യുദ്ധ ടാങ്കുകളിൽ ടയറിന് പകരം സ്റ്റീൽബെൽറ്റ് ഉപയോഗിക്കാനുള്ള കാരണം അറിയാമോ?

യുദ്ധമെന്ന് കേൾക്കുമ്പോഴേ നമ്മുടെ മനസിലേക്ക് ആദ്യമെത്തുന്ന കാര്യങ്ങളിൽ ഒന്നാവാം പീരങ്കികളും യുദ്ധടാങ്കുകളും (Tank). ശരിക്കും ഒന്നാം ലോക മഹായുദ്ധത്തിൽ ബ്രിട്ടിഷുകാർ ബങ്കറുകൾ തകർക്കാൻ കണ്ടെത്തിയ കവചിത വാഹനങ്ങളാണിവ. പിന്നീട് എല്ലാ രാജ്യങ്ങളുടെയും സൈനിക ആവശ്യങ്ങൾക്കായുള്ള പ്രധാന ഭാഗമായും ഇവ മാറുകയുണ്ടായി.

ലോക മഹായുദ്ധത്തോടെ ടാങ്കുകൾ അവഗണിക്കാൻ പറ്റാത്ത യുദ്ധോപകരണമായി മാറി. യുദ്ധാവശ്യങ്ങൾക്കുപയോഗിച്ചു വരുന്ന ഒരു കവചിത വാഹനമാണ് ടാങ്ക് അഥവാ യുദ്ധ ടാങ്കുകൾ. ശരിക്കും ജീവിതത്തിൽ ഒരുതവണയെങ്കിലും നാം ഇവയെ കണ്ട് അതിശയിച്ചോ കൗതുകത്തോടെയോ നോക്കി നിന്നിട്ടുണ്ടാവും. ഇവനെ ഒന്നു നേരിട്ടു കാണാനുള്ള അവസരം പലർക്കുമുണ്ടായിട്ടില്ലെങ്കിലും ടിവിയിലൂടെയും സിനിമകളിലൂടെയും യുദ്ധടാങ്കുകൾ നമുക്ക് സുപരിചിതമാണ്.

Army Tanks Using Steel Belts Instead Of Tyres

ലോകമെമ്പാടുമുള്ള എല്ലാ വാഹനങ്ങൾക്കും ടയർ ഉണ്ട്. സൈന്യത്തിൽ ഉപയോഗിക്കുന്ന പീരങ്കികൾ അല്ലെങ്കിൽ യുദ്ധടാങ്കുകൾക്ക് ടയറുകളില്ലാത്തത് രസകരമായ കാര്യം തന്നെയാണ്. എന്തുകൊണ്ടാണ് ഇവയ്ക്ക് സാധാരണ ടയറുകൾ ഇല്ലാത്തതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ടയറിന് പകരം യുദ്ധടാങ്കുകൾ വലിയ റിസർവ് ബാർ ട്രാക്കുകളാണ് ഓടുന്നത്. ഇതിന്റെ പിന്നിലുള്ള കാരണത്തെ കുറിച്ച് നമുക്ക് ഇവിടെ ചർച്ച ചെയ്താലോ? യുദ്ധ ടാങ്കുകളുടെ ചരിത്രത്തിലേക്ക് തന്നെ ആദ്യം കടക്കാം.

യുദ്ധരംഗത്തെ അടിസ്ഥാനാവശ്യങ്ങളായ ചെറുത്തുനിൽപ്പിനും വെടിവെയ്പ്പിനും ഒരേസമയം ഉപകരിക്കുന്നതാണ് ഈ വാഹനം. ക്യാറ്റർപില്ലർ (caterpillar) എന്നറിയപ്പെടുന്ന തുടർച്ചങ്ങലകൾ അഥവാ പാളങ്ങളുടെ സഹായത്താലാണ് യുദ്ധടാങ്കുകൾ ഇഴഞ്ഞുനീങ്ങുന്നത്. നമ്മുടെ നാട്ടിൽ അട്ടയൊക്കെ ഇഴഞ്ഞുനീങ്ങുന്നതിന് സമാനമാണ് ഇതിന്റെ സഞ്ചാരം. ശരിക്കും മൊബൈൽ വാട്ടർ ടാങ്കായി ഉപയോഗിക്കാനാണ് ഈ വാഹനം ആദ്യം നിർമിച്ചത്. അതുകൊണ്ടാണ് ഇപ്പോഴും ഇംഗ്ലീഷിൽ ടാങ്ക് എന്ന് ഇതിനെ വിശേഷിപ്പിക്കുന്നത്.

Army Tanks Using Steel Belts Instead Of Tyres

വെള്ളം കിട്ടാത്ത സ്ഥലങ്ങളിൽ സൈന്യം പോകുമ്പോൾ വെള്ളം നിറക്കാനായിരുന്നു ഇവ ഉപയോഗിച്ചിരുന്നത്. ദുർഘടമായ ഭൂപ്രദേശങ്ങളിലൂടെ സഞ്ചരിക്കേണ്ടതും വെള്ളം സംഭരിക്കുമ്പോൾ വാഹനം ഭാരമുള്ളതായി മാറുന്നതിനാലുമാണ് ടാങ്കുകളിൽ പരമ്പരാഗത ടയറുകൾക്ക് പകരം ഇരുമ്പ് കമ്പികൾ കൊണ്ട് നിർമിച്ച ചക്രങ്ങൾ ഘടിപ്പിക്കാൻ കാരണമായത്. തുടർച്ചങ്ങലകൾ അഥവാ ക്യാറ്റർപില്ലർ എന്നാണ് ഇവയെ വിളിച്ചിരുന്നത്.

ടാങ്കുകളിൽ സാധാരണ റബർ ടയറുകൾ ഉപയോഗിച്ചാൽ ഭാരത്താൽ ദുർഘടമായ പാതകളിലും ചെളിനിറഞ്ഞ പ്രദേശങ്ങളിലുമെല്ലാം താഴ്ന്നുപോവാനും സാധ്യതയേറെയാണ്. മണ്ണും ചെളിയും മണലും പോലുള്ള സ്ഥലങ്ങളിൽ യാത്ര ചെയ്യുമ്പോൾ എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കുന്ന അവസ്ഥയിലൂടെയാണ് സൈന്യം നീങ്ങുന്നത്. ആയതിനാൽ ക്യാറ്റർപില്ലറുകളാണ് ടാങ്കുകൾക്ക് ഉത്തമെന്ന് കണ്ടുപിടിച്ചു. അവ ഭൂമിയുമായുള്ള സമ്പർക്കത്തിന്റെ വിസ്തീർണം ഗണ്യമായി വർധിപ്പിക്കുന്നു.

Army Tanks Using Steel Belts Instead Of Tyres

തറയിൽ ചെലുത്തുന്ന മർദ്ദം കുറയ്ക്കാനായി ടാങ്കുകളിലെ പാളങ്ങൾ കഴിയുന്നത്ര വീതിയിലാണ് പണിയാറുള്ളത്. ഭാരം കുറഞ്ഞ ചില ടാങ്കുകളിൽ മർദ്ദം ചതുരശ്ര സെന്റിമീറ്ററിനു 0.35 കി. ഗ്രാം വരെ മാത്രമേ വരൂ. തന്മൂലം അവയ്ക്ക് മനുഷ്യർക്കു നടന്നു പോകാൻ പ്രയാസമേറിയ പാതകളിൽക്കൂടി പോലും കടന്നു പോകാൻ സാധിക്കുന്നു. യുദ്ധ ടാങ്കിന്റെ ഭാരം ചക്രങ്ങൾക്ക് കഴിയുന്നതിനേക്കാൾ ഒരു വലിയ ഉപരിതലത്തിൽ തുല്യമായി വിതരണം ചെയ്യാൻ ക്യാറ്റർപില്ലറുകൾക്കാവും. ജലസംഭരണിയിൽ നിന്ന് പീരങ്കിയാക്കി മാറ്റിയപ്പോഴും യുദ്ധ ടാങ്കുകളുടെ ഉദ്ദേശം ഒന്നുതന്നെയായിരുന്നു.

വെള്ളത്തിന് പകരം ബോംബുകൾ, തോക്കുകൾ തുടങ്ങിയ ആയുധങ്ങൾ കൊണ്ടുപോവാണ് പൊതുവേ ഇപ്പോൾ ഇവ ഉപയോഗിക്കുന്നത്. അതോടൊപ്പം മുകളിൽ ഘടിപ്പിച്ച പീരങ്കികളിൽ വെടിയുണ്ടകൾ നിറച്ച് പ്രതിരോധത്തിനായും അണിനിരത്താറുണ്ട്. ഇരുമ്പിൽ തീർത്ത ക്യാറ്റർപില്ലറുകളുടെ ഉപയോഗം കാരണം ഈ പീരങ്കികൾക്ക് വേഗതത്തിൽ സഞ്ചരിക്കാനാവില്ലെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടോ? എന്നാൽ മിക്ക യുദ്ധ ടാങ്കുകളും പീരങ്കികളും പരന്ന ട്രാക്കുകളിലൂടെ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാൻ പ്രാപ്തമാണ്.

Army Tanks

വേണ്ടിവന്നാൽ 110 കിലോമീറ്റർ വേഗതയിൽ പോലും ചെറിയ ദൂരത്തേക്ക് സഞ്ചരിക്കാനും ഇവയ്ക്കാവും. എന്നാൽ സാധാരണഗതിയിൽ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമാവും ഇത്ര വേഗത്തിൽ സഞ്ചരിക്കാൻ അനുവദിക്കൂ. സാധാരണ യാത്രയിൽ സാവധാനത്തിലാവും യുദ്ധ ടാങ്കുകൾ സഞ്ചരിക്കുക. വേഗത്തിൽ നീങ്ങുമ്പോൾ കൂടുതൽ കേടുപാടുകൾ വരാനുള്ള സാധ്യത കൂടുതലാണ് എന്നതിനാലാണ് ഈ തീരുമാനം.

ഇതുകൊണ്ടാണ് പീരങ്കികൾ പലപ്പോഴും വിമാനങ്ങൾ, ട്രെയിനുകൾ, കൂടാതെ പ്രത്യേക ട്രക്കുകൾ എന്നിവയിൽ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നത്. ഉരുക്ക് അഥവാ അലൂമിനിയം തകിടുകൾ കൊണ്ടാണ് ടാങ്കുകളുടെ നിർമാണവും. വെടിയുണ്ടകൾ, മറ്റു തരത്തിലുള്ള ആക്രമണങ്ങൾ എന്നിവയിൽ നിന്നും പ്രതിരോധം നേടാനാണ് ഉരുക്ക് നിർമാണം. ടയറിന് പകരം യുദ്ധടാങ്കുകൾ വലിയ റിസർവ് ബാർ ട്രാക്കുകൾ ഉപയോഗിക്കുന്നതിന്റെ കാരണം ഇപ്പോൾ മനസിലായില്ലേ...

More from DriveSpark

Article Published On: Thursday, April 27, 2023, 13:30 [IST]
English summary
Why are army tanks using steel belts instead of tyres details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X