സ്‌കൂട്ടർ നിരയിലും വിപ്ലവം സൃഷ്‌ടിച്ച 2021, ഈ വർഷം വിപണിയിൽ എത്തിയ മികച്ച മോഡലുകൾ

കൊവിഡിന് ശേഷം സ്വന്തം വാഹനത്തിൽ യാത്ര ചെയ്യാനാണ് പലും താത്പര്യപ്പെടുന്നത്. അതിനാൽ തന്നെ കൂടുതൽ ആളുകളും ഇരുചക്ര വാഹനങ്ങളാണ് തെരഞ്ഞെടുക്കുന്നതും. കുറഞ്ഞ ചെലവിൽ കൂടുതൽ പ്രായോഗികത എന്ന പരിഗണന വരുമ്പോൾ ആളുകൾ എത്തുന്നത് സ്‌കൂട്ടർ മോഡലുകളിലേക്കാണ് എന്നും പറയാം.

സ്‌കൂട്ടർ നിരയിലും വിപ്ലവം സൃഷ്‌ടിച്ച 2021, ഈ വർഷം വിപണിയിൽ എത്തിയ മികച്ച മോഡലുകൾ

2021-ൽ ഇരുചക്ര വാഹന നിർമാതാക്കൾ ശ്രദ്ധേയമായ നിരവധി മോഡലുകൾ അവതരിപ്പിച്ചതിനാൽ സ്കൂട്ടർ സെഗ്‌മെന്റ് വളരെ സജീവമായൊരു വർഷമാണ് കടന്നുപോവുന്നത്. 125 സിസി സെഗ്മെന്റായിരുന്നു കൂടുതൽ അടുത്തുനിന്നത്. വർധിച്ചുവരുന്ന ഇന്ധന വിലയും ഉയർന്ന സമ്പദ്‌വ്യവസ്ഥയിലേക്കുള്ള അന്വേഷണവും ബ്രാൻഡുകളെ ഹൈബ്രിഡ് സാങ്കേതികവിദ്യ വരെ പരിചയപ്പെടുത്താൻ നിർബന്ധിതരാക്കുകയും ചെയ്‌തു.

സ്‌കൂട്ടർ നിരയിലും വിപ്ലവം സൃഷ്‌ടിച്ച 2021, ഈ വർഷം വിപണിയിൽ എത്തിയ മികച്ച മോഡലുകൾ

അതേസമയം സ്ഥാപിത സ്ഥാപനങ്ങളിൽ നിന്നുള്ള പുതിയ സ്റ്റാർട്ടപ്പുകളും ഇലക്ട്രിക് സ്‌കൂട്ടറുകളും ശക്തമായ സ്വാധീനം ചെലുത്തിയ വർഷവുമായിരുന്നു ഇത്. 2021-ൽ പുറത്തിറക്കിയ മികച്ച അഞ്ച് സ്കൂട്ടറുകളെ ഒന്നു പരിചയപ്പെട്ടാലോ.

സ്‌കൂട്ടർ നിരയിലും വിപ്ലവം സൃഷ്‌ടിച്ച 2021, ഈ വർഷം വിപണിയിൽ എത്തിയ മികച്ച മോഡലുകൾ

യമഹ എയ്റോക്‌സ്

രാജ്യത്തെ ഏറ്റവും മികച്ച പെർഫോമൻസ് സ്‌കൂട്ടറായ യമഹ എയ്‌റോക്‌സ് 155 ഇന്ത്യയിലെത്തിയത് പലരേയും ആശ്ചര്യപ്പെടുത്തിയ ഒന്നായിരുന്നു. യുവാക്കൾക്ക് ഒത്തിണങ്ങിയ ഒരു സമ്പൂർണ പാക്കേജായി ഇതിനെ കാണാം.

സ്‌കൂട്ടർ നിരയിലും വിപ്ലവം സൃഷ്‌ടിച്ച 2021, ഈ വർഷം വിപണിയിൽ എത്തിയ മികച്ച മോഡലുകൾ

യമഹയുടെ R സീരീസിന്റെ സ്വീകാര്യത മുതലാക്കി R15 V4 പതിപ്പിൽ നിന്നുള്ള അതേ SOHC 155 സിസി ലിക്വിഡ്-കൂൾഡ് വിവിഎ എഞ്ചിനാണ് എയ്‌റോക്‌സ് ഉപയോഗിക്കുന്നത്. അത് സ്പിരിറ്റഡ് റൈഡിംഗ് സവിശേഷതകളും മികച്ച വേഗതയും അതിന്റെ എതിരാളികളേക്കാൾ വേഗത്തിലുള്ള ആക്സിലറേഷനും പ്രാപ്തമാക്കുന്നുണ്ട്. 1.30 ലക്ഷം രൂപയാണ് മാക്‌സി സ്‌കൂട്ടറിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

സ്‌കൂട്ടർ നിരയിലും വിപ്ലവം സൃഷ്‌ടിച്ച 2021, ഈ വർഷം വിപണിയിൽ എത്തിയ മികച്ച മോഡലുകൾ

ടിവിഎസ് ജുപ്പിറ്റർ 125

125 സിസി ഫാമിലി സ്‌കൂട്ടർ ശ്രേണിയിലേക്ക് മോഹവിലയിൽ ടിവിഎസ് അവതരിപ്പിച്ച പുത്തൻ മോഡലാണ് ഈ പുതുപുത്തൻ ജുപ്പിറ്റർ. ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ സ്കൂട്ടർ മോഡലായ ജുപ്പിറ്റർ ശ്രേണിയിലേക്ക് എത്തിയ പുത്തൻ വേരിയന്റ് ഏറെ ശ്രദ്ധനേടിയിട്ടുമുണ്ട്.

സ്‌കൂട്ടർ നിരയിലും വിപ്ലവം സൃഷ്‌ടിച്ച 2021, ഈ വർഷം വിപണിയിൽ എത്തിയ മികച്ച മോഡലുകൾ

ടിവിഎസ് ജുപ്പിറ്റർ 125 വേരിയന്റിന് നിലവിൽ 76,000 രൂപ മുതൽ 84,000 രൂപ വരെയാണ് എക്സ്ഷോറൂം വില. ഇത് കൂടുതൽ ആകർഷകമായ സ്റ്റൈലിംഗും പുതുമകളോടെയും സാധാരണ ജുപ്പിറ്റിനും മുകളിലായി സ്ഥാനംപിടിച്ചിരിക്കുന്നു.

സ്‌കൂട്ടർ നിരയിലും വിപ്ലവം സൃഷ്‌ടിച്ച 2021, ഈ വർഷം വിപണിയിൽ എത്തിയ മികച്ച മോഡലുകൾ

ആപ്രോണിന്റെ പിൻഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ഫ്യുവൽ ലിഡ് പോലെയുള്ള മികച്ച മാറ്റങ്ങളോടെ അണ്ടർ സീറ്റ് സ്റ്റോറേജിൽ കൂടുതൽ ഇടം സാധ്യമാക്കാനും ടിവിഎസ് ജുപ്പിറ്റർ 125 മോഡലിന് സാധിച്ചു. പരമാവധി 8.04 bhp കരുത്തും 10.5 Nm torque ഉം വികസിപ്പിക്കുന്ന 124.8 സിസി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എഞ്ചിനാണ് സ്‌കൂട്ടറിന്റെ ഹൃദയം.

സ്‌കൂട്ടർ നിരയിലും വിപ്ലവം സൃഷ്‌ടിച്ച 2021, ഈ വർഷം വിപണിയിൽ എത്തിയ മികച്ച മോഡലുകൾ

ടിവിഎസ് എൻടോർഖ് റേസ് XP

ജനപ്രിയമായ തങ്ങളുടെ മോഡലുകൾ പതിവായി പരിഷ്ക്കരിക്കാൻ ടിവിഎസ് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. കൂടാതെ ഉയർന്ന പവർ റേറ്റിംഗ് ഉൾപ്പെടെയുള്ള ശ്രദ്ധേയമായ അപ്‌ഗ്രേഡുകളോടെ കുറച്ച് മാസങ്ങൾക്ക് മുമ്പ് എൻടോർഖ് 125 ഒരു പുതിയ റേസ് XP വേരിയന്റിനെയും നിരത്തിലെത്തിച്ചു.

സ്‌കൂട്ടർ നിരയിലും വിപ്ലവം സൃഷ്‌ടിച്ച 2021, ഈ വർഷം വിപണിയിൽ എത്തിയ മികച്ച മോഡലുകൾ

ഏകദേശം 92,300 രൂപ എക്സ്ഷോറൂം വിലയുള്ള എൻടോർഖ് റേസ് XP വോയ്‌സ് അസിസ്റ്റ് സവിശേഷതകൾ, കുറഞ്ഞ ഭാരം, പുതിയ കളർ ഓപ്ഷനുകൾ, രണ്ട് റൈഡ് മോഡുകൾ എന്നിവയുമായാണ് വരുന്നത് എന്നകാര്യവും ശ്രദ്ധേയമാണ്.

സ്‌കൂട്ടർ നിരയിലും വിപ്ലവം സൃഷ്‌ടിച്ച 2021, ഈ വർഷം വിപണിയിൽ എത്തിയ മികച്ച മോഡലുകൾ

ഓല S1 പ്രോ

സ്‌കൂട്ടറുകൾ എന്നുകേൾക്കുമ്പോൾ തന്നെ ഈ വർഷം മറക്കാനാവാത്തവരാണ് ഇലക്‌ട്രിക് മോഡലുകൾ. അതിൽ ഏറ്റവും ആദ്യം എടുത്തു പറയേണ്ട പേരാണ് ഓലയുടേത്. കൂടുതൽ ഫീച്ചറുകളാൽ സമ്പന്നമായ ഇലക്ട്രിക് സ്കൂട്ടറാണ് ഓല S1 പ്രോ. 1.22 ലക്ഷം രൂപ വിലയുള്ള മോഡൽ ഇന്ത്യൻ വിപണിയിൽ പല വിപ്ലവകരമായ മാറ്റങ്ങളും പരിചയപ്പെടുത്തുകയും ചെയ്‌തിരുന്നു.

സ്‌കൂട്ടർ നിരയിലും വിപ്ലവം സൃഷ്‌ടിച്ച 2021, ഈ വർഷം വിപണിയിൽ എത്തിയ മികച്ച മോഡലുകൾ

കസ്റ്റമൈസേഷനിലൂടെ എല്ലാ പ്രവർത്തനങ്ങളെയും അടിസ്ഥാനപരമായി നിയന്ത്രിക്കുന്ന ഒരു വലിയ ടച്ച്സ്ക്രീനാണ് ഓല S1 പ്രോ ഇലക്‌ട്രിക്കിലെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത. നോർമൽ, സ്‌പോർട്, ഹൈപ്പർ റൈഡ് മോഡുകളോടെയാണ് S1 പ്രോ വരുന്നത്. ഇലക്‌ട്രിക് സ്‌കൂട്ടറിന് ഒറ്റ ചാർജിൽ ഏകദേശം 180 കിലോമീറ്റർ റേഞ്ച് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നതും.

സ്‌കൂട്ടർ നിരയിലും വിപ്ലവം സൃഷ്‌ടിച്ച 2021, ഈ വർഷം വിപണിയിൽ എത്തിയ മികച്ച മോഡലുകൾ

അപ്രീലിയ SR 125, SR 160 മോഡലുകൾ

പുതുക്കിയ അപ്രീലിയ എSR 125, SR 160 മോഡലുകൾക്ക് യഥാക്രമം 1.07 ലക്ഷം രൂപ, 1.17 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇന്ത്യയിലെ എക്‌സ്ഷോറൂം വില. പുതിയ ഹെഡ്‌ലാമ്പ് ക്ലസ്റ്ററിന്റെയും ആപ്രോണിന്റെയും രൂപത്തിൽ ചില കോസ്‌മെറ്റിക് പരിഷ്ക്കാരങ്ങളുമായാണ് ഇറ്റാലിയൻ സ്‌കൂട്ടറുകളുടെ വരവു തന്നെ.

സ്‌കൂട്ടർ നിരയിലും വിപ്ലവം സൃഷ്‌ടിച്ച 2021, ഈ വർഷം വിപണിയിൽ എത്തിയ മികച്ച മോഡലുകൾ

ഒപ്പം റീസ്റ്റൈൽ ചെയ്‌ത ഹാൻഡിൽ ബാർ കൗൾ, വലിയ ഗ്രാബ് റെയിൽ, പുതിയ ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, പുനർരൂപകൽപ്പന ചെയ്‌ത എൽഇഡി ടെയിൽ ലാമ്പ് മുതലായവയും അപ്രീലിയ SR സ്‌കൂട്ടറുകളെ ശ്രദ്ധേയമാക്കുന്നുണ്ട്. 124.45 സിസി, 160.03 സിസി എഞ്ചിനുകൾ മാറ്റങ്ങളൊന്നുമില്ലാതെ അതേപടി മുന്നോട്ടു കൊണ്ടുപോവാനും കമ്പനി ശ്രമിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
Yamaha aerox to ola s1 pro the best scooter models that launched in 2021
Story first published: Wednesday, December 22, 2021, 9:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X