ട്രേഡിംഗിലെ ട്രിക്കുകളും ടിപ്പുകളും മലയാളികളെ പഠിപ്പിച്ച ചെക്കൻ, പുത്തൻ ആഡംബര കാർ വാങ്ങിയ ഇൻഫ്ലുവൻസറെ മനസിലായോ

സ്റ്റോക്ക് മാർക്കറ്റിനെ (Stock Market) കുറിച്ചും ഷെയർ മാർക്കറ്റിനെ കുറിച്ചുമെല്ലാം ആളുകൾക്ക് കൂടുതൽ ധാരണയുണ്ടായി തുടങ്ങിയത് സ്മാർട്ട്ഫോണുകളുടെ വരവോടെയാണെന്ന് വേണമെങ്കിൽ പറയാം. ഒപ്പം സോഷ്യൽ മീഡിയയും ഇക്കാര്യത്തിൽ വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്. സമ്പാദിക്കാൻ ഇഷ്‌ടമല്ലാത്തവർ ആരും തന്നെയില്ല എന്നതാണ് സോക്ക് മാർക്കറ്റിംഗിനെല്ലാം ഇത്രയും വലിയ സാധ്യത തുറന്നുകൊടുത്തത്. സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ആളുകൾ സ്റ്റോക്ക് മാർക്കറ്റ്, ഇൻവെസ്റ്റിംഗ് എന്നൊന്നും കേൾക്കാതെ ഒരുദിവസം അവസാനിപ്പിക്കാനുമാവില്ല. നിരന്തരം ഇത്തരം വീഡിയോകളെല്ലാം കാണുന്നവരുടെ എണ്ണം ചെറുതൊന്നുമല്ല. ഇക്കാര്യങ്ങളെല്ലാം കൃത്യമായി പറഞ്ഞതരാൻ ഒരുപാട് ഇൻഫ്ലുവൻസർമാരും അരങ്ങത്തുണ്ട്.

അക്കൂട്ടത്തിൽ പലർക്കും പരിചയമുള്ള പേരാണ് ട്രേഡ് ട്രാവലർ അഭിജിത്ത്. ഇൻസ്റ്റഗ്രാമിലൂടെയും യൂട്യൂബിലൂടെയും ഒരുപാട് ഫോളോവേഴ്‌സിനെ സൃഷ്‌ടിച്ച അഭിജിത്ത് വി നായരുടെ കാര്യമാണീ പറഞ്ഞവരുന്നത്. സാമ്പത്തികം, നിക്ഷേപം, ടെക് തുടങ്ങിയ മേഖലകളിലെ വീഡിയോകളാണ് ട്രേഡ് ട്രാവലർ അഭിജിത്ത് പങ്കുവെക്കാറുള്ളത്. കേരളത്തിൽ ഒരുപാട് കണ്ടന്റ് ക്രീയേറ്റർമാർ ഉണ്ടങ്കിലും മലയാളകൾക്ക് ഇദ്ദേഹം പ്രിയങ്കരനായത് വീഡിയോയിലെ ശൈലികൊണ്ട് തന്നെയാണ്.

Youtuber And Influencer Trade Traveler Abhijith Buys New BMW 2 Series Gran Coupe

ഇപ്പോഴിതാ ഉയരങ്ങൾ കീഴടക്കി മുന്നേറുന്ന കക്ഷി ജീവിതത്തിലെ മറ്റൊരു സ്വപ്‌നം കൂടി യാഥാർഥ്യമാക്കിയിരിക്കുകയാണ്. മറ്റൊന്നുമല്ല, ഇനിയുള്ള യാത്രകൾക്കായി പുതിയൊരു ആഡംബര കാർ വാങ്ങിയതാണ് സംഭവം. ജർമൻ ലക്ഷ്വറി വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ 2 സീരീസ് ഗ്രാൻകൂപ്പെ സെഡാനാണ് ഇൻഫ്യുവൻസറിന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. കാറിന്റെ ഡെലിവറിയെടുക്കുന്നതിന്റെ വീഡിയോ അഭിജിത്ത് തന്നെയാണ് തന്റെ പേജിലൂടെ അറിയിച്ചിരിക്കുന്നത്.

എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല! കുട്ടിക്കാലം മുതൽ ഞാൻ ഈ ദിവസത്തെക്കുറിച്ച് സ്വപ്നം കണ്ടിരുന്നു ഇപ്പോൾ ഒടുവിൽ ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ എന്റെ സ്വന്തം. എന്നെ സ്നേഹിച്ചവർക്കും സപ്പോർട്ട് ചെയ്തവർക്കും ദൈവത്തിനും ഒരുപാട് നന്ദി എന്ന അടിക്കുറിപ്പോടെയാണ് ഡെലിവറി വീഡിയോ ട്രേഡ് ട്രാവലർ അഭിജിത്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നതും. ജനുവരിയിൽ മഹീന്ദ്ര ഥാർ 3-ഡോറും അഭിജിത്ത് ഗരാജിലെത്തിച്ചിരുന്നു.

Youtuber And Influencer Trade Traveler Abhijith Buys New BMW 2 Series Gran Coupe

അഞ്ച് വേരിയന്റുകളിൽ എത്തുന്ന ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ ഏത് മോഡലാണ് താരം വാങ്ങിയിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. നിലവിൽ 43.90 ലക്ഷം മുതൽ 46.90 ലക്ഷം രൂപ വരെയാണ് ഈ ആഡംബര സെഡാന് ഇന്ത്യയിൽ വരുന്ന എക്സ്ഷോറം വില. അതേസമയം ഓൺറോഡിലിറക്കാൻ ടാക്‌സും ഇൻഷുറൻസ് തുകയുമെല്ലാമായി 55.44 ലക്ഷം മുതൽ 59.21 ലക്ഷം രൂപ വരെയും മുടക്കേണ്ടി വരുമെന്നാണ് കണക്കുകൾ.

ബിഎംഡബ്ല്യുവിന്റെ ഫോർ-ഡോർ-കൂപ്പെ ലൈനപ്പിലെ ഏറ്റവും ചെറിയ മോഡലാണ് 2 സീരീസ് ഗ്രാൻ കൂപ്പെയുടെ സ്റ്റാൻഡേർഡ് മോഡൽ. ചെറിയ 1 സീരീസ് സെഡാനും 3 സീരീസിനും ഇടയിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യയിൽ മെർസിഡീസ് ബെൻസ് CLA മോഡലുമായി മത്സരിക്കുന്ന കാർ സ്റ്റൈലിഷ് ഫോർ-ഡോർ കൂപ്പെ എന്ന നിലയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

Youtuber And Influencer Trade Traveler Abhijith Buys New BMW 2 Series Gran Coupe

ജർമൻ ബ്രാൻഡിന്റെ പുതിയ FAAR ആർക്കിടെക്ച്ചർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന 2.0 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളോടെയാണ് നിരത്തിലെത്തുന്നത്. ഇതിൽ പെട്രോൾ എഞ്ചിൻ വേരിയന്റുകൾ 177 bhp പവറിൽ പരമാവധി 280 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 7-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടെയാണ് ലക്ഷ്വറി സെഡാന്റെ പെട്രോൾ മോഡലുകൾ വരുന്നത്.

അതേസമയം 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന കാറിന്റെ ഡീസൽ ഹൃദയം 188 bhp കരുത്തിൽ പരമാവധി 400 Nm torque ആണ് നൽകുന്നത്. രണ്ട് എഞ്ചിനും ഫ്രണ്ട് വീൽ ഡ്രൈവുമായാണ് വിപണനത്തിന് എത്തുന്നതും. ഡിസൈനിലേക്ക് നോക്കിയാൽ ജർമൻ ബ്രാൻഡിന്റെ സിഗ്നേച്ചർ കിഡ്‌നി ഗ്രിൽ, എൽഇഡി ഹെഡ്‌ലൈറ്റുകൾ, എൽഇഡി ടെയിൽ ലെറ്റുകൾ, വലിയ അലോയ് വീലുകൾ എന്നിവയാൽ സമ്പന്നമാണ്.

ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ ഡിജിറ്റൽ കൺസോൾ, ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം എന്നിവയ്‌ക്കായുള്ള വ്യക്തിഗത സ്‌ക്രീനുകൾ, ബിഎംഡബ്ല്യു വെർച്വൽ അസിസ്റ്റൻ്റ്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, പനോരമിക് സൺറൂഫ് പോലുള്ള ഗംഭീര സവിശേഷതകളാൽ സമ്പന്നമായ മോഡലാണ് ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ 2 സീരീസ് ഗ്രാൻ കൂപ്പെ.

More from DriveSpark

Article Published On: Thursday, October 10, 2024, 15:13 [IST]
English summary
Youtuber and influencer trade traveler abhijith buys new bmw 2 series gran coupe luxury car
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X