ലോകത്തിലെ ഏറ്റവും വലിയ പൈസാക്കാരൻ ഇനി മസ്ക്കല്ല, ടൊയോട്ടയെ സ്നേഹിക്കുന്ന 81കാരന്റെ ആസ്തി 393 ബില്യൺ ഡോളർ

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന പദവിയിൽ നിന്നും സ്‌പേസ് എക്‌സ്, ടെസ്‌ല എന്നിവയുടെ സ്ഥാപകനായ ഇലോൺ മസ്‌കിനെ താഴെയിറക്കി ഒറാക്കിൾ സഹ സ്ഥാപകൻ ലാറി എലിസൺ. ഒറ്റദിവസംകൊണ്ട് എലിസണിന്റെ സമ്പത്തിൽ 10,100 കോടി ഡോളറിന്റെ അതായത് 8.8 ലക്ഷം കോടി രൂപയുടെ അസാധാരണ വർധനവുണ്ടായതോടെയാണ് ആഗോളസമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് ഈ അമേരിക്കക്കാരൻ എത്തുന്നത്. നിലവിൽ 393 ബില്യൺ ഡോളറാണെന്നാണ് കണക്കുകൾ. അതായത് മസ്ക്കിന്റെ 385 ബില്യൺ ഡോളറിനേക്കാൾ 8 ബില്യൺ ഡോളറാണ് ലാറിക്ക് അധികമായുള്ളത്.

81 വയസുകാരനായ ലാറി എലിസൺ ഒറാക്കിൾ ചെയർമാനും ചീഫ് ടെക്‌നോളജി ഓഫീസറുമാണ് നിലവിൽ. ഇദ്ദേഹത്തിന്റെ ആസ്തിയുടെ ഭൂരിഭാഗവും ഡാറ്റാബേസ് സോഫ്റ്റ്‌വെയർ കമ്പനിയിലാണെന്നതും ശ്രദ്ധേയമായ കാര്യമാണ്. 2021-ലാണ് ടെസ്‌ലയുടെ സ്ഥാപകനായ മസ്‌ക് ആദ്യമായി ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന പദവിയിലെത്തുന്നത്. അതിനുശേഷ രണ്ട് തവണ അദ്ദേഹത്തിന് ഈ പദവി നഷ്ടമായിരുന്നെങ്കിലും പിന്നീട് തിരിച്ചുപിടിക്കാനുമായിരുന്നു.

World s Richest Man Larry Ellison Exotic Car Collection

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ ലാറി എലിസൺ നല്ലൊരു വണ്ടിഭ്രാന്തൻ കൂടിയാണ് കേട്ടോ. തന്റെ കാറുകൾ ഇടയ്ക്കിടെ മാറ്റാറുള്ള സമ്പന്നൻ ഇക്കാര്യത്തിൽ യാതൊരു പിശുക്കും കാണിക്കാറുമില്ല. ക്ലാസിക് സൂപ്പർകാറുകൾ, ആധുനിക പെർഫോമൻസ് വാഹനങ്ങൾ, യുണീക് കസ്റ്റം ബിൾഡ് തുടങ്ങിയ കാർ ശേഖരമാണ് ലാറിക്കുള്ളത്. വിഐപിഫോർച്യൂൺസ് എന്ന വെബ്സൈറ്റിൽ ലാറിയുടെ കാർ കളക്ഷനെ കുറിച്ച് പുറത്തുവിട്ടിരിക്കുന്നത്. അക്കൂട്ടത്തിലെ ചില പ്രധാന മോഡലുകൾ ഏതെല്ലാമാണെന്ന് ഒന്ന് പരതിനോക്കിയാലോ?

മക്ലാരൻ F1: ഇന്ത്യക്കാർക്ക് അത്ര സുപരിചിതമല്ലാത്ത കാറുകളായിരിക്കും ലാറി എലിസണിന്റെ ഗരാജിൽ കൂടുതലായും കാണാനാവുക. ഇവിടുത്തെ പണക്കാരെ പോലെ റോൾസ് റോയ്‌സോ ബെൻസോ ഒന്നുമല്ല ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്റെ ഗരാജിൽ കാണാനാവുക. ലാറിയുടെ പോർച്ചിൽ ആദ്യം പറയേണ്ടത് 1995 മോഡൽ മക്ലാരൻ F1 സൂപ്പർകാറിനെ കുറിച്ചാണ്. മഗ്നീഷ്യം സിൽവർ കളറിലുള്ള കാറിന്റെ വില 815,000 ഡോളറായിരുന്നു. 6.0 ലിറ്റർ V12 എഞ്ചിനാണ് മക്ലാരന്റെ സ്പെഷ്യൽ കാറിന്റെ ഹൃദയം.

World s Richest Man Larry Ellison Exotic Car Collection

ലെക്‌സസ് LFA: തന്റെ കാർ കളക്ഷനിലെ ഏറ്റവും പ്രിയപ്പെട്ട കാർ എന്നാണ് ലെക്‌സസ് LFA മോഡലിനെ ലാറി എലിസൺ വിശേഷിപ്പിക്കുന്നത്. 2010 മുതൽ 2012 വരെയുള്ള കാലഘട്ടത്തിൽ 500 യൂണിറ്റുകൾ മാത്രം നിർമിച്ച LFA ലോകത്തിലെ ഏറ്റവും കൊതിപ്പിക്കുന്ന സൂപ്പർകാറുകളിൽ ഒന്നായി വേറിട്ടുനിൽക്കുമുണ്ട്. 375,000 ഡോളറാണ് ലെക്സസിന്റെ സൂപ്പർകാറിനായി മുടക്കേണ്ടി വന്നിരുന്ന വില. 4.8 ലിറ്റർ V10 എഞ്ചിനാണ് LFA-യിൽ തുടിപ്പേകാൻ എത്തിയിരുന്നതും.

ഔഡി R8: ലാറി എലിസണിന്റെ കാർ ശേഖരത്തിലെ മറ്റൊരു അത്ഭുതമാണ് ഔഡി R8. 4.2 ലിറ്റർ V8 എഞ്ചിനുമായി വരുന്ന ജർമൻ ആഡംബര വാഹന നിർമാതാക്കളുടെ പുലിക്കുട്ടന് 118,000 ഡോളറായിരുന്നു അമേരിക്കയിലെ വില. 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിന് 417 bhp കരുത്തിൽ പരമാവധി 317 lb-ft വരെ ഉത്പാദിപ്പിക്കാനാവും. 0-60 കിലോമീറ്റർ സ്പീഡ് കൈവരിക്കാൻ 4.4 സെക്കൻഡ് മതിയാവും.

World s Richest Man Larry Ellison Exotic Car Collection

അക്യൂറ NSX: അക്യൂറ NX-ന്റെ വലിയ ആരാധകനാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ. തന്റെ ഫെരാരി കാറിന് തീപിടിച്ചതിൽ മനംമടുത്ത ലാറ സമാനമായ പെർഫോമൻസ് കണക്കുകളുള്ള കൂടുതൽ വിശ്വസനീയമായ എന്തെങ്കിലും വാങ്ങാൻ തുടങ്ങുമ്പോഴാണ് ഈ ജാപ്പനീസ് മാസ്റ്റർപീസിൽ ലാറിയുടെ കണ്ണുടക്കുന്നത്. ആദ്യ ടെസ്റ്റ് ഡ്രൈവിൽ തന്നെ എലിസണിനെ വീഴ്ത്തിയ മോഡലിന് 71,100 ഡോളർ മാത്രമായിരുന്നു വില വന്നിരുന്നത്. 3.0 ലിറ്റർ V6 എഞ്ചിനാണ് വാഹനത്തിന് തുടിപ്പേകാൻ എത്തിയിരുന്നത്.

ലെക്‌സസ് LS 600h L: ലാറി എലിസണിന് സ്വന്തമായി ഒരു സിൽവർ ലെക്സസ് LS 600h L കാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഓഫീസിലേക്കുള്ള യാത്രകൾക്ക് കൂട്ടായി പലതവണ എത്തുന്നതും ഈ ജാപ്പനീസ് മോഡലായിരുന്നു. അക്കാലത്ത് 104,900 ഡോളർ വിലയുണ്ടായിരുന്ന ആഡംബര സെഡാൻ 5.0 ലിറ്റർ V8 ഹൈബ്രിഡ് എഞ്ചിനായിരുന്നു ഉപയോഗിക്കുന്നത്. സിവിടി ഓട്ടോമാറ്റിക്കായിരുന്നു ഇതിലെ ട്രാൻസ്മിഷൻ.

ഫെറാറി എൻസോ: ഫെറാറി കാറുകളില്ലാതെ ഒരു സമ്പന്നന്റെയും ഗരാജിന് പൂർണത ലഭിക്കില്ല. ആദ്യം വാങ്ങിയ ഇറ്റാലിയൻ ബ്രാൻഡിന്റെ ടെസ്റ്ററോസ തീപിടുത്തതിൽ നശിച്ചുപോയെങ്കിലും രണ്ടാമതായി വാങ്ങുന്ന ഫെറാറി കാറാണ് എൻസോ. 6.0 ലിറ്റർ V12 ഹൃദയവുമായി എത്തിയ സൂപ്പർകാറിന് 660,000 ഡോളറായിരുന്നു അന്നത്തെ വില. ഇതിനെല്ലാം പുറമെ പൂർണമായും അലുമിനിയത്തിൽ പണിത ഷെൽബി കോബ്ര, ഷെവർലെ C8 കോർവെറ്റ് സ്റ്റിംഗ്രേ കൺവെർട്ടിബിൾ, നിരവധി പ്രൈവറ്റ് ജെറ്റുകൾ, യാച്ചുകൾ എന്നിവയും ലോക സമ്പന്നനായ ലാറി എലിസണ് സ്വന്തമായുണ്ട്.

More from DriveSpark

Article Published On: Thursday, September 11, 2025, 13:58 [IST]
English summary
Worlds richest man larry ellison exotic car collection mclaren f1 lexus lfa and more
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X