വാങ്ങാനല്ല, എസ്‌യുവികൾ വാങ്ങാതിരിക്കാനുള്ള കാരണങ്ങൾ അറിയാം

ഇന്ത്യയിലെന്നല്ല ലോകത്തെവിടെയായാലും ഇപ്പോൾ എസ്‌യുവികളുടെ കാലമാണ്. വാര്യര് പറയുംപോലെ ഇതയാളുടെ കാലമല്ലേ... സ്‌പോർട് യൂട്ടിലിറ്റി വാഹനങ്ങൾ അല്ലെങ്കിൽ എസ്‌യുവികളോടുള്ള പ്രിയം നമുക്ക് കൂടി വരികയാണെന്ന കാര്യം ഒരിക്കലും നിഷേധിക്കാനാവില്ല. എന്നാൽ ഇതിന്റെ പിന്നിലുള്ള കാരണത്തെ കുറിച്ച് എപ്പോളെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

എവിടെയും പോകാം എന്തും ചെയ്യാം എന്നതാണ് എസ്‌യുവികളുടെ മുഖമുദ്ര. എന്നാൽ നമ്മുടെ വിപണിയിൽ സ്‌പോർട് യൂട്ടിലിറ്റി വാഹനങ്ങൾ എന്നുംപറഞ്ഞ് വിപണിയിലെത്തുന്ന പല മോഡലുകൾക്കും ശരിക്കും എസ്‌യുവി സ്വഭാവമില്ലെന്നതാണ് രസകരമായ കാര്യം. അൽപം ഗ്രൗണ്ട് ക്ലിയറൻസ് വെച്ചാൽ പോലും അതിനെ വിളിക്കുക എസ്‌യുവി എന്നാവും. പക്ഷേ ഇങ്ങനെയൊക്കെ മാർക്കറ്റ് ചെയ്‌താലേ ആളുകളെ കൈയിലെടുക്കാനാവൂ എന്നതാണ് സത്യം.

Why You Should Not Buy An SUV

അൽപം നിവർന്നിരുന്ന് വാഹനം ഡ്രൈവ് ചെയ്യാൻ പലരും ഇഷ്ടപ്പെടുന്നതും എസ്‌യുവികളിലേക്ക് ചേക്കേറാനുള്ള ഒരു പ്രധാന കാരണമാണ്. എന്നാൽ എസ്‌യുവി മോഡലുകൾ വാങ്ങാതിരിക്കാനും ചില കാരണങ്ങളുണ്ട്. ഇതിനെ കുറിച്ച് ആരെങ്കിലും എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരു സ്പോർട്ട് യൂട്ടിലിറ്റ് വാഹനം വാങ്ങാതിരിക്കുന്നത് ചിലപ്പോൾ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്നായിരിക്കാം. അതിനുള്ള ചില കാര്യങ്ങൾ പറഞ്ഞു തരാം.

കംഫർട്ട്: എസ്‌യുവികളെ പരിഗണിക്കാതിരിക്കാനുള്ള ഏറ്റവും വലിയ കാരണങ്ങളിൽ ഒന്നാണ് കംഫർട്ട്. ഫീച്ചറുകളും മറ്റ് നിരവധി സാങ്കേതികവിദ്യകളും കോർത്തിണക്കി ഇത്തരം മോഡലുകളെ കമ്പനികൾ ആകർഷകമാക്കാറുണ്ടെങ്കിലും യാത്രാ സുഖത്തിന്റെ കാര്യത്തിലേക്ക് വരുമ്പോൾ എസ്‌യുവികൾ വളരെ പിന്നിലാണെന്നതാണ് യാഥാർഥ്യം. ഭൗതികശാസ്ത്രത്തിന്റെ അടിസ്ഥാന നിയമങ്ങളെ മറികടക്കാൻ ഇത് ഇപ്പോഴും പര്യാപ്തമല്ലെന്നാണ് പറഞ്ഞു വരുന്നത്.

Maruti Brezza

അതായത് മറ്റ്തരം ബോഡി ടൈപ്പ് കാറുകളെ അപേക്ഷിച്ച് ഇവയ്ക്ക് ബോഡിറോൾ കൂടുതലായിരിക്കാം. ഉയർന്ന റൈഡിംഗ് ഹൈറ്റ് തന്നെയാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്. എസ്‌യുവികൾക്ക് ഉയർന്ന ഗുരുത്വാകർഷണ കേന്ദ്രമുള്ളതിനാൽ ശരീരം കൂടുതൽ ചലനങ്ങൾക്ക് വിധേയമാവുകയും ഇത് യാത്രയെ അൽപ്പം അസ്വസ്ഥമാക്കുകയും ചെയ്യും. മാത്രമല്ല ഇത്തരം വാഹനങ്ങളിൽ സ്റ്റിഫർ സസ്പെൻഷൻ ഉപയോഗിക്കുന്നതും കംഫർട്ടിനെ ബാധിക്കുന്നുണ്ട്. സെഡാനുകൾ നൽകുന്ന കംഫർട്ടൊന്നും എസ്‌യുവികളിൽ ചിന്തിക്കാനേ സാധിക്കില്ല.

മൈലേജ്: സേഫ്റ്റിയും ഫീച്ചറുകളുമെല്ലാം കാർ വാങ്ങുന്നയാളുടെ പരിഗണനയിൽ വരുമെങ്കിലും ഏവരും മൈലേജിന്റെ വശങ്ങളും കൂടെ പരിഗണിക്കാറുണ്ട്. ഇന്ധനക്ഷമതയുടെ കാര്യത്തിൽ എസ്‌യുവികൾ പിന്നോട്ടാണെന്ന് പലർക്കുമറിയാവുന്ന കാര്യമാണ്. ആയതിനാൽ മൈലേജും ആവശ്യമാണെങ്കിൽ എസ്‌യുവികളിൽ നിന്നും വിട്ടുനിൽക്കുന്നതാണ് ഉത്തമം. ഉയർന്ന ഭാരവും കൂടുതൽ എയ്റോഡൈനാമിക്‌സ് ഇല്ലായ്‌മയുമാണ് ഇക്കാര്യത്തിൽ ഇവരെ മടിയൻമാരാക്കുന്നത്.

Range Rover

മെയിന്റനെൻസ്: അധിക ഇന്ധനച്ചെലവിന് പുറമെ മെയിന്റനെൻസിന്റെ കാര്യത്തിലും എസ്‌യുവികൾ അൽപം എക്സ്പെൻസീവാണെന്ന് വേണം പറയാൻ. അതായത് ഹാച്ച്ബാക്കുകളേയും സെഡാനുകളേയും അപേക്ഷിച്ച് പോക്കറ്റ് കീറാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ചുരുക്കം. പാർട്‌സുകളുടെ ഉയർന്ന തേയ്മാനവും മറ്റും വലിയ തലവേദനയായേക്കും. മിക്ക എസ്‌യുവികളും വലിയ ടയറുകളുമായാണ് വരുന്നത് ആയതിനാൽ മാറ്റിയിടാൻ പോയാൽ വില കേട്ട് നാം ഞെട്ടിയേക്കാം.

പെർഫോമൻസ്: എസ്‌യുവികൾ വലിയ വാഹനങ്ങളായതിനാൽ, സെഡാനുകളേക്കാളും ഹാച്ച്ബാക്കുകളേക്കാളും ഭാരം അൽപ്പം കൂടുതലായിരിക്കും. തൽഫലമായി പവർ-ടു-വെയ്റ്റ് അനുപാതം ഗണ്യമായി പെർഫോമൻസിനെ ബാധിക്കും. പേപ്പറിലെ കണക്കുകളിൽ മിടുക്കൻമാരാണെങ്കിലും റോഡിലേക്ക് ഇറങ്ങുമ്പോൾ ചിലപ്പോൾ പ്രതീക്ഷകളെല്ലാം തെറ്റിച്ചേക്കാം. എല്ലാ മോഡലുകളുടേയും കാര്യമല്ല പറയുന്നതെങ്കിലും ചിലരൊക്കെ ഇക്കാര്യത്തിൽ പിന്നിലാണ്.

Land Cruiser

സേഫ്റ്റി: ക്രാഷ് സമയത്ത് എസ്‌യുവികൾ സുരക്ഷിതമാണെന്ന് കുറച്ച് പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെങ്കിലും മോശം ബ്രേക്കിംഗിന്റെ പേരിൽ എസ്‌യുവികൾ അപകടത്തിന് കൂടുതൽ സാധ്യതയുള്ളതാണെന്നതും എടുത്തുപറയേണ്ടതാണ്. കൂടാതെ പെട്ടെന്നുള്ള ഡയറക്ഷണൽ ചേഞ്ചിനോട് ഇത്തരം വാഹനങ്ങൾ നന്നായി പ്രതികരിക്കവയല്ല. ഇവ രണ്ടും അപകട സാധ്യത സ്പോർട്ട് യൂട്ടിലിറ്റി വാഹനങ്ങളിൽ കൂടുതലാണെന്ന് തെളിയിക്കുന്നു.

More from DriveSpark

Article Published On: Friday, April 21, 2023, 16:30 [IST]
English summary
Why your next car should not be an suv top reasons listed
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X