എസ്‌യുവികൾക്കായി ഹാച്ച്ബാക്കുകളെ ഉപേക്ഷിക്കുന്ന ഇന്ത്യ, എന്താണ് കാരണം?

എസ്‌യുവികൾ ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയുടെ ഹൃദയമായി മാറിയിരിക്കുകയാണ്. ഇന്നുവരെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വിഭാഗമാണ് ചെറിയ ഹാച്ച്ബാക്കുകളെക്കാൾ ഡിമാന്റാണ് ഇന്ന് കോംപാക്‌ട് സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾക്കെന്നു വേണം പറയാൻ.

എസ്‌യുവികൾക്കായി ഹാച്ച്ബാക്കുകളെ ഉപേക്ഷിക്കുന്ന ഇന്ത്യ, എന്താണ് കാരണം?

കോംപാക്‌ട് എസ്‌യുവികൾ ആ സ്ഥാനം കൈയടക്കുകയും ചെറിയ ഹാച്ച്ബാക്കുകളെ പിന്നിലാക്കി കുതിക്കുകയുമാണിപ്പോൾ. വിപണിയിൽ എസ്‌യുവികൾക്ക് ശക്തമായ ഡിമാൻഡാണുള്ളത്.

എസ്‌യുവികൾക്കായി ഹാച്ച്ബാക്കുകളെ ഉപേക്ഷിക്കുന്ന ഇന്ത്യ, എന്താണ് കാരണം?

2022 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ബ്രെസ, വെന്യു തുടങ്ങിയ എൻട്രി ലെവൽ എസ്‌യുവികളുടെ 6 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചതായാണ് റിപ്പോർട്ടുകൾ. എസ്‌യുവികൾക്കുവേണ്ടി ഇന്ത്യക്കാർ ചെറിയ കാറുകൾ ഉപേക്ഷിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ?

എസ്‌യുവികൾക്കായി ഹാച്ച്ബാക്കുകളെ ഉപേക്ഷിക്കുന്ന ഇന്ത്യ, എന്താണ് കാരണം?

കുറഞ്ഞ വിലയും കൂടുതൽ കംഫർട്ടും

പ്രീമിയം ഹാച്ച്ബാക്കുകളുടെയും എൻട്രി ലെവൽ കോംപാക്‌ട് എസ്‌യുവികളുടെയും വില ഏതാണ്ട് സമാനമാണ്. വലിയ ബൂട്ടിനൊപ്പം അതേ വിലയിൽ മികച്ച പാക്കേജ് വാഗ്ദാനം ചെയ്യുന്നതിനാൽ ഈ മുതൽ മുടക്കിൽ കൂടുതൽ ആളുകളും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നത് സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾ തന്നെയാണ്.

എസ്‌യുവികൾക്കായി ഹാച്ച്ബാക്കുകളെ ഉപേക്ഷിക്കുന്ന ഇന്ത്യ, എന്താണ് കാരണം?

അവ ഹാച്ച്ബാക്കുകളേക്കാൾ കൂടുതൽ സൗകര്യപ്രദവും കൂടുതൽ വിശാലവുമാണ് കോംപാക്‌ട് എസ്‌യുവികൾ എന്നതും കൂടുതൽ യുക്തിസഹമാണ്. മാത്രമല്ല, ലോംഗ് ഡ്രൈവുകൾക്ക് എസ്‌യുവികളാണ് കൂടുതൽ സുഖകരം. അധിക സ്പേസും സൗകര്യവും ഉപയോഗിച്ച് ഡ്രൈവിംഗ് അനുഭവം മൊത്തത്തിൽ മെച്ചപ്പെടുത്തുന്നു. ഇത് യാത്രകളിൽ എല്ലായ്പ്പോഴും ഒരു നേട്ടമാണ്.

എസ്‌യുവികൾക്കായി ഹാച്ച്ബാക്കുകളെ ഉപേക്ഷിക്കുന്ന ഇന്ത്യ, എന്താണ് കാരണം?

യൂട്ടിലിറ്റി

എസ്‌യുവി എന്നതിന്റെ അർഥം സ്പോർട്ടി ഉപയോഗത്തിനുള്ള വാഹനം എന്നു തന്നെയാണ്. പേരിൽ തന്നെ യൂട്ടിലിറ്റി ഉള്ളതിനാൽ ഒന്നും പരിഗണിക്കാതെ ഇവ പരിപാലിക്കുന്ന ഒരു സ്വഭാവമാണിത്. അത് അധിക സ്പേസായാലും മോശം റോഡുകളെ നന്നായി നേരിടാനുള്ള കഴിവായാലും ശരി ഹാച്ച്ബാക്കുകളേക്കാൾ മേൻമ ഇക്കാര്യത്തിൽ എസ്‌യുവികൾക്കു തന്നെയാണ്.

എസ്‌യുവികൾക്കായി ഹാച്ച്ബാക്കുകളെ ഉപേക്ഷിക്കുന്ന ഇന്ത്യ, എന്താണ് കാരണം?

കോം‌പാക്‌ട് എസ്‌യുവികളിലേക്ക് അപ്‌ഗ്രേഡ് ചെയ്‌ത നിരവധി ഹാച്ച്‌ബാക്ക് ഉടമകൾക്ക് ഇതേ അഭിപ്രായമുണ്ട്. കാരണം ഇവ കൂടുതൽ പ്രായോഗികമാണ് എന്നതാണ്. അതിനുപുറമെ വർധിച്ചുവരുന്ന മത്സരത്തിൽ മാഗ്‌നൈറ്റ്, പഞ്ച് ബ്രെസ, നെക്‌സോൺ വരെയുള്ള താരതമ്യേന കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ധാരാളം എസ്‌യുവി മോഡലുകൾ ഇന്ന് വിപണിയിലുണ്ടുതാനും.

എസ്‌യുവികൾക്കായി ഹാച്ച്ബാക്കുകളെ ഉപേക്ഷിക്കുന്ന ഇന്ത്യ, എന്താണ് കാരണം?

ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്

ഇന്ത്യൻ റോഡുകളുടെ കാര്യത്തിൽ ഗ്രൗണ്ട് ക്ലിയറൻസ് ഒരു പ്രധാന ഘടകമാണ്. വേണ്ടത്ര മികച്ച റോഡുകൾ നമുക്കില്ല എന്നതാണ് ഇതിനു പിന്നിലുള്ള പ്രധാന കാരണം. രാജ്യത്തുടനീളം സബ്‌വേകൾ, റെയിൽവേ ട്രാക്കുകൾ, ഫ്ലൈ ഓവറുകൾ എന്നിവയ്‌ക്കായുള്ള നിർമാണവും അതുമായി ബന്ധപ്പെട്ട പ്രോജക്‌ടുകളും നടക്കുന്നതിനാൽ റോഡുകൾ മിക്കയിടത്തും കുണ്ടുംകുഴിയും നിറഞ്ഞതാണ്. അതിനാൽ ഇതു മറികടക്കാൻ വാഹനത്തിന് തിയായ ഗ്രൗണ്ട് ക്ലിയറൻസ് ഉണ്ടായിരിക്കണം.

എസ്‌യുവികൾക്കായി ഹാച്ച്ബാക്കുകളെ ഉപേക്ഷിക്കുന്ന ഇന്ത്യ, എന്താണ് കാരണം?

ഇക്കാര്യത്തിൽ എസ്‌യുവികൾ ഒരു കുറവും വരുത്തിയിട്ടില്ല. മാത്രമല്ല ഹാച്ച്ബാക്കുകളിൽ നിന്ന് വ്യത്യസ്തമായി ക്യാബിനിനെ അധികം ബാധിക്കാതെ മോശം റോഡുകളും നേരായ സ്പീഡ് ബമ്പുകളും സുഗമമായി നേരിടാൻ ആവശ്യമായ ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്. ചെറിയ ഹാച്ച്ബാക്കുകളേക്കാൾ കൂടുതൽ വെല്ലുവിളികൾ നേരിടാൻ അവയ്ക്ക് കഴിയും.

എസ്‌യുവികൾക്കായി ഹാച്ച്ബാക്കുകളെ ഉപേക്ഷിക്കുന്ന ഇന്ത്യ, എന്താണ് കാരണം?

റോഡ് സാന്നിധ്യം

ഇന്ത്യയിൽ കാറുകൾ കേവലം ഗതാഗത മാർഗം മാത്രമല്ല, അവ സ്റ്റാറ്റസ് ഭാഗവുമാണ് നമ്മൾ ഉപയോഗിക്കുന്ന ഓരോ കാറും. എസ്‌യുവികൾ മികച്ച റോഡ് സാന്നിധ്യത്തോടെ ഈ സ്വഭാവവും നിറവേറ്റുന്നുണ്ട്. ഥാർ, സ്കോർപിയോ അല്ലെങ്കിൽ ഹാരിയർ പോലുള്ള കാറുകൾ നിരത്തുകളിൽ ചീറിപാഞ്ഞു വരുന്നതു തന്നെ കാണാൻ എന്തൊരു ചേലാണ്.

എസ്‌യുവികൾക്കായി ഹാച്ച്ബാക്കുകളെ ഉപേക്ഷിക്കുന്ന ഇന്ത്യ, എന്താണ് കാരണം?

നമ്മൾ പലരും ഇവയുടെ ഈ വരവ് കണ്ട് നോക്കിനിന്നവരായിരിക്കാം. റോഡിലെ ഈ വലിയ സാന്നിധ്യവും പൂർണമായ വ്യക്തമായ കാഴ്‌ചയുള്ള ഉയർന്ന ഡ്രൈവിംഗ് പൊസിഷനും ഒരു മികച്ച ഡ്രൈവിംഗ് അനുഭവമാണ് പ്രദാനം ചെയ്യുന്നത്.

എസ്‌യുവികൾക്കായി ഹാച്ച്ബാക്കുകളെ ഉപേക്ഷിക്കുന്ന ഇന്ത്യ, എന്താണ് കാരണം?

സ്പോർട്ടിനെസ്

എസ്‌യുവികൾ കൂടുതൽ ശക്തവും സ്പോർട്ടി ശൈലിക്ക് പേരുകേട്ടതുമാണ്. കൂടാതെ ചെറിയ ഹാച്ച്ബാക്കുകളേക്കാൾ കൂടുതൽ ശക്തമായ എഞ്ചിനുകളും കരുത്തും ഈ മോഡലുകൾക്കുണ്ടെന്നതും ശ്രദ്ധേയമാണ്. നിലവിൽ ഇന്ത്യയിലെത്തുന്ന മിക്ക സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളും 100 bhp പവറിലധികം വികസിപ്പിക്കാൻ പ്രാപ്‌തമായവയാണ്. കൂടാതെ ടർബോ വേരിയന്റുകളുടെ സാന്നിധ്യവും എസ്‌യുവികളെ പ്രിയങ്കരമാക്കുന്നുണ്ട്.

എസ്‌യുവികൾക്കായി ഹാച്ച്ബാക്കുകളെ ഉപേക്ഷിക്കുന്ന ഇന്ത്യ, എന്താണ് കാരണം?

അതേസമയം ഡീസൽ പതിപ്പിൽ നിങ്ങൾക്ക് കൂടുതൽ ടോർക്ക് ലഭിക്കും. മുകളിൽ പറഞ്ഞ ഘടകങ്ങൾ മൊത്തത്തിൽ ഈ കോംപാക്‌ട് എസ്‌യുവികളെ ഹാച്ച്ബാക്കുകളേക്കാൾ മികച്ച വാഹനങ്ങളാക്കുന്ന കാര്യങ്ങളാണ്.

Most Read Articles

Malayalam
English summary
Why compact suvs are more preferable over hatchbacks in india
Story first published: Saturday, May 14, 2022, 12:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X