സെഡാനുകൾക്ക് പിന്നിൽ വൈപ്പറില്ലാത്തിന്റെ കാരണം അറിയുമോ? വണ്ടിഭ്രാന്തൻമാർ പോലും ആലോചിച്ചിട്ടുണ്ടാവില്ല

പുതിയൊരു കാർ വാങ്ങുമ്പോൾ എല്ലാ ഫീച്ചറുകളുമുള്ള മോഡൽ വാങ്ങാനായിരിക്കുമല്ലോ പലർക്കും താത്പര്യം. നിലവിൽ എസ്‌യുവി വാഹനങ്ങളോടാണ് എല്ലാവർക്കും കമ്പമെങ്കിലും പണ്ടൊക്കെ കാർ എന്നതിന്റെ അവസാന വാക്ക് സെഡാനുകളായിരുന്നു. അംബാസിഡർ, പ്രീമിയർ പദ്മിനി, മാരുതി എസ്റ്റീം അങ്ങനെ നിരത്തുകൾ വാണിരുന്ന വിരുതൻമാർ ഏറെയായിരുന്നു. മാരുതി 800-ന്റെ വരവോടെയാണ് ഹാച്ച്ബാക്കുകൾ ഇന്ത്യയിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. അപ്പോഴും പലരും സ്നേഹിച്ചിരുന്നത് ത്രീ-ബോക്‌സ് ടൈപ്പ് മോഡലുകളായ സെഡാനുകളെയായിരുന്നു. ഇന്നത്തെ എസ്‌യുവികൾക്ക് പോലുമില്ലാത്ത പല ഗുണങ്ങളും ഈ വാഹനങ്ങൾക്കുണ്ടെങ്കിലും എല്ലാവർക്കും ട്രെൻഡിനൊപ്പം സഞ്ചരിക്കാനാണ് ഇഷ്ടം.

പക്ഷേ ഇപ്പോഴും രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളുടെ ലിസ്റ്റിൽ സെഡാനുകൾ ഇടംപിടിക്കാറുണ്ട് കേട്ടോ. ഉദാഹരണത്തിന് മാരുതി സുസുക്കി ഡിസയർ വിൽപ്പനയുടെ കാര്യത്തിൽ പല മാസങ്ങളിലും രാജ്യത്തെ നമ്പർ വൺ മോഡലായി മാറാറുണ്ട്. എന്നാൽ എസ്‌യുവികളിലും ഹാച്ച്ബാക്കിലുമെല്ലാം പൊതുവേ കണ്ടുവരുന്നൊരു കാര്യം സെഡാനുകൾക്ക് ഇല്ല എന്നത് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

Why Sedan Models Don t Have Rear Wipers Reasons Explained

വേറെയൊന്നുമല്ല, റിയർ വിൻഡ്ഷീൽഡിൽ സെഡാൻ മോഡലുകളിൽ കമ്പനികൾ വൈപ്പർ നൽകാറില്ല. ഇതിന്റെ പിന്നിലുള്ള കാരണം എന്തായാരിക്കുമെന്ന് പലരും ചിന്തിച്ചിട്ടുണ്ടാവുമെന്ന് കരുതുന്നു. ത്രീ ബോക്‌സ് ടൈപ്പ് വാഹനങ്ങൾക്ക് റിയർ വൈപ്പർ കൊടുക്കാത്തിന് ചില കാരണങ്ങളുണ്ട് കേട്ടോ. അത് എന്തെല്ലാമെന്ന് നമുക്ക് വിശദമായി തന്നെ ചർച്ച ചെയ്‌ത് കൺഫ്യൂഷൻ പൂർണമായും അവസാനിപ്പിച്ചേക്കാം.

ഡിസൈൻ: ഇതിൽ ആദ്യത്തെ കാരണം സെഡാനുകളുടെ എയറോഡൈനാമിക് ഡിസൈൻ തന്നെയാണ്. ഹാച്ച്ബാക്കുകളിലും സെഡാനുകളിലും വ്യത്യസ്തമായ ശൈലിയിലാണ് വായുപ്രവാഹം (Airflow) നടക്കാറ്. കാറുകളുടെ രൂപത്തെ അടിസ്ഥാനപ്പെടുത്തിയാണ് വായുപ്രവാഹം നടക്കുക. ഹാച്ചുകളുടെ കാര്യമെടുത്താല്‍ മിക്കവയ്ക്കും കുത്തനെയുള്ള അല്ലെങ്കില്‍ ഏകദേശം ലംബരൂപമായ വിന്‍ഡ്ഷീല്‍ഡാണ് പിൻഭാഗത്ത് കൊടുക്കാറുള്ളത്.

Why Sedan Models Don t Have Rear Wipers Reasons Explained

ഇതുകാരണം വാഹനം ഓടുമ്പോൾ നിരത്തിലെ പൊടി പോലുള്ള കാര്യങ്ങളെല്ലാം എളുപ്പത്തിൽ റിയർ ഗ്ലാസിൽ വന്നടിയാൻ സാധ്യത കൂടുതലാണ്. അങ്ങനെ അടിഞ്ഞുകിടക്കുന്ന പൊടി തനിയെ പോവാൻ യാതൊരു വിധ സാധ്യതയുമില്ല താനും. അങ്ങനെ കാഴ്ച്ചയെ ബാധിക്കുകയും ചെയ്യും. ഇതുമായി താരതമ്യം ചെയ്യുമ്പോൾ സെഡാനുകളുടെ പിന്നിലെ വിന്‍ഡ്ഷീല്‍ഡില്‍ പൊടിയോ ചെളിയോ അടിയുന്ന പ്രവണത വളരെ കുറവാണ്. ആയതിനാൽ വൈപ്പറിന്റെ ആവശ്യം കാര്യമായി വരില്ല.

എയർഫ്ലോ: ഓരോ കാറുകളുടേയും ഡിസൈൻ അടിസ്ഥാനപ്പെടുത്തിയാണ് എയർഫ്ലോ നടക്കുകയെന്ന് ആദ്യമേ പറഞ്ഞുവല്ലോ. ഹാച്ച്ബാക്കിന്റെ പിന്നില്‍ വായുപ്രവാഹം കൂടുതല്‍ പ്രക്ഷുബ്ദമായിരിക്കും. എന്നാൽ എയറോഡൈനാമിക് ഡിസൈനുള്ളതിനാൽ താരതമ്യേന ശാന്തമായാണ് സെഡാനുകളുടെ പിന്‍വശത്ത് വായുപ്രവാഹം നടക്കുക. ഈ നിയന്ത്രിത എയർഫ്ലോ വെള്ളത്തുള്ളികളെയും പൊടിയെയും പുറന്തള്ളാൻ സഹായിക്കുകയും ഗ്ലാസ് വൃത്തിയായി സൂക്ഷിക്കാനും സഹായിക്കും.

Why Sedan Models Don t Have Rear Wipers Reasons Explained

റിയര്‍ വൈപ്പര്‍ ഘടിപ്പിച്ചാൽ സെഡാനുകളുടെ എയറോഡൈനാമിക് മികവ് കുറയ്ക്കുമെന്ന് കരുതുന്നവരുമുണ്ട്. ഇലക്ട്രിക് മോട്ടോറിനെയും സങ്കീര്‍ണമായ ഘടകങ്ങളെയും അടിസ്ഥാനപ്പെടുത്തിയാണ് വൈപ്പറുകള്‍ കാറില്‍ ഇടംപിടിക്കാറ്. റിയര്‍ വൈപ്പറിന്റെ മോട്ടോറിനും അനുബന്ധ ഘടകങ്ങള്‍ക്കും ആവശ്യമായ ഇടം കണ്ടെത്താന്‍ ഹാച്ച്ബാക്കുകളില്‍ എളുപ്പത്തിൽ സാധിക്കുമെങ്കിലും സെഡാനുകളിൽ അത് സാധ്യമല്ലെന്നതാണ് വസ്‌തുത.

ബൂട്ട് ഡിസൈന്‍: ഹാച്ച്ബാക്കില്‍ നിന്നും വ്യത്യസ്തമായ ബൂട്ട് ഡിസൈനാണ് സെഡാനിലുള്ളത് എന്നതും റിയർ വൈപ്പർ കൊടുക്കാത്തിന്റെ കാരണമായി പലരും പറയാറുണ്ട്. റിയര്‍ വിന്‍ഡോ വൈപ്പറുള്ള സെഡാനുകളിൽ ബൂട്ട് ഓപ്പണിംഗ് ബുദ്ധിമുട്ട് സൃഷ്ടിക്കും. ഇതുകൊണ്ടും കൂടിയാണ് ഈയൊരു കാര്യം ത്രീ-ബോക്‌സ് ടൈപ്പ് വാഹനങ്ങളിൽ നിന്നും ഇക്കാര്യം ഒഴിവാക്കിയിട്ടുള്ളതെന്ന് പറയാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, September 10, 2025, 15:55 [IST]
English summary
Why sedan models dont have rear wipers reasons explained
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X