ടെസ്‌ല കാറിൽ പെട്രോള്‍; വീഡിയോ വൈറല്‍

ഇലക്ട്രിക് കാറുകള്‍ പതുക്കെ പതുക്കെ കാര്‍ വിപണിയില്‍ പിടിമുറുക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ഭാവിയില്‍ ലോകത്തെ റോഡുകളില്‍ ഇലക്ട്രിക് കാറുകള്‍ ചീറീപ്പായുന്ന കാഴ്ചകള്‍ വിദൂരമല്ല. പശ്ചിമരാജ്യങ്ങളിലെല്ലാം ഇവ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. പക്ഷേ, ഇതിന്റെ രസകരമായ വസ്തുത ഇലക്ട്രിക് കാറില്‍ ഇന്ധനം നിറയ്ക്കാന്‍ ശ്രമിക്കുന്ന ഉടമസ്ഥരാണ്.

ടെസ്‌ല കാറിൽ പെട്രോള്‍; വീഡിയോ വൈറല്‍

പക്ഷേ, ഇതിന്റെ രസകരമായ വസ്തുത ഇലക്ട്രിക് കാറില്‍ ഇന്ധനം നിറയ്ക്കാന്‍ ശ്രമിക്കുന്ന ഉടമസ്ഥരാണ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഇലക്ട്രിക്കലി അഥവാ വൈദ്യുതി ഉപയോഗിച്ചാണ് ഇവ ചാര്‍ജ് ചെയ്യേണ്ടത്. എന്നാല്‍ പലപ്പോഴും ഈ വസ്തുത കാര്‍ ഉപഭോക്താക്കള്‍ മറന്ന് പോവുകയാണ്. ഇലക്ട്രിക് കാര്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത് ഇവ പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ കൊണ്ട് ചലിക്കുന്നവയല്ല എന്നുള്ളതാണ്. പലരും ഇത് മറന്ന് പെട്രോള്‍/ഡീസല്‍/ഗ്യാസ് പമ്പുകളില്‍ പോയി ഇളിഭ്യരാവുകയാണ് ഈ സ്ത്രീയെപ്പോലെ.

ടെസ്‌ല കാറിൽ പെട്രോള്‍; വീഡിയോ വൈറല്‍

അമേരിക്കയില്‍ നടന്ന രസകരമായ സംഭവമാണ് വീഡിയോയിലുള്ളത്. ഗ്യാസ് സ്റ്റേഷനില്‍ കാര്‍ നിര്‍ത്തിയ ശേഷം ഡ്രൈവറായ സ്ത്രീ തന്റെ ടെസ്‌ല ഇലക്ട്രിക് കാറില്‍ പെട്രോള്‍ നിറയ്ക്കുന്നതെങ്ങനെയെന്നറിയാതെ പരിഭ്രമിക്കുന്ന കാഴ്ചയാണ് വീഡിയോയില്‍.

ടെസ്‌ല കാറിൽ പെട്രോള്‍; വീഡിയോ വൈറല്‍

ഇന്ത്യയില്‍നിന്ന് വിപരീതമായി അമേരിക്കയുള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍ ഡ്രൈവര്‍ സ്വയം പെട്രോള്‍ നിറയ്ക്കുന്ന രീതിയാണ് നിലവിലുള്ളത്. ഈ വീഡിയോ പകര്‍ത്തിരിക്കുന്നത് ഇവര്‍ക്ക് പുറകില്‍ പാര്‍ക്ക് ചെയ്ത കാറിലെ രണ്ടുപേരാണ്.

ടെസ്‌ല കാറിൽ പെട്രോള്‍; വീഡിയോ വൈറല്‍

ഇന്ധനം നിറയ്ക്കുന്നതിനായി ഇവര്‍ കാറിലെ ഫ്യുവല്‍ ക്യാപ്പ് കണ്ടെത്താന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കാറിന് ചുറ്റും നടക്കുന്ന ഇവര്‍ അവസാനം കാറിന്റെ ട്രങ്ക് വരെ തുറന്ന് നോക്കുന്നു.

Most Read:കാര്‍ വില്‍പ്പനയില്‍ കേരളം മുന്നില്‍, ബമ്പര്‍ ഹിറ്റായി മാരുതി

ടെസ്‌ല കാറിൽ പെട്രോള്‍; വീഡിയോ വൈറല്‍

ശ്രമം വിഫലമായതിനെത്തുടര്‍ന്ന് ഫോണില്‍ ആരെയോ വിളിക്കുന്നു. അതിനിടയില്‍ പുറകിലെ കാറിലെ ഒരാള്‍ ചെന്ന് ഇലക്ട്രിക് കാറില്‍ പെട്രോള്‍ നിറയ്ക്കാന്‍ സാധിക്കില്ലെന്ന് പറയുന്നു. ശേഷം സ്ത്രീ അമ്പരന്ന് കാറില്‍ ഇരിക്കുന്നതും കാണാം.

ടെസ്‌ല കാറിൽ പെട്രോള്‍; വീഡിയോ വൈറല്‍

ഇലക്ട്രിക് ഹൈബ്രിഡ് കാറുകള്‍ ഒഴികെയുള്ള ടെസ്ലയുടെ എല്ലാ കാറുകളും ഇലക്ട്രിക്കാണ്. ഇലക്ട്രിക് ഹൈബ്രിഡ് കാര്‍ ശ്രേണിയില്‍ വരുന്ന ടൊയോട്ട പ്രിയുസ് പോലെയുള്ള കാറുകള്‍ക്ക്, പെട്രോള്‍ ആവശ്യമായി വരുന്ന രീതിയിലുള്ള നിര്‍മ്മിതിയാണുള്ളത്.

ടെസ്‌ല കാറിൽ പെട്രോള്‍; വീഡിയോ വൈറല്‍

ഇത്തരത്തിലുള്ള ഹൈബ്രിഡ് കാറുകളില്‍ ബാറ്ററി ചാര്‍ജ് ചെയ്ത് ഇലക്ട്രിക് പവര്‍ കിട്ടാവുന്ന രീതിയിലുള്ളതോ അല്ലെങ്കില്‍ നേരിട്ട് പവര്‍ കിട്ടാവുന്ന തരത്തിലുള്ള ഘടനയോ ആയിരിക്കും.

ടെസ്ല കാറുകള്‍ മുഴുവനായി ഇലക്ട്രിക്കും അതിന്റെ പവര്‍ സോക്കറ്റിലൂടെ ചാര്‍ജ് ചെയ്യാവുന്നതുമാണ്. അമേരിക്കയില്‍ നിരവധി പവര്‍ സ്റ്റേഷനുകള്‍ ഗവണ്‍മെന്റും ടെസ്‌ല കമ്പനിയും നിര്‍മ്മിച്ചിട്ടുണ്ട്ചുരുങ്ങിയ സമയം കൊണ്ട് ചാര്‍ജ് ചെയ്യാമെന്നുള്ളത് ടെസ്‌ല കാറുകളുടെ പ്രത്യേകതയാണ്. ഇന്ധനത്തേക്കാള്‍ കൂടുതല്‍ സമയം ഇവ നില്‍ക്കുമെന്നതിനാല്‍ ആദായകരവും. സ്വന്തം ടെസ്‌ല ഇലക്ട്രിക് കാര്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്നറിയാഞ്ഞ സ്ത്രീ പെട്രോള്‍ നിറയ്ക്കാന്‍ പോയത് സ്വാഭാവികമാണ്. കാരണം അവര്‍ക്കറിയില്ലലല്ലോ ഇലക്ട്രിക് കാറുകളുടെ പവര്‍ സോക്കറ്റാണ് ചാര്‍ജ് ചെയ്യുന്നതെന്ന്. ഇത്തരത്തിലുള്ള അറിവില്ലായ്മയാണ് പെട്രോള്‍ വാഹനങ്ങളില്‍ ഡീസല്‍ നിറയ്ക്കുന്നതും തിരിച്ചും ചെയ്യുന്നത്.

MOST READ:ടെറാനോയ്ക്ക് പകരം പുതിയ നിസാന്‍ കിക്ക്‌സ് വരുമ്പോള്‍ - റിവ്യു

More from DriveSpark

Article Published On: Wednesday, December 19, 2018, 18:19 [IST]
English summary
Woman trying to fill fuel in a Tesla electric car is the most hilarious video ever: Read in Malayalam
കൂടുതല്‍... #ടെസ്‌ല #tesla #electric car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X