കാര്‍ വില്‍പ്പനയില്‍ കേരളം മുന്നില്‍, ബമ്പര്‍ ഹിറ്റായി മാരുതി

By Staff

കാറുകളുടെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ കടത്തിവെട്ടി കേരളം മുന്നില്‍. 2018-19 സാമ്പത്തികവര്‍ഷം ആദ്യപാദം കേരളം വിറ്റത് 1.35 ലക്ഷം കാറുകള്‍. 1.20 ലക്ഷം കാറുകളുടെ വില്‍പ്പനയുമായി കര്‍ണ്ണാടകമാണ് തൊട്ടുപിന്നില്‍ രണ്ടാമത്. കേരളത്തില്‍ മാരുതി, ഹ്യുണ്ടായി കാറുകള്‍ക്കാണ് പ്രചാരം കൂടുതലെന്ന് കണക്കുകള്‍ ഒരിക്കല്‍കൂടി വെളിപ്പെടുത്തുന്നു.

കൂടുതല്‍ പ്രിയം മാരുതി കാറുകളോട്, വില്‍പ്പനയില്‍ കേരളം മുന്നില്‍

മേഖല തിരിച്ചുള്ള കാര്‍ വില്‍പ്പന പട്ടികയില്‍ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയും ദക്ഷിണേന്ത്യയില്‍ സംസ്ഥാനങ്ങളില്‍ കേരളവും വടക്കന്‍ സംസ്ഥാനങ്ങളില്‍ ഉത്തര്‍പ്രദേശും കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പശ്ചിമ ബംഗാളുമാണ് കേമന്മാര്‍.

കൂടുതല്‍ പ്രിയം മാരുതി കാറുകളോട്, വില്‍പ്പനയില്‍ കേരളം മുന്നില്‍

അതേസമയം ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റഴിച്ച ഇന്ത്യന്‍ സംസ്ഥാനം മഹാരാഷ്ട്രയാണ്. ഏപ്രില്‍ - സെപ്തംബര്‍ കാലയളവില്‍ 1.82 ലക്ഷം യൂണിറ്റ് കാറുകളുടെ വില്‍പ്പന മഹാരാഷ്ട്രയില്‍ നടന്നു. 1.51 ലക്ഷം കാറുകള്‍ വിറ്റ ഉത്തര്‍പ്രദേശിനും 1.49 ലക്ഷം കാറുകള്‍ വിറ്റ ഗുജറാത്തിനും പിന്നില്‍ നാലാമതാണ് കേരളം.

കൂടുതല്‍ പ്രിയം മാരുതി കാറുകളോട്, വില്‍പ്പനയില്‍ കേരളം മുന്നില്‍

കിഴക്കന്‍ മേഖലയില്‍ സംസ്ഥാനങ്ങള്‍ ഒരുപാടുണ്ടെങ്കിലും വില്‍പ്പന കാര്യമായി നടന്നില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കിഴക്കന്‍ മേഖലയില്‍ മുന്നിട്ടെങ്കിലും ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ പശ്ചിമ ബംഗാള്‍ പതിമൂന്നാം സ്ഥാനത്താണ്.

Most Read: മാരുതി ജിപ്‌സി ഇലക്ട്രിക് പതിപ്പായി മാറുമ്പോള്‍, അമ്പരപ്പ് മാറാതെ വാഹന പ്രേമികള്‍

കൂടുതല്‍ പ്രിയം മാരുതി കാറുകളോട്, വില്‍പ്പനയില്‍ കേരളം മുന്നില്‍

കേരളത്തില്‍ മാരുതി, ഹ്യുണ്ടായി കാറുകള്‍ക്കാണ് പ്രചാരം കൂടുതല്‍. ഇവര്‍ രണ്ടുപേരും കൂടി തന്നെ സംസ്ഥാനത്തെ 65 ശതമാനം വിപണി വിഹിതം കൈയ്യടക്കുന്നു. ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ മുഴുവന്‍ വിലയിരുത്തിയാലും ചിത്രമിതുതന്നെ.

കൂടുതല്‍ പ്രിയം മാരുതി കാറുകളോട്, വില്‍പ്പനയില്‍ കേരളം മുന്നില്‍

ഈ സാമ്പത്തികവര്‍ഷം ആദ്യപാദം മാരുതി, ഹ്യുണ്ടായി കമ്പനികള്‍ ചേര്‍ന്നു 68 ശതമാനം വിഹിതം ഇന്ത്യന്‍ വിപണിയില്‍ കൈയ്യേറി. ബാക്കിയുള്ള 30 ശതമാനം വിപണി പിടിക്കാനാണ് ബാക്കി നിര്‍മ്മാതാക്കളുടെ മുഴുവന്‍ അങ്കം. 33 സംസ്ഥാനങ്ങളില്‍ 22 -ലും അമ്പത് ശതമാനത്തിലേറെ വിപണി വിഹിതം മാരുതി കുറിച്ചെന്നത് ശ്രദ്ധേയം.

കൂടുതല്‍ പ്രിയം മാരുതി കാറുകളോട്, വില്‍പ്പനയില്‍ കേരളം മുന്നില്‍

15.7 ശതമാനം വിഹിതമാണ് ഇന്ത്യയില്‍ ഹ്യുണ്ടായിയുടെ സമ്പാദ്യം. നടന്നുകൊണ്ടിരിക്കുന്ന വര്‍ഷാവസാന ഓഫറുകളും ആനുകൂല്യങ്ങളും കാര്‍ വില്‍പ്പന ഇനിയും ഉയര്‍ത്തും. വമ്പന്‍ ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ച് നിലവിലെ സ്റ്റോക്ക് വിറ്റുതീര്‍ക്കാനുള്ള തിരക്കിലാണ് കാര്‍ നിര്‍മ്മാതാക്കള്‍ ഇപ്പോള്‍.

കൂടുതല്‍ പ്രിയം മാരുതി കാറുകളോട്, വില്‍പ്പനയില്‍ കേരളം മുന്നില്‍

അതേസമയം 2019 ജനുവരി മുതല്‍ വിപണിയില്‍ കാര്‍ വില കുത്തനെ ഉയരും. നിര്‍മ്മാണ ഘടകങ്ങള്‍ക്ക് വില കൂടിയതും രൂപയുടെ വിനിമയ നിരക്ക് ഇടിഞ്ഞതും കാര്‍ വില കൂട്ടാനുള്ള കാരണമായി കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു.

Most Read: ഡ്യൂക്കാട്ടി വാങ്ങാന്‍ കെടിഎമ്മിനും ബജാജിനും മോഹം - വില്‍ക്കാന്‍ ഫോക്‌സ്‌വാഗണ്‍ തയ്യാര്‍?

കൂടുതല്‍ പ്രിയം മാരുതി കാറുകളോട്, വില്‍പ്പനയില്‍ കേരളം മുന്നില്‍

പുതുവര്‍ഷത്തില്‍ ടാറ്റ കാറുകള്‍ക്ക് 40,000 രൂപ വരെ കൂടും. മൂന്നു ശതമാനം വില വര്‍ധനവാണ് ഫോക്‌സ്‌വാഗണ്‍ കാറുകളില്‍ നടപ്പിലാവുക. ഫോര്‍ഡും കാറുകള്‍ക്ക് രണ്ടരശതമാനം വില കൂട്ടും. ടൊയോട്ട കാറുകള്‍ക്ക് നാലു ശതമാനാണ് വില ഉയരാനിരിക്കുന്നത്.

കൂടുതല്‍ പ്രിയം മാരുതി കാറുകളോട്, വില്‍പ്പനയില്‍ കേരളം മുന്നില്‍

വില കൂടുമെന്ന് മാരുതി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എത്ര ശതമാനം വര്‍ധനവുണ്ടാകുമെന്ന കാര്യത്തില്‍ മാരുതി വ്യക്തത വരുത്തിയിട്ടില്ല. ഇസൂസു കാറുകള്‍ക്ക് ഒരുലക്ഷം രൂപ വരെയാണ് വര്‍ധിക്കുക. ജനുവരി മുതല്‍ ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു നാലു ശതമാനം വിലവര്‍ധനവ് പ്രാബല്യത്തില്‍ വരുത്തും.

Source: AutoPunditz

Most Read Articles

Malayalam
English summary
Statewise Car Sales. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X