കാലം കഴിഞ്ഞവർ, സെഡാനുകളുടെ ഉയർത്തെഴുന്നേൽപ്പിന് ഇനി സ്കോപ്പുണ്ടോ?

ഒരു കാലത്ത് ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റുകൊണ്ടിരുന്ന കാർ വിഭാഗമാണ് സെഡാൻ മോഡലുകൾ. പക്ഷേ നിലവിൽ സെഡാൻ മോഡലുകൾക്ക് അത്ര നല്ല കാലമല്ല. ഇന്ത്യ എന്നല്ല ലോകവിപണി മുഴുവൻ ഇപ്പോൾ എസ്‌യുവകൾ എന്നറിയപ്പെടുന്ന സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെ പിന്നാലെയാണ്. പ്രധാന ശ്രദ്ധ എസ്‌യുവികളിലേക്ക് മാറിയതിനാൽ കഴിഞ്ഞ വർഷങ്ങളിൽ സെഡാനുകളുടെ വിൽപ്പനയിൽ വലിയ ഇടിവുണ്ടായി.

ഒരു എസ്‌യുവിയിൽ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ മറ്റ് സെഗ്‌മെന്റുകളിൽ നിന്നും വാങ്ങുന്നവരെ ആകർഷിച്ചു. മാത്രമല്ല, എസ്‌യുവി സെഗ്‌മെന്റ് വിവിധ ഉപവിഭാഗങ്ങളായി വൈവിധ്യവൽക്കരിച്ചിട്ടുണ്ടെന്നതും നേട്ടമാണ്. ഇത് ബ്രാൻഡുകളെ അവരുടെ നിരയിലേക്ക് സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളെ ചേർക്കാൻ നിർബന്ധിക്കുന്നു. എന്നാൽ യാത്രാ സുഖത്തിന്റെ കാര്യത്തിൽ ഒരു സെഡാനോളവും ഉയരാൻ എസ്‌യുവികൾക്കാവില്ലെന്നതാണ് യാഥാർഥ്യം. എങ്കിലും ട്രെൻഡുകൾ ഇപ്പോൾ എതിരാണ്. ഒരു സെഡാൻ മോഡൽ വാങ്ങാൻ അധികമാരും ഇപ്പോൾ മുൻഗണന കൊടുക്കാറില്ലെന്നു വേണ പറയാൻ. എന്തുകൊണ്ട് ഇന്ത്യയിൽ സെഡാൻ വിൽപ്പന കുറഞ്ഞുവെന്ന് നമുക്ക് ഒന്ന് അന്വേഷിച്ചാലോ?

കാലം കഴിഞ്ഞവർ, സെഡാനുകളുടെ ഉയർത്തെഴുന്നേൽപ്പിന് ഇനി സ്കോപ്പുണ്ടോ?

വിൽപ്പനയുടെ കാര്യത്തിൽ നിലവിൽ സെഡാൻ സെഗ്‌മെന്റ് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പ്രകടനം നടത്തുന്ന വിഭാമാണെന്ന് കണ്ണുംപൂട്ടി പറയാം. കഴിഞ്ഞ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ കാറുകളുടെ വിൽപ്പന ഗണ്യമായി കുറഞ്ഞതിനാണ് 2022 എന്ന വർഷവും സാക്ഷ്യംവഹിച്ചത്. വിൽപ്പന കണക്കുകളെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ എസ്‌യുവികളുമായോ ഹാച്ച്ബാക്കുകളുമായോ പോലും ഈ നമ്പറുകൾ തട്ടിച്ചുനോക്കാനാവില്ലെന്നു വേണം പറയാൻ. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, ബോൾഡ് രൂപഭാവം, പരുക്കൻ രൂപം, അധിക പ്രായോഗികത മുതലായവ കാരണം എല്ലാവരും എസ്‌യുവി ബാൻഡ്‌വാഗണിലേക്ക് മാറുന്നു.

മറുവശത്ത്, സെഡാനുകൾ ഈ ആനുകൂല്യങ്ങൾ ഒരു എസ്‌യുവി പോലെ വാഗ്ദാനം ചെയ്യുന്നില്ലെന്നതാണ് വിൽപ്പന കുറയാനുള്ള ഒരു പ്രധാന കാരണം. ചില എസ്‌യുവികളിൽ വാഗ്ദാനം ചെയ്യുന്ന ഫീച്ചർ ലിസ്റ്റിലേക്ക് നോക്കിയാൽ ADAS ടെക്, പനോരമിക് സൺറൂഫ്, വയർലെസ് ചാർജിംഗ് മുതലായവയെല്ലാം കാണാനാവും. എന്നാൽ സെഡാൻ മോഡലുകൾ ഇക്കാര്യത്തിലെല്ലാം അൽപം എന്നല്ല, നല്ല രീതിയിൽ തന്നെ പിന്നിലാണ്. നിലവിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സെഡാൻ മോഡൽ മാരുതി സുസുക്കിയുടെ ഡിസയറാണ്.

കാലം കഴിഞ്ഞവർ, സെഡാനുകളുടെ ഉയർത്തെഴുന്നേൽപ്പിന് ഇനി സ്കോപ്പുണ്ടോ?

ഇത് 2022 നംവബർ മാസം 14,456 യൂണിറ്റ് വിൽപ്പന നേടിയിട്ടുണ്ടെന്ന് കേൾക്കുമ്പോൾ നിങ്ങളിൽ പലർക്കും അതിശയം തോന്നിയേക്കാം. നവംബറിൽ വിറ്റഴിച്ച മികച്ച 25 കാറുകളുടെ പട്ടികയിൽ ഇടം നേടിയ ഏക 'സെഡാൻ' ഇതാണ്. പട്ടികയിലെ മറ്റെല്ലാ വാഹനങ്ങളും എസ്‌യുവികളോ ഹാച്ച്ബാക്കുകളോ ആണ്. വിപണിയിലുള്ള മറ്റ് സെഡാനുകളെ കുറിച്ച് സംസാരിക്കുകയാണെങ്കിൽ, 10,000 യൂണിറ്റ് വിൽപന കടക്കാൻ ഒരു മോഡലിന് പോലും സാധിച്ചിട്ടില്ലെന്നു വേണം പറയാൻ. നവംബർ മാസത്തിൽ ടാറ്റ ടിഗോറിന്റെ വിൽപ്പന 4,301 യൂണിറ്റിലും, ഹോണ്ട അമേസ് 3,890 യൂണിറ്റിലും, ഹ്യുണ്ടായി ഔറയുടെ 3,813 യൂണിറ്റിലും, സ്‌കോഡ സ്ലാവിയ 2,022 യൂണിറ്റിലുമാണ് അവസാനിച്ചത്.

മറ്റ് സെഡാനുകളും വിപണിയിലുണ്ടെങ്കിലും കണക്കുകൾ ഇതിലും താഴെയാണ്. മാത്രമല്ല, പല സെഡാനുകളും ഇന്ത്യൻ വിപണിയിൽ നിർത്തലാക്കുന്നതിന്റെ വക്കിൽ കൂടിയാണ്. കൂടാതെ സെഡാനുകളിൽ നിന്ന് ഡീസൽ എഞ്ചിനുകൾ പടിയിറങ്ങുന്നതും നമുക്ക് ഇപ്പോൾ കാണാൻ കഴിയും. ഇവയെല്ലാം ഡിമാന്റ് ഇടിയുന്നതിലേക്കാണ് നയിച്ചത്. സെഡാൻ വിൽപ്പന കുറഞ്ഞു വരികയാണെങ്കിലും, അത് മെച്ചപ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. സെഡാൻ വിഭാഗത്തിന് ഊന്നൽ നൽകുന്ന ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റ്, പുതിയ തലമുറ ഹ്യുണ്ടായി വേർണ എന്നിവ പോലുള്ള പുതിയ സെഡാനുകൾ ഇന്ത്യയിലേക്തക് അടുത്ത് വരാനുണ്ട്.

മാത്രമല്ല, ഹോണ്ടി സിറ്റിയും മാരുതി ഡിസയറും പോലുള്ള മോഡലുകൾക്ക് കൂടുതൽ ആധുനിക കാലത്തെ ഫീച്ചറുകൾ നൽകി ഉപഭോക്താക്കളെ ഇനിയും കൂടുതൽ ആകർഷിക്കാനുള്ള കഴിവുണ്ട് താനും. പുതിയ ജർമൻ മോഡലുകളായ സ്കോഡ സ്ലാവിയയും ഫോക്‌സ്‌വാഗൺ വെർട്ടിസും ഏഷ്യൻ കാറുകൾക്ക് ഭീഷണിയാണെന്ന് തെളിയിക്കുന്ന മാന്യമായ ഒരു പാക്കേജ് വാഗ്ദാനം ചെയ്യുന്നു. ഇതുപോലെ താങ്ങാനാവുന്ന സെഗ്മെന്റിൽ കിടിലൻ സവിശേഷതകളോടെ പുത്തൻ മോഡലുകൾ എത്തിയാൽ സെഡാനുകൾക്ക് അതൊരു മൈലേജാവുകയും ചെയ്യും.

കൂടുതൽ സാങ്കേതിക വിദ്യകളും ഫീച്ചറുകളും ത്രീ-ബോക്‌സ് വാഹനത്തിലേക്ക് അവതരിപ്പിക്കുന്നതിലേക്ക് നയിക്കുന്ന തീരുമാനങഅങൾ ഈ കടുത്ത മത്സരം ഫലപ്രദമായി മാറാനും കാരണമായേക്കും. വരാനിരിക്കുന്ന സെഡാനുകൾക്ക് നിലവിലെ എസ്‌യുവികൾക്ക് തുല്യമായി നിലകൊള്ളുന്നതിലൂടെ ഈ മേഖലയെ വീണ്ടും ഉത്തേജിപ്പിക്കാനാകും. എഞ്ചിൻ, യാത്രക്കാർ, ചരക്ക് എന്നിവയ്‌ക്കായി പ്രത്യേക കമ്പാർട്ടുമെന്റുകളുള്ള മൂന്ന് ബോക്‌സ് കോൺഫിഗറേഷനിലുള്ള ഒരു പാസഞ്ചർ കാറാണ് സെഡാൻ എന്ന വിശേഷണവും ഇതോടൊപ്പം കൂട്ടിച്ചേർത്ത് പറയേണ്ട കാര്യമാണ്.

More from DriveSpark

Article Published On: Thursday, December 29, 2022, 19:00 [IST]
English summary
Why sedan sales dropped down in india let s find out
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X