കുന്നത്. സ്മാർട്ട്പ്ലേ സ്റ്റുഡിയോ 2.0 ഉള്ള ഒരു ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് അകത്തളത്തിൽ ഒരുക്കിയിട്ടുള്ളതും. ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയും ഇഗ്നിസ് വാഗ്ദാനം ചെയ്യുന്നു.

മൈക്രോ എസ്‌യുവി സെഗ്മെന്റിലെ താരപുത്രൻമാർ; മാറ്റുരയ്ക്കാം പഞ്ചും ഇഗ്നിസും KUV100 തമ്മിൽ

സുരക്ഷയുടെ അടിസ്ഥാനത്തിൽ ഡ്യുവൽ എയർബാഗുകൾ, എബിഎസ്, ഇബിഡി, ഐസോഫിക്സ് സീറ്റുകൾ, സീറ്റ്ബെൽറ്റ് പ്രീ-ടെൻഷനറുകൾ, ഗൈഡിംഗ് ലൈനുകളുള്ള റിവേഴ്സിംഗ് പാർക്കിംഗ് ക്യാമറ എന്നിവയെല്ലാമാണ് മാരുതി ഇഗ്നിസിൽ ഒരുക്കിയിരിക്കുന്നത്.

മൈക്രോ എസ്‌യുവി സെഗ്മെന്റിലെ താരപുത്രൻമാർ; മാറ്റുരയ്ക്കാം പഞ്ചും ഇഗ്നിസും KUV100 തമ്മിൽ

മൂന്നിൽ ഏറ്റവും കുറഞ്ഞ സവിശേഷതകളുള്ള വാഹനമാണ് KUV100 NXT. ഡാഷ്‌ബോർഡിന്റെ മുകളിൽ കാർബൺ-ഫൈബർ പ്രചോദിത ടെക്സ്ചർ ലഭിക്കുന്നത് ശ്രദ്ധേയമാണ്. പിൻ പാർക്കിംഗ് ക്യാമറയോടുകൂടിയ 7.0 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സംവിധാനവും മോഡലിലുണ്ട്. കൂൾഡ് ഗ്ലൗബോക്സ്, റിയർ പാർക്കിംഗ് സെൻസറുകൾ, ഡ്യുവൽ എയർബാഗുകൾ എന്നിവയും മഹീന്ദ്ര കുഞ്ഞൻ എസ്‌യുവിയിൽ വാഗ്ദാനം ചെയ്യുന്നു.

മൈക്രോ എസ്‌യുവി സെഗ്മെന്റിലെ താരപുത്രൻമാർ; മാറ്റുരയ്ക്കാം പഞ്ചും ഇഗ്നിസും KUV100 തമ്മിൽ

വില

മാനുവൽ, എഎംടി ഉൾപ്പെടെ 14 വേരിയന്റുകളിൽ ടാറ്റ പഞ്ച് ലഭ്യമാണ്. എൻട്രി ലെവൽ പഞ്ച് പ്യുവറിന് 5.49 ലക്ഷം രൂപയും ടോപ്പ് എൻഡ് വേരിയന്റിന് 9.39 ലക്ഷം രൂപയുമാണ് വില. മാരുതി സുസുക്കി ഇഗ്നിസിന് 5.10 ലക്ഷം മുതൽ 7.47 ലക്ഷം രൂപ വരെയാണ് വില. KUV100 എസ്‌യുവിക്ക് 6.13 രൂപ മുതൽ 7.84 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്ഷോറൂം വില.

Most Read Articles

Malayalam
English summary
Which is the best micro suv in india comparison of tata punch maruti ignis and mahindra kuv100
Story first published: Tuesday, October 19, 2021, 11:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X