എല്ലാ ഫെറാറി കാറുകളും ചുവപ്പാണോ? എന്താണ് ആ രഹസ്യം
കല്യാണത്തിന് വെള്ള വസ്‌ത്രം, ഫെറാറിയായാൽ ചുവന്ന നിറം എന്നത് പരമ്പരാഗതമായി കേട്ടുവരുന്നൊരു കാര്യമാണ്. ഇറ്റാലിയൻ സ്പോർട്സ് കാർ നിർമാതാക്കളായ ഫെറാറിയുടെ മുഖമുദ്രയാണു ചുവപ്പ് നിറം.

എന്നാൽ ഇറ്റാലിയൻ സൂപ്പർ കാർ ബ്രാൻഡിന് റെഡ് കളർ ഓപ്ഷൻ മാത്രമേയുള്ളൂവെന്ന് ചിലരെങ്കിലും തെറ്റിധരിച്ചിട്ടുണ്ടാവാം. ഒരുകാലത്ത് അങ്ങനെയായിരുന്നെങ്കിലും ഇന്നൊരു ഫെറാറി വാങ്ങുമ്പോൾ ഇന്റീരിയർ, എക്സ്റ്റീരിയർ കളർ ഓപ്ഷനുകളുടെ ഒരു നീണ്ടനിരയാണ് ഇറ്റാലിയൻ സ്പോർട്സ് കാർ നിർമാതാക്കൾ ഒരുക്കിയിരിക്കുന്നത്.

ഫെറാറി അറ്റലിയർ ഡിസൈൻ സ്റ്റുഡിയോയിൽ നിന്നും ഒരു പുതിയ കാർ വാങ്ങുമ്പോൾ നമ്മുടെയിഷ്ടത്തിന് നിറങ്ങൾ തെരഞ്ഞെടുക്കാം. പത്തോ മുപ്പതോ നിറങ്ങൾ അല്ല, അതിലേറെ കളർ ഓപ്ഷനുകളാണ് ഫെറാറി ഒരുക്കിയിരിക്കുന്നത്.

ആദ്യ ഫെറാറി കാറിന്റെ നിറം എന്താണെന്ന് അറിയാമോ?
മാരനെല്ലോയിലെ ഫാക്ടറി വിടുന്ന ആദ്യത്തെ ഫെറാറി കാർ റെഡ് തന്നെയായിരുന്നു. ആദ്യകാല ഫെറാറികൾ ചുവപ്പായിരുന്നു എന്നതിന് ഒരു ലളിതമായ കാരണവുമുണ്ട്. ഇന്റർനാഷണൽ ഓട്ടോമൊബൈൽ ഫെഡറേഷൻ എല്ലാ ഇറ്റാലിയൻ ഗ്രാൻഡ് പ്രിക്സ് റേസ് കാറുകളും ആദ്യകാലങ്ങളിൽ ചുവപ്പ് നിറമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്നതാണ് അതിനുള്ള കാരണം.

അതിനാൽ പ്രാരംഭ ഘട്ടത്തിൽ ഗ്രാൻഡ് പ്രിക്സ് ഫെറാറി മോഡലുകൾ പൂർണമായും ചുവപ്പിലായിരുന്നു. അത് പിന്നീട് പ്രൊഡക്ഷൻ മോഡലുകളിലേക്ക് കൊണ്ടുപോയി എന്നതാണ് ചരിത്രം.

പുതിയ ഫെറാറി വാങ്ങുമ്പോൾ, എല്ലാ കാര്യങ്ങളും നിങ്ങളുടെ ഇഷ്ടത്തിന് തന്നെ തെരഞ്ഞെടുക്കാം എന്നതാണ് മറ്റൊരു നേട്ടം. കമ്പനിയുടെ ആദ്യ കാർ ചുവപ്പിലൊരുങ്ങിയെങ്കിലും നിങ്ങളുടെ ആദ്യ ഫെറാറിക്ക് ഏത് നിറം വേണമെങ്കിലും കൊടുക്കാം. എന്നാൽ നൂറ്റാണ്ടിന്റെ തുടക്കത്തിന് മുമ്പ് നിർമിച്ച എല്ലാ ഫെറാറികളിൽ 85 ശതമാനവും ചുവപ്പായിരുന്നു.

എന്നാൽ ഇപ്പോൾ വാങ്ങുന്ന ഫെറാറികൾ ഏത് നിറങ്ങളിലും സ്വന്തമാക്കാം. ഓപ്ഷനുകൾ പലപ്പോഴും മോഡൽ അനുസരിച്ച് വ്യത്യാസപ്പെടും. എന്നാൽ ഏതെല്ലാം നിറങ്ങൾ വാഹനത്തിൽ ലഭ്യമാണെന്ന് ഒന്നു പരിശോധിച്ച് നോക്കിയാലോ?

തെരഞ്ഞെടുക്കാവുന്ന സോളിഡ് കളർ ഓപ്ഷനുകൾ
• സോളിഡ് നിറങ്ങൾ
• ഗിയല്ലോ മോഡേന
• റോസോ സ്കുഡേറിയ
• റോസോ കോർസ
• റോസോ മുഗെല്ലോ
• ബിയാൻകോ അവുസ്
• നീറോ
• ബ്ലൂ പോസി

മെറ്റാലിക് നിറങ്ങൾ
• ഗ്രിജിയോ ഇൻഗ്രിഡ്
• ഗ്രിജിയോ അലോയ്
• അർജന്റോ നർബർഗിംഗ്
• ഗ്രിജിയോ ടൈറ്റാനിയോ മെറ്റൽ
• ഗ്രിജിയോ സിൽവർസ്റ്റോൺ
• നീറോ ഡേടോണ
• ബ്ലൂ അബുദാബി
• ബ്ലൂ മിറാബ്യൂ
• ബ്ലൂ ടൂർ ഡി ഫ്രാൻസ്

ഹിസ്റ്റോറിക്കൽ നിറങ്ങൾ
• റോസോ ഡിനോ
• റോസോ ഫിയോറാനോ
• ഗ്രിജിയോ ഫെറോ
• അവോറിയോ
• കന്ന ഡെ ഫ്യൂസിൽ
• ഗ്രിജിയോ സ്കുറോ
• വെർഡെ ബ്രിട്ടീഷ്
• ബ്ലൂ സ്കോസിയ
• അസുറോ കാലിഫോർണിയ
• ബ്ലൂ സ്വാട്ടേഴ്സ്

സ്പെഷ്യൽ നിറങ്ങൾ
• ബിയാൻകോ സെർവിനോ
• ബ്ലൂ റോമ


Click it and Unblock the Notifications








