ട്രേഡിംഗിലൂടെ മലയാളി വാരിയത് 30 കോടിയുടെ ലാഭം! ഫിൻഫ്ലൂവൻസർമാരിലെ 'ആശാൻ' വാങ്ങിയ വണ്ടി കണ്ടോ?

സമ്പാദിക്കാൻ ഇഷ്‌ടമല്ലാത്തവർ ആരും തന്നെ ഈ ലോകത്തുണ്ടാവില്ല അല്ലേ. ഇതിനായി ദിനരാത്രം പരിശ്രമിക്കുന്നവരാണ് മനുഷ്യൻമാരെല്ലാം. അതിനാൽ തന്നെ സ്റ്റോക്ക് മാർക്കറ്റും ഇൻവെസ്റ്റിംഗുമെല്ലാം വളരെ സീരിയസായി കാണുന്നൊരു കാലഘട്ടത്തിലൂടെയാണ് നാം ഇപ്പോൾ കടന്നുപൊക്കോണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ആളുകൾ സ്റ്റോക്ക് മാർക്കറ്റ്, ഇൻവെസ്റ്റിംഗ് എന്നൊന്നും കേൾക്കാതെ ഒരുദിവസം അവസാനിപ്പിക്കാൻ പോലുമാവില്ല.

സ്റ്റോക്ക് മാർക്കറ്റിനെ പറ്റി ധാരണ ഇല്ലാത്തവരെല്ലാം ഇതിനെപ്പറ്റിയെല്ലാം ആദ്യം അന്വേഷിക്കുന്നത് സോഷ്യൽ മീഡിയകളിലാണ്. അതിനാൽ തന്നെ ഇൻഫ്ലൂവൻസേഴ്‌സിനെ പോലെ തന്നെ ഫിൻഫ്ലുവൻസർമാരും ഏറെയുള്ള കാലമാണിത്. ഇവർക്കിടയിലെ ഏറ്റവും ശ്രദ്ധേയനായ വ്യക്തിയാണ് ഷാരീഖ് ഷംസുദ്ദീൻ. ഇൻഫ്ലൂവൻസർ എന്നതിലുപരി മാർക്കറ്റ് ഫീൽഡ് സിഇഒ, കണ്ടന്റ് ക്രീയേറ്റർ, യൂട്യൂബർ എന്ന നിലയിലെല്ലാം ശ്രദ്ധേയനായ മലയാളിയാണ് ഷാരീഖ്.

YouTuber And Finfluencer Sharique Samsudheen Buys Mercedes Benz GLS

ആശാൻ എന്ന് ഫാൻസ് വിളിക്കുന്ന ഷാരീഖ് ഷംസുദ്ദീന്റെ ട്രേഡിംഗ് ക്ലാസുകളൊക്കെ യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമെല്ലാം വലിയ ഹിറ്റാണ്. 1.36 മില്യൺ സബ്സ്ക്രൈബേഴ്‌സുള്ള യൂട്യൂബർ കൂടിയാണ് ഇദ്ദേഹം. എന്തായാലും ഇപ്പോഴിതാ ആശാൻ പുതിയൊരു ആഡംബര കാർ വാങ്ങി ഫോളോവേഴ്‌സിന്റെ മുന്നിലേക്ക് എത്തിയിരിക്കുകയാണ്. ജർമൻ ആഡംബര നിർമാതാക്കളായ മെർസിഡീസ് ബെൻസിന്റെ GLS400 എസ്‌യുവിയാണ് ഷാരീഖിന്റെ ഗരാജിലെ പുത്തൻ അതിഥി.

പുതിയ വണ്ടി വാങ്ങിയ വിശേഷം ഷാരീഖ് ഷംസുദ്ദീൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നത്. മുമ്പ് ഉപയോഗിച്ചിരുന്ന ബിഎംഡബ്ല്യു X5 ആഡംബര എസ്‌യുവിയിൽ നിന്നുമുള്ള അപ്ഗ്രേഡിൽ ആശാന്റെ ഫാൻസും ഹാപ്പിയാണ്. KL 61 F 9999 എന്ന ഫാൻസി നമ്പരും പുതിയ മെർസിഡീസ് ബെൻസ് GLS എസ്‌യുവിക്ക് സ്വന്തമാക്കിട്ടുണ്ട്. 1.37 കോടി രൂപയുടെ എക്സ്ഷോറൂം വിലയുള്ള GLS 400d വേരിയന്റാണ് ഫിൻഫ്ലുവൻസർ കൂടെക്കൂട്ടിയിരിക്കുന്നത്.

YouTuber And Finfluencer Sharique Samsudheen Buys Mercedes Benz GLS

അതായത് ഡീസൽ എഞ്ചിനുമായി വരുന്ന ഈ വാഹനത്തിന് ഏകദേശം 1.74 കോടി രൂപയിലധികമാണ് കേരളത്തിൽ മുടക്കേണ്ടി വരുന്ന ഓൺ-റോഡ് വില. AMG ലുക്ക് കിട്ടാൻ ആശാൻ എന്തായാലും ഗ്രില്ലെല്ലാം കസ്റ്റമൈസ് ചെയ്‌താണ് വാഹനം പുറത്തിറക്കിയിരിക്കുന്നത്. ഇക്കൊല്ലം ജനുവരിയിലാണ് കിടിലൻ മാറ്റങ്ങളുമായി ലക്ഷ്വറി എസ്‌യുവി രാജ്യത്ത് എത്തുന്നത്. GLS 450, GLS 450d എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി എത്തുന്ന വാഹനത്തിന് യഥാക്രമം 1.32 കോടി, 1.37 കോടി എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്.

തിരശ്ചീനമായി ഘടിപ്പിച്ചിരിക്കുന്ന 4-സ്ലാറ്റ് റേഡിയേറ്റർ ഗ്രില്ലാണ് GLS എസ്‌യുവിയുടെ മുഖ്യാകർഷണമെങ്കിലും കൂടുതൽ സ്പോർട്ടിയറാക്കാൻ AMG ഗ്രിൽ കൊടുത്താണ് ഷാരീഖ് തന്റെ വണ്ടിയെ വേറിട്ടിതാക്കുന്നത്. റീപ്രൊഫൈൽ ചെയ്ത ഫ്രണ്ട് ബമ്പറിൽ പുതിയ എയർ ഇൻലെറ്റ് ഗ്രില്ലുകളും ഉയർന്ന ഗ്ലോസ് ബ്ലാക്ക് സറൗണ്ടുകളുമെല്ലാം കൂടി ഭീകര ലുക്കാണ് വണ്ടിക്ക് സമ്മാനിക്കുന്നത്. കൂറ്റൻ അലോയ് വീലുകൾ, എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവയെല്ലാം മറ്റ് ആകർഷണങ്ങളാണ്.

YouTuber And Finfluencer Sharique Samsudheen Buys Mercedes Benz GLS

അകത്തേക്ക് കയറിയാൽ അത്യാഡംബര വാഹനമായതിനാൽ തന്നെ ജർമൻ ബ്രാൻഡ് കിടിലൻ ഫീച്ചറുകൾ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. മെർസിഡീസിന്റെ പുതിയ സ്റ്റിയറിംഗ് വീൽ, പുതിയ MBUX ഇൻ്റർഫേസ്, ഫിംഗർപ്രിൻ്റ് ടെലിമാറ്റിക്‌സ് സെൻസർ എന്നിവയെല്ലാം യാത്രകളെ പ്രീമിയമാക്കുന്നുണ്ട്.13-സ്പീക്കർ ബർമെസ്റ്റർ 590-വാട്ട് ഓഡിയോ സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഫ്രണ്ട്, റിയർ യാത്രക്കാർക്ക് വയർലെസ് ചാർജിംഗ്, സൗണ്ട് കസ്റ്റമൈസേഷൻ തുടങ്ങിയവ സവിശേഷതകളും കാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

7-സീറ്റർ പതിപ്പായാതിനാൽ തന്നെ വണ്ടിയുടെ പ്രായോഗികതയും വേറെ തലമാണ്. സുരക്ഷക്കും പ്രത്യേക പരിഗണന കൊടുത്തിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒന്നിലധികം എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS), ലോ-സ്പീഡ് 360-ഡിഗ്രി ക്യാമറയും വാഹനത്തിന് ചുറ്റുമുള്ള ഒന്നിലധികം ക്യാമറ വ്യൂപോയിന്റുകളുള്ള ഓഫ്-റോഡ് മോഡും എന്നിവയെല്ലാം ഫിൻഫ്ലുവൻസറിന്റെ എസ്‌യുവിയിലുണ്ട്.

YouTuber And Finfluencer Sharique Samsudheen Buys Mercedes Benz GLS

പുതിയ മെർസിഡീസ് ബെൻസ് GLS പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. ഷാരീഖ് ഷംസുദ്ദീൻ തെരഞ്ഞെടുക്കുന്നത് 400d എന്ന ഡീസൽ മോഡലാണ്. ഇതിലെ 3.0 ലിറ്റർ സിക്‌സ് സിലിണ്ടർ ഡീസൽ എഞ്ചിന് 325 bhp പവറിൽ 700 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് സ്റ്റാൻഡേർഡായി ലഭിക്കുന്നത്. ഇത് മെർസിഡീസ് ബെൻസിന്റെ പ്രശസ്തമായ 4മാറ്റിക് പ്ലസ് ഓൾ-വീൽ ഡ്രൈവ് സജ്ജീകരണവും വാഗ്‍‌ദാനം ചെയ്യുന്നുണ്ട്.

ഇക്കോ, കംഫർട്ട്, ഓഫ് റോഡ് എന്നീ മൂന്ന് ഡ്രൈവ് മോഡുകളും ഈ ആഡംബര വാഹനത്തിന്റെ പ്രത്യേകതകളാണ്. കാര്യക്ഷമതയും മൈലേജും വർധിപ്പിക്കുന്നതിനായി 8V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവും എഞ്ചിനൊപ്പം ജോടിയാക്കിയിട്ടുണ്ട്. GLS പെട്രോളിലേക്ക് വന്നാൽ 360 bhp പവറിൽ 500 Nm torque നൽകുന്ന 3.0 ലിറ്റർ ആറ് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഇതിൽ കിട്ടുക. ബാക്കി സംഗതികളെല്ലാം ഡീസലിന് സമാനമായിരിക്കും.

More from DriveSpark

Article Published On: Friday, April 26, 2024, 12:59 [IST]
English summary
Youtuber and finfluencer sharique samsudheen buys mercedes benz gls 400d worth 1 74 crore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X