നിത അംബാനിയെ മറികടന്നു, ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാർ വാങ്ങി 2.3 ലക്ഷം കോടി ആസ്‌തിയുള്ള മനുഷ്യൻ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആഡംബര കാറുകൾ സ്വന്തമായുള്ളത് ആർക്കാണെന്ന് ചോദിച്ചാൽ പലരും അംബാനി എങ്ങാനുമാണോയെന്നാവും ആദ്യം ചിന്തിക്കുക. എന്നാൽ ശതകോടീശ്വരൻമാരെയെല്ലാം മറികടന്ന് കാറുകൾ വാങ്ങിക്കൂട്ടുന്നൊരു വ്യക്തിയുണ്ട് നമുക്ക്. മറ്റാരുമല്ല പൂനവാല എഞ്ചിനീയറിംഗ് ഗ്രൂപ്പിൻ്റെ ചെയർമാനായ യോഹാൻ പൂനവാലയാണത്. എലിസബത്ത് രാജ്ഞിയുടെ റേഞ്ച്‌ റോവർ വരെ ലേലത്തിൽ പിടിച്ച ഈ ഇന്ത്യക്കാരന്റെ പേര് പറയുമ്പോഴേ മിക്കവർക്കും ആളെ പിടികിട്ടിക്കാണും. ഇന്റര്‍വാല്‍വ് പൂനവാല ലിമിറ്റഡ്, എല്‍-ഒ-മാറ്റിക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, പൂനവാല എന്‍ജിനിയറിംഗ് ഗ്രൂപ്പിന്റെ ഭാഗമായ ഫിനാന്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെയെല്ലാം ചെയര്‍മാനാണ് ഇദ്ദേഹം.

ഇതുകൂടാതെ പൂനവാല റേസിംഗ് ആന്‍ഡ് ബ്രീഡിംഗ്, പൂനവാല സ്റ്റഡ് ഫാം എന്നിവയുടെ ഡയറക്ടറുമാണ് കക്ഷി. എന്തായാലും പഴയതും പുതിയതുമായ കാറുകളോട് ഇങ്ങനെ ഭ്രാന്തുള്ള മറ്റൊരു മനുഷ്യൻ വേറെയുണ്ടോയെന്ന് സംശയമാണ്. ആഡംബര കാറുകൾ, സൂപ്പർകാറുകൾ, ദശലക്ഷക്കണക്കിന് വിലയുള്ള വിന്റേജ് കാറുകൾ എന്നിവ ഇതിനോടകം സ്വന്തമാക്കിയിട്ടുള്ള യോഹാൻ പൂനവാലയ്ക്ക് 27 ബില്യൺ ഡോളറിലധികം അതായത് ഏകദേശം 2.3 ലക്ഷം കോടി രൂപയിലധികം ആസ്തിയുണ്ടെന്നാണ് കണക്കുകൾ.

Yohan Poonawalla Bought New Rolls Royce Phantom VIII EWB Luxury Car

ഇപ്പോഴിതാ യോഹാൻ പൂനവാല 12 കോടി രൂപ വിലമതിക്കുന്ന ഒരു പുതിയ റോൾസ് റോയ്‌സ് ഫാന്റം VIII EWB കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ഈ പുതിയ ക്ലാസി സെഡാന് പുറമേ ആറോളം റോൾസ് റോയ്‌സ് കാറുകൾ ഇദ്ദേഹത്തിന്റെ കൈവശമുണ്ടെന്നാണ് വിവരം. ഓട്ടോമൊബിലി ആർഡന്റ് എന്ന ഇൻസ്റ്റഗ്രാം പേജാണ് വ്യവസായി പ്രമുഖന്റെ പുത്തൻ കാറിനെ കുറിച്ചുള്ള വിവരങ്ങളും വീഡിയോയും പുറത്തുവിട്ടിരിക്കുന്നത്.

ബൊഹീമിയൻ റെഡ് എന്ന അസാധാരണവും മനോഹരവുമായ കളർ ഓപ്ഷനിൽ പണിതീർത്ത റോൾസ് റോയ്‌സ് ഫാന്റം VIII EWB ആണ് പൂനവാല ഗരാജിലേക്ക് എത്തിയിരിക്കുന്നതും. ഇതുകൂടാതെ അധിക പൈസ മുടക്കി എലൈറ്റ് ലുക്കിംഗ് സോളിഡ് ഗോൾഡ് സ്പിരിറ്റ് ഓഫ് എക്സ്റ്റസി ഓർണമെന്റും 22 ഇഞ്ച് ബ്രഷ്ഡ് സിൽവർ ഡിഷ് പ്ലേറ്റ് അലോയ് വീലുകളും വാഹനത്തിൽ കസ്റ്റമൈസ് ചെയ്‌തിട്ടുണ്ടെന്നും വീഡിയോയിൽ പറയുന്നു.

Yohan Poonawalla Bought New Rolls Royce Phantom VIII EWB Luxury Car

ലക്ഷ്വറി കാറിന്റെ പിൻഭാഗത്തെ ക്വാർട്ടർ പാനലുകളിൽ പൂനവാലയെ പ്രതിനിധീകരിക്കുന്ന കസ്റ്റം-പെയിന്റ്ഡ് "P" എന്ന അക്ഷരവും കാണാം. അങ്ങനെ മൊത്തത്തിൽ പൈസ എറിഞ്ഞ് വാഹനത്തിൽ കാര്യമായ കസ്റ്റമൈസേഷനുകൾ ഇദ്ദേഹം നടത്തിയിട്ടുണ്ടെന്ന് വേണം പറയാൻ. ഇലുമിനേറ്റഡ് ഗ്രിൽ, സ്റ്റാർലൈറ്റ് ഹെഡ്‌ലൈറ്റുകൾ തുടങ്ങിയ ഇടിവെട്ട് ഫീച്ചറുകളുമായാണ് ഈ ഈ ആഡംബര സെഡാൻ നിരത്തിലെത്തിയിരിക്കുന്നത്.

ഇൻസ്റ്റഗ്രാം പോസ്റ്റ് പ്രകാരം യോഹാൻ പൂനവാലയുടെ ഫാന്റം VIII EWB മോഡലിൽ ഒരു സ്പെഷ്യൽ പ്രൈവറ്റ് സ്യൂട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്. ഡ്രൈവർക്കും പിൻഭാഗത്ത് ഇരിക്കുന്ന യാത്രക്കാർക്കും ഇടയിൽ ഒരു പാർട്ടീഷൻ ചേർക്കുന്ന സംവിധാനമാണിത്. ഇതുവഴി പിന്നിലിരിക്കുന്നവർക്ക് കൂടുതൽ സ്വകാര്യത ഉറപ്പാക്കാനാവും. ഇത്തരത്തിൽ നിരവധി പരിഷ്ക്കാരങ്ങൾ വരുത്തിയിരിക്കുന്നതിനാൽ ഈ റോൾസ് റോയ്‌സ് ഫാന്റം VIII EWB ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാറായി മാറിയിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

Yohan Poonawalla Bought New Rolls Royce Phantom VIII EWB Luxury Car

ഇതിനുമുമ്പ് ഇന്ത്യയിലെ ഏറ്റവും വില കൂടിയ വാഹനം ഉപയോഗിച്ചിരുന്നത് നിത അംബാനിയായിരുന്നു. 6.75 ലിറ്റർ V12 ട്വിൻ-ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് യോഹാൻ പൂനവാലയുടെ ലക്ഷ്വറി ലാൻഡ് യാച്ച് വിഭാഗത്തിൽ പെട്ട റോൾസ് റോയ്‌സ് ഫാന്റം VIII EWB മോഡലിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. ഈ എഞ്ചിൻ 571 bhp കരുത്തിൽ പരമാവധി 900 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

സാറ്റലൈറ്റ് എയ്ഡഡ് ട്രാൻസ്മിഷൻ എന്ന് വിളിക്കപ്പെടുന്ന ജിപിഎസ് പ്രവർത്തനക്ഷമമാക്കിയ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് റോൾസ് റോയ്‌സ് ഫാന്റം VIII EWB പതിപ്പിന്റെ കൂറ്റൻ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. യോഹാൻ പൂനവാലയുടെ പോർച്ചിലെത്തുന്ന ആറാമത്തെ റോൾസ് റോയ്‌സ് കാറാണിത്. റോൾസ് റോയ്‌സ് ഫാന്റം VII EWB, സ്‌പെക്ടർ ഇലക്ട്രിക് കൂപ്പെ, ഫാന്റം ഡ്രോപ്പ്ഹെഡ് കൺവെർട്ടിബിൾ പോലുള്ളവയാണ് കോടീശ്വന്റെ മുറ്റത്തുള്ളത്.

More from DriveSpark

Article Published On: Saturday, January 11, 2025, 11:00 [IST]
English summary
Yohan poonawalla bought new rolls royce phantom viii ewb luxury car
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X