ബെർത്ത്ഡേ ആഡംബരമാക്കി ഭർത്താവ്, സൗഭാഗ്യക്ക് ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി കാർ സമ്മാനിച്ച് അർജുൻ

മലയാളത്തിൽ സോഷ്യല്‍ മീഡിയ സെലിബ്രിറ്റി ദമ്പതികൾ ഒരുപാടുണ്ടെങ്കിലും അതിൽ അധികം വെറുപ്പിക്കാത്തവരാണ് സൗഭാഗ്യ വെങ്കിടേഷും അര്‍ജുന്‍ സോമശേഖറും. അന്തരിച്ച താരമുത്തശ്ശി സുബ്ബലക്ഷ്മിയുടെ ചെറുമകളും താര കല്യാണിന്റെ മകളുമായ സൗഭാഗ്യ വെങ്കിടേഷിനെ അറിയാൻ വയ്യാത്തവർ വളരെ ചുരുക്കമായിരിക്കാം. അതേസമയം ഫ്ലവേഴ്‌സ് ടിവിയിലെ ചക്കപ്പഴം എന്ന സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ സ്ഥാനം കിട്ടിയ വ്യക്തിയാണ് അര്‍ജുന്‍.

സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും തങ്ങളുടെ ജീവിതത്തിലെ ചെറിയ കാര്യങ്ങൾ പോലും ആരാധകരിലേക്ക് എത്തിക്കാൻ ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു സന്തോഷ വാർത്തയാണ് ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരിക്കുന്നത്. മറ്റൊന്നുമല്ല സൗഭാഗ്യ വെങ്കിടേഷിന്റെ ജന്മദിനത്തിൽ പുത്തനൊരു ആഡംബര കാർ (Luxury Car) സമ്മാനിച്ചിരിക്കുകയാണ് ഭർത്താവ് അര്‍ജുന്‍ സോമശേഖർ.

Youtuber And Dancer Sowbhagya Venkitesh Got BMW 3 Series Luxury Car As Birthday Gift

ബിഎംഡബ്ല്യു 3 സീരിസ് ലക്ഷ്വറി സെഡാനാണ് സൗഭാഗ്യയ്ക്ക് അർജുൻ സമ്മാനിച്ചിരിക്കുന്നത്. "ഇത് സ്വപ്നമാണോ സത്യമാണോയെന്ന് ഇപ്പോഴും പ്രോസസ് ചെയ്യാൻ കഴിയുന്നില്ല! ഇത് എൻ്റെ ഭർത്താവിൽ നിന്നുള്ള ഒരു മില്യൺ ഡോളർ സർപ്രൈസ് സമ്മാനമാണ് എന്ന കുറിപ്പോടെയാണ് പുതിയ വാഹനം കിട്ടിയ സന്തോഷം സൗഭാഗ്യ ഇൻസ്റ്റഗ്രാമിലൂടെ ഫോളോവേഴ്‌സിലേക്ക് എത്തിച്ചിരിക്കുന്നത്.

ഒരു വലിയ പെട്ടിയിൽ പൊതിഞ്ഞ ഏറ്റവും മികച്ച മികച്ച ജന്മദിന സമ്മാനം. ഇതാ എൻ്റെ ഡ്രീം കാർ ബിഎംഡബ്ല്യു. അവിസ്മരണീയമായ ദിവസം, പകരം വെക്കാനില്ലാത്തൊരാൾ സമ്മാനിച്ച മറക്കാനാവാത്ത അനുഭവം! എൻ്റെ ജീവിതത്തിലെ സ്നേഹം. ഇന്ന് ഞാൻ നിന്നെ ശരിക്കും മിസ്സ് ചെയ്തു.... പക്ഷെ ഈ സർപ്രൈസിനു മുന്നിൽ ഞാൻ തലകുനിച്ചിരിക്കുകയാണ്.... ഇതൊരു ബോംബായിരുന്നുവെന്നും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം അടിക്കുറിപ്പിൽ പറയുന്നു.

പുത്തൻ പുതിയതിനു പകരം ഒരു യൂസ്‌ഡ് കാറാണ് അർജുൻ തന്റെ പത്നിക്കായി സമ്മാനിച്ചിരിക്കുന്നത്. കിട്ടുന്ന വിവരങ്ങൾ ശരിയാണെങ്കിൽ ബിഎംഡബ്ല്യുവിന്റെ 3 സീരീസ് ആഡംബര സെഡാന്റെ 2016 മോഡലാണിത്. പ്രീ-ഓൺഡ് ബൈക്ക്, കാർ ഡീലർഷിപ്പായ ടോപ്പ് ഡീൽസ് ഓട്ടോമോട്ടീവ്‌സിൽ നിന്നാണ് ഈ കാർ വാങ്ങിയിരിക്കുന്നത്. ശരിക്കും പറഞ്ഞാൽ ലക്ഷ്വറി കാർ വിഭാഗത്തിലെ ഐക്കോണിക് മോഡലുകളിൽ ഒന്നായാണ് ഇത് അറിയപ്പെടുന്നത്.

പെട്രോൾ, ഡീസൽ വകഭേദങ്ങളിൽ എത്തിയിരുന്ന 2016 മോഡൽ ബിഎംഡബ്ല്യു 3 സീരീസിന്റെ 320d എന്ന ഡീസൽ മോഡലാണ് അർജുൻ സൗഭാഗ്യയ്ക്ക് ബെർത്ത്ഡേ ഗിഫ്റ്റായി നൽകിയിരിക്കുന്നത്. ഡിസൈനിലേക്ക് നോക്കിയാൽ പണ്ടത്തെ ബിഎംഡബ്ല്യു കാറുകളുടെ അതേ ശൈലി തന്നെയാണ് ഈ വാഹനവും പിന്തുടരുന്നത്. എൽഡി ഹെഡ്‌ലൈറ്റുകൾ, ജർമൻ ബ്രാൻഡിന്റെ സിഗ്നേച്ചർ കിഡ്‌നി ഗ്രിൽ, അലോയ് വീലുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, സ്പോർട്ടി ബംബറുകൾ പോലുള്ള സവിശേഷതകളെല്ലാം ഇതിലുണ്ട്.

Youtuber And Dancer Sowbhagya Venkitesh Got BMW 3 Series Luxury Car As Birthday Gift

ഇന്റീരിയറിലും ആഡംബര ഫീച്ചറുകളാൽ ബിഎംഡബ്ല്യു 3 സീരീസ് സമ്പന്നമാണെന്ന് വേണം പറയാൻ. ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, സ്‌പോർട്‌സ് ഫ്രണ്ട് സീറ്റുകൾ, സ്‌പോർട്ടി ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഐഡ്രൈവ് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിനായുള്ള സൺറൂഫും ഹൈ-റെസ് 8.7 ഇഞ്ച് സ്‌ക്രീൻ, റിയർ പാർക്കിംഗ് സെൻസറുകൾ എന്നീ കാര്യങ്ങളെല്ലാം ലക്ഷ്വറി സെഡാന്റെ ഭാഗമാണ്.

ഇനി എഞ്ചിൻ ഓപ്ഷനിലേക്ക് വന്നാൽ ബിഎംഡബ്ല്യു 3 സീരീസ് 320d മോഡൽ ശക്തമായ 2.0 ലിറ്റർ ഫോർ സിലിണ്ടർ ട്വിൻപവർ ടർബോ ഡീസൽ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഇത് 190 bhp കരുത്തിൽ പരനാവധി 400 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്റ്റാൻഡേർഡായി തന്നെ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന കാറിന് വെറും 6.8 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാനുമാവും.

Youtuber And Dancer Sowbhagya Venkitesh Got BMW 3 Series Luxury Car As Birthday Gift

320d യുടെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്ന് അതിൻ്റെ അസാധാരണമായ ഇന്ധനക്ഷമതയാണ് എന്നതും ശ്രദ്ധേയമാണ്. ബിഎംഡബ്ല്യുവിൻ്റെ വിപുലമായ എഫിഷ്യൻ്റ് ഡൈനാമിക്‌സ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ 16 കിലോമീറ്റർ മുതൽ 20 കിലോമീറ്റർ വരെ മൈലേജാണ് ആഡംബര കാറിൽ ജർമൻ വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു അവകാശപ്പെടുന്നത്. എന്തായാലും സൗഭാഗ്യയുടെ കൂട്ടായെത്തിയ പുതിയ കാർ അടിപൊളിയാണെന്ന് തന്നെ പറയാം.

More from DriveSpark

Article Published On: Thursday, March 14, 2024, 12:23 [IST]
English summary
Youtuber and dancer sowbhagya venkitesh got bmw 3 series luxury car as birthday gift
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X