എഞ്ചിൻ ഓഫാണെങ്കിലും കാർ തനിയെ കയറ്റം കയറും, ഈ നിഗൂഢ സ്ഥലങ്ങളെപ്പറ്റി അറിയാമോ?
കാർ അല്ല ഏതു വാഹമായാലും മുമ്പോട്ടോ പിന്നോട്ടോ ചലിപ്പിക്കാൻ എഞ്ചിൻ അല്ലെങ്കിൽ ഇലക്‌ട്രിക് മോട്ടോറിന്റെ ആവശ്യമുണ്ട്. ശരിക്കും വാഹനങ്ങളുടെ ഹൃദയമാണിവ എന്നുവേണം പറയാൻ. പക്ഷേ പ്രകൃതി എന്നത് അതിശയകരമായ ഒരു സംഭവമാണല്ലോ.
അതുകൊണ്ട് ചില സ്ഥലങ്ങളിൽ വാഹനത്തിന് മുന്നോട്ട് പോകാൻ അതിന്റെ എഞ്ചിനോ മോട്ടോറോ ആവശ്യമില്ല. ഗുരുത്വാകർഷണം നിഗൂഢമായ രീതിയിൽ പ്രവർത്തിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. അതുല്യമായ സവിശേഷതകളുള്ള, നമ്മളെ അമ്പരപ്പിക്കുന്ന സ്ഥലങ്ങള്‍ പോലും ഈ ഭൂമിയുടെ പ്രത്യേകതയാണ്. യുക്തിക്ക് നിരക്കാത്തതും ശാസ്ത്രത്തിന് മറുപടി നല്‍കാന്‍ സാധിക്കാത്തുമാണ്.

Image Courtesy: Visitorroroo
എഞ്ചിൻ ഓഫായി നിങ്ങളുടെ കാറിനെ ഗുരുത്വാകർഷണം മുകളിലേക്ക് വലിച്ചുകൊണ്ടുപോവുന്ന നിഗൂഢ റോഡുകൾ ലോകത്തിന്റെ പല കോണുകളിലായുണ്ട്. അത്തരത്തിലുള്ള അഞ്ച് സ്ഥലങ്ങളെ നമുക്കിന്ന് പരിചയപ്പെട്ടാലോ? ന്യൂട്ടന്റെ ഗുരുത്വാകർഷണ നിയമങ്ങളെ കാറ്റിൽ പറത്തുന്ന ഗ്രാവിറ്റി ഹിൽസാണ് സംഭവം. 'കാന്തികമല' അഥവാ ഗ്രാവിറ്റി ഹില്‍ എന്ന പ്രതിഭാസത്തില്‍ നിഗൂഢതയൊന്നുമില്ലെന്ന് ശാസ്ത്രീയപഠനങ്ങള്‍ പറയുന്നു.
റോഡിന്റെ ഇറക്കം നമുക്ക് കയറ്റമായി തോന്നിപ്പിക്കുന്ന ഒരു ദൃശ്യജാലം മാത്രമാണിതെന്നാണ് പഠനങ്ങൾ പറയുന്നത്. ഈ പ്രതിഭാസത്തിനു പലവിധ കാരണങ്ങൾ പലപ്പോഴായി ആളുകൾ പറയുന്നുണ്ടെങ്കിലും അതിലേക്കൊന്നും കടക്കുന്നില്ല. ന്യൂട്രലില്‍ നിര്‍ത്തിയിട്ട കാറുകള്‍ ഗുരുത്വബലത്തിന് വിരുദ്ധമായി സ്വയം മലകയറുന്ന വിചിത്ര പ്രതിഭാസം പക്ഷേ രസകരമായ സംഭവമാണ്. അത്തരം സ്ഥലങ്ങളിതാ...

ലഡാക്ക്, ഇന്ത്യ: ലേ നഗരത്തിൽ നിന്ന് 30 കിലോമീറ്റർ അകലെ ലേ-കാർഗിൽ ഹൈവേയിൽ സ്ഥിതി ചെയ്യുന്ന ഗുരുത്വാകർഷണ പ്രതിഭാസത്തെ വെല്ലുവിളിക്കുന്ന ഒരു ചെറിയ റോഡാണ് ലഡാക്കിലെ മാഗ്നെറ്റിക് ഹിൽ. ഇവിടുത്തെ ഒപ്റ്റിക്കൽ ഇല്യൂഷൻ കാരണം ഓഫാക്കിയാൽ പോലും വാഹനം തന്നെ ചരിവ് കയറുന്നത് കാണാനാവും. ന്യൂടലിൽ വാഹനത്തിന് 20 കിലോമീറ്റർ വരെ വേഗതയിൽ നീങ്ങാനും ഇവിടെ കഴിയും.
ദക്ഷിണ ഓസ്‌ട്രേലിയ: തെക്കൻ ഓസ്‌ട്രേലിയയിലെ ബ്ലാക്ക് റോക്കിന് സമീപം സ്ഥിതി ചെയ്യുന്ന ഒറോറൂയിലെ മാഗ്നറ്റിക് ഹിൽ വാഹനങ്ങൾ കുന്നിൻ മുകളിലേക്ക് തന്നെ കയറിപോവുന്നതിന് പ്രശസ്‌തമായൊരു സ്ഥലമാണ്. ഇവിടുത്തെ പ്രതിഭാസം ലഡാക്കിൽ കാണുന്നതുപോലുള്ള ഒരു ഒപ്റ്റിക്കൽ മിഥ്യ തന്നെയാണ്. റോഡ് യഥാർഥത്തിൽ കുന്നിന് താഴെയാണ്. പക്ഷേ അത് കുന്നിൻ മുകളിലേയ്ക്ക് പോകുന്നതായാണ് തോന്നുന്നത്. അതുതന്നെയാണ് ഇവിടുത്തെ പ്രത്യേകത.

Image Courtesy: Armineaghayan/Wiki Commons
മൗണ്ട് അരഗത്സ്, അർമേനിയ: അർമേനിയയിൽ സ്ഥിതി ചെയ്യുന്ന മൗണ്ട് അരാഗാറ്റ്സ്, ഭൂമിയിലെ മറ്റൊരു 'ഗ്രാവിറ്റി ഹിൽ' ആയി കൗതുക സഞ്ചാരികൾക്കിടയിൽ കുപ്രസിദ്ധി നേടിയിട്ടുള്ള സ്ഥലമാണ്. അർമേനിയൻ ഹൈലാൻഡ്‌സിലെ ഏറ്റവും ഉയർന്ന പോയിന്റുകളിലൊന്നാണിത്. വാഹനങ്ങൾ ന്യൂട്രലിലോ നിർത്തിയിട്ടിരിക്കുകയോ ആണെങ്കിൽ പോലും വണടി തന്നെ മലമുകളിലേക്ക് കയറി പോവുന്നത് ഇവിടെയും കാണാനാവും. ഇവിടുത്തെ പ്രതിഭാസത്തിന് പിന്നിൽ എന്താണെന്നതിനെക്കുറിച്ച് എണ്ണമറ്റ മിഥ്യകൾ നിലവിലുണ്ടുതാനും.
ഹൂവർ ഡാം, യുണൈറ്റഡ് സ്റ്റേറ്റ്സ്: മനുഷ്യസഹജമായ ആകാംക്ഷയും സാഹസികതയും കാരണം ശ്രദ്ധനേടിയ സ്ഥലങ്ങളിൽ ഒന്നാണ് അമേരിക്കയിലുള്ള ഹൂവർ ഡാം. ഈ അണക്കെട്ടിന് മുകളിലൂടെ കാറുകൾ തനിയെ നീങ്ങുന്നതും രസകരമായ കാര്യങ്ങളിൽ ഒന്നാണ്. ഇത് മായക്കാഴ്ച്ചയൊന്നുമല്ലെന്നു വേണം പറയാൻ. അണക്കെട്ട് ഒരു വളഞ്ഞ ഗുരുത്വാകർഷണ ഘടനയിലാണ് നിർമിച്ചിരിക്കുന്നത്. നദിയും അണക്കെട്ടിന്റെ ആകൃതിയും കാറ്റിന്റെ ശക്തമായ ഉയർച്ച സൃഷ്ടിക്കുന്നതുമാണ് വാഹനങ്ങൾ സ്വയം നീങ്ങാൻ കാരണമാവുന്നത്.

Image Courtesy: Jennifer Nanek/National Park Service
സ്പൂക്ക് ഹിൽ, യുണൈറ്റഡ് സ്റ്റേറ്റ്സ്: സെൻട്രൽ ഫ്ലോറിഡയിൽ സ്ഥിതി ചെയ്യുന്ന സ്പൂക്ക് ഹിൽ ലോകത്തിലെ പ്രശസ്തമായ മറ്റൊരു ഗ്രാവിറ്റി ഹില്ലാണ്. ഈ സ്ഥലത്തെ ചുറ്റിപ്പറ്റിയുള്ള നിരവധി ഐതിഹ്യങ്ങളും നാടോടി കഥകളും ധാരളമുണ്ടെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. പക്ഷേ സ്ഥലത്തിന്റെ തനതായ ഭൂപ്രകൃതിയും ചക്രവാളവും കാരണം സൃഷ്ടിക്കപ്പെടുന്ന ഒപ്റ്റിക്കൽ മിഥ്യയാണ് ഇവിടെയും വാഹനങ്ങൾ തനിയെ നീങ്ങാൻ കാരണമാവുന്നത്.
ഭൂമിശാസ്ത്രപരമായി പ്രാധാന്യമുള്ള മണൽ, ചുണ്ണാമ്പുകല്ല് കുന്നുകൾ എന്നിവയുടെ തടാകമായ വെയിൽസ് റിഡ്ജിലാണ് സ്പൂക്ക് ഹിൽ സ്ഥിതി ചെയ്യുന്നത്. അങ്ങനെ ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്‌തമായ 5 മാഗ്നെറ്റിക് കുന്നുകളാണ് നിങ്ങളിപ്പോൾ പരിചയപ്പെട്ടത്. എഞ്ചിൻ ഓഫായി നിങ്ങളുടെ കാറിനെ ഗുരുത്വാകർഷണം മുകളിലേക്ക് വലിക്കുന്ന അഞ്ച് നിഗൂഢ റോഡുകൾ ലോകത്തിന്റെ മറ്റ് പലകോണുകളിലുമുണ്ട്.


Click it and Unblock the Notifications








