ഭൂമിയിലെ ഏറ്റവും വില കൂടിയ കാർ, 250 കോടി പൊടിച്ച് വാങ്ങിയത് അംബാനിയോ മസ്ക്കോ ഒന്നുമല്ല, സർപ്രൈസാണെന്ന് കമ്പനി

ആഡംബര കാറുകളുടെ അവസാനവാക്കാണ് റോൾസ് റോയ്‌സ്. ചലിക്കുന്ന കൊട്ടാരം പോലുള്ള ബ്രിട്ടീഷ് ബ്രാൻഡിന്റെ മോഡലുകൾ സ്വന്തമാക്കാൻ ആരായാലും ഒന്ന് മോഹിക്കും. വലിയ കോടീശ്വരൻമാരുടെയെല്ലാം ഗരാജുകളിൽ റോൾസ് റോയ്‌സ് കാണാനും സാധിക്കും. സിനിമാ താരങ്ങളും വ്യവസായി പ്രമുഖരുമെല്ലാം ഇത്തരം വണ്ടികൾ വാങ്ങുന്ന വാർത്തകളെല്ലാം നാം അടിക്കടി കാണാറും കേൾക്കാറുമുണ്ടല്ലോ. ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ കാർ ഏതായിരിക്കുമെന്ന് നമ്മളിൽ പലരും ഇടയ്ക്ക് ആലോചിക്കാറുണ്ടല്ലേ, അടുത്തിടെ റോൾസ് റോയ്‌സ് എക്കാലത്തെയും ഏറ്റവും വിലയേറിയ കാറുകളിൽ ഒന്ന് അവതരിപ്പിക്കുകയുണ്ടായി കേട്ടോ.

റോൾസ് റോയ്‌സ് ലാ റോസ് നോയർ ഡ്രോപ്‌ടെയിൽ എന്നറിയപ്പെടുന്ന മോഡലാണ് നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ കാർ. ഈ അത്യാഡംബര കാറിന് ഏകദേശം 30 ദശലക്ഷം യുഎസ് ഡോളർ വിലവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതായത് ഏകദേശം 250 കോടി രൂപ വില വരുമെന്ന് സാരം. അങ്ങനെ ഇതുവരെ ഭൂമിയിൽ നിർമിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ കാറുകളിൽ ഒന്നായി റോൾസ് റോയ്‌സിന്റെ ഈ വണ്ടി പേരെടുത്തു.

World s Most Expensive Car Rolls-Royce La Rose Noire Droptail Delivered In California

ഇത്രയും കോടികൾ മുടക്കി മനുഷ്യൻമാർ ആരെങ്കിലും കാർ വാങ്ങുമോയെന്ന് വരെ പലർക്കും സംശയം തോന്നിയേക്കാം അല്ലേ. എന്നാൽ അതിനും നമ്മുടെ ഭൂമിയിൽ ആളുണ്ടെന്നതാണ് സത്യം. 250 കോടി രൂപ പൊടിച്ച് റോൾസ് റോയ്‌സ് ലാ റോസ് നോയർ ഡ്രോപ്‌ടെയിൽ ഒരാൾ സ്വന്തമാക്കിയിരിക്കുകയാണ്. ഇതാരെന്ന് അറിയാൻ ഏതൊരു വണ്ടിഭ്രാന്തനും ആഗ്രഹവും ഉണ്ടാവുമെന്ന് വിശ്വസിക്കുന്നു.

മുകേഷ് അംബാനി, ഗൗതം അദാനി, നാരായൺ മൂർത്തി, ജെഫ് ബെസോസ്, എലോൺ മസ്‌ക് തുടങ്ങിയ ലോകത്തിലെ പ്രമുഖ ശതകോടീശ്വരന്മാരിൽ ആരേലും ഒരാളാവും റോൾസ് റോയ്‌സ് ലാ റോസ് നോയർ ഡ്രോപ്‌ടെയിൽ സ്വന്തമാക്കിയിരിക്കുന്നത് എന്നൊന്നും വിചാരിക്കുകയേ വേണ്ട കേട്ടോ. ഇവരൊന്നുമല്ല ഈ ആഡംബര കാറിന്റെ ഉടമ. പക്ഷേ ലോകത്തിലെ ഏറ്റവും വിലയേറിയ കാർ വാങ്ങിയ ആളുടെ ഐഡന്റിറ്റി ഔദ്യോഗികമായി വെളിപ്പെടുത്താൻ ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കൾ ഇതുവരെ തയാറായിട്ടില്ല.

World s Most Expensive Car Rolls-Royce La Rose Noire Droptail Delivered In California

കാലിഫോർണിയയിലെ പെബിൾ ബീച്ചിൽ നടന്ന ഒരു സ്വകാര്യ പരിപാടിക്കിടെയാണ് ഡ്രോപ്‌ടെയിൽ അദ്ദേഹത്തിന് കൈമാറിയിരിക്കുന്നത് എന്നുള്ള വിവരം ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. എങ്കിലും ഭൂമിയിലെ ഏറ്റവും വിലയേറിയ കാറിന്റെ ഉടമയെ കണ്ടെത്താൻ ആളുകളെല്ലാം ഇന്റർനെറ്റിൽ തിരഞ്ഞ് മടുത്തിട്ടുണ്ടാവും. എന്തായാലും ഡ്രോപ്‌ടെയിൽ ഉടമയെ ചുറ്റിപ്പറ്റിയുള്ള നിഗൂഢത ലോകമെമ്പാടുമുള്ള വണ്ടിപ്രേമികൾക്ക് ആകാംക്ഷ നൽകുന്ന കാര്യമായിരിക്കും.

കാഴ്ച്ചയിൽ ആരേയും കൊതിപ്പിക്കുന്ന വിധത്തിലാണ് റോൾസ് റോയ്‌സ് തങ്ങളുടെ ലാ റോസ് നോയർ ഡ്രോപ്‌ടെയിൽ പണികഴിപ്പിച്ചിരിക്കുന്നത്. പൂർണമായും നീക്കം ചെയ്യാനാവുന്ന കാർബൺ ഫൈബർ റൂഫാണ് കോടികൾ വില മതിക്കുന്ന ഈ കാറിന് ലഭിക്കുന്നത്. ഓപ്പൺ-എയർ അനുഭവം വേണ്ടാത്തവർക്ക് കാറിൽ ഹാർഡ് റൂഫ് ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള ഓപ്ഷനും ബ്രിട്ടീഷ് ബ്രാൻഡ് കൊടുക്കുന്നുണ്ടേ.

World s Most Expensive Car Rolls-Royce La Rose Noire Droptail Delivered In California

അതിശയിപ്പിക്കുന്ന ഡിസൈനിനൊപ്പം ഡ്രോപ്‌ടെയിലിന് ശ്രദ്ധേയമായ പെർഫോമൻസും പുറത്തെടുക്കാനാവും. റോൾസ് റോയ്‌സ് ലാ റോസ് നോയറിന് 6.75 ലിറ്റർ ട്വിൻ-ടർബോ V12 എഞ്ചിനാണ് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. ഇത് 563 bhp കരുത്തിൽ പരമാവധി 847 Nm ടോർക്ക് വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് വെറും 4.8 സെക്കൻഡിനുള്ളിൽ 0 മുതൽ 60 മൈൽ വേഗതയും പുറത്തെടുക്കാനാവും.

കൂടാതെ 155 മൈൽ വരെ വേഗതയാണ് റോൾസ് റോയ്‌സ് ലാ റോസ് നോയർ ഡ്രോപ്‌ടെയിലിനുള്ളത്. അതായത് ഏകദേശം 250 കിലോമീറ്ററോളം വേഗം പുറത്തെടുക്കാൻ ലോകത്തിലെ ഏറ്റവും വില കൂടിയ കാറിന് സാധിക്കുമെന്ന് ചുരുക്കം. ഇത്തരം പ്രത്യേകതയ്‌ക്കൊപ്പം മോഡലിന്റെ 4 യൂണിറ്റുകൾ മാത്രമേ കമ്പനി നിർമിക്കുകയുള്ളൂ. ഓരോ കാറും ഉടമയുടെ സ്പെസിഫിക്കേഷനുകൾക്കനുസരിച്ച് പൂർണമായും കസ്റ്റമൈസ് ചെയ്യുകയും ചെയ്യും.

More from DriveSpark

Article Published On: Sunday, July 6, 2025, 14:00 [IST]
English summary
Worlds most expensive car rolls royce la rose noire droptail delivered in california
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X