ഇവരൊരു സംഭവം തന്നെ...! മഹീന്ദ്രയെ കുറിച്ച് ഇക്കാര്യങ്ങൾ നിങ്ങൾക്കറിയാമോ?

നിലവിൽ ഇന്ത്യയിലെ മുൻനിര എസ്‌യുവി നിർമാതാക്കളിൽ ഒരാളാണ് മഹീന്ദ്ര. ജീപ്പിലൂടെ തുടങ്ങിയ ഈ വമ്പൻ യാത്ര ഇന്ന് എത്തി നിൽക്കുന്നത് XUV400 ഇവി വരെയാണ്. കാർഷികോപകരണങ്ങളുടെ നിർമാണം, വ്യാപാരം, ലോജിസ്റ്റിക്സ്, വിവരസാങ്കേതിക വിദ്യ, ധനകാര്യ സേവനങ്ങൾ എന്നീ രംഗങ്ങളിലെ അതികായന്മാരായി അറിയപ്പെടുന്ന മഹീന്ദ്ര ഗ്രൂപ്പിന്റെ ഒരു അനുബന്ധ സ്ഥാപനമാണ്‌ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ്.

ഇവരൊരു സംഭവം തന്നെ...! മഹീന്ദ്രയെ കുറിച്ച് ഇക്കാര്യങ്ങൾ നിങ്ങൾക്കറിയാമോ?

പ്രാരംഭഘട്ടത്തിൽ മൾട്ടി പർപ്പസ് വാഹനങ്ങളുടെ നിർമാണം ലക്ഷ്യമിട്ട മഹീന്ദ്ര ഇന്ത്യയിൽ വില്ലീസ് ജീപ്പിന്റെ ലൈസൻസ് വാങ്ങി വാഹനങ്ങളുടെ അസംബ്ലിംഗ് നടത്തിയാണ് അറിയപ്പെടാൻ തുടങ്ങിയത്. അങ്ങനെ ഇന്ന് രാജ്യത്തെ ഏറ്റവും അറിയപ്പെടുന്ന ബ്രാൻഡുകളിലൊന്നായി കമ്പനി വളർന്നു.

ഇവരൊരു സംഭവം തന്നെ...! മഹീന്ദ്രയെ കുറിച്ച് ഇക്കാര്യങ്ങൾ നിങ്ങൾക്കറിയാമോ?

ടാറ്റ മോട്ടോർസിനെ പോലെ പ്രാദേശികമായി വാഹനങ്ങൾ നിർമിച്ച് ഉയർന്നുവന്നവരാണ് മഹീന്ദ്രയും. ബൊലേറോ, സ്കോർപിയോ പോലുള്ള സ്പോർട്ട് യൂട്ടിലിറ്റി വാഹനങ്ങളാണ് വിപണിയിൽ കൃത്യമായൊരു സ്ഥാനം കമ്പനിക്ക് നേടികൊടുത്തതെന്നും വേണമെങ്കിൽ പറയാം. ഇന്ന് രാജ്യത്ത് ഏറ്റവും സുരക്ഷിതമായ വാഹനങ്ങൾ നിർമിക്കുന്ന ബ്രാൻഡുകളിൽ ഒന്നും മഹീന്ദ്രയാണ്.

ഇവരൊരു സംഭവം തന്നെ...! മഹീന്ദ്രയെ കുറിച്ച് ഇക്കാര്യങ്ങൾ നിങ്ങൾക്കറിയാമോ?

പാസഞ്ചർ വാഹനങ്ങളെ പോലെ തന്നെ വാണിജ്യ വാഹന രംഗത്തും തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച മഹീന്ദ്ര ഇന്ന് ട്രാക്‌ടർ വിപണിയിലെ ഏറ്റവും വലിയ പേരുകളിൽ ഒന്നാണെന്ന് പലർക്കുമറിയില്ല. കൂടാതെ നോർത്ത് അമേരിക്കൻ, ഓസ്‌ട്രേലിയൻ വിപണികളിലും തങ്ങളുടെ സാന്നിധ്യം വിപുലീകരിച്ചു വരുന്ന മഹീന്ദ്രയെ കുറിച്ച് അധികമാരും അറിയാതെ പോയ ചില കാര്യങ്ങൾ നമുക്കൊന്നു പരിചയപ്പെട്ടാലോ?

ഇവരൊരു സംഭവം തന്നെ...! മഹീന്ദ്രയെ കുറിച്ച് ഇക്കാര്യങ്ങൾ നിങ്ങൾക്കറിയാമോ?

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാർ ബ്രാൻഡ് സ്വന്തമാക്കിയവർ

കോംപാക്‌ട് 2-ഡോർ റീവ ഇലക്ട്രിക് ഹാച്ച്ബാക്കിനെ അറിയാത്തവരായി അധികമാരും ഉണ്ടാവില്ല അല്ലേ... ഇലക്ട്രിക് കാറുകളുടെ മുത്തശ്ശി എന്നറിയപ്പെടുന്ന റീവ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാർ നിർമാതാക്കളാണ്. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ബ്രാൻഡിന്റെ 55 ശതമാനം ഓഹരി 2010-ൽ നേടിയാണ് മഹീന്ദ്രയുടെ നീക്കം ആരംഭിക്കുന്നത്. ഈ പങ്കാളിത്തം 2013-ൽ e20 ഇലക്ട്രിക് ഹാച്ച്ബാക്കിനും തുടക്കമിട്ടു.

ഇവരൊരു സംഭവം തന്നെ...! മഹീന്ദ്രയെ കുറിച്ച് ഇക്കാര്യങ്ങൾ നിങ്ങൾക്കറിയാമോ?

തുടർന്ന് 2016-ൽ ഇവി ബ്രാൻഡിനെ പൂർണമായും ഏറ്റെടുത്ത്, മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന് തുടക്കമിടുകയും ചെയ്‌തു. വിപണിയിൽ അന്ന് ഹിറ്റായില്ലെങ്കിലും ബെംഗളൂരൂ പോലെയുള്ള തിരക്കേറിയ നഗരങ്ങളിൽ ഇന്നും ഈ കാറുകൾ കാണാനാവും.

ഇവരൊരു സംഭവം തന്നെ...! മഹീന്ദ്രയെ കുറിച്ച് ഇക്കാര്യങ്ങൾ നിങ്ങൾക്കറിയാമോ?

പൂഷോ മോട്ടോർസൈക്കിൾസ്

യൂറോപ്യൻ വിപണിയിലെ പൂഷോ എന്ന കാർ നിർമാതാക്കൾക്ക് പൂഷോ മോട്ടോർസൈക്കിൾസ് എന്ന പേരിൽ ഒരു ഇരുചക്ര വാഹന ഉപസ്ഥാപനവും ഉണ്ട്. ഈ കമ്പനി മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ളതാണെന്നതാണ് അടുത്ത രസകരമായ വസ്‌തുത.

ഇവരൊരു സംഭവം തന്നെ...! മഹീന്ദ്രയെ കുറിച്ച് ഇക്കാര്യങ്ങൾ നിങ്ങൾക്കറിയാമോ?

2014-ൽ മഹീന്ദ്ര പൂഷോ മോട്ടോർസൈക്കിളിന്റെ ഭൂരിഭാഗം (51 ശതമാനം) ഓഹരികളും വാങ്ങിയാണ് തുടക്കം. തുടർന്ന് അഞ്ച് വർഷങ്ങൾക്കിപ്പുറം 2019-ൽ ഇരുചക്ര വാഹന നിർമാതാക്കളുടെ മുഴുവൻ ഓഹരിയും സ്വന്തമാക്കി മഹീന്ദ്ര ആൻഡ് മഹീന്ദ്ര പൂഷോ മോട്ടോർസൈക്കിൾസിന്റെ സമ്പൂർണ ഉടമസ്ഥാവകാശം കൈപ്പറ്റുകയും ചെയ്‌തു.

ഇവരൊരു സംഭവം തന്നെ...! മഹീന്ദ്രയെ കുറിച്ച് ഇക്കാര്യങ്ങൾ നിങ്ങൾക്കറിയാമോ?

പിനിൻഫറിന

ഫെറാറി 275 ജിടിബി, F40, F50, 550 മാരനെല്ലോ തുടങ്ങിയ കാറുകളുടെ ഡിസൈൻ ചുമതലയുള്ള ഇറ്റാലിയൻ ഡിസൈനിംഗ് ബ്രാൻഡാണ് പിനിൻഫറിന. 1930-ൽ ബാറ്റിസ്റ്റ "പിനിൻ" ഫറീനയാണ് ഈ കമ്പനി സ്ഥാപിച്ചത്. എന്നാൽ 2015 ഡിസംബർ 14-ന് ഇന്ത്യൻ ബഹുരാഷ്ട്ര ഭീമനായ മഹീന്ദ്ര ഗ്രൂപ്പ് ഏകദേശം 168 ദശലക്ഷം യൂറോയ്ക്ക് കമ്പനിയുടെ 76.06 ശതമാനം ഓഹരിയും സ്വന്തമാക്കുകയായിരുന്നു.

ഇവരൊരു സംഭവം തന്നെ...! മഹീന്ദ്രയെ കുറിച്ച് ഇക്കാര്യങ്ങൾ നിങ്ങൾക്കറിയാമോ?

മഹീന്ദ്ര റേസിംഗ്

വിദേശീയരായ മിക്ക കാർ നിർമാതാക്കൾക്കും സ്വന്തമായി ഒരു റേസിംഗ് ടീം ഉണ്ടെന്നാതാണ് രസകരമായ കാര്യം. എന്നാൽ ഫോർമുല ഇ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് മഹീന്ദ്രയാണെന്ന് നിങ്ങൾക്കറിയാമോ? കൂടാതെ ഫോർമുല ഇ വേൾഡ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏക ടീമാണ് മഹീന്ദ്ര റേസിംഗ്. 2017-ൽ ബെർലിൻ ഇലക്ട്രിക് റേസിൽ മഹീന്ദ്ര റേസിംഗ് വിജയികളാവുകയും ചെയ്‌തിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
You should know these interesting facts about the mahindra and mahindra in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X