ആദ്യ റൈഡ് മഷൂറക്കൊപ്പം, 27.34 ലക്ഷത്തിന്റെ ആഡംബര ബൈക്ക് വാങ്ങി 2 ഭാര്യമാരുള്ള മലയാളി വ്ലോഗർ

മലയാളികള്‍ക്ക് ഏറെ പരിചിതമായ വ്ലോഗറാണ് (Vlogger) ബഷീര്‍ ബഷി (Basheer Bashi). ഏറ്റവും വലിയ ടെലിവിഷൻ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെയാണ് (Bigg Boss) ബഷീര്‍ ബഷിയെ മലയാളികള്‍ ആദ്യം അടുത്തറിയുന്നത്. സുഹാന, മഷൂറ എന്നീ രണ്ട് ഭാര്യമാർക്കൊപ്പമുള്ള ഇദ്ദേഹത്തിന്റെ കുടുംബ ജീവിതം ആദ്യം പലർക്കും അത്ഭുതമായി തോന്നിയെങ്കിലും പിന്നീട് വീഡിയോകളിലൂടെ മൂവരേയും കേരളക്കര നെഞ്ചിലേറ്റി. ആദ്യ ഭാര്യ സുഹാനയ്ക്കൊപ്പമുള്ള വിവാഹ ജീവിതം മുന്നോട്ട് പോകവെയാണ് മഷൂറയുമായി ബഷീർ അടുപ്പത്തിലാവുന്നത്. പിന്നീട് രണ്ടാമതും കല്യാണം കഴിക്കാൻ ബഷീർ തീരുമാനിക്കുകയായിരുന്നു.

തുടക്കത്തിൽ സുഹാനയ്ക്ക് ഇത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും പിന്നീട് സുഹാന ബന്ധം അം​ഗീകരിക്കുകയായിരുന്നു. അങ്ങനെ മൂവരും ഒരു വീട്ടിൽ താമസവുമായി. ഇക്കാര്യത്തിൽ മലയാളികൾക്ക് അൽപം അസൂയയുണ്ടെങ്കിലും നല്ല ഹാപ്പിയായി പോവുന്ന ഇവരെ സമ്മതിച്ചേ മതിയാവൂ. സോഷ്യൽ മീഡിയയിൽ സജീവമായ ബഷീർ ബാഷി തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുമുണ്ട്.

Youtuber Basheer Bashi Buys New Triumph Rocket 3 Storm GT Worth Rs 27 Lakhs

ബഷീറിനും ഭാര്യമാര്‍ക്കും ഇന്‍സ്റ്റഗ്രാമില്‍ നിറയെ ആരാധകര്‍ ഉണ്ട്. ഇതില്‍ ആദ്യ ഭാര്യയായ സുഹാനയെ മാത്രം 4.3 ലക്ഷം പേര്‍ പിന്തുടരുന്നുണ്ട്. യൂട്യൂബിലെ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം 1 ദശലക്ഷമാണ്. ബിസിനസിലും ഭാര്യമാർ ബാഷിയെ സഹായിക്കാറുണ്ട്. അടുത്തിടെ സുഹാനയ്ക്ക് പുതിയ സ്‌കൂട്ടർ വാങ്ങിക്കൊടുത്ത ബഷീർ ഇപ്പോഴിതാ തന്റെ ജീവിതത്തിലെ വലിയൊരു സ്വപ്‌നം സാക്ഷാത്ക്കരിച്ചിരിക്കുകയാണ്.

ഫുൾ ടൈം ബിസിനസുകാരനായ ബഷീർ ബാഷി 25 ലക്ഷം രൂപയോളം വില വരുന്ന സൂപ്പർബൈക്കാണ് മൂപ്പര് സ്വന്തമാക്കിയിരിക്കുന്നത്. ബ്രിട്ടീഷ് ആഡംബര മോട്ടോർസൈക്കിൾ നിർമാതാക്കളായ ട്രയംഫിന്റെ റോക്കറ്റ് 3 സ്ട്രോം ജിടിയാണ് തന്റെ ഗരാജിലെത്തിച്ചിരിക്കുന്നത്. മറ്റുള്ളവരേക്കാളും വ്യത്യസ്തമായിരിക്കണം എന്നാഗ്രഹിക്കുന്നവരാണ് ഞങ്ങള്‍ എന്ന് പലതവണ വ്യക്തമാക്കിയിട്ടുള്ള ബഷീർ ഇത്തവണയും വെറൈറ്റി തന്നെയാണ് പിടിച്ചിരിക്കുന്നത്.

Youtuber Basheer Bashi Buys New Triumph Rocket 3 Storm GT Worth Rs 27 Lakhs

ഇക്കഴിഞ്ഞ ഡിസംബറിലാണ് ട്രയംഫ് റോക്കറ്റ് 3 നിരയിലെ ലിമിറ്റഡ് എഡിഷൻ മോഡലുകളായ സ്ട്രോം ജിടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. സ്റ്റാൻഡേർഡ് മോഡലുകളിൽ നിന്നും വേറിട്ടുനിർത്താൻ ചില കോസ്മെറ്റിക് പരിഷ്ക്കാരങ്ങൾ മാത്രമാണ് ഈ ആഡംബര ബൈക്കിൽ കൊടുത്തിരിക്കുന്നത്. ഇതുവരെ നിർമിച്ചതിൽ വച്ച് ഏറ്റവും ശക്തമായ പ്രൊഡക്ഷൻ ട്രയംഫ് മോട്ടോർസൈക്കിളാണ് ട്രയംഫ് റോക്കറ്റ് 3.

22.59 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന സൂപ്പർബൈക്കിന് കൊച്ചിയിൽ ഏകദേശം 27.34 ലക്ഷം രൂപയോളം വരും ഓൺ-റോഡ് വില. 2,458 സിസി, ഇൻലൈൻ ത്രീ-സിലിണ്ടർ എഞ്ചിനാണ് ഈ ബ്രഹ്മാണ്ഡ ഇരുചക്ര വാഹനത്തിന് തുടിപ്പേകാനെത്തിയിരിക്കുന്നത്. 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന കൂറ്റൻ എഞ്ചിന് 7,000 ആർപിഎമ്മിൽ 180 bhp പവറും 4,000 ആർപിഎമ്മിൽ 255 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

Youtuber Basheer Bashi Buys New Triumph Rocket 3 Storm GT Worth Rs 27 Lakhs

പുതിയ റോക്കറ്റ് 3 സ്റ്റോം മോഡലുകൾക്ക് ഭാരം കുറഞ്ഞ വീലുകൾ, കറുത്ത ഭാഗങ്ങൾ, പുതിയ കളർ സ്കീമുകൾ എന്നിവയെല്ലാം ലഭിക്കുന്നുണ്ട്. പുതിയ 10-സ്പോക്ക് അലോയ് വീലുകൾ ഇപ്പോൾ 4 കിലോഗ്രാം ഭാരം കുറഞ്ഞതാണ്. ട്രാക്ഷൻ കൺട്രോൾ, ലീൻ-സെൻസിറ്റീവ് എബിഎസ്, റൈഡ്-ബൈ-വയർ, ഹിൽ-ഹോൾഡ്, 4 റൈഡിംഗ് മോഡുകൾ, ക്രൂയിസ് കൺട്രോൾ, കീലെസ് ഇഗ്നിഷൻ എന്നീ ഇലക്ട്രോണിക് റൈഡർ എയ്ഡുകൾ പോലുള്ള സവിശേഷതകളാൽ ബഷീർ ബാഷിയുടെ സൂപ്പർബൈക്ക് സമ്പന്നമാണ്.

അമ്പതോളം ജെനുവിൻ ആക്‌സസറികൾക്കൊപ്പം ഓപ്ഷണൽ എക്‌സ്‌ട്രാ ആയി ഒരു ബൈ-ഡയറക്ഷണൽ ക്വിക്ക്-ഷിഫ്റ്ററും ട്രയംഫ് റോക്കറ്റ് 3 സ്ട്രോം ജിടി മോഡലിനൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്. വലിയ മൂന്ന് സിലിണ്ടർ എഞ്ചിൻ അലുമിനിയം ഫ്രെയിമിലാണ് ഘടിപ്പിച്ചിരിക്കുന്നത്. മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ ബ്രേക്കിംഗിനായി ഇരുവശത്തും ഡിസ്ക്കുകളാണ് ട്രയംഫ് ഉപയോഗിച്ചിരിക്കുന്നത്.

Youtuber Basheer Bashi Buys New Triumph Rocket 3 Storm GT Worth Rs 27 Lakhs

സസ്പെൻഷനായി മുൻവശത്ത് റീബൗണ്ടിനും കംപ്രഷനുമായി ക്രമീകരിക്കാൻ കഴിയുന്ന 47 mm ഷോവ ഫോർക്കിലാണ് ബൈക്കുകൾ നിരത്തിലേക്ക് ഓടിയിറങ്ങുന്നത്. അതേസമയം പിന്നിൽ പൂർണമായും ക്രമീകരിക്കാനാവുന്ന ഒരു പിഗ്ഗിബാക്ക് റിസർവോയറുള്ള ഷോവ മോണോഷോക്കും കാണാം. കാർണിവൽ റെഡ്-സഫയർ ബ്ലാക്ക്, സാറ്റിൻ പസഫിക് ബ്ലൂ, മാറ്റ് സഫയർ ബ്ലാക്ക്, സഫയർ ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിൽ വരുന്ന മോഡലിന്റെ കാർണിവൽ റെഡ്-സഫയർ ബ്ലാക്ക് നിറമാണ് വ്ലോഗർ തെരഞ്ഞെടുത്തിരിക്കുന്നത്.

More from DriveSpark

Article Published On: Thursday, April 10, 2025, 18:10 [IST]
English summary
Youtuber basheer bashi buys new triumph rocket 3 storm gt worth rs 27 lakhs
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X