ഇവരുടെ വീഡിയോ കാണാത്ത ദിവസമുണ്ടോ? കുടുംബത്തിലേക്ക് പുതിയ ഇവിയെ വരവേറ്റ് സോഷ്യൽ മീഡിയ കപ്പിൾസ്
പലരുടേയും ജീവിതം മാറിമറിഞ്ഞ കാലഘട്ടമായിരുന്നു കൊവിഡ് മഹാമാരിയുടേത്. ചിലർ സോഷ്യൽ മീഡിയയും വ്ലോഗിംഗുമെല്ലാം ആയി ഇറങ്ങിത്തിരിച്ചതോടെ ലൈഫ് തന്നെ മാറിയെന്ന് പറയാം. അത്തരത്തിലുള്ള ജോടിയാണ് നിഖിലും ലെനയും. യുട്യൂബ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങി അഞ്ചോളം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സജീവമായ ഇവർ കുഞ്ഞിപ്പുഴു ടീം എന്നപേരിലാണ് അറിയപ്പെടുന്നത്. ഒരു ചാനൽ റിയാലിറ്റി ഷോയില്‍ പങ്കെടുത്ത ഈ കപ്പിൾസിനെ ടെലിവിഷൻ പ്രേമികൾക്ക് യൂട്യൂബിനും മുമ്പേ അറിയാമായിരിക്കും. എങ്കിലും നിഖിലും ലെനയും സോഷ്യൽ മീഡിയയിലാണ് ഇപ്പോൾ സജീവം.
നർമത്തിൽ ചാലിച്ച വീഡിയോകളിലൂടെ ഇവർ വലിയ ഹിറ്റാണ്. കുഞ്ഞിപ്പുഴു ടീമിന്റെ പേരില്‍ വെബ് സീരിസുകള്‍ നിര്‍മിക്കുന്ന ഇവർ ടെലിവിഷന്‍ സീരിയലുകളിലും സിനിമയിലും വരെ മുഖം കാണിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇരുവരുടേയും ജീവിതത്തിലേക്ക് രണ്ട് പുതിയ അതിഥികൾ കടന്നുവന്നതിന്റെ സന്തോഷമാണ് ഇവരുവരും ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരിക്കുന്നത്. മറ്റൊന്നുമല്ല അതിൽ ആദ്യത്തേത് വീട്ടിലേക്ക് ഒരു പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങിയതാണ്.

ഞങ്ങളുടെ കുടുംബത്തിലേക്ക് പുതിയ രണ്ട് അതിഥികൾ എത്തി! വീഡിയോസ് ഉടൻ വരുന്നുണ്ട് എന്ന അടിക്കുറിപ്പോടെയാണ് നിഖിലും ലെനയും ഇതിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ആദ്യ ചിത്രത്തിൽ കാണുന്നതു പോലെ ഏഥർ റിസ്‌തയെന്ന ഫാമിലി സ്‌കൂട്ടറാണ് ഇരുവരും സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളായ ഏഥറിന്റെ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറാണ് റിസ്ത.
ചുരുങ്ങിയ നാളുകള്‍ കൊണ്ട് മികച്ച വാഹനമായി ഇത് പേരെടുത്ത റിസ്തയുടെ വരവ് എന്തായാലും വ്ലോഗർമാരുടെ ജീവിതത്തിലും നിറമേകുമെന്നാണ് പ്രതീക്ഷ. 1.10 ലക്ഷം മുതല്‍ 1.47 ലക്ഷം രൂപ വരെയാണ് ഏഥറിന്റെ ഫാമിലി ഇലക്‌ട്രിക് സ്കൂട്ടറിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഇതിൽ പ്രോ പായ്ക്ക് കൂടി തെരഞ്ഞെടുത്താൽ 13,000 രൂപ, 15,000 രൂപ, 20,000 രൂപ എന്നിങ്ങനെ അധികമായും ചെലവാക്കേണ്ടി വരുമേ.

നിലവിൽ S, Z 2,9 kWh, Z 3,7 kWh എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഫാമിലി സ്‌കൂട്ടർ സ്വന്തമാക്കാനാവുക. ഇക്കൂട്ടത്തിൽ ഏത് മോഡലാണ് നിഖിലും ലെനയും സ്വന്തമാക്കിയിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിൽ വിപണിയിലെത്തുന്ന ഇവിയിലെ ആദ്യത്തെ 2.9kWh വേരിയന്റുകൾക്ക് സിംഗിൾ ചാർജിൽ 105 കിലോമീറ്റർ റേഞ്ച് വരെയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
അതേസമയം റിസ്‌തയുടെ 3.7 kWh ബാറ്ററി പായ്ക്കുള്ള വേരിയന്റ് പൂർണ ചാർജിൽ ഏകദേശം 125 കിലോമീറ്റർ റേഞ്ചും തരും. യൂത്തൻമാരുടെ ഫേവറീറ്റ് ഇലക്ട്രിക് സ്കൂട്ടറായ 450X ഇവിയിലെ അതേ ഇലക്ട്രിക് മോട്ടോർ തന്നെയാണ് ഫാമിലി ഇലക്ട്രിക് സ്കൂട്ടറിലും ഘടിപ്പിച്ചിരിക്കുന്നത്. ഇത് 4.3 kW പീക്ക് പവറിൽ പരമാവധി 22 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. പെർഫോമൻസിലേക്ക് നോക്കിയാൽ 4.7 സെക്കൻഡിൽ 0-40 കിലോമീറ്റർ വേഗത കൈവരിക്കാനും വാഹനത്തിനാവും.
മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ പായാന്‍ ഇലക്ട്രിക് സ്‌കൂട്ടറിന് സാധിക്കും. ചാർജിംഗിന്റെ കാര്യത്തിലേക്ക് വന്നാൽ ഏഥർ റിസ്‌ത ഇലക്‌ട്രിക് സ്‌കൂട്ടർ 8 മണിക്കൂര്‍ 30 മിനിറ്റിനുള്ളില്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാം. പൂജ്യത്തില്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ 6 മണിക്കൂറും 30 മിനിറ്റും സമയം മതിയെന്നാണ് ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് സ്റ്റാർട്ടപ്പ് ബ്രാൻഡ് പറയുന്നത്.
34 ലിറ്റർ കാർഗോ ഏരിയ, ഇന്ത്യയിലെ ഏതൊരു ഇലക്ട്രിക് സ്‌കൂട്ടറിലും ലഭിക്കുന്നതിൽ വെച്ച് ഏറ്റവും വലിയ സീറ്റ് പോലുള്ള സവിശേഷതകൾ നിറയുന്നതോടെ ഏതൊരു ഫാമിലിക്കും കണ്ണുംപൂട്ടി ഏഥർ റിസ്‌ത വാങ്ങാം. പിന്നെ മോണോ-എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽ ലൈറ്റുകൾ, 12 ഇഞ്ച് അലോയ് വീലുകൾ, ടിഎഫ്‌ടി ടച്ച്-പ്രാപ്‌തമാക്കിയ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി തുടങ്ങിയ കിടിലൻ ഫീച്ചറുകളും ഇവിയിൽ ഒരുക്കിയിട്ടുണ്ട്.


Click it and Unblock the Notifications








