പെട്രോളടിക്കുന്ന കാശ് ലാഭം തന്നെ, പക്ഷേ ഇവി വാങ്ങുന്നവരുടെ കൈയിലെ പണം ടയർ തിന്നുതീർക്കും! കാരണം പറഞ്ഞുതരാം

പെട്രോൾ വിലയെ പേടിച്ച് ആളുകളെല്ലാം ഇവികളിലേക്ക് ചേക്കേറി തുടങ്ങിക്കഴിഞ്ഞു. മുമ്പ് ബാറ്ററി പായ്ക്കിനെ കുറിച്ചെല്ലാം ആശങ്കകളുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ ലൈഫ് ടൈം വാറണ്ടികളെല്ലാം വാഗ്‌ദാനം ചെയ്‌ത് കമ്പനികൾ ഇതിനെല്ലാം പരിഹാരം കാണുകയും ചെയ്‌തതോടെ ഇലക്ട്രിക് കാർ വിൽപ്പന (Electric Car Sales) കുതിച്ചുയരുകയാണ്. ഇതോടൊപ്പം അടിക്കടിയുള്ള ഓയിൽ മാറ്റവും മറ്റ് മെക്കാനിക്കൽ പാർട്‌സുകൾ മാറേണ്ടതിന്റെ ആവശ്യം കൂടിയില്ലല്ലോ എന്നത് ആലോചിക്കുമ്പോൾ പലരും ഇലക്ട്രിക് വാഹനങ്ങളുടെ ഫാനായി മാറിയിട്ടുണ്ട്. പിന്നെ വൈദ്യുത വാഹനങ്ങൾ വാങ്ങുന്നവർക്ക് ആകെ പേടിയുള്ളത് കറണ്ട് ചാർജിനെ ഓർത്തായിരിക്കും.

അത്തരക്കാരാവട്ടെ വീട്ടിൽ സോളാർ വെച്ചിട്ടാവും ഇവി ബുക്ക് ചെയ്യാൻ ഷോറൂമിലേക്ക് പോവുന്നത്. പെട്രോൾ, ഡീസൽ ചെലവിൽ നിന്നും മുക്തിനേടാൻ ഇത്രയും നല്ലൊരു മാർഗം വേറെയില്ല. പക്ഷേ ഇലക്ട്രിക് കാർ വാങ്ങിയവർക്ക് എപ്പോഴും പറയാനുള്ള പരാതി ടയറുകളെക്കുറിച്ചായിരിക്കും. വേഗത്തിൽ തേയ്മാനം സംഭവിക്കുന്നത് ഇവി ഉടമകളുടെ ഏറ്റവും വലിയ തലവേദനകളാണ്.

Why EV Tyres Wear Faster Than Petrol Cars Reasons Explained

പെട്രോൾ, ഡീസൽ കാറുകളുടെ ടയറുകൾ തീരുന്നതിലും ഇരട്ടിവേഗത്തിലാണ് ഇലക്ട്രിക് കാറുകളിലെ ടയർ തേഞ്ഞുതീരുന്നത്. ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതിന്റെ പിന്നിൽ വളരെ നിസാരമായ ചില കാര്യങ്ങളാണ് പ്രവർത്തിക്കുന്നത് എന്നതാണ് സത്യം. അതായത് ടയറുകൾ മോശമായിട്ടോ അല്ലെങ്കിൽ വാഹനം ഓടിക്കുന്നതിന്റെ തെറ്റുകൊണ്ടോ ഒന്നുമല്ല കേട്ടോ.

പ്രധാനമായും ഇലക്ട്രിക് വാഹനങ്ങളുടെ ഉയർന്ന ഭാരവും ഇൻസ്റ്റൻഡ് ടോർക്കും കാരണമാണ് ഇവികളുടെ ടയറുകൾ ICE എഞ്ചിൻ കാറുകളുടെ ടയറുകളേക്കാൾ വേഗത്തിൽ തേയ്മാനം സംഭവിക്കുന്നത്. ഈ സംയോജനം ടയറുകളിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുകയും ഇത് വേഗത്തിൽ തേയ്മാനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇതുമാത്രമാണോ കാരണം എന്ന് ചോദിച്ചാലും അല്ലെന്ന് വേണം പറയാൻ.

Why EV Tyres Wear Faster Than Petrol Cars Reasons Explained

അതിനെക്കുറിച്ച് വിശദമായി തന്നെ ഈ ലേഖനത്തിൽ നമുക്ക് ചർച്ച ചെയ്യാം. ഇലക്ട്രിക് കാറുകളുടെ ഭാരം എങ്ങനെ ടയറുകളെ സ്വാധീനിക്കുന്നുവെന്ന് പറഞ്ഞുതരാം. ഇലക്ട്രിക് വാഹനങ്ങൾക്ക് സാധാരണയായി ഭാരം കൂടിയ ബാറ്ററി പായ്ക്കുകൾ ഉണ്ടാകും. ഇത് വാഹനത്തിന്റെ മൊത്തത്തിലുള്ള ഭാരം കൂട്ടുന്നുത് വഴി ടയറുകളിൽ കൂടുതൽ ലോഡ് ചെലുത്തുന്നു. അങ്ങനെ റോഡിൽ കൂടുതൽ ഘർഷണം ഉണ്ടാവുകയും അതുവഴി വേഗത്തിൽ തേയ്മാനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഒപ്പം ഇവികളിലെ ഇലക്ട്രിക് മോട്ടോറുകൾ ഇൻസ്റ്റൻഡായും ഉയർന്നതുമായ ടോർക്കാണ് വീലുകളിലേക്ക് വിതരണം ചെയ്യുന്നത്. അതായത് ടയറുകളിലേക്ക് കൂടുതൽ വേഗത്തിലുള്ള ആക്‌സിലറേഷൻ എത്തുമ്പോൾ കൂടുതൽ വേഗത്തിൽ കറങ്ങും. പ്രത്യേകിച്ച് നിശ്ചലാവസ്ഥയിൽ നിന്ന് ആക്‌ലറേറ്റർ കൊടുക്കുമ്പോൾ വണ്ടി കുതിച്ചുപായുന്നത് ശ്രദ്ധിച്ചിട്ടില്ലേ, ഇത് ടയറുകളിൽ തേയ്മാനം വർധിക്കാൻ ഇടയാക്കും.

Why EV Tyres Wear Faster Than Petrol Cars Reasons Explained

അതുപോലെ തന്നെ ടയറുകളുടെ ഡിസൈനും തേയ്മാനം വർധിക്കുന്നതിന് കാരണമാവാറുണ്ട് കേട്ടോ. ചില ഇവി ടയറുകൾ റേഞ്ച് മെച്ചപ്പെടുത്തുന്നതിനായി കുറഞ്ഞ റോളിംഗ് റെസിസ്റ്റൻസ് പോലുള്ള പ്രത്യേക സ്വഭാവസവിശേഷതകളോടെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് ചിലപ്പോൾ അവയെ കൂടുതൽ തേയ്മാനത്തിന് ഇരയാക്കുന്ന സംഗതിയാണ്. ഒപ്പം ഡ്രൈവിംഗ് സ്റ്റൈലും ടയർ വേഗത്തിൽ തീരാൻ കാരണമാവാറുണ്ട്.

ICE എഞ്ചിൻ കാറുകളെ അപേക്ഷിച്ച് ഇവികൾ കിടിലൻ പെർഫോമൻസ് തരുന്നതിനാൽ പലർക്കും വേഗം ഹരമാണ്. കാല് ചവിട്ടി സ്പീഡ് കയറ്റുന്നതും ഇടയ്ക്കിടെ ബ്രേക്ക് ചവിട്ടുന്നതും പോലുള്ള പലരുടേയും വിനോദം ഇവികളുടെ ടയറിന് പണികൊടുക്കുന്ന വിഷയമാണെന്നതും ഓർമിക്കണേ. അതിനാൽ മര്യാദയ്ക്ക് ഓടിക്കാൻ ശീലിച്ചാൽ എപ്പോഴുമുള്ള ടയർ മാറ്റത്തിൽ നിന്നും രക്ഷ നേടാനാവും.

ഡ്രൈവിംഗ് നന്നാക്കുന്നതിനോടൊപ്പം പതിവായി ടയർ പ്രഷർ ചെക്കിംഗ്, വീൽ അലൈൻമെന്റുകൾ, സമയബന്ധിതമായ ടയർ റൊട്ടേഷൻ എന്നിവ പോലുള്ള ശരിയായ അറ്റകുറ്റപ്പണികൾ ചെയ്യുന്നത് ശീലമാക്കിയാലും ഇവികളുടെ ടയറുകൾക്ക് വേഗത്തിൽ തേയ്മാനം സംഭവിക്കുന്നത് ഒഴിവാക്കാനാവും. കൂടാതെ ചില ടയർ ബ്രാൻഡുകൾ ഇലക്ട്രിക് കാറുകൾ ഉയർത്തുന്ന അതുല്യമായ വെല്ലുവിളികളെ നേരിടാൻ പ്രത്യേകം ഡിസൈൻ ചെയ്ത പുതിയ ടയറുകൾ പുറത്തിറക്കുന്നുണ്ട്. അതുകൂടെ നോക്കിവാങ്ങിയാൽ സംഗതി കളറാവും.

More from DriveSpark

Article Published On: Wednesday, July 16, 2025, 17:02 [IST]
English summary
Why ev tyres wear faster than petrol cars reasons explained
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X