യൂട്യൂബിൽ നിന്നും വാരുന്നത് കോടികൾ? 65 ലക്ഷത്തിന്റെ ആഡംബര ബൈക്ക് വാങ്ങിയ യൂട്യൂബറിനെ കണ്ടോ

ഹായ് ഗയ്‌സ് എന്നു പറഞ്ഞ് യൂട്യൂബിൽ പ്രത്യക്ഷപ്പെടുന്ന ഒരുകൂട്ടം ആളുകളാണ് ഇപ്പോൾ നമുക്ക് ചുറ്റുമുള്ളത്. കഴിഞ്ഞ കുറേ വർഷങ്ങളായി നിരവധി പേരുടെ വരുമാന മാർ​ഗമാണ് യൂട്യൂബ്. ശരിക്കും പറഞ്ഞാൽ കൊവിഡ് കാലത്ത് അല്ലെങ്കിൽ അതിനുശേഷമാണ് ഇതൊരു ട്രെൻഡായി മാറിയതെന്ന് വേണമെങ്കിൽ പറയാം. എളുപ്പത്തിൽ പണമുണ്ടാക്കാൻ പറ്റിയ മേഖലകളിൽ ഒന്നായി യൂട്യൂബിനെ യുവതലമുറ കാണാൻ തുടങ്ങിയതോടെ എല്ലായിടത്തും വ്ലോഗർമാരെ കൊണ്ട് നിറഞ്ഞു. നിരവധി കണ്ടന്റ് ക്രിയേറ്റർമാരും ഇൻഫ്ളുവൻസർമാരും ഇതിലൂടെ പ്രശസ്തരായിട്ടുമുണ്ട്. ചില പ്രമുഖ യൂട്യൂബർമാർ മൾട്ടി-മില്യണയർമാരുടെ നിരയിലേക്കു വരെ ഉയർന്നിട്ടുണ്ട്.

ചിലർ പ്രധാനമായും പരസ്യ വരുമാനത്തെ ആശ്രയിക്കുമ്പോൾ, മറ്റുചിലർ മേക്കപ്പ് കമ്പനികളും സ്വന്തം ബ്രാൻഡുകളും വരെ തുടങ്ങിയിട്ടുണ്ടെന്നതാണ് രസകരമായ കാര്യം. എന്തെങ്കിലും കാട്ടിക്കൂട്ടി വൈറലാവാൻ ശ്രമിക്കുന്നവരും കൂടുതലാണ്. അടുത്തിടെ സഞ്ജു ടെക്കി വാങ്ങിയ പണി ആരും മറന്നിട്ടുണ്ടാവില്ല. എന്തായാലും യൂട്യൂബർമാർക്ക് കുറച്ചുകാലമായി നല്ലകാലമാണ്. പലരും കണ്ടന്റുണ്ടാക്കാൻ പാടുപെടുമ്പോൾ ചിലർ അനായാസമായി കിടിലൻ വ്ലോഗുകളാണുണ്ടാക്കുന്നത്.

65

അത്തരത്തിൽ ഒരാളാണ് പഞ്ചാബിൽ നിന്നുള്ള ജട്ട് പ്രഭ്ജോത്. മോട്ടോർസൈക്കിൾ വ്ലോഗുകളിലൂടെ ശ്രദ്ധേയനായ ഇദ്ദേഹമാണ് ഇപ്പോൾ ഇന്റർനെറ്റിലെ ചർച്ചാ വിഷയങ്ങളിൽ ഒന്ന്. മറ്റൊന്നുമല്ല രാജ്യത്തെ ഏറ്റവും വിലക്കൂടിയ ആഡംബര ബൈക്കുകളിൽ ഒന്ന് സ്വന്തമാക്കിയതോടെയാണ് യൂട്യൂബർ വാർത്തകളിൽ ഇടംനേടിയിരിക്കുന്നത്. 65 ലക്ഷം രൂപ വില വരുന്ന ബിഎംഡബ്ല്യു M1000 RR ആണ് ജട്ട് പ്രഭ്ജോത് കൂടെക്കൂട്ടിയിരിക്കുന്നത്.

വ്ലോഗിംഗിന്റെ ഭാഗമായി അടുത്തിടെ നേപ്പാൾ സന്ദർശിച്ചപ്പോൾ വലിയൊരു അപകടത്തിൽ പെട്ട് ജട്ട് പ്രഭ്ജോതിന് തന്റെ കവസാക്കി H2 സൂപ്പർബൈക്ക് നഷ്‌ടപ്പെട്ടിരുന്നു. 79 വയസുള്ള പ്രായമായ വൃദ്ധന് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് മരണത്തിന് കീഴടങ്ങുകയും ചെയ്‌തിരുന്നു. ഇതിനുശേഷമാണ് ഇപ്പോൾ വില കൂടിയ ആഡംബര ബൈക്ക് ജട്ട് പ്രഭ്ജോത് രണ്ടാമതും വാങ്ങിയിരിക്കുന്നത്. യൂട്യൂബർ തൻ്റെ ഏറ്റവും പുതിയ M1000 RR സൂപ്പർബൈക്ക് അൺബോക്‌സ് ചെയ്യുന്ന വീഡിയോ ശ്രദ്ധനേടിയിട്ടുണ്ട്.

സൂപ്പർബൈക്കിന്റെ ഡെലിവറിക്കായി ബിഎംഡബ്ല്യു മോട്ടോറാഡ് ഡീലർഷിപ്പിലേക്ക് പോവുന്നതോടയാണ് വീഡിയോ ആരംഭിക്കുന്നത്. ഡീലർഷിപ്പിലേക്കുള്ള യാത്രാമധ്യേ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ഒരു ടൊയോട്ട ഇന്നോവ ക്രിസ്റ്റയിൽ യാത്ര ചെയ്യുന്നതും അദ്ദേഹം കാണിക്കുന്നുണ്ട്. സെക്യൂരിറ്റി ഗാർഡുകളുള്ള രണ്ട് ബ്ലാക്ക് ടൊയോട്ട ഫോർച്യൂണറുകളും സോണിയക്ക് അകമ്പടി നൽകുന്നുണ്ട്.

ഇതിനു ശേഷം ഡീലർഷിപ്പിൽ എത്തിയ ജട്ട് പ്രഭ്ജോത് തൻ്റെ ബൈക്ക് വന്ന പെട്ടി പൊട്ടിക്കുന്നതും കാണാം. ഇതിനായി വ്ലോഗറിന്റെ കുറച്ച് സുഹൃത്തുക്കളും സഹായിക്കുന്നത് കാണാം. വിദേശത്തു നിന്നും സമ്പൂർണ ഇറക്കുമതിയായാണ് ബിഎംഡബ്ല്യു M1000 RR ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ബൈക്ക് ഡീലർഷിപ്പിനുള്ളിൽ കൊണ്ടുപോയെങ്കിലും ഈ ബൈക്കിൻ്റെ പ്രീ ഡെലിവറി പരിശോധന ഇപ്പോഴും ശേഷിക്കുന്നതിനാൽ താൻ ഇന്ന് ഡെലിവറി എടുക്കില്ലെന്ന് വ്ലോഗർ വീഡിയോയിൽ പറയുന്നുണ്ട്.

65

ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും വിലകൂടിയ ബൈക്കുകളിലൊന്നാണ് M1000 RR കോംപറ്റീഷൻ. അഭിമാനകരമായ 'M' ബാഡ്ജ് വഹിക്കുന്ന ആദ്യത്തെ പ്രൊഡക്ഷൻ ബിഎംഡബ്ല്യു സൂപ്പർ ബൈക്കാണിത് എന്നതും എടുത്തു പറയേണ്ട കാര്യമാണ്. സ്റ്റാൻഡേർഡ്, കോംപറ്റീഷൻ എന്നീ രണ്ട് വേരിയൻ്റുകളിലാണ് മോട്ടോർസൈക്കിൾ വാഗ്ദാനം ചെയ്യുന്നത്. ആദ്യത്തേതിന് 49 ലക്ഷം രൂപയും രണ്ടാമത്തേതിന് 55 ലക്ഷം രൂപയുമാണ് ഓപ്ഷണൽ എക്സ്ട്രാകളില്ലാതെ രാജ്യത്തെ എക്സ്ഷോറൂം വില വരുന്നത്.

കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റുകളായി (CBU) കൊണ്ടുവരുന്നതിനാൽ പരിമിതമായ എണ്ണത്തിൽ മാത്രമായിരിക്കും മോഡലുകൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുക. 212 bhp പവറിൽ പരമാവധി 113 Nm torque വരെ ഉത്പാദിപ്പിക്കാനാവുന്ന ലിക്വിഡ് കൂൾഡ് 999 സിസി ഇൻലൈൻ ഫോർ എഞ്ചിനാണ് ബിഎംഡബ്ല്യു M 1000 RR മോട്ടോർസൈക്കിളിന്റെ ഹൃദയം. 6-സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ഏകദേശം 3.1 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന സ്പോർട്‌സ് ബൈക്കിന് പരമാവധി 306 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാനാവും. 7 റൈഡിംഗ് മോഡുകൾ, സ്വിച്ചബിൾ എബിഎസ്, ട്രാക്ഷൻ കൺട്രോൾ എന്നിവയുൾപ്പെടെ റേസ്-സ്പെക്ക് ഇലക്ട്രോണിക് റൈഡർ എയ്ഡുകളുടെ വലിയ നിരയാണ് ബവേറിയൻ മോട്ടോർസൈക്കിൾ നിർമാതാക്കൾ ബിഎംഡബ്ല്യു M 1000 RR-ൽ ഒരുക്കിയിട്ടുള്ളത്.

More from DriveSpark

Article Published On: Monday, June 17, 2024, 13:04 [IST]
English summary
Youtuber jatt prabhjot buys new bmw m1000 rr superbike worth rs 65 lakhs
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X