ഇവനായിരുന്നു പുലി! സെക്കൻഡ് ഹാൻഡ് i20 വാങ്ങുംമുമ്പ് ഇക്കാര്യങ്ങൾ ഒന്നറിഞ്ഞിരുന്നോ...

പ്രത്യേകം ഒരു ആമുഖമൊന്നും ആവിശ്യമില്ലാത്ത മോഡലാണ് ഹ്യുണ്ടായിയുടെ i20. ഇന്ത്യയിൽ വിറ്റഴിക്കപ്പെടുന്ന ഏറ്റവും ജനപ്രിയമായ പ്രീമിയം ഹാച്ച്ബാക്കുകളിൽ ഒന്നുകൂടിയായ വാഹനത്തിന് വലിയ ആരാധക നിരതന്നെയാണ് നമുക്കിടയിലുള്ളത്.

ഇവനായിരുന്നു പുലി! സെക്കൻഡ് ഹാൻഡ് i20 വാങ്ങുംമുമ്പ് ഇക്കാര്യങ്ങൾ ഒന്നറിഞ്ഞിരുന്നോ...

ഹ്യുണ്ടായി i20-യുടെ ആദ്യ തലമുറ മോഡൽ 2008-ലാണ് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് 2014-ൽ രണ്ടാം തലമുറ i20, പിന്നീട് 2020-ൽ മൂന്നാം-തലമുറ i20 എന്നിവയും നമ്മുടെ നിരത്തുകളിലെത്തി. ശരിക്കും പറഞ്ഞാൽ രണ്ടാംതലമുറ ആവർത്തനമാണ് ഇന്ത്യയിൽ വൻഹിറ്റായത്.

ഇവനായിരുന്നു പുലി! സെക്കൻഡ് ഹാൻഡ് i20 വാങ്ങുംമുമ്പ് ഇക്കാര്യങ്ങൾ ഒന്നറിഞ്ഞിരുന്നോ...

ഏറ്റവും പുതിയ മോഡൽ ഒരു ടൺ സ്‌മാർട്ട് ഫീച്ചറുകളും ടെക്‌നോളജിയും ഉള്ള എക്കാലത്തെയും മികച്ച i20 ആയിരിക്കാം. എന്നാൽ അൽപം വില കൂടുതലാണെന്ന് ആളുകൾ അടക്കംപറയുന്നുണ്ട്. മാത്രമല്ല ഡിസൈനിന്റെ കാര്യത്തിലും ഭൂരിഭാഗം ആളുകളും രണ്ടാംതലമുറ മോഡലിനെയാണ് ഇഷ്‌ടപ്പെടുന്നതും.

ഇവനായിരുന്നു പുലി! സെക്കൻഡ് ഹാൻഡ് i20 വാങ്ങുംമുമ്പ് ഇക്കാര്യങ്ങൾ ഒന്നറിഞ്ഞിരുന്നോ...

പുത്തൻ വാങ്ങാൻ പണം അധികം ചെലവഴിക്കാൻ താത്പര്യമില്ലാത്തവർക്ക് പഴയ മോഡലിലേക്ക് ചേക്കേറാം. എന്നാൽ ഒരു സെക്കൻഡ് ഹാൻഡ് വാങ്ങുമ്പോൾ പലകാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. അത് എന്തെല്ലാമെന്ന് ഒന്നു പറഞ്ഞുതരാം.

ഇവനായിരുന്നു പുലി! സെക്കൻഡ് ഹാൻഡ് i20 വാങ്ങുംമുമ്പ് ഇക്കാര്യങ്ങൾ ഒന്നറിഞ്ഞിരുന്നോ...

കാഴ്ച്ചപ്പാട് ആത്മനിഷ്ഠമാണെങ്കിലും രണ്ടാം തലമുറ ഹ്യുണ്ടായി i20 തീർച്ചയായും ഡിസൈനിന്റെയും സ്റ്റൈലിംഗിന്റെയും കാര്യത്തിൽ മനോഹരമായ ഒരു കാർ ആയിരുന്നുവെന്നത് ആരും സമ്മതിക്കും. കാസ്കേഡിംഗ് ഗ്രിൽ ഡിസൈൻ ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ ഹ്യുണ്ടായി കാറായിരുന്നു ഇതെന്നതും ശ്രദ്ധേയം.

ഇവനായിരുന്നു പുലി! സെക്കൻഡ് ഹാൻഡ് i20 വാങ്ങുംമുമ്പ് ഇക്കാര്യങ്ങൾ ഒന്നറിഞ്ഞിരുന്നോ...

i20 യുടെ ബിൽറ്റ് ക്വാളിറ്റിയും മികച്ചതായിരുന്നു. ഉയർന്ന വേരിയന്റുകളിൽ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, സ്‌പോർട്ടി അലോയ്‌കൾ, എൽഇഡി ടെയിൽലൈറ്റുകൾ എന്നിവയും അതിലേറെയും സവിശേഷതകൾ കോർത്തിണക്കിയാണ് ഹ്യുണ്ടായി വിപണിയിൽ എത്തിച്ചിരുന്നത്.

ഇവനായിരുന്നു പുലി! സെക്കൻഡ് ഹാൻഡ് i20 വാങ്ങുംമുമ്പ് ഇക്കാര്യങ്ങൾ ഒന്നറിഞ്ഞിരുന്നോ...

i20-യുടെ ഇന്റീരിയറും തികച്ചും സവിശേഷതകളാൽ സമ്പന്നമാണ്. വേരിയന്റിനെ ആശ്രയിച്ച്, രണ്ടാം തലമുറ മോഡലിന് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ റിയർ എസി വെന്റുകൾ എന്നിവയും അതിലേറെയും കാര്യങ്ങൾ ലഭിക്കുന്നുണ്ട്.

ഇവനായിരുന്നു പുലി! സെക്കൻഡ് ഹാൻഡ് i20 വാങ്ങുംമുമ്പ് ഇക്കാര്യങ്ങൾ ഒന്നറിഞ്ഞിരുന്നോ...

എങ്കിലും പിൻസീറ്റ് സ്പേസ് മികച്ചതായിരുന്നില്ലെന്ന പരാതി പലരും പറയാറുണ്ട്. ക്യാബിനിനുള്ളിൽ ഉപയോഗിച്ചിരിക്കുന്ന പ്ലാസ്റ്റിക്ക് ഗുണനിലവാരവും കൂടുതൽ മികച്ചതാകാമായിരുന്നു.

ഇവനായിരുന്നു പുലി! സെക്കൻഡ് ഹാൻഡ് i20 വാങ്ങുംമുമ്പ് ഇക്കാര്യങ്ങൾ ഒന്നറിഞ്ഞിരുന്നോ...

i20 പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വന്നതും ആളുകൾക്ക് പ്രിയങ്കരമായ കാര്യമായിരുന്നു. രണ്ട് ഓപ്ഷനുകളും തികച്ചും മാന്യമായ പെർഫോമൻസ് കണക്കുകൾ നൽകാൻ ശേഷിയുള്ളതായിരുന്നു. പെട്രോൾ 1.2 ലിറ്റർ എഞ്ചിനാണ്. ഇത് മാനുവൽ, ഓട്ടോമാറ്റിക് ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാനുമാവും.

ഇവനായിരുന്നു പുലി! സെക്കൻഡ് ഹാൻഡ് i20 വാങ്ങുംമുമ്പ് ഇക്കാര്യങ്ങൾ ഒന്നറിഞ്ഞിരുന്നോ...

രണ്ടാമത്തേത് മാനുവൽ ഗിയർബോക്സിൽ മാത്രം വാഗ്ദാനം ചെയ്ത 1.4 ലിറ്റർ ഡീസലായിരുന്നു. എങ്കിലും നല്ല കണ്ടീഷനിലുള്ള ഒന്നുകിട്ടിയാൽ ഡീസൽ തന്നെ വാങ്ങിക്കോണം. പെട്രോളിനേക്കാൾ മികച്ചത് ഹ്യുണ്ടായി i20-യുടെ ഡീസൽ മോഡൽ തന്നെയാണെന്ന് നിസംശയം പറയാം.

ഇവനായിരുന്നു പുലി! സെക്കൻഡ് ഹാൻഡ് i20 വാങ്ങുംമുമ്പ് ഇക്കാര്യങ്ങൾ ഒന്നറിഞ്ഞിരുന്നോ...

ഹ്യുണ്ടായി നിരവധി സുരക്ഷാ ഫീച്ചറുകളും പ്രീമിയം ഹാച്ച്ബാക്കിൽ അണിനിരത്തിയിട്ടുണ്ട്. അതിൽ ഡ്യുവൽ എയർബാഗുകൾ സ്റ്റാൻഡേർഡായി തന്നെ വാഗ്ദാനം ചെയ്യുന്നു. അതേസമയം ടോപ്പ്-എൻഡ് വേരിയന്റിന് 6 എയർബാഗുകളും ലഭിക്കും. EBD, പിൻ ക്യാമറ, ISOFIX എന്നിവയ്‌ക്കൊപ്പം എബിഎസും ഓഫറിൽ ലഭ്യമാണ്.

ഇവനായിരുന്നു പുലി! സെക്കൻഡ് ഹാൻഡ് i20 വാങ്ങുംമുമ്പ് ഇക്കാര്യങ്ങൾ ഒന്നറിഞ്ഞിരുന്നോ...

മോഡൽ വർഷവും കണ്ടീഷനും അനുസരിച്ച് നിങ്ങൾക്ക് 4.50 ലക്ഷം മുതൽ 8 ലക്ഷം രൂപക്കും ഇടയിൽ രണ്ടാംതലമുറ i20 വാങ്ങാനാവും. ഏറ്റവും പുതിയ തലമുറ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ താങ്ങാനാവുന്നതാണ്. പഴയത് ഒരെണ്ണം വാങ്ങിയാൽ കണക്റ്റഡ് കാർ ടെക്‌നോളജി, മികച്ച ഇന്റീരിയർ തുടങ്ങിയ നിരവധി ആധുനിത ഫീച്ചറുകൾ നിങ്ങൾക്ക് നഷ്‌ടമാകുമെന്ന് മാത്രം.

Article Published On: Monday, October 10, 2022, 17:52 [IST]
English summary
You have to know these things before buying a used second gen hyundai i20
കൂടുതല്‍... #ഹ്യുണ്ടായി #hyundai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X