ഈ ഫീച്ചറുകൾ നോക്കി വേണേ വണ്ടി വാങ്ങാൻ, ഇല്ലേൽ പിന്നെ പണികിട്ടും!
ഒരു കാർ വാങ്ങാൻ പദ്ധതിയിട്ടു കഴിഞ്ഞാൽ വലിയ ഗവേഷണങ്ങൾക്ക് ശേഷമായിരിക്കും നാം ഇപ്പോൾ ഒരു പ്രിയപ്പെട്ട വാഹനത്തെ കണ്ടെത്തുക. അതും നമ്മുടെ മുന്‍ഗണനകളെല്ലാം തേടിയതിനു ശേഷമായിരിക്കും ആ മോഡലിനെ നാം കണ്ടെത്തുക അല്ലേ... പക്ഷേ വാങ്ങുന്നതിന് മുമ്പ് ആവശ്യമായ എല്ലാ ഘടകങ്ങളും പരിശോധിച്ച് ആ കാറിനെ കുറിച്ചുള്ള എല്ലാ വശങ്ങളും മനസിലാക്കിയെടുക്കുകയും വേണം.

ഒരു നിശ്ചിത കാലയളവിനുശേഷം വാങ്ങിയ കാറിന്റെ പ്രധാന പോരായ്മ മനസിലാക്കുകയും പിന്നീട് ഒരു നിവൃത്തിയും ഇല്ലാത്തതിനാൽ തുടർന്ന് ഉപയോഗിക്കുന്ന പലരേയും നമുക്ക് കാണാനാവും. ടെക്നോളജി അതിന്റെ ഉന്നതിയിൽ നിൽക്കുന്ന ആധുനിക സമൂഹത്തിൽ ഏത് കാർ തെരഞ്ഞെടുക്കണം എന്നതാണ് ഉപഭോക്താക്കളെ കുഴയ്ക്കുന്ന മറ്റൊരു പ്രശ്‌നമായി എടുത്തു പറയാനാവുന്നത്.

ഇന്ന് വിപണിയിൽ അത്ര മോശം കാറുകളും ലഭ്യമല്ല എന്നാണ് ഹൈലൈറ്റ്. അതിനാൽ സംശയങ്ങളും ആശയക്കുഴപ്പങ്ങളും ഒരുപാട് ഉണ്ടായേക്കാം. ഫീച്ചറുകളാൽ സമ്പന്നമായ കാറുകൾ വാങ്ങാനാണ് ആളുകൾ ഇന്ന് തിരക്കുകൂട്ടുന്നതും. ആയതിനാൽ ഒരു കാർ വാങ്ങുന്നതിന് മുമ്പ് നിങ്ങൾ പരിശോധിച്ചിരിക്കേണ്ട നാല് കാർ ഫീച്ചറുകൾ എന്തെല്ലാമെന്ന് പറഞ്ഞുതരാം.

ഹെഡ്‌ലൈറ്റ്
പലപ്പോഴും കാഴ്ച്ചയെ പൂര്‍ണമായും മൂടിക്കളയുന്ന ഇരുണ്ട സാഹചര്യങ്ങൾ ഡ്രൈവിംഗ് വേളയിൽ പലതവണ നമ്മെ അലട്ടിയിട്ടുണ്ടാവും. ഹെഡ്‌ലൈറ്റുകൾ ഉണ്ടെങ്കിൽ പോലും വ്യക്തമായ കാഴ്ച്ച ഇത്തരം സന്ദർഭങ്ങളിൽ ലഭ്യമായിക്കോളണമെന്നില്ല. ആയതിനാൽ നല്ല ഹെഡ്‌ലൈറ്റുള്ള മോഡലുകൾ തെരഞ്ഞെടുക്കുന്നത് പലപ്പോഴും നല്ല കാര്യമായിരിക്കാം.

ഡ്രൈവ് ചെയ്യുമ്പോൾ ഇവ ആത്മവിശ്വാസം ഉയർത്തുന്ന കാര്യവുമാണ്. എന്നാൽ പകൽ സമയങ്ങളിലാണ് നാം കൂടുതലായും ടെസ്റ്റ് ഡ്രൈവുകൾ നടത്താറുള്ളത് എന്ന കാര്യം പരിഗണിക്കുമ്പോൾ ഇവയെ എങ്ങനെ മറികടക്കും എന്ന ചിന്ത പലരുടേയും മനസിൽ ഉദിച്ചേക്കാം.ഇക്കാലത്ത് നമുക്ക് പലപ്പോഴും ഒന്നിലധികം തരം ലൈറ്റിംഗ് സംവിധാനങ്ങൾ വാഹനങ്ങളിൽ ഉണ്ടെങ്കിലും ഏറ്റവും ഉപയോഗപ്രദമായവ എൽഇഡി യൂണിറ്റുകളാണെന്നു വേണം പറയാൻ.

വാഹനങ്ങള്‍ കാലത്തിനനുസരിച്ച് മാറുന്നതിനൊപ്പം തന്നെ അവയുടെ ഓരോ ഭാഗങ്ങളിലും ഈ കാലോചിതമായ മാറ്റങ്ങള്‍ നമുക്ക് കാണാം. അതിനുള്ള ഏറ്റവും വലിയ ഉദാഹരണങ്ങളിൽ ഒന്നാണ് എൽഇഡി ലൈറ്റുകളുടെ കടന്നുവരവ്. നിലവില്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഹെഡ്‌ലൈറ്റുകളിലെ സാങ്കേതിക വിദ്യകള്‍ പ്രധാനമായും ഹാലോജന്‍, ലേസര്‍, പ്രൊജക്ടര്‍, എൽഇഡി തുടങ്ങിയവയാണ്.

ചില കാറുകളിൽ അവ ഉയർന്ന വേരിയന്റുകളിൽ മാത്രമേ ലഭ്യമാകൂവെങ്കിലും അവ യോഗ്യമായി മാറുന്നു. ആയതിനാൽ എൽഇഡി ഹെഡ്‌ലൈറ്റുകളുള്ള മോഡലുകൾ തെരഞ്ഞെടുക്കുന്നത് ഉചിതമായിരിക്കും.

എസി
ഇന്ന് എയർ കണ്ടീഷനിംഗ് സംവിധാനമില്ലാത്ത കാറുകൾ വിപണിയിൽ ലഭ്യമല്ലെന്നു വേണം പറയാൻ. കാറുകളിലെ എസിയുടെ ലഭ്യത പതിറ്റാണ്ടുകൾ പിന്നിട്ടെങ്കിലും കാറുകളുടെ എസി കൂളിംഗ് കപ്പാസിറ്റി പരസ്പരം വ്യത്യസ്തമാണെന്ന് പലർക്കും അറിയാവുന്ന കാര്യമാണ്. നിങ്ങളുടെ ഡ്രൈവുകൾ സാധാരണയായി പകൽ സമയത്താണെങ്കിൽ മികച്ച എസിയുള്ള മോഡലുകൾ തെരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം.

ആയതിനാൽ ടെസ്റ്റ് ഡ്രൈവിനും മറ്റും പോകുമ്പോൾ ഇക്കാര്യവും പരിശോധിക്കാൻ മറക്കേണ്ട. വളരെ പ്രശസ്തമായ ബ്രാൻഡുകളുടെ ചില മോഡലുകൾ പോലും എയർ കണ്ടീഷനിംഗ് മികച്ച രീതിയിൽ കൈകാര്യം ചെയ്യാത്ത പല കേസുകളും ഉയർന്നുവന്നിട്ടുണ്ട്. അതിനാൽ കാറിന്റെ എയർ കണ്ടീഷനിംഗ് നന്നായി പരിശോധിക്കുക.

പാർക്കിംഗ്
ഇതെന്ത് ഫീച്ചറാണെന്നായിരിക്കും ഇപ്പോൾ ചിന്തിക്കുന്നത്. എന്നാൽ ഒരു കാർ നിങ്ങളുടെ വീട്ടിലേക്ക് വാങ്ങുമ്പോൾ പരിഗണിക്കേണ്ട ഏറ്റവും വലിയ ഒരു കാര്യമാണ് പാർക്കിംഗിന്റേത്. കാർ വാങ്ങാൻ തീരുമാനിക്കുകയും വേരിയന്റ് വരെ തീരുമാനിച്ച് ഉറപ്പിക്കുകയും ചെയ്‌തുകഴിഞ്ഞാൽ, അത് പാർക്കിംഗിൽ അനുയോജ്യമാണോ എന്ന് എപ്പോഴെങ്കിലും പരിശോധിച്ചിട്ടുണ്ടോ?

ചുറ്റുമുള്ളവയുടെ വ്യക്തമായ കാഴ്ച്ച അകത്തിരുന്നാൽ ആ വാഹനം നൽകുന്നുണ്ടോ എന്നുവരെ പരിശോധിക്കേണം. കാർ വാങ്ങുന്നതിനു മുമ്പ് നിങ്ങളുടെ ആവശ്യാനുസരണം സീറ്റ് ഉയരം ക്രമീകരിക്കുകയും 4 വശങ്ങളും കൃത്യമായി കാണാനാവുന്നുണ്ടോയെന്നും പരിശോധിക്കുക ഇവയെല്ലാം പാർക്ക് ചെയ്യാൻ എളുപ്പമുള്ള ഒരു കാർ തെരഞ്ഞെടുക്കാനുള്ള മികച്ച നിർദ്ദേശങ്ങളാണ്.

സീറ്റിംഗ്
കാർ ടെസ്റ്റ് ഡ്രൈവ് ചെയ്യുമ്പോൾ സൈഡ് ബോൾസ്റ്ററിംഗും കാറിന്റെ മൊത്തത്തിലുള്ള സീറ്റ് കുഷ്യനിംഗും പരിശോധിക്കാനും മറക്കേണ്ട. ഇത് തിരഞ്ഞെടുക്കുന്ന കാറിന്റെ തരത്തെ ആശ്രയിച്ചിരിക്കുന്നു. എന്നാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം അത് നിങ്ങളുടെ ഡ്രൈവിംഗ് ശൈലിക്കും ആവശ്യത്തിനും അനുയോജ്യമായതാണോ എന്നതാണ്.

ദീർഘദൂര യാത്രകൾക്ക് ഇവ സുഖകരമാണോ എന്ന് പരിശോധിക്കാൻ ദീർഘദൂര ടെസ്റ്റ് ഡ്രൈവുകൾ എടുക്കാൻ കഴിയില്ലെങ്കിലും പിൻസീറ്റ് സൗകര്യം പരിശോധിക്കാൻ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ടെസ്റ്റ് ഡ്രൈവിനായി കൊണ്ടുപോകുക.


Click it and Unblock the Notifications








