പണമുണ്ടാക്കാൻ പഠിപ്പിക്കുന്ന പയ്യൻസ്, ഇന്ന് ആറോളം കമ്പനികളുടെ തലവൻ, യാത്രകൾ ഇനി മാരുതിയുടെ ടർബോ കാറിൽ
ഇന്ന് ട്രേഡിംഗ് പറഞ്ഞുതരാൻ സോഷ്യൽ മീഡിയയിലെല്ലാം ധാരാളം ഇൻഫ്ലുവൻസർമാരാണുള്ളത്. സമ്പാദിക്കാൻ താത്പര്യമുള്ളവരെല്ലാം ഇത്തരക്കാരെയെല്ലാം പിന്തുടരുന്നവരുമാണ്. ചെറുപ്രായത്തില്‍ തന്നെ സാമ്പത്തിക മേഖലയില്‍ പ്രാഗല്‍ഭ്യം തെളിയിച്ചുകൊണ്ട് ശ്രദ്ധ നേടിയ ഒരു ചെറുപ്പക്കാരന്റെ കഥ അടുത്തിടെയെല്ലാം നാം കേട്ടിട്ടുണ്ടാവും. സംരംഭക, സാമ്പത്തിക ഉപദേശ മേഖലകളിലെ പ്രാവീണ്യം കൊണ്ട് ഇന്ത്യ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സിൽ വരെ ഇടംപിടിച്ച ഷിബിലി റഹിമാന്‍ എന്ന തിരൂര്‍ സ്വദേശിയുടെ കാര്യമാണീ പറഞ്ഞുവരുന്നത്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ പാര്‍ട് ടൈം ബിസിനസ് ചെയ്തിരുന്ന ഷിബിലി റഹിമാന്‍ എന്ന തിരൂര്‍ സ്വദേശി ഇന്ന് തന്റെ പന്ത്രണ്ടോളം സ്ഥാപനങ്ങളിലൂടെ രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
വിദ്യാർഥിയായിരിക്കുമ്പോള്‍ തന്നെ സ്‌റ്റോക്ക് മാര്‍ക്കറ്റിംഗിൽ പ്രത്യേക താത്പര്യമുണ്ടായിരുന്ന ഷിബിലി ട്രേഡിംഗിലൂടെയാണ് തന്റെ വിജയയാത്ര തുടങ്ങിയത്. ട്രേഡിംഗിലെ അനുഭവ സമ്പത്ത് മുറുകെപിടിച്ച് റോയല്‍ അസറ്റ്‌സ് എന്ന ബിസിനസ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് സ്ഥാപനം ആരംഭിക്കുകയും ചെയ്‌തg. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തെ കുറിച്ച് അറിയാത്തവരായി അധികമാരും ഇപ്പോഴുണ്ടാവില്ല.

റോയൽ അസറ്റ്സ് ഇൻവെസ്റ്റ്മെൻ്റ്സിന് പുറമെ ആഷ് കോർപ്പറേഷൻ ഡിജി ബ്രാൻഡിംഗ്, റോയൽ അക്കാദമി ഫോർ ഫിനാൻഷ്യൽ സ്റ്റഡീസ്, ആഷ് കോർപ്പ് ടെക്നോളജീസ്, ആഷ് കോർപ്പറേഷൻ, ഐടി അക്കാദമി, സ്റ്റുഡൻ്റ്സ് ഇ-കൊമേഴ്‌സ്, പ്ലാറ്റ്‌ഫോം വീഡിയോ ബ്രാൻഡിംഗ് ഏജൻസി, ജൂനിയേഴ്സ് ടെക്കീസ്, പ്ലഗ് ഇൻ ബിസിനസ് ലോഞ്ച്, ഗൾഫ് ഇന്ത്യ ട്രാവൽസ് എന്നിങ്ങനെ പന്ത്രണ്ടോളം സ്ഥാപനങ്ങളാണ് ഇപ്പോൾ ഷിബിലി റഹിമാന്റെ നേതൃത്വത്തിൽ പ്രവര്‍ത്തിക്കുന്നത്.
17-ാം വയസില്‍ ഓഹരി വിപണി വഴി സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തു തുടങ്ങിയ ഷിബിലി വിവിധ വരുമാന സ്രോതസുകളിലായി 2 കോടി രൂപയുടെ വിറ്റുവരവാണ് നടത്തുന്നത്. അങ്ങനെ സമാനതകളില്ലാത്ത വളർച്ച കൈവരിച്ച് മുന്നേറുന്ന ചെറുപ്പക്കാരൻ തന്റെ യാത്രകൾക്കായി പുതിയൊരു അതിഥിയെ കൂടി ജീവിതത്തിലേക്ക് വരവേറ്റിരിക്കുകയാണ്. ഇനി മുമ്പോട്ടുള്ള യാത്രകൾക്ക് കൂട്ടായി മാരുതിയുടെ പുത്തനൊരു കാർ വാങ്ങിയതാണ് സംഭവം.

മാരുതി സുസുക്കിയുടെ നിരയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഫ്രോങ്ക്‌സ് കൂപ്പെ എസ്‌യുവിയാണ് ഷിബിലി റഹിമാന്‍ സ്വന്തമാക്കിയിരിക്കുന്നത്. പുതിയ വാഹനം വാങ്ങിയ വിവരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിലൂടെയാണ് ഷിബിലി അറിയിച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോയും ഇൻസ്റ്റയിൽ പങ്കുവെച്ചിട്ടുണ്ട്. എൻ്റെ ഗാരേജിലെ ഏറ്റവും പുതിയ അംഗമായ മാരുതി സുസുക്കി ഫ്രോങ്ക്സ് അവതരിപ്പിക്കുന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്‌തിരിക്കുന്നത്.
എൻ്റെ തിരക്കുള്ള ജീവിതശൈലിക്ക് അനുയോജ്യമായ കാറുകളിൽ ഒന്നാണ് ഫ്രോങ്ക്‌സ്. ചെറിയ യാത്രകൾ മുതൽ ക്രോസ്-സ്‌റ്റേറ്റ് ബിസിനസ് യാത്രകൾ വരെ ഇനിയിതിൽ ആരിക്കുമെന്നും ഇതിനെല്ലാം പറ്റിയ കാറാണ് താൻ തെരഞ്ഞെടുത്തിരിക്കുന്നതെന്നും അടിക്കുറിപ്പിൽ വിവരിച്ചിട്ടുണ്ട്. ഫ്രോങ്ക്‌സിന്ഫെ ടർബോ ബൂസ്റ്റർജെറ്റ് എഞ്ചിനുള്ള വേരിയന്റാണ് ഷിബിലി റഹിമാൻ സ്വന്തമാക്കിയിരിക്കുന്നത്.

9.73 ലക്ഷം മുതൽ 13.04 ലക്ഷം രൂപ വരെയാണ് മാരുതി ഫ്രോങ്ക്‌സ് ടർബോയ്ക്ക് കേരളത്തിൽ വരുന്ന എക്സ്ഷോറൂം വില. അതേസമയം ടാക്‌സും ഇൻഷുറൻസുമെല്ലാമായി കൊച്ചിയിൽ ഏകദേശം 11.27 ലക്ഷം മുതൽ 15.46 ലക്ഷം വരെയാണ് കൂപ്പെ എസ്‌യുവിയുടെ ടർബോ മോഡലുകൾക്ക് വരുന്ന ഓൺ-റോഡ് വില. ഷിബിലി സ്വന്തമാക്കിയിരിക്കുന്നത് ഏത് വേരിയന്റാണെന്ന് കൃത്യമായി അറിവായിട്ടില്ല. എങ്കിലും എല്ലാ ഫീച്ചറുകളും നിറഞ്ഞ ടോപ്പ് എൻഡ് ആവാനാണ് സാധ്യത.
പഴയ ബലേനോ RS പെർഫോമൻസ് ഹാച്ച്ബാക്കിലുണ്ടായിരുന്ന അതേ 1.0 ലിറ്റർ, 3 സിലിണ്ടർ ടർബോ ബൂസ്റ്റർജെറ്റ് എഞ്ചിനാണ് ഫ്രോങ്ക്‌സിന്റെ ടർബോ വേരിയന്റുകൾക്ക് തുടിപ്പേകുന്നത്. ഇത് 100 bhp പവറിൽ പരമാവധി 148 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 5-സ്പീഡ് മാനുവലും 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് മോഡൽ വിപണിയിൽ എത്തുന്നതും. ഒപ്പം നല്ല മൈലേജും വാഹനത്തിലുണ്ടെന്നാണ് മാരുതി പറയുന്നത്.
സുരക്ഷിതമായ ഷെല്ലും ഘടനാപരമായ കാഠിന്യവും നൽകുന്ന HEARTECT പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഫ്രോങ്ക്‌സ് നിർമിച്ചിരിക്കുന്നത് എന്നതിൽ സേഫ്റ്റിയുടെ കാര്യത്തിലും ഒന്നുംപേടിക്കാനില്ല. 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), എബിഎസ്, ഇബിഡി, ഹിൽ-ഹോൾഡ് അസിസ്റ്റ്, നാല് എയർബാഗുകൾ എന്നിവയെല്ലാമാണ് ഫ്രോങ്ക്‌സിന്റെ പ്രധാന സേഫ്റ്റി ഫീച്ചറുകളായി ഉൾപ്പെടുത്തിയിരിക്കുന്നത്.


Click it and Unblock the Notifications







