ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് കാറുകൾ ഇന്ത്യയിൽ നിയമപരമല്ലെന്ന് എത്രപേർക്കറിയാം? കാരണം ഇതാണ്

ഇന്ത്യ ഒരു റൈറ്റ് ഹാൻഡ് ഡ്രൈവ് രാജ്യമാണെന്ന് ഏവർക്കും അറിയമല്ലോ. എന്നാൽ അമേരിക്ക പോലുള്ള പല വിദേശ രാജ്യങ്ങളും പിന്തുടരുന്നത് ലെഫ്റ്റ് ഹാൻഡ് ഡ്രൈവിംഗാണ്. നമ്മുടെ നിരത്തുകളിൽ ഇത്തരം കാറുകൾ അതായത് ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് വാഹനങ്ങൾ നിയമപരമാണോ എന്ന സംശയം പലർക്കും ഉണ്ടാവും അല്ലേ.

അതിനുള്ള ഉത്തരം ഇന്ന് ചർച്ച ചെയ്‌താലോ. ഇന്ത്യയുടെ ദേശീയ തലസ്ഥാനമായ ന്യൂഡൽഹി സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന G20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുകയാണ്. 18 രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വിദേശ പ്രതിനിധികൾ വരും ദിവസങ്ങളിൽ നഗരത്തിലെത്തും. ഉച്ചകോടിക്കായുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുമ്പോൾ ഡൽഹി പൊലീസ് നേരിടുന്ന ഒരു പ്രത്യേക പ്രശ്നമുണ്ട്. പ്രതിനിധികളെ കടത്തിവിടാൻ 100 ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് കാറുകൾ തന്നെയാണ് ആ തലവേദന.

Why Left-Hand Drive Cars Not Allowed In India

ഇതിൽ 50 എണ്ണം ജർമനിയിൽ നിന്നുള്ള ബുള്ളറ്റ് പ്രൂഫ് ഔഡി കാറുകളാണ് ദേശീയ തലസ്ഥാനത്ത് എത്താൻ ഒരുങ്ങുന്നത്. ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് കാറുകൾ നിയമവിരുദ്ധമായ ഒരു രാജ്യത്ത് ഇതെങ്ങനെ പ്രാവർത്തികമാക്കുമെന്നതാണ് പ്രധാന ആശങ്ക. ഇന്ത്യയിൽ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് (LHD) കാർ ഇറക്കുമതി ചെയ്യുന്നതോ ഓടിക്കുന്നതോ അനുവദനീയമല്ലാത്ത സാഹചര്യത്തിൽ ഇത് എങ്ങനെ പ്രാവർത്തികമാവുമെന്നതാണ് അടുത്ത ചോദ്യം.

പക്ഷേ അത്യപൂർവമായെങ്കിലും നാം ഇത്തരം കാറുകൾ നമ്മുടെ നിരത്തുകളിൽ ഒരുതവണ എങ്കിലും കണ്ടിട്ടുമുണ്ടാവും. LHD വാഹനങ്ങൾ വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും മോട്ടോർ വാഹന നിയമത്തിൽ എന്താണ് പറയുന്നതെന്ന് വ്യക്തമാക്കാം. രാജ്യത്ത് ഒരു വ്യക്തിക്കും ഇടത് വശത്ത് വാഹനം വാങ്ങാനോ രജിസ്റ്റർ ചെയ്യാനോ ഓടിക്കാനോ കഴിയില്ലെന്ന് മോട്ടോർ വാഹന നിയമം വ്യക്തമായി പറയുന്നുണ്ട്.

Why Left-Hand Drive Cars Not Allowed In India

മോട്ടോർ വെഹിക്കിൾസ് ആക്ട് 1939 ലെ സെക്ഷൻ 180 പറയുന്നതനുസരിച്ച് "ഒരു മെക്കാനിക്കൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ സിഗ്നലിംഗ് ഉപകരണം സജ്ജീകരിച്ചിട്ടില്ലെങ്കിൽ ലെഫ്റ്റ് ഹാൻഡ് സ്റ്റിയറിംഗ് നിയന്ത്രണമുള്ള ഒരു മോട്ടോർ വാഹനവും പൊതുസ്ഥലത്ത് ഓടിക്കുകയോ അനുവദിക്കുകയോ ചെയ്യരുതെന്നാണ് നിയമം അനുശാസിക്കുന്നത്. ഒരേ സമയം LHD, RHD കാറുകൾ അനുവദിക്കുന്ന ഒരു രാജ്യവും ലോകത്ത് ഇല്ല.

റോഡ് സുരക്ഷയാണ് ഇതിന് പിന്നിലെ പ്രധാന കാരണം. എല്ലാ വാഹനങ്ങളും വലത് വശത്തുകൂടി ഓടുന്ന ഒരു രാജ്യത്ത്, ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് വാഹനങ്ങൾ ഉപയോഗിച്ചാൽ ഡ്രൈവർക്ക് കാഴ്ച്ച തടസം പോലുള്ള പ്രശ്‌നങ്ങൾ സൃഷ്ടിക്കുക മാത്രമല്ല, പൊതു സുരക്ഷയ്ക്ക് അപകടമുണ്ടാക്കുകയും ചെയ്യും. റൈറ്റ് ഹാൻഡ് ഡ്രൈവ് കാർ നിയമം പിന്തുടരുന്നുണ്ടെങ്കിലും നമ്മുടെ രാജ്യത്ത് കുറച്ച് ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് കാറുകളുടെ സാന്നിധ്യവുമുണ്ടെന്ന് നേരത്തെ പറഞ്ഞുവല്ലോ.

Why Left-Hand Drive Cars Not Allowed In India

ഈ കാറുകളിൽ ഭൂരിഭാഗവും വിന്റേജ് മോഡലുകളാണ് എന്നതാണ് സത്യം. പ്രത്യേക അവസരങ്ങളിൽ പ്രദർശിപ്പിക്കുന്നതിനായാണ് ഇവ രാജ്യത്ത് അനുവദിച്ചിരിക്കുന്നത്. ഈ കാറുകളിൽ ചിലത് മുമ്പ് രാജകുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ളവയായിരുന്നു. ഇതുകൂടാതെ ഇന്ത്യയിലെ റൈറ്റ് ഹാൻഡ് ഡ്രൈവ് നിയമം മറികടന്ന് കേന്ദ്രം വളരെ കുറച്ച് വാഹനങ്ങൾക്ക് മാത്രമേ അനുമതി നൽകുന്നുള്ളൂ.

ഉദാഹരണത്തിന് ഇന്ത്യ ആസ്ഥാനമായുള്ള വാഹന നിർമാതാക്കൾക്ക് റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് ആവശ്യങ്ങൾക്കായി LHD യൂണിറ്റുകൾ ഇറക്കുമതി ചെയ്യുന്നതിന് സർക്കാരിൽ നിന്ന് അനുമതി വാങ്ങാം. അതുപോലെ വിദേശ നയതന്ത്രജ്ഞരോ വിശിഷ്ട വ്യക്തികളോ ഇന്ത്യ സന്ദർശിക്കുന്നുണ്ടെങ്കിൽ അവരുടെ വാഹനങ്ങളിൽ തന്നെ യാത്ര ചെയ്യാനും സാധിക്കും. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യ സന്ദർശിച്ചപ്പോൾ തന്റെ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് വാഹനമാണ് ഇവിടെയും ഉപയോഗിച്ചത്.

1947 വരെ രാജ്യം ഭരിച്ചിരുന്ന ബ്രിട്ടീഷുകാരുടെ കൊളോണിയൽ സ്വാധീനമാണ് ഇന്ത്യയൊരു റൈറ്റ് ഹാൻഡ് ഡ്രൈവ് രാജ്യമായി മാറാനുള്ള കാരണം. ഇന്ത്യയെപ്പോലെ യുണൈറ്റഡ് കിംഗ്ഡവും റൈറ്റ് ഹാൻഡ് ഡ്രൈവ് കാറുകൾ ഒരു മാനദണ്ഡമായി ഉപയോഗിക്കുന്നുണ്ട്. ബ്രിട്ടീഷ് കാലഘട്ടത്തിലെ ചില വിന്റേജ് കാറുകളാണിതെന്ന് വ്യക്തമാണ്. ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും പോലെ ബ്രിട്ടീഷുകാർ കോളനിവത്കരിച്ച മറ്റ് ചില രാജ്യങ്ങളും റൈറ്റ് ഹാൻഡ് ഡ്രൈവ് നിയമമാണ് പിന്തുടരുന്നത്.

More from DriveSpark

Article Published On: Friday, August 18, 2023, 10:37 [IST]
English summary
Why left hand drive cars not allowed in india explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X