ഹമ്പോ... ഇതിൽ ആരാടാ കേമൻ? മാറ്റുരയ്ക്കാം സൂപ്പർ മീറ്റിയോറും ബെനലി 502C ക്രൂയിസറും

ഇന്ത്യയിലെ മിഡിൽ വെയ്റ്റ് മോട്ടോർസൈക്കിൾ സെഗ്മെന്റിൽ വിസ്‌മയം തീർക്കുകയാണ് റെട്രോ ക്ലാസിക് ഇരുചക്ര വാഹന നിർമാതാക്കളായ റോയൽ എൻഫീൽഡ്. അതിൻ്റെ ഭാഗമായി ഇന്റര്‍സെപ്റ്റര്‍, കോണ്ടിനെന്റല്‍ ജിടി എന്നീ ഇരട്ടകള്‍ അരങ്ങ് തകര്‍ത്തിരുന്ന റോയല്‍ എന്‍ഫീല്‍ഡിന്റെ 650 സിസി ശ്രേണിയിലേക്ക് അടുത്തിടെ സൂപ്പർ മീറ്റിയോർ എന്ന പടക്കുതിരയും എത്തിയിരുന്നു.

ഹമ്പോ... ഇതിൽ ആരാടാ കേമൻ? മാറ്റുരയ്ക്കാം സൂപ്പർ മീറ്റിയോറും ബെനലി 502C ക്രൂയിസറും

ബ്രാൻഡിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് ക്രൂയിസറായി കളത്തിലെത്തിയിരിക്കുന്ന സൂപ്പർ മീറ്റിയോർ ആദ്യ കാഴ്ച്ചയിൽ ഒരു ഹാർലി ഡേവിഡ്‌സൺ ബൈക്കുകളെ വരെ ഓർമപ്പെടുത്തിയേക്കും. നിലവിൽ നേരിട്ടുള്ള എതിരാളികളൊന്നുമില്ലെങ്കിലും ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായി ബെനലിയുടെ 502C ക്രൂയിസർ നേരത്തെ തന്നെ വിപണിയിൽ ഇടംപിടിച്ചിട്ടുണ്ട്.

ഹമ്പോ... ഇതിൽ ആരാടാ കേമൻ? മാറ്റുരയ്ക്കാം സൂപ്പർ മീറ്റിയോറും ബെനലി 502C ക്രൂയിസറും

ഒരു കൺവെൻഷണൽ ക്രൂയിസറിന് പകരം എന്തേലും നോക്കുന്നവർക്ക് തികച്ചും അനുയോജ്യമായ മോഡലാണ് ബെനലിയുടേത്. എന്നാൽ സൂപ്പർ മീറ്റിയോർ 650 പതിപ്പിനെ വെല്ലുവിളിക്കാൻ ഈ ചൈനീസ് ഭീമന് സാധിക്കുമോ എന്നൊന്ന് മാറ്റുരയ്ച്ചു നോക്കിയാലോ?

ഹമ്പോ... ഇതിൽ ആരാടാ കേമൻ? മാറ്റുരയ്ക്കാം സൂപ്പർ മീറ്റിയോറും ബെനലി 502C ക്രൂയിസറും

ഡിസൈൻ

ആദ്യം ഡിസൈൻ വിശദാംശങ്ങളിൽ നിന്നും തന്നെ തുടങ്ങാം അല്ലേ. രൂപകൽപനയുടെ കാര്യത്തിൽ സൂപ്പർ മീറ്റിയോർ 650 ക്രൂയിസർ എന്ന നിലപാടിനെ കൂടുതൽ അനുവർത്തിക്കുന്നുണ്ട്. ഇതിനായി ഒരു വലിയ ഫ്യുവൽ ടാങ്ക്, വലിയ പിൻ ടയർ, സ്‌കൂപ്പ്-ഔട്ട് സീറ്റ് എന്നിവയെല്ലാം റോയൽ എൻഫീൽഡിന്റെ തുറുപ്പുഗുലാനിൽ കോർത്തിണക്കിയിട്ടുണ്ടെന്ന് വേണം പറയാൻ.

ഹമ്പോ... ഇതിൽ ആരാടാ കേമൻ? മാറ്റുരയ്ക്കാം സൂപ്പർ മീറ്റിയോറും ബെനലി 502C ക്രൂയിസറും

മറുവശത്ത് ബെനലി 502C ഒരു പവർ ക്രൂയിസർ പോലെയാണ് രൂപപ്പെടുത്തിയെടുത്തിരിക്കുന്നത്. പരന്ന ശൈലിയിലുള്ള ഹെഡ്‌ലാമ്പ്, ബീഫി ഫ്യുവൽ ടാങ്ക്, അലങ്കോലമില്ലാത്ത പിൻഭാഗം എന്നിവ ഇതിനെ കൂടുതൽ സ്റ്റൈലിഷാക്കുന്നു. ആയതിനാൽ യുവഹൃദയങ്ങൾ കീഴടക്കാൻ ബെനലിയുടെ മിടുക്കന് അനായാസം സാധിച്ചേക്കാം.

ഹമ്പോ... ഇതിൽ ആരാടാ കേമൻ? മാറ്റുരയ്ക്കാം സൂപ്പർ മീറ്റിയോറും ബെനലി 502C ക്രൂയിസറും

എഞ്ചിൻ

ഇന്ത്യയിലും വിദേശത്തും ഒരേപോലെ തകർത്താടുന്ന കോണ്ടിനെൻ്റൽ ജിടി, ഇൻ്റർസെപ്റ്റർ എന്നിവയുടെ അതേ എഞ്ചിൻ തന്നെയാണ് സൂപ്പർ മീറ്റിയോറിലും കമ്പനി ഉപയോഗിച്ചിരിക്കുന്നത്. എങ്കിലും ക്രൂയിസറിന് അനുസൃതമായി എഞ്ചിനിൽ ചില പരിഷ്ക്കാരങ്ങൾ റോയൽ എൻഫീൽഡ് നടപ്പിലാക്കിയിട്ടുണ്ടെന്നാണ് വിവരം.

ഹമ്പോ... ഇതിൽ ആരാടാ കേമൻ? മാറ്റുരയ്ക്കാം സൂപ്പർ മീറ്റിയോറും ബെനലി 502C ക്രൂയിസറും

648 സിസി പാരലൽ-ട്വിൻ എയർ-ഓയിൽ കൂൾഡ് എഞ്ചിൻ 7,250 rpm-ൽ 47 bhp കരുത്തും 5,650 rpm-ൽ 52 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ച് ഉള്ള 6 സ്പീഡ് ഗിയർബോക്സുമായാണ് സൂപ്പർ മീറ്റിയോറിന്റെ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 241 കിലോഗ്രാം ഭാരവും 1500 മില്ലിമീറ്റർ നീളമുള്ള വീൽബേസുമാണ് ബൈക്കിന്റെ മറ്റൊരു പ്രത്യേകതയായി പറയാനാവുന്നത്.

ഹമ്പോ... ഇതിൽ ആരാടാ കേമൻ? മാറ്റുരയ്ക്കാം സൂപ്പർ മീറ്റിയോറും ബെനലി 502C ക്രൂയിസറും

മറുവശത്ത് കൂടുതൽ നൂതനമായ ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ബെനലി ഉപയോഗിക്കുന്നത്. എന്നാൽ ഇതിന് 500 സിസി ശേഷിയാണുള്ളത്. എങ്കിലും പെർഫോമൻസിന്റെ കാര്യത്തിൽ എൻഫീൽഡിന്റെ എതിരാളിയോട് മുട്ടിനിൽക്കാൻ 502C പവർ ക്രൂയിസറിന് സാധിക്കുന്നുണ്ടെന്ന് പറയാനാവും.

ഹമ്പോ... ഇതിൽ ആരാടാ കേമൻ? മാറ്റുരയ്ക്കാം സൂപ്പർ മീറ്റിയോറും ബെനലി 502C ക്രൂയിസറും

ബെനലിയുടെ എഞ്ചിന് 8,500 rpm-ൽ 46.85 bhp കരുത്തും 6,000 rpm-ൽ പരമാവധി 46 Nm torque ഉം വരെ നൽകാൻ കഴിയും. 6 സ്പീഡ് ഗിയർബോക്‌സ് സംവിധാനം തന്നെയാണ് ഈ 502C ബൈക്കിലും ഉപയോഗിച്ചിരിക്കുന്നത്.

ഹമ്പോ... ഇതിൽ ആരാടാ കേമൻ? മാറ്റുരയ്ക്കാം സൂപ്പർ മീറ്റിയോറും ബെനലി 502C ക്രൂയിസറും

മറ്റ് മെക്കാനിക്കൽ വശങ്ങൾ

മുൻവശത്ത് അപ്സൈഡ് ഡൗൺ ഫോർക്കുകൾ ലഭിക്കുന്ന റോയൽ എൻഫീൽഡിന്റെ ആദ്യത്തെ മോട്ടോർസൈക്കിളാണ് സൂപ്പർ മീറ്റിയോർ 650. 43 മില്ലിമീറ്റർ വലിപ്പമുള്ള ഇവ ഷോവയിൽ നിന്നാണ് കൊണ്ടുവന്നിരിക്കുന്നത് എന്ന കാര്യവും ഗുണകരമാണ്. പിൻഭാഗത്ത് പ്രീ-ലോഡായി ക്രമീകരിക്കാവുന്ന ഇരട്ട ഷോക്ക് അബ്സോർബറുകളും ഉണ്ട്. അതേസമയം ബ്രേക്കിംഗിനായി മുൻവശത്ത് 320 mm സിംഗിൾ ഡിസ്‌ക്കും പിന്നിൽ 300 mm ഡിസ്‌ക്കുമാണ് റോയൽ എൻഫീൽഡ് ഉപയോഗിക്കുന്നത്.

ഹമ്പോ... ഇതിൽ ആരാടാ കേമൻ? മാറ്റുരയ്ക്കാം സൂപ്പർ മീറ്റിയോറും ബെനലി 502C ക്രൂയിസറും

ഇനി ബെനലിയുടെ കാര്യത്തിലേക്ക് നോക്കിയാൽ 502C മുന്നിൽ അപ്സൈഡ് ഡൗൺ (USD) ഫോർക്കുകളുമായാണ് വരുന്നത്. എന്നാൽ അവയ്ക്ക് 41 മില്ലീമീറ്റർ വലിപ്പം മാത്രമാണുള്ളത്. പിൻവശത്ത് ഒരു മോണോഷോക്കാണ് ഇറ്റാലിയൻ വംശജർ ബൈക്കിന് സമ്മാനിച്ചിരിക്കുന്നതും. ബ്രേക്കിംഗിനായി മുന്നിൽ 280 mm ട്വിൻ ഡിസ്കുകളും പിന്നിൽ 240 mm ഡിസ്കും ചുമതലകൾ വഹിക്കുന്നു.

ഹമ്പോ... ഇതിൽ ആരാടാ കേമൻ? മാറ്റുരയ്ക്കാം സൂപ്പർ മീറ്റിയോറും ബെനലി 502C ക്രൂയിസറും

വില

ബെനലി 502C സാധാരണ ക്രൂയിസർ അല്ലെങ്കിലും പവർ ക്രൂയിസറായി ഇതിനെ കണക്കാക്കാം. ആയതിനാൽ വിലയുടെ കാര്യത്തിൽ ഇവനൽപ്പം പ്രീമിയമാണെന്ന് വേണം പറയാൻ. 5.59 ലക്ഷം രൂപ മുതൽ 5.69 ലക്ഷം വരെയാണ് ബൈക്കിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. താരതമ്യപ്പെടുത്തുമ്പോൾ റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയോർ 650 വിലയുടെ കാര്യത്തിൽ കൂടുതൽ താങ്ങാനാവുന്ന ഓപ്ഷനാണ്.

ഹമ്പോ... ഇതിൽ ആരാടാ കേമൻ? മാറ്റുരയ്ക്കാം സൂപ്പർ മീറ്റിയോറും ബെനലി 502C ക്രൂയിസറും

3.49 ലക്ഷം രൂപയിൽ തുടങ്ങി 3.79 ലക്ഷം രൂപ വരെയാണ് ഈ പുതിയ സൂപ്പർ മീറ്റിയോർ ഫ്ലാഗ്ഷിപ്പ് ക്രൂയിസർ ബൈക്കിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. മാത്രമല്ല സർവീസ്, മറ്റ് വിൽപ്പനാനന്തര സേവനങ്ങളുടെ കാര്യം നോക്കിയാലും റോയൽ എൻഫീൽഡ് ബൈക്ക് തന്നെയാവും കൂടുതൽ പ്രായോഗികം. എന്നാൽ ഒരു പ്രീമിയം പവർ ക്രൂയിസർ ബൈക്കാണ് നിങ്ങൾ തിരയുന്നതെങ്കിൽ നിസംശയം ബെനലിയുടെ 502C തെരഞ്ഞെടുക്കാം.

Most Read Articles

Malayalam
English summary
Who is better comparison between royal enfield super meteor 650 vs benelli 502c
Story first published: Saturday, January 28, 2023, 12:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X