ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് ഏറ്റവും വില കുറവ് ഈ സംസ്ഥാനങ്ങളിൽ

നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്ന ഏറ്റവും പുതിയ അതിഥികളാണ് ഇലക്‌ട്രിക് വാഹനങ്ങൾ. ആദ്യം ഒന്നു മടിച്ചു നിന്നുവെങ്കിലും ഉയർന്ന ഇന്ധന വിലയ്ക്ക് പരിഹാരമായി പലരും ഇവികളിലേക്ക് ചേക്കേറാനും അവയെ സ്വീകരിക്കാനും നിർബന്ധിതരുമായി.

ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് ഏറ്റവും വില കുറവ് ഈ സംസ്ഥാനങ്ങളിൽ

അന്താരാഷ്‌ട്ര തലത്തിൽ പരിസ്ഥിതി സൗഹൃദമെന്നതാണ് ഏവര്‍ക്കും ഇലക്ട്രിക് കാറുകളോട് പ്രിയമേറാന്‍ കാരണമെങ്കിൽ ഇന്ത്യയിൽ ഇന്ധനച്ചെലവാണ് ഏവരെയും ഇലക്ട്രിക് വാഹനങ്ങളിലേക്ക് അടുപ്പിക്കുന്നത്.

ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് ഏറ്റവും വില കുറവ് ഈ സംസ്ഥാനങ്ങളിൽ

ഇതിനിടയിൽ രാജ്യത്തെ വാഹന ഉപഭോക്താക്കളെ ഇലക്ട്രിക് വാഹനങ്ങളുമായി പൊരുത്തപ്പെടാൻ കേന്ദ്ര സർക്കാർ തീവ്രമായി ശ്രമിക്കുന്നുമുണ്ട്. ഇവി മോഡലുകളിൽ ഉയർന്ന സബ്‌സിഡികൾ വാഗ്ദാനം ചെയ്‌താണ് പല സംസ്ഥാന സർക്കാരുകളും ആളുകളെ ആകർഷിക്കുന്നത്.

ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് ഏറ്റവും വില കുറവ് ഈ സംസ്ഥാനങ്ങളിൽ

വാസ്തവത്തിൽ ആനുകൂല്യങ്ങൾക്ക് അർഹതയുള്ള ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് യഥാർഥ വിലയേക്കാൾ ഗണ്യമായ വില കുറവാണ് ചില സംസ്ഥാനങ്ങളിൽ ലഭിക്കുക. ഇവികള്‍ക്ക് നല്‍കുന്ന സബ്‌സിഡിയും അടിസ്ഥാന സൗകര്യ വികസനവും പ്രതിപാദിക്കുന്ന നയങ്ങളും ഓരോ സംസ്ഥാനങ്ങളും തയാറാക്കിയിട്ടുണ്ട്‌.

ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് ഏറ്റവും വില കുറവ് ഈ സംസ്ഥാനങ്ങളിൽ

മലിനീകരണ മുക്തമായ ഗതാഗത സംവിധാനങ്ങള്‍ ഉറപ്പാക്കാനുള്ള ശക്തമായ നീക്കങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ വാഗ്‌ദാനം ചെയ്യുന്ന സംസ്ഥാനങ്ങളെ ഒന്നു പരിചയപ്പെട്ടാലോ?

ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് ഏറ്റവും വില കുറവ് ഈ സംസ്ഥാനങ്ങളിൽ

മഹാരാഷ്ട്ര

മഹാരാഷ്ട്രയിലെ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്ക് അവരുടെ ബാറ്ററി ശേഷിയുടെ ഒരു കിലോവാട്ടിന് 5,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. എന്നാൽ പരമാവധി സബ്സിഡി തുക 25,000 രൂപയായും സംസ്ഥാനം പരിമിതപ്പെടുത്തിയിട്ടുണ്ട്. കൂടാതെ റോഡ് നികുതിയിൽ നിന്നും ഇവികളെ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.

ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് ഏറ്റവും വില കുറവ് ഈ സംസ്ഥാനങ്ങളിൽ

ഉദാഹരണത്തിനായി റിവോൾട്ട് RV400 ഇലക്ട്രിക് ബൈക്കിന് മഹാരാഷ്ട്ര സർക്കാർ വാഗ്ദാനം ചെയ്യുന്ന സബ്സിഡി ഏകദേശം 31,000 രൂപയാണ്. ഇത് ഇപ്പോൾ സ്വന്തമാക്കണേൽ ചെലവ് ഗണ്യമായി കുറഞ്ഞുവെന്നത് ശ്രദ്ധേയമാണ്.

ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് ഏറ്റവും വില കുറവ് ഈ സംസ്ഥാനങ്ങളിൽ

ഗുജറാത്ത്

മഹാരാഷ്ട്രയുമായി താരതമ്യപ്പെടുത്തുമ്പോൾ ഗുജറാത്ത് സർക്കാർ ഒരു കിലോവാട്ട് ബാറ്ററി ശേഷിക്ക് 10,000 രൂപയുടെ ഇരട്ടി പ്രോത്സാഹനമാണ് വാഗ്ദാനം ചെയ്യുന്നത്. എന്നിരുന്നാലും അനുവദനീയമായ പരമാവധി സബ്സിഡി തുക 20,000 രൂപയാണ്. കൂടാതെ റോഡ് നികുതി ഇളവും പൂർണമായും ഒഴിവാക്കാതെ 50 ശതമാനം മാത്രമായും നിജപ്പെടുത്തിയിട്ടുണ്ട്.

ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് ഏറ്റവും വില കുറവ് ഈ സംസ്ഥാനങ്ങളിൽ

പുതുതായി പുറത്തിറക്കിയ ഓല S1, S1 പ്രോ എന്നിവയുടെ വില ഗുജറാത്തിലാണ് ഏറ്റവും കുറവ് എന്ന കാര്യവും ഏറെ ശ്രദ്ധേയമാണ്. ഇതിന് ആനുകൂല്യങ്ങളോടെ യഥാക്രമം 79,999 രൂപയും 1,09,999 രൂപയും മാത്രമാണ് മുടക്കേണ്ടി വരിക. അതേസമയം, ഗുജറാത്തിനെ അപേക്ഷിച്ച് രണ്ട് സ്കൂട്ടറുകൾക്കും മഹാരാഷ്ട്രയിൽ ഏകദേശം 15,000 രൂപ വില കൂടുതലാണ്.

ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് ഏറ്റവും വില കുറവ് ഈ സംസ്ഥാനങ്ങളിൽ

ഡൽഹി

ദേശീയ തലസ്ഥാനവും ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തെ കനത്ത മലിനീകരണം തടയാൻ സർക്കാർ മുതിരുന്നതിന്റെ ഒരു ഭാഗമാണിതെന്നു വേണമെങ്കിലും പറയാം. ഡൽഹിയിൽ ഒരു ഇവി സ്വന്തമാക്കുമ്പോൾ ഉപഭോക്താക്കൾക്ക് അനുവദിക്കാവുന്ന പരമാവധി സബ്സിഡി തുക 30,000 രൂപയാണ്.

ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് ഏറ്റവും വില കുറവ് ഈ സംസ്ഥാനങ്ങളിൽ

മറുവശത്ത് ബാറ്ററി ശേഷിയുടെ ഒരു കിലോവാട്ടിന് നൽകുന്ന പ്രോത്സാഹനം ഗുജറാത്തിൽ ഉള്ളതിനേക്കാൾ 5,000 രൂപ കുറവാണ്. എന്നാൽ റോഡ് നികുതിയിൽ നിന്നുള്ള 100 ശതമാനം ഇളവ് ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലെയും പോലെ ലഭ്യമാണ്. ഏഥർ 450X ഇലക്ട്രിക് സ്കൂട്ടറിന് ഡൽഹിയിൽ ഏറ്റവും കുറഞ്ഞ വില 1,32,426 രൂപയാണ്. ഇതിൽ ഫെയിം II, സംസ്ഥാനതല സബ്‌സിഡി എന്നിവ ഉൾപ്പെടുകയും ചെയ്യുന്നുണ്ട്.

ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് ഏറ്റവും വില കുറവ് ഈ സംസ്ഥാനങ്ങളിൽ

പശ്ചിമ ബംഗാൾ

പശ്ചിമബംഗാളിൽ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്ക് ലഭ്യമാകുന്ന ഇൻസെന്റീവ് ഒരു കിലോവാട്ട് ബാറ്ററി ശേഷിക്ക് 10,000 രൂപയാണ്. പരമാവധി അനുവദനീയമായ സബ്സിഡിയും ഗുജറാത്തിന് സമാനമായ 20,000 രൂപയാണ്. അതേസമയം റോഡ് നികുതിയിൽ 100 ശതമാനം ഇളവും സംസ്ഥാനം വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് ഏറ്റവും വില കുറവ് ഈ സംസ്ഥാനങ്ങളിൽ

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒരു ദശലക്ഷം ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാൻ പശ്ചിമ ബംഗാൾ പദ്ധതിയിട്ടിരിക്കുന്നതിനാൽ ഇലക്ട്രിക് മൊബിലിറ്റി അഡാപ്റ്റേഷൻ സംബന്ധിച്ച തന്ത്രത്തെക്കുറിച്ച് സംസ്ഥാന സർക്കാർ തികച്ചും ശുഭാപ്തി വിശ്വാസത്തിലാണ് പ്രവർത്തിച്ചു വരുന്നത്.

ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് ഏറ്റവും വില കുറവ് ഈ സംസ്ഥാനങ്ങളിൽ

ബീഹാർ

ഒരു കിലോവാട്ട് ബാറ്ററിക്ക് 10,000 രൂപയും പരമാവധി അനുവദനീയമായ സബ്‌സിഡിയുടെ 20,000 രൂപയും ഇൻസെന്റീവായി വാഗ്ദാനം ചെയ്യുന്ന ബീഹാറിലെ ഇവി പോളിസി പശ്ചിമ ബംഗാളിന് സമാനമാണ്. ഇതേ ആനുകൂല്യങ്ങൾ തന്നെയാണ് അസമിലെയും മേഘാലയയിലെയും സർക്കാരുകളും ഒരുക്കിയിരിക്കുന്നത്.

ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് ഏറ്റവും വില കുറവ് ഈ സംസ്ഥാനങ്ങളിൽ

ഇവി വാങ്ങുന്നവർക്കായി റോഡ് നികുതി അടയ്ക്കുന്നതിൽ നിന്ന് 100 ശതമാനം ഇളവും ഇതോടൊപ്പമുണ്ട്. ഇപ്പോൾ സംസ്ഥാന, കേന്ദ്ര സർക്കാരുകൾ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിൽ ആനുകൂല്യങ്ങൾ നൽകുന്ന തോതിൽ നോക്കുമ്പോൾ പരിപാലനത്തിലെ മിതവ്യയവും അവർ നൽകുന്ന കുറഞ്ഞ പ്രവർത്തന ചെലവും കണക്കിലെടുത്ത് വൈദ്യുത ചലനത്തിലേക്കുള്ള നാടകീയമായ മാറ്റത്തിനാണ് ഇന്ത്യൻ വാഹന വിപണി സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്.

Most Read Articles

Malayalam
English summary
You can buy a electric two wheeler with most cheapest rate from these states
Story first published: Wednesday, September 29, 2021, 11:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X