മൈലേജിന്റെ കാര്യത്തിൽ വെല്ലാൻ ആളില്ല, ഇന്ത്യയിൽ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള സ്കൂട്ടറുകൾ

മോട്ടോർസൈക്കിളുകളേക്കാൾ പ്രാധാന്യമാണ് ഇന്ന് സ്‌കൂട്ടറുകൾക്ക് ഇന്ത്യയിലുള്ളത്. നീണ്ട വിപണി സാന്നിധ്യം കൊണ്ട് സ്കൂട്ടറുകൾ തീർച്ചയായും കാലക്രമേണ വികസിച്ചു. സാങ്കേതികവിദ്യയിലായാലും ഫീച്ചറുകളിലായാലും ബൈക്കുകളേക്കാൾ ഒരുപടി മുന്നിലാണ് ഇന്ന് സ്‌കൂട്ടറുകൾ എന്നു പറയാതിരിക്കാനാവില്ല. പ്രായോഗിതകതയാണ് ഇവയെ ശരിക്കും ഹിറ്റാക്കിയത്. മാത്രമല്ല ഏത് സാഹചര്യത്തിലും അനായാസം കൊണ്ടുനടക്കാനും സാധിക്കും.

ദൈനംദിന ജീവിതത്തിന്റെ അനിവാര്യ ഭാഗമായി സ്‌കൂട്ടറുകൾ നമ്മൾ പോലും അറിയാതെ മാറിയിരിക്കുന്നു. ഇരുചക്ര വാഹനത്തിന്റെ ഇന്ധനക്ഷമത എന്നത് നിലവിലെ സാഹചര്യത്തിൽ പരിഗണിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ്. നിലവിൽ ഇലക്ട്രിക് മോഡലുകൾ ഇന്ത്യയിൽ അരങ്ങു തകർക്കുകയാണെങ്കിലും പെട്രോളിൽ പ്രവർത്തിക്കുന്ന ടൂ വീലറുകൾക്കായുള്ള ഡിമാന്റ് ഇന്നും വർധിച്ചുകൊണ്ടിരിക്കുകയാണ്. മികച്ച മൈലേജുള്ള ഒരു സ്‌കൂട്ടറാണ് വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇന്ത്യയിലെ ഏറ്റവും മികച്ച മൈലേജ് സ്‌കൂട്ടറുകളെ ഒന്നു പരിചയപ്പെടുത്തി തരാം...

യമഹ ഫാസിനോ ഹൈബ്രിഡ് 125

‌സ്‌കൂട്ടർ വിഭാഗത്തിലെ യമഹയും തുറുപ്പുചീട്ടാണ് ഫാസിനോ. ആദ്യ തലമുറയെ അപേക്ഷിച്ച് നിരവധി മാറ്റങ്ങളാണ് അവതരിപ്പിക്കുന്നത്. യമഹ ഫാസിനോ അതിന്റെ മൈൽഡ് ഹൈബ്രിഡ് ഊഹത്തിൽ ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള 125 സിസി സ്കൂട്ടർ ആണെന്ന് കമ്പനി അവകാശപ്പെടുന്നു. 68.75 കിലോമീറ്റർ മൈലേജാണ് മോഡലിൽ ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്. സ്‌കൂട്ടറിൽ 125 സിസി എയർ കൂൾഡ് എഞ്ചിനാണ് പ്രവർത്തിക്കുന്നത്.

ഒരു സ്‌മാർട്ട് മോട്ടോർ ജനറേറ്ററുമായി ജോടിയാക്കിയ ഈ എഞ്ചിൻ 8.2 bhp കരുത്തിൽ പരമാവധി 10.3 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഒരു സ്റ്റോപ്പിൽ നിന്നോ ഗതാഗതക്കുരുക്കുള്ള റോഡുകളിൽ നിന്നോ സുഗമമായ ആക്‌സിലറേഷൻ നൽകാൻ സഹായിക്കുന്നതിന് ടോർക്ക് അസിസ്റ്റ് സിസ്റ്റമായി സ്‌മാർട്ട് മോട്ടോർ ജനറേറ്റർ പ്രവർത്തിക്കുന്നുമുണ്ട്. അങ്ങനെ യമഹ ഫാസിനോ ഹൈബ്രിഡ് 125 ഇന്ത്യൻ വിപണിയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള സ്കൂട്ടറായി മാറുന്നു. പുതിയ ഫാസിനോ 125-ന്റെ വില ഡ്രം ബ്രേക്ക് വേരിയന്റിന് 76,600 രൂപയും SPL ഡിസ്ക് വേരിയന്റിന് 87,830 രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്.

യമഹ റേ ZR 125

യമഹ ഫാസിനോയുടെ അതേ 125 സിസി മൈൽഡ് ഹൈബ്രിഡ് എഞ്ചിൻ നൽകുന്ന സ്‌കൂട്ടറാണ് യമഹ റേ ZR 125. ശരിക്കും പറഞ്ഞാൽ ഫാസിനോയുടെ സ്‌പോർട്ടിയർ വകഭേദമാണിത്. ഡ്രം, ഡിസ്‌ക്, ഡിഎൽഎക്‌സ്, മോട്ടോജിപി, സ്ട്രീറ്റ് റാലി എഡിഷൻ എന്നീ അഞ്ച് വേരിയന്റുകളിൽ വരുന്ന റേയ്ക്ക് 80,730 രൂപ മുതൽ 90,130 രൂപ വരെയാണ് ഇന്ത്യൻ വിപണിയിലെ എക്സ്ഷോറൂം വില വരുന്നത്. 8.2 bhp കരുത്തിൽ പരമാവധി 10.3 Nm torque വരെ നൽകുന്ന ഈ സ്‌കൂട്ടർ ഏകദേശം 66 കി.മീ. മൈലേജ് നൽകുന്നു.

സുസുക്കി ആക്‌സസ് 125

ഇത് കുറച്ചേ കുടിക്കൂ... ഈ പരസ്യം ഓർമിക്കാത്ത വാഹന പ്രേമികൾ ചുരുക്കമായിരിക്കും. 125 സിസി സ്‌കൂട്ടർ സെഗ്മെന്റിനെ ജനപ്രിയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച താരമാണ് സുസുക്കി ആക്‌സസ്. 124 സിസി, ഫ്യുവൽ ഇഞ്ചക്‌റ്റഡ് എഞ്ചിൻ തുടിപ്പേകുന്ന മോഡലിന് പരമാവധി 64 കിലോമീറ്റർ ഇന്ധനക്ഷമത നൽകാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിന് 5 ലിറ്റർ ഫ്യുവൽ ടാങ്കാണ് ലഭിക്കുന്നത്. ഫുൾ-ടാങ്ക് നിറച്ചാൽ 300 കിലോമീറ്ററിലധികം യാത്ര ചെയ്യാനുമാലവും. നിലവിൽ സുസുക്കി ആക്സസ് 125 സ്റ്റാൻഡേർഡ്, സ്പെഷ്യൽ എഡിഷൻ, റൈഡ് കണക്റ്റഡ് എഡിഷൻ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്നത്. വില 77,600 മുതൽ 87,200 രൂപ വരെയാണ്.

ടിവിഎസ് ജുപ്പിറ്റർ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ സ്കൂട്ടറാണ് ടിവിഎസ് ജുപ്പിറ്റർ. മൈലേജിന്റെ കാര്യത്തിലായാലും നിർമാണ നിലവാരത്തിന്റെ കാര്യത്തിലായാലും ആള് പുലിയാണ്. ഇതിന് 110 സിസി എഞ്ചിനാണ് ലഭിക്കുന്നതും. ഇന്റലിഗോ ഐഡിൽ സ്റ്റാർട്ട് സ്റ്റോപ്പ് ഫംഗ്‌ഷൻ സജ്ജീകരിച്ചിരിക്കുന്നു, ഇത് ഐഡിൾ സമയത്ത് അനാവശ്യ ഇന്ധനം കത്തുന്നത് തടയുന്നു. അങ്ങനെ, ലിറ്ററിന് 62 കിലോമീറ്റർ മൈലേജ് വരെ ബ്രാൻഡ് അവകാശപ്പെടുന്നു. ശ്രേണി കൂടുതൽ വിപുലീകരിക്കുന്നതിനായി കമ്പനി ജുപ്പിറ്ററിന്റെ 125 മോഡലും അടുത്തിടെ പുറത്തിറക്കിയിരുന്നു.

ഹോണ്ട ആക്‌ടിവ 6G

നമ്മുടെ രാജ്യത്തെ സ്‌കൂട്ടറുകളുടെ മുഖമാണ് ഹോണ്ട ആക്‌ടിവ. ശരിക്കും പറഞ്ഞാൽ ഈ വിഭാഗത്തിൽ വിപ്ലവത്തിന് തുടക്കമിട്ട മോഡൽ കൂടിയാണിത്. ലക്ഷക്കണക്കിന് യൂണിറ്റുകളാണ് ആക്‌ടിവ ഇന്ത്യയിൽ വാങ്ങിയിട്ടുള്ളത്. 7.79 bhp കരുത്തിൽ പരമാവധി 8.84 Nm torque ഉത്പാദിപ്പിക്കുന്ന 109.51 സിസി, സിംഗിൾ സിലിണ്ടർ, ഫ്യുവൽ ഇഞ്ചക്‌റ്റഡ് എഞ്ചിനാണ് നിലവിലെ ബിഎസ്-VI കംപ്ലയിന്റ് ആയ ആക്‌ടിവയുടെ ഹൃദയം. ഇത് ലിറ്ററിന് 60 കിലോമീറ്റർ മൈലേജുള്ള ആക്ടിവ ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള സ്കൂട്ടറുകളിൽ ഒന്നാക്കി മാറ്റുകയും ചെയ്യുന്നു.

Most Read Articles

Malayalam
English summary
Yamaha fascino to honda activa list of best fuel efficient scooters in india right now
Story first published: Wednesday, November 30, 2022, 17:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X