കുറഞ്ഞ വിലയുള്ള ഡീസൽ കാറുകൾ എത്രയെണ്ണമാ... 10 ലക്ഷത്തിന് താഴെ വാങ്ങിക്കാം

ഡീസൽ കാറുകളോട് പ്രത്യേക സ്നേഹമുള്ളവരാണ് നാം ഇന്ത്യക്കാർ. അടിപൊളി മൈലേജും പെർഫോമൻസുമെല്ലാം തരുന്ന ഇവരെ ഉള്ളംകൈയിൽ കൊണ്ടുനടന്നൊരു കാലമുണ്ടായിരുന്നു. അന്ന് പെട്രോൾ കാറുകളേക്കാൾ കാര്യക്ഷമമായിരുന്നു ഇവയെന്ന് വേണം പറയാൻ. രാജ്യത്തെ ചെറുകാറുകളിൽ പോലും ഓയിൽ ബർണർ എഞ്ചിനുകൾ നൽകാൻ നിർമാതാക്കളും അന്ന് മത്സരിക്കുന്നുണ്ടായിരുന്നു. എന്നാൽ മലിനീകരണ ചട്ടങ്ങൾ കൂടുതൽ കർശനമാക്കിയതോടെ ചെറുകാറുകളിൽ നിന്നും ഡീസൽ എഞ്ചിനുകൾ വിടപറഞ്ഞു. ഡീസൽ കാറുകൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വിപണിയിൽ ഇപ്പോഴും ധാരാളം ഓപ്ഷനുകൾ ഉണ്ട്. അതും ചെറിയ വിലയ്ക്ക് കിട്ടുന്നുണ്ടെന്ന കാര്യം പലർക്കും അറിയാൻ സാധ്യതയുണ്ടാവില്ല.

10 ലക്ഷം രൂപയിൽ താഴെ ബജറ്റിൽ ഒരു താങ്ങാനാവുന്ന ഡീസൽ കാർ വാങ്ങാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ചില മിടുക്കൻമാരെ വീട്ടിലെത്തിക്കാൻ ഇപ്പോഴും സാധിക്കുന്നതാണ്. ഇന്ത്യയിൽ നിലവിൽ വിൽപ്പനയിലുള്ള ഏറ്റവും താങ്ങാനാവുന്ന 5 ഡീസൽ എഞ്ചിൻ കാറുകളെ പരിചയപ്പെടുത്തി തരാം. ചെറിയ വിലയ്ക്ക് പുറമെ നല്ല മൈലേജും നല്ല പെർഫോമൻസുമെല്ലാം തരുന്ന ഇവരെ നിങ്ങൾക്കൊപ്പം കൂട്ടുന്നതിൽ യാതൊരു പ്രശ്നവും ഉണ്ടാവില്ല.

Cheapest Diesel Cars You Can Buy In 2026

മഹീന്ദ്ര ബൊലേറോ

ഇന്ന് ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള പുതിയ ഡീസൽ വാഹനം ഒരു ഹാച്ച്ബാക്ക് അല്ലെന്ന് കേട്ടാൽ പലരും അത്ഭുതപ്പെട്ടേക്കാം. അതേ ഇന്ത്യയിൽ ഈയൊരു കിരീടം മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ജനപ്രിയവും കരുത്തുറ്റതുമായ എസ്‌യുവിയായ ബൊലേറോ ആണ് ബജറ്റ് ഫ്രണ്ട്ലി ഓയിൽ ബർണർ വാഹനം. മോഡലിൻ്റെ B4 ബേസ് വേരിയന്റിന് 7.99 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

75 bhp പവറിൽ പരമാവധി 210 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് ബൊലേറോയ്ക്ക് തുടിപ്പേകുന്നത്. 5-സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് ലിറ്ററിന് 16 കിലോമീറ്റർ വരെ മൈലേജും നൽകാനാവുന്നതാണ്. ബൊലേറോ B4 പതിപ്പിൽ മാനുവൽ എസി, ഹീറ്റർ, പവർ സ്റ്റിയറിംഗ്, MID ഉള്ള ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

Cheapest Diesel Cars You Can Buy In 2026

ടാറ്റ ആൾട്രോസ്

നിലവിൽ ഇന്ത്യയിൽ ഡീസൽ എഞ്ചിൻ വാഗ്ദാനം ചെയ്യുന്ന ഏക ഡീസൽ ഹാച്ച്ബാക്കാണ് ടാറ്റ ആൾട്രോസ്. ആൾട്രോസ് ഡീസലിൻ്റെ പ്യുവർ ബേസ് വേരിയൻ്റിന് 8.09 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. 86 bhp കരുത്തിൽ 115 Nm ടോർക്ക് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.2 ലിറ്റർ റെവോട്രോൺ ഡീസൽ എഞ്ചിനാണ് ഈ പ്രീമിയം ഹാച്ച്ബാക്കിൻ്റെ ഹൃദയം. 5 സ്പീഡ് ഗിയർബോക്‌സുമായി വരുന്ന കാറിന് 18.5 കിലോമീറ്റർ മൈലേജും നൽകാനാവുന്നതാണ്.

മഹീന്ദ്ര ബൊലേറോ നിയോ

ഇന്ത്യയിൽ കുറഞ്ഞ വിലയിൽ സ്വന്തമാക്കാനാവുന്ന മറ്റൊരു ഡീസൽ എസ്‌യുവിയാണ് മഹീന്ദ്ര ബൊലേറോ നിയോ. ബേസ് N4 വേരിയൻ്റിന് 8.69 ലക്ഷം രൂപയാണ് വില വരുന്നത്. 100 bhp പവറിൽ പരമാവധി 260 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിവുള്ള 1.5 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിനാണ് എസ്‌യുവിക്ക് കരുത്ത് പകരുന്നത്. 5-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി വരുന്ന ബൊലേറോ നിയോ ലിറ്ററിന് 17.29 കിലോമീറ്റർ മൈലേജ് വരെ അവകാശപ്പെടുന്നുണ്ട്.

Cheapest Diesel Cars You Can Buy In 2026

കിയ സോനെറ്റ്

ഡീസൽ എഞ്ചിനുള്ള 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള സബ്-കോംപാക്‌ട് എസ്‌യുവികളിൽ ഒന്നാണ് കിയ സോനെറ്റ്. HTE (O) വേരിയന്റിന് 8.98 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. 82 bhp കരുത്തും 115 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന സ്മാർട്ട്സ്ട്രീം G 1.2 ലിറ്റർ ഡീസൽ എഞ്ചിനാണ് ഇതിൻ്റെ ഹൃദയം. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളുമുള്ള എസ്‌യുവിക്ക് ലിറ്ററിന് 23-24 കിലോമീറ്റർ മൈലേജും ലഭിക്കുന്നതാണ്.

ടാറ്റ നെക്സോൺ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനമായ ടാറ്റ നെക്‌സോണും രാജ്യത്തെ ഏറ്റവും ബജറ്റ് ഫ്രണ്ട്ലി ഡീസൽ കാറുകളിൽ ഒന്നാണ്. ബേസ് സ്മാർട്ട് പ്ലസ് വേരിയൻ്റിന് 9 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. നെക്‌സോൺ ഡീസലിന് കരുത്ത് പകരുന്നത് 1.2 ലിറ്റർ ടർബോചാർജ്ഡ് റെവോട്രോൺ എഞ്ചിനാണ്. ഇത് 118 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. 24 കിലോമീറ്റർ ഇന്ധനക്ഷമതയാണ് മോഡലിന് നൽകാനാവുക.

More from DriveSpark

Article Published On: Wednesday, March 11, 2026, 10:57 [IST]
English summary
Cheapest diesel cars you can buy in 2026 mahindra bolero tata altroz and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X