ഇത് ആകാശത്തിലെ തിമിംഗലം, മഹാനഗരത്തിൽ പറന്നിറങ്ങി ലോകത്തിലെ ഏറ്റവും വലിയ കൂറ്റൻ ചരക്കുവിമാനം

യാത്രകൾ ഇഷ്‌ടപ്പെടാത്തവരായി അധികമാരും ഉണ്ടാവില്ല. ട്രെയിനിലും (Train) ബസിലും (Bus) കാറിലുമെല്ലാം (Car) സഞ്ചരിക്കുന്നവരായിരിക്കും അധികമെങ്കിലും ഇപ്പോൾ വിമാനങ്ങളെ (Airlines) ആശ്രയിക്കുന്നവരുടെ എണ്ണത്തിലും വളരെയധികം വർധനവുണ്ടായിട്ടുണ്ട്. മറ്റേത് ഗതാഗത സംവിധാനത്തേയും അപേക്ഷിച്ച് നോക്കുമ്പോൾ വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താമെന്നതാണ് വിമാനങ്ങളുടെ പ്രധാന സവിശേഷത. ഒപ്പം യാത്രാ ക്ഷീണവും മറ്റുമൊന്നുമുണ്ടാവുകയുമില്ല. അങ്ങനെ മൊത്തത്തിൽ ഫ്ലൈറ്റുകൾ സംഭവം തന്നെയാണ്. പക്ഷേ ഇതിന് ചെലവ് അധികമാണെന്ന് പറയുന്നവരുണ്ടാകും. മുൻകൂട്ടി പ്ലാൻ ചെയ്‌ത് ബുക്ക് ചെയ്‌താൽ താരതമ്യേന കുറഞ്ഞ വിലയിൽ ടിക്കറ്റ് സ്വന്തമാക്കുകയും ചെയ്യാം.

വണ്ടിഭ്രാന്തൻമാരെ പോലെ തന്നെ വിമാനത്തിലും വലിയ ആരാധകവൃന്ദമുണ്ട് കേട്ടോ. അത്തരക്കാർക്ക് ആകാശത്തുകൂടി പറക്കുന്ന ഇവരെ കുറിച്ച് സാധാരണക്കാരേക്കാൾ കൂടുതൽ കാര്യങ്ങളുമറിയാം. അത്തരക്കാർക്കിടയിൽ ഏറെ പരിചിതമായിട്ടുള്ള വിമാനങ്ങിൽ ഒന്നാണ് എയർബസ് ബെലുഗ സീരീസ്. ലോകത്തെ ഏറ്റവും വലിയ ചരക്ക് വിമാനങ്ങളിലൊന്നായ ബെലുഗ XL ഇപ്പോഴിതാ ആദ്യമായി കൊൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്‌തിരിക്കുകയാണ്.

World s Largest Cargo Plane Airbus Beluga XL Landed At Kolkata

ബഹ്‌റൈൻ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട കൂറ്റൻ വിമാനം രാത്രി 10.43നാണ് കൊൽക്കത്തയിൽ പറന്നിറങ്ങിയത്. ഫ്രാൻസിലെ ടുലൂസിലുള്ള എയർബസ് (Airbus) ഫാക്ടറിയിൽ നിന്ന് ഉത്ഭവിച്ച ബെലുഗ XL ചൈനയിലെ ടിയാൻജിനിലുള്ള മറ്റൊരു എയർബസ് സൗകര്യത്തിലേക്ക് നിർണായക ഉപകരണങ്ങളും ഭാഗങ്ങളും കൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് കൊൽക്കത്തയിൽ ഇറങ്ങിയിരിക്കുന്നത്. ക്രൂവിന്റെ വിശ്രമത്തിനും എഫ്‌ഡിടിഎല്ലിനും ഇന്ധനം നിറയ്ക്കുന്നതിനുമായാണ് കൊൽക്കത്ത ഫ്ലൈറ്റ് ലാൻഡിംഗിനായി തെരഞ്ഞെടുത്തത്.

ബെലുഗ ST മോഡലിന്റെ നവീകരിച്ചതും വലുതുമായ പതിപ്പാണ് ബെലുഗ XL. വാട്ടർ സല്യൂട്ട് നൽകിയാണ് ചരക്കുവിമാനത്തെ സ്വീകരിച്ചതെന്നും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ വക്താവ് പറഞ്ഞു. നേരത്തെ കൊൽക്കത്തയിലെ എൻഎസ്‌സിബിഐ വിമാനത്താവളത്തിൽ എസ്ടി സീരീസ് വിമാനങ്ങൾ പറന്നിറങ്ങിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ബെലുഗ XL ഇവിടെയെത്തുന്നത്.

World s Largest Cargo Plane Airbus Beluga XL Landed At Kolkata

വിമാനത്തിന്റെ വലിപ്പവും പ്രത്യേക ആവശ്യകതകളും കാരണം കൊൽക്കത്ത എയർപോർട്ടാണ് കിഴക്കൻ ഇന്ത്യയിൽ ലാൻഡ് ചെയ്യാൻ ഏറ്റവും അനുയോജ്യമായ ഒരേയൊരു സ്ഥലമെന്നതിനാലാണ് ബെലുഗ XL പതിപ്പിന്റെ ലാൻഡിംഗ് ഇവിടെയാക്കിയതെന്നാണ് എയർബസ് കമ്പനി പറയുന്നത്. മൂന്ന് പൈലറ്റുമാരും ഒരു എഞ്ചിനീയറും ഉള്ള വിമാനം ബുധനാഴ്ച്ച വൈകുന്നേരം 5.50-ന് ചൈനയിലെ ടിയാൻജിൻ ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറന്നുയരും.

ബഹ്‌റൈൻ ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് കൊൽക്കത്തയിലെത്താൻ ഏകദേശം 5 മണിക്കൂറും 28 മിനിറ്റും എടുത്തുവെന്നാണ് റിപ്പോർട്ട്. തിമിംഗിലത്തിന്റെ രൂപമുള്ളതും അസാധാരണ വലിപ്പമുള്ളതുമാണ് എയർബസ് ബെലുഗ XL വിമാനത്തിന് M300-600ടT സൂപ്പര്‍ ട്രാന്‍സ്‌പോര്‍ട്ടര്‍ എന്നാണ് ഔദ്യോഗിക നാമം. 56 മീറ്റര്‍ നീളവും 45 മീറ്റര്‍ വീതിയുമാണ് കൂറ്റൻ വിമാനത്തിനുള്ളത്.

ബഹിരാകാശം, ഊര്‍ജം, വ്യോമയാനം, പ്രതിരോധം, കപ്പല്‍ഗതാഗതം തുടങ്ങിയ മേഖലകള്‍ക്ക് വേണ്ടിയുള്ള വലിയ വസ്തുക്കളുടെ ചരക്കുനീക്കങ്ങള്‍ക്കായാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. വെളുത്ത ആർട്ടിക് തിമിംഗലവുമായി സാമ്യം ഉള്ളതിനാലാണ് ബെലുഗ എന്ന പേരും ഈ കൂറ്റൻ ചരക്കുവിമാനം സ്വീകരിച്ചിരിക്കുന്നത്. വലിയ ചരക്കുകൾ, പ്രാഥമികമായി ചിറകുകളും ഫ്യൂസലേജുകളും പോലുള്ള വിമാന ഘടകങ്ങളെ കൊണ്ടുപോകുന്നതിനാണ് എയർബസ് ബെലുഗ XL രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

ബെലുഗ എസ്ടിയുടെ (A300-600ST) നവീകരിച്ച പതിപ്പായതിനാൽ തന്നെ മുൻഗാമിയെ അപേക്ഷിച്ച് വർധിച്ച ശേഷിയും മെച്ചപ്പെട്ട പെഡഫോമൻസുമാണ് ഇത് വാഗ്ദാനം ചെയ്യുന്നതും. ചരക്കുവിമാനത്തിന്റെ പേലോഡ് കപ്പാസിറ്റി ഏകദേശം 51 ടൺ ആണെന്നാണ് കണക്കുകൾ. ഇതാദ്യമായല്ല ഈ വിമാനം ഇന്ത്യയിൽ എത്തുന്നത്. കൊൽക്കത്തയിൽ എത്തി ബെലുഗ XL മുമ്പ് ഹൈദരാബാദ്, മുംബൈ, ബെംഗളൂരു പോലുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും പറന്നിറങ്ങിയിട്ടുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, October 9, 2024, 15:36 [IST]
English summary
Worlds largest cargo plane airbus beluga xl landed at kolkata international airport
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X