ബൈക്കുകൾക്ക് റിവേഴ്‌സ് ഗിയറില്ലാത്തതിന്റെ കാരണം അറിയാമോ?

ഇരുചക്ര വാഹനങ്ങളൊഴികെയുള്ള മറ്റ് വാഹനങ്ങളിലെല്ലാം പരിചിതമായ ഒന്നാണ് റിവേഴ്‌സ് ഗിയറുകൾ. പേര് അർഥമാക്കുന്നതു പോലെ ഒരു വാഹനത്തെ പിറകിലേക്ക് നീക്കാനാണ് റിവേഴ്‌സ് ഗിയര്‍ കണ്ടുപിടിച്ചിരിക്കുന്നതു തന്നെ. ആവശ്യമായ സന്ദര്‍ഭങ്ങളില്‍ കാറിനെ പിന്നോട്ടു നീങ്ങാന്‍ സഹായിക്കുകയാണ് റിവേഴ്‌സ് ഗിയറിന്റെ ലക്ഷ്യവും ഉദ്ദേശവും. കുറഞ്ഞ വേഗതയിലും ആവശ്യമായ ടോര്‍ക്ക് നൽകാൻ റിവേഴ്‌സ് ഗിയറിന് സാധിക്കും.

പക്ഷേ എന്തുകൊണ്ടാണ് മോട്ടോർസൈക്കിളുകൾക്ക് റിവേഴ്‌സ് ഗിയർ ഇല്ലാത്തതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇന്നത്തെ ആധുനിക ഇലക്ട്രിക് ടൂവീലറുകളിലും ഹോണ്ട ഗോൾഡ്‌വിംഗ് പോലുള്ള ഹെവി ബൈക്കുകളിലുമെല്ലാം റിവേഴ്‌സ് ഗിയർ ഉണ്ടല്ലോ എന്ന കാര്യമായിരിക്കും നിങ്ങൾ ഇപ്പോൾ മനസിൽ ഓർക്കുന്നത് അല്ലേ... പക്ഷേ ഇവയൊന്നും യഥാർഥത്തിൽ റിവേഴ്‌സ് ഗിയറുകളല്ല. ഇതിന്റെ പിന്നിലെ രഹസ്യം വഴിയേ പറയാം.

Why Motorcycles Do Not Have Reverse Gear

ഭാരം കൂടിയ റോയൽ എൻഫീൽഡ് മോഡലുകളിലും ഈയൊരു ഫീച്ചർ ഉണ്ടായിരുന്നുവെങ്കിൽ ഓർക്കാത്ത ഉടമകളുണ്ടാവുകയുമില്ല. ഇത്തരം ബൈക്കുകളല്ല, നമുക്ക് പരിചിതമായ പല ടൂവീലറുകൾക്കും പിന്നോട്ട് നീങ്ങാൻ സഹായിക്കുന്ന ഗിയറുണ്ടായിരുന്നെങ്കിൽ എന്ന് ചില സാഹചര്യങ്ങളിലെങ്കിലും നാം ഓർത്തിട്ടുണ്ടാവാം.പ്രത്യേകിച്ച് ചരിവുകളിലോ കയറ്റങ്ങളിലോ എല്ലാം പിന്നോട്ട് നീക്കേണ്ട അവസ്ഥവരുമ്പോഴാണ് ടൂവീലറുകൾക്കും റിവേഴ്‌സ് ഗിയറുണ്ടായിരുന്നുവെങ്കിൽ എന്നുനാം ഓർമിക്കാറ്.

എന്തുകൊണ്ട് ബൈക്കുകൾ റിവേഴ്സ് ഗിയറുമായി വരുന്നില്ല എന്ന ചോദ്യത്തിനാണ് ഇനി ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നത്. മോട്ടോർസൈക്കിളിന്റെ ഏറ്റവും അടിസ്ഥാന നിയമങ്ങളിലൊന്ന് ഒരിക്കലും ചരിവിനു അഭിമുഖമായി പാർക്ക് ചെയ്യരുത് എന്നതാണ്. ഇങ്ങനെ പാർക്ക് ചെയ്‌താൽ സൈഡ് സ്റ്റാന്റിൽ നിന്നും മാറി തെന്നിനീങ്ങാനോ മറിഞ്ഞുവീഴാനോ സാധ്യതയുണ്ട്. നാം ഉപയോഗിക്കുന്ന മിക്ക ബൈക്കുകളും ഭാരം കുറവായതിനാൽ റിവേഴ്‌സ് ഗിയറിന്റെ ആവശ്യം വരുന്നുമില്ല.

Royal Enfield Scram 411

വലിപ്പക്കുറവും ചെറിയ വീൽബേസുകളും ഉള്ളതിനാൽ മോട്ടോർസൈക്കിളുകൾ സാധാരണയായി തിരിക്കാനും വളക്കാനും പിന്നോട്ടുനീക്കാനുമെല്ലാം എളുപ്പമാണ്. ഇതിനായി അൽപം പ്രയത്നത്തിന്റെ ആവശ്യം മാത്രമേ വരുന്നുള്ളൂ. അതായത് കാറുകളിലേത് പോലെ റിവേഴ്‌സ് ഗിയറിൻ്റെ ഒരു ആവശ്യകതയും വരുന്നില്ലെന്ന് സാരം. താരതമ്യേന കുറഞ്ഞ ഭാരം അർഥമാക്കുന്നത് നിങ്ങളുടെ കാലുകൾ ഉപയോഗിച്ച് സുഖകരമായി റിവേഴ്‌സ് ചെയ്യാം എന്നാണ്. പക്ഷേ വാഹനങ്ങളിലാണെങ്കിൽ അവ പുറത്തിറങ്ങി തള്ളിനീക്കേണ്ടി വരുമെന്നത് ശരിച്ചും വിചിത്രമായ കാര്യമാണ്.

അതിനാൽ ഈ ഗിയറിന്റെ ആവശ്യകത മറ്റ് വാഹനങ്ങളിൽ വളരെ അനിവാര്യമാണ്. പക്ഷേ ഭാരമേറിയ സൂപ്പർ ലക്ഷ്വറി ബൈക്കുകളുടെ കാര്യത്തിലേക്ക് വരുമ്പോൾ ഈയൊരു ഫീച്ചറിന്റെ അനിവാര്യത ഏറിവരുന്നുണ്ട്. ചില മോട്ടോർസൈക്കിളുകൾക്ക് റിവേഴ്സ് ഗിയറല്ല, മറിച്ച് ഒരു റിവേഴ്സ് ഫംഗ്ഷൻ ഉണ്ട്. ഇതാണ് പലരും ഗിയറായി തെറ്റിധരിക്കുന്നത്. ഹോണ്ട ഗോൾഡ് വിംഗ്, ബിഎംഡബ്ല്യു K1600 സീരീസ് പോലുള്ള മോഡലുകൾക്കാണ് ഈ സവിശേഷത കണ്ടുവരാറുള്ളത്.

Ducati Diael V4

ഇത്തരം ബൈക്കുകൾക്ക് 350 കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ളതിനാൽ ചില സാഹചര്യങ്ങളിൽ പിന്നോട്ടുനീക്കുക എന്നത് അൽപം ബുദ്ധിമുട്ടേറിയ കാര്യമാണ്. ഒരു ബട്ടണിന്റെ സ്‌പർശനത്തിൽ മോട്ടോർസൈക്കിൾ പിന്നിലേക്ക് നീക്കാൻ സഹായിക്കുന്നതിന് ഇലക്ട്രിക് സ്റ്റാർട്ടർ മോട്ടോർ ഉപയോഗിക്കാം. പക്ഷേ അമിതവേഗത്തിലൊന്നും ഇത് ചെയ്യാനാവില്ല കേട്ടോ. ഈ ഫംഗ്ഷൻ ബൈക്കിനെ നാം തനിയെ തള്ളിനീക്കുന്ന അതേ വേഗതയിലായിരിക്കും പിന്നിലേക്ക് വലിക്കുക.

പിന്നിലേക്ക് പോകുമ്പോൾ ബൈക്കുകൾ അസ്ഥിരമാവുന്നതിനാലാണ് ഈ ഫംഗ്ഷന് ഇത്രയും വേഗത കുറയുന്നത്. അടുത്തിടെ പുറത്തിറക്കിയതും അതിമനോഹരവുമായ BMW R 18-ൽ പോലും ഈ ഇലക്ട്രിക് റിവേഴ്സ് അസിസ്റ്റ് ഫംഗ്ഷൻ ഉണ്ട്. ഹോണ്ട ഗോൾഡ്‌വിംഗിൽ ഇലക്ട്രിക് സ്റ്റാർട്ടർ മോട്ടോർ ഒരു 'ക്രീപ്പ് ഫോർവേഡ്' ഫംഗ്‌ഷനും ഉപയോഗിക്കുന്നു. അത് ട്രാഫിക്കിൽ വളരെ ഉപയോഗപ്രദമാകുന്ന ഒന്നാണ്. എന്നിരുന്നാലും ഈ മോട്ടോറുകൾ ബാറ്ററിയിൽ നിന്ന് പ്രവർത്തിക്കുന്നതിനാൽ ദീർഘദൂരം പ്രവർത്തിപ്പിക്കാനാവില്ല.

Mahindra Mojo

ഈ പ്രവർത്തനം ഹ്രസ്വമായ ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കാനുള്ളതാണ്. ഒരു റിവേഴ്സ് ഫംഗ്ഷൻ നടപ്പിലാക്കാൻ വളരെ എളുപ്പമുള്ള ഇരുചക്രവാഹനങ്ങളുടെ മറ്റൊരു ക്ലാസ് ഇലക്ട്രിക് മോഡലുകളാണ്. ഇവിടെ ഇത് സ്റ്റാർട്ടർ മോട്ടോറല്ല, മറിച്ച് വാഹനത്തെ പിന്നിലേക്ക് വളരെ സാവധാനത്തിൽ നീക്കാൻ സഹായിക്കുന്നതിന് എതിർ ദിശയിൽ ഉപയോഗിക്കാവുന്ന പ്രാഥമിക മോട്ടോർ മാത്രമാണ്.

ഏഥർ 450, 450X, ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ് എന്നിവ പോലുള്ള ഇ-സ്‌കൂട്ടറുകളിൽ ഒരു റിവേഴ്സ് മോഡ് കാണാൻ കഴിയും. ഈ വാഹനങ്ങൾക്ക് ഇത് നിബന്ധമായും ആവശ്യമുള്ളതല്ലെങ്കിലും ഇത് തീർച്ചയായും ഒരു പരിധിവരെ റൈഡറെ സഹായിക്കാൻ പ്രാപ്‌തമാണ്. പ്രത്യേകിച്ച് പിന്നിലേക്ക് നീക്കാനും മറ്റും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ. പിന്നെ ഇതൊരു ഫാൻസി ഫീച്ചറായും കമ്പനികൾ എടുത്തുകാണിക്കാറുണ്ട്.

More from DriveSpark

Article Published On: Thursday, May 25, 2023, 11:42 [IST]
English summary
Why motorcycles do not have reverse gear here are the reasons
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X