ബൈക്കിന് കിക്ക്-സ്റ്റാർട്ടില്ലേ? അതിനും ചില കാരണങ്ങളുണ്ട്, അറിയാം

മോട്ടോർസൈക്കിളുകൾ ഒരു വികാരം തന്നെയാണ്. 'ഫോർവീലേഴ്‌സ് മൂവ് ദി ബോഡി, ടൂവീലേഴ്‌സ് മൂവ് ദി സോൾ' എന്ന വാക്കുകളൊക്കെ നാം കേട്ടുപഴകിച്ചതാണ്. കൗമാര പ്രായത്തിൽ ബൈക്കുകളോട് ഏതൊരു ആൺകുട്ടികൾക്കും പ്രത്യേക അടുപ്പമായിരിക്കും. എന്നാൽ ഒരു പ്രായം കഴിഞ്ഞ് ഫാമിലി മാൻ ആയാൽ പതിയെ കാറിലേക്കും സ്‌കൂട്ടറുകളിലേക്കുമെല്ലാം ചിലരെങ്കിലും ഒതുങ്ങികൂടാറുണ്ട്.

എന്നിരുന്നാലും മോട്ടോർസൈക്കിൾ എന്ന വികാരം മനസിന്റെ കോണിലുണ്ടാവും.ക്ലച്ചു പിടിച്ച് ഗിയർമാറ്റി ആക്‌സിലറേറ്റർ തിരിച്ച് നിരത്തുകൾ കീഴടക്കുന്നത് ഒരു പ്രത്യേക വികാരം തന്നെയാണ്. പണ്ടുകാലത്തെ അപേക്ഷിച്ച് യാത്രകൾ ചെയ്യുന്നവരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. അതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് നമ്മുടെ മോട്ടോർസൈക്കിളിംഗ് സംസ്ക്കാരത്തിന്റെ വളർച്ചയാണ്. ടൂറിംഗിനൊക്കെ ഇന്ന് കൂടുതൽ ആളുകളും തെരഞ്ഞെടുക്കുന്നത് ഇരുചക്ര വാഹനങ്ങളാണ്.

Honda Africa Twin

അതിന്റെ പ്രധാന കാരണം ഇവയെല്ലാം ഉപയോഗിക്കാൻ കൂടുതൽ എളുപ്പമായി എന്നതാണ്. പണ്ടൊക്കെ ബൈക്ക് സ്റ്റാർട്ട് ചെയ്യുക എന്നത് അൽപം ശ്രമകരമായ കാര്യങ്ങളിൽ ഒന്നായിരുന്നു. കിക്കർ ഉപയോഗിച്ച് സ്റ്റാർട്ടാക്കുന്നതൊക്കെ ഓർമകളിലേക്ക് മടങ്ങി. ഇന്നത്തെ തലമുറയ്ക്ക് ഇതിനെ കുറിച്ച് കൃത്യമായി അറിയില്ലെങ്കിലും 90 കിഡ്‌സിന് ഇതെല്ലാം മധുരിക്കും ഓർമകളാണ്. ഇന്ന് കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളിൽ വരെ സെൽഫ് സ്റ്റാർട്ടിംഗാണ്.

അതിനാൽ കിക്ക് സ്റ്റാർട്ടുള്ള ബൈക്കുകളൊക്കെ കാണാൻ അൽപം പാടായിരിക്കും. ആധുനിക ബൈക്കുകളിൽ ഭൂരിഭാഗവും സെൽഫ് സ്റ്റാർട്ടിംഗ് സാങ്കേതികവിദ്യയുടെ പിറകെയാണ്. പ്രത്യേകിച്ച് പ്രീമിയം സെഗ്മെന്റിലൊക്കെ. എന്നാൽ എന്തുകൊണ്ടാണ് ഇത്തരം മോട്ടോർസൈക്കിളുകൾക്ക് കിക്ക്-സ്റ്റാർട്ട് ഇല്ലാത്തത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതിനുള്ള ഉത്തരം കണ്ടുപിടിക്കുകയാണ് ഇന്നത്തെ ഉദ്ദേശം. അതിയാനായി തുടർന്നു വായിക്കുക.

Kick Start

ഫ്യുവൽ ഇൻജക്ടർ ബൈക്കുകളാണ് പ്രധാനമായും കിക്ക് സ്റ്റാർട്ട് സംവിധാനം ഇല്ലാതെ വരുന്നവ. കാരണം ഫ്യുവൽ ടാങ്കിൽ ഉപയോഗിക്കുന്ന ഒരു സബ്‌മെർസിബിൾ പമ്പ് ഫ്യുവൽ ഇൻജക്‌ടർ ബൈക്കുകൾക്ക് ഉണ്ട്. ഈ പമ്പിന് പ്രവർത്തിക്കാൻ കുറഞ്ഞത് 9V വോൾട്ടേജ് ആവശ്യമാണ്. വോൾട്ടേജ് കുറവാണെങ്കിൽ ഫ്യുവൽ പമ്പ് പ്രവർത്തിക്കില്ല. ഒരു ഫ്യുവൽ ഇഞ്ചക്ഷൻ മോട്ടോർസൈക്കിൾ സ്റ്റാർട്ട് ചെയ്യാൻ കിക്ക് ഉപയോഗിക്കുകയാണെങ്കിൽ അത് ആവശ്യമായ വോൾട്ടേജ് സൃഷ്ടിക്കില്ല. അതിനാൽ ബൈക്കുകൾക്ക് കിക്ക് സ്റ്റാർട്ട് നൽകുന്നതിൽ അർഥവുമില്ല.

ഇന്നത്തെ മിക്ക ബൈക്കുകളും അഡ്വാൻസ്ഡ് സെൽഫ് സ്റ്റാർട്ട് ടെക്നോളജി ഉപയോഗിക്കുന്നതാണ് കിക്ക് സ്റ്റാർട്ട് ഉപയോഗിക്കുന്നത് ഒഴിവാക്കാനുള്ള മറ്റൊരു പ്രധാന കാരണം. നൂതനമായ സെൽഫ് സ്റ്റാർട്ട് സാങ്കേതികവിദ്യയിൽ നൂതന ബാറ്ററിയും നൂതന സെൽഫ് സ്റ്റാർട്ട് മോട്ടോറും ഉൾപ്പെടുന്നു. ആയതിനാൽ ഇവ പ്രയോഗികമായും ആയാസകരമായും സ്റ്റാർട്ട് ചെയ്യാൻ ആളുകളെ സഹായിക്കും.

RE Classic

ഒട്ടുമിക്ക റേസിംഗ്, സ്‌പോർട്‌സ് ബൈക്കുകളും ഇപ്പോൾ ഡിസൈൻ ചെയ്‌തിരിക്കുന്നത് ഒരു കിക്ക് സ്റ്റാർട്ടർ യോജിക്കാത്ത തരത്തിലാണ്. ഇവ വാഹനത്തിൽ ഘടിപ്പിക്കാനാവാത്തതിനാൽ മികച്ച പ്രകടനവും ദീർഘായുസും ഉള്ള വിപുലമായ സെൽഫ് സ്റ്റാർട്ട് സൗകര്യം ഇരുചക്ര വാഹന നിർമാതാക്കൾ നൽകുന്നു. അതിനാൽ ഈ ബൈക്കുകളിൽ ഭൂരിഭാഗത്തിനും കിക്ക് സ്റ്റാർട്ടറുകൾ ഒഴിവാക്കാനാണ് കമ്പനികൾ ശ്രമിക്കുന്നതും രൂപകൽപ്പന ചെയ്യുന്നതും.

പല നിർമാതാക്കളും കിക്ക് സ്റ്റാർട്ട് നൽകാത്തതിന് യുക്തിരഹിതമായ കാരണങ്ങൾ പറയുമെങ്കിലും ഈ സംവിധാനം നൽകാത്തിന് പിന്നിലെ മറ്റൊരു പ്രധാന കാരണമാണ് ചെലവ്. നിർമാണ ചെലവ് കുറയ്ക്കുന്നതിനായും ബ്രാൻഡുകൾ ഈ മാർഗം സ്വീകരിക്കാറുണ്ട്.മിക്ക മോട്ടോർസൈക്കിളുകളിലും കിക്ക്-സ്റ്റാർട്ട് ഇല്ലാത്തതിന്റെ ചില കാരണങ്ങൾ മേൽപ്പറഞ്ഞവയാണ്.

More from DriveSpark

Article Published On: Sunday, May 7, 2023, 11:00 [IST]
English summary
Why most motorcycles don t have kick start here are the reasons
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X