G20 ഉച്ചകോടിയുടെ ഔദ്യോഗിക വാഹനമായി വുലിംഗ് എയർ ഇവി

തിരക്കേറിയ സിറ്റി യാത്രകൾക്കായി ഒരു ചെറിയ ഇലക്ട്രിക് കാർ എന്ന യഥാർഥ ആശയത്തിന്റെ പുതിയ രൂപമാണ് വുലിംഗ് എയർ ഇവി. സംഭവം ഇന്ത്യയിൽ അല്ലെങ്കിലും ഇതുടനെ നമ്മുടെ നിരത്തുകളിലേക്കും എംജി മോട്ടോർസിന്റെ ബാഡ്‌ജ് അണിഞ്ഞ് അടുത്ത വർഷത്തോടെ എത്തുമെന്നാണ് വിലയിരുത്തൽ.

G20 ഉച്ചകോടിയുടെ ഔദ്യോഗിക വാഹനമായി വുലിംഗ് എയർ ഇവി

അതേസമയം ബാലിയിലെ ജി20 ഉച്ചകോടിക്ക് ഇവന്റിന്റെ ഔദ്യോഗിക വാഹനമായി വുലിംഗ് ഏകദേശം 300 യൂണിറ്റ് ഇവി നൽകിയിട്ടുണ്ട്. ജി20 ഉച്ചകോടിയിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഈ ഇത്തിരി കുഞ്ഞൻ ഇലക്ട്രിക് കോംപാക്‌ട് കാറിനെയാവും ഉപയോഗിക്കുക.

G20 ഉച്ചകോടിയുടെ ഔദ്യോഗിക വാഹനമായി വുലിംഗ് എയർ ഇവി

ജി20 ഉച്ചകോടിയിൽ 300 യൂണിറ്റുകളിൽ 216 എണ്ണം ലോംഗ് റേഞ്ച് വേരിയന്റുകളായിരിക്കും. ഈ കാറുകളെല്ലാം ആതിഥേയ രാജ്യമായ ഇന്തോനേഷ്യയെ ആഘോഷിക്കുന്ന വൈവിധ്യമാർന്ന വർണാഭമായ നിറങ്ങളിലാണ് അണിനിരക്കുന്നത്.

G20 ഉച്ചകോടിയുടെ ഔദ്യോഗിക വാഹനമായി വുലിംഗ് എയർ ഇവി

പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളിൽ നിന്നും ലോക സംഘടനകളിൽ നിന്നുമുള്ള പ്രതിനിധികളുടെയും ആവശ്യങ്ങൾക്കായി ഇത് ഉപയോഗിക്കും. SAIC ഉടമസ്ഥതയിലുള്ള വ്യത്യസ്‌ത ബ്രാൻഡുകളാണ് വുലിംഗ് മോട്ടോർസും എംജിയുമെല്ലാം. അതിനാൽ എംജി മോഡലായി എയർ ഇവി ഇന്ത്യയിൽ എളുപ്പത്തിൽ റീബാഡ്‌ജ് ചെയ്‌ത് എത്തിക്കാൻ സാധിക്കും.

G20 ഉച്ചകോടിയുടെ ഔദ്യോഗിക വാഹനമായി വുലിംഗ് എയർ ഇവി

എയർ ഇവി നാല് സീറ്റുകളുള്ള ടൂ ഡോർ ഇലക്ട്രിക് കാറാണ്. ഡാഷ്‌ബോർഡിന് മുകളിൽ ഡ്യുവൽ ഇന്റഗ്രേറ്റഡ് ഡിസ്‌പ്ലേകളുള്ള തികച്ചും ആധുനികമായ കൺസോളാണ് ഇതിന്റെ പ്രധാന ഹൈലൈറ്റ്.

G20 ഉച്ചകോടിയുടെ ഔദ്യോഗിക വാഹനമായി വുലിംഗ് എയർ ഇവി

റിയർ വ്യൂ ക്യാമറ, പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കൾ, ഡ്യുവൽ എയർബാഗുകൾ, ABS, ESC എന്നിവയെല്ലാം വുലിംഗ് എയർ ഇവിയിൽ കമ്പനി സജ്ജീകരിച്ചിട്ടുണ്ട്. മൂന്ന് മീറ്ററിൽ താഴെ നീളമുള്ള മൈക്രോ ഇവിക്ക് മാരുതി ആൾട്ടോയേക്കാൾ അര മീറ്ററോളം വലിപ്പം കുറവാണെന്നതും ശ്രദ്ധേയമാണ്.

G20 ഉച്ചകോടിയുടെ ഔദ്യോഗിക വാഹനമായി വുലിംഗ് എയർ ഇവി

രണ്ട് വ്യത്യസ്‌ത വലിപ്പമുള്ള ലിഥിയം ഫെറോ-ഫോസ്ഫേറ്റ് ബാറ്ററി പായ്ക്കുമായാണ് വുലിംഗ് എയർ മൈക്രോ ഇവി നിലവിൽ വിപണിയിൽ എത്തുന്നത്. 17.3kWh, 26.7kWh എന്നിവയാണ് ബാറ്ററി ഓപ്ഷനുകൾ. രണ്ട് പതിപ്പുകളും ഒരു ഇലക്ട്രിക് മോട്ടോറാണ് കരുത്ത് പകരുന്നത്. അത് 41 bhp പവറോളം നൽകാനും പ്രാപ്‌തമാണ്.

G20 ഉച്ചകോടിയുടെ ഔദ്യോഗിക വാഹനമായി വുലിംഗ് എയർ ഇവി

എയർ ഇവിയിലെ ചെറിയ ബാറ്ററി വേരിയന്റിന് 200 കിലോമീറ്റർ വരെ റേഞ്ച് ഉണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതേസമയം മറ്റൊന്ന് 26.7kWh വേരിയന്റിന് ഒറ്റ ചാർജിൽ 300 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്നും വുലിംഗ് പറയുന്നു.

G20 ഉച്ചകോടിയുടെ ഔദ്യോഗിക വാഹനമായി വുലിംഗ് എയർ ഇവി

ഇന്ത്യൻ വിപണിയിലേക്കുള്ള എയർ ഇവിയെ എം‌ജി പൂർണമായും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കമ്പനി അടുത്ത വർഷത്തോടെ 10-15 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയുള്ള എൻട്രി ലെവൽ ഇവി അവതരിപ്പിക്കാനുള്ള പദ്ധതി വെളിപ്പെടുത്തിയിട്ടുണ്ട്.

G20 ഉച്ചകോടിയുടെ ഔദ്യോഗിക വാഹനമായി വുലിംഗ് എയർ ഇവി

ടാറ്റ ടിയാഗോ ഇവിയെ എതിർക്കാൻ താങ്ങാനാവുന്ന ഒരു കോംപാക്‌ട് ഇലക്ട്രിക് കാർ അവതരിപ്പിക്കാനാണ് എംജിക്ക് താത്പര്യം എന്നതിനാൽ വുലിംഗ് എയർ ഇവി തന്നെ റീബാഡ്‌ജ് ചെയ്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടിയാഗോ ഇവി പുറത്തിറക്കിയതോടെ, സിറ്റി ആവശ്യങ്ങള്‍ക്കായി താങ്ങാനാവുന്നതും ഒതുക്കമുള്ളതുമായ ഇലക്ട്രിക് ഹാച്ച്ബാക്കുകള്‍ക്കായുള്ള ഹൈപ്പ് ഇപ്പോള്‍ ഉയർന്നു വരികയാണെന്നതും എംജി ശ്രദ്ധിച്ചിട്ടുണ്ട്.

G20 ഉച്ചകോടിയുടെ ഔദ്യോഗിക വാഹനമായി വുലിംഗ് എയർ ഇവി

എന്തായാലും 2023 ഓട്ടോ എക്സ്പോയില്‍ വാഹനം അരങ്ങേറ്റം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ന്ന് ഇന്ത്യയില്‍ മൈക്രോ ഇവിയുടെ ഔദ്യോഗിക ലോഞ്ച് നടന്നേക്കും. അതിനോടൊപ്പം ഹെക്‌ടർ ഫെയ്‌സ്‌ലിഫ്റ്റും എംജി നിരയിൽ നിന്നും ഉടൻ പുറത്തിറങ്ങും.

More from DriveSpark

Article Published On: Saturday, October 29, 2022, 11:34 [IST]
English summary
Wuling provided 300 units of the air ev to g20 summit at bali as official vehicle
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X