യൂട്യൂബ് വരുമാനത്തിലൂടെ 24-കാരൻ വാങ്ങിയത് 3 കോടിയുടെ ആഡംബര എസ്‌യുവി, ആളെ പിടികിട്ടിയോ ഗയ്‌സ്
പണം സമ്പാദിക്കാൻ ഏറ്റവും എളുപ്പ വഴിയാണ് യൂട്യൂബ് (YouTube) എന്ന ചിന്താഗതിയുള്ള തലമുറയാണ് ഇന്നുള്ളത്. ഒരു അർത്ഥത്തിൽ ഇത് ശരിയാണെങ്കിലും നല്ല പരിശ്രമവും അർപ്പണബോധവും ഉണ്ടെങ്കിൽ മാത്രമേ ഇവിടെയും ശോഭിക്കാനാവൂ കേട്ടോ. യൂട്യൂബർ എന്നത് ഇപ്പോഴൊരു സെലിബ്രിറ്റി പദവി കൂടിയാണെന്നതും പലരേയും വ്ലോഗിംഗിലേക്ക് അടുപ്പിക്കുന്ന സംഗതിയാണ്. ഭാഷകൾക്കതീതമായി ഇത്തരം വീഡിയോകൾ കാണുന്നവരാണ് ഒട്ടുമിക്കയാളുകളും. അത്തരക്കാർക്ക് ഏറെ പരിചിതമായിരിക്കും 24 കാരനായ യൂട്യൂബർ സൗരവ് ജോഷിയെ (YouTuber Sourav Joshi). ദൈനംദിന ജീവിതത്തിന്റെ ആധികാരികമായ ചിത്രീകരണരത്തിലൂടെയാണ് ഇദ്ദേഹം വളരെ വേഗം പ്രശസ്‌തിയാർജിച്ചത്.
Gen Z പ്രേക്ഷകർക്കിടയിലാണ് സൗരവ് ജോഷിക്ക് കൂടുതൽ ഫാൻസുള്ളതും. യൂട്യൂബിൽ മാത്രമായി 31.6 മില്യൺ ഫോളോവേഴ്‌സാണ് സൗരവിന് ഇപ്പോഴുള്ളത്. യൂട്യൂബിൽ നിന്നും ലഭിച്ച പണംകൊണ്ട് കക്ഷിയൊരു ആഡംബര എസ്‌യുവി സ്വന്തമാക്കിയിരിക്കുകയാണ് ഇപ്പോൾ. പുതുതായി പുറത്തിറക്കിയ മെർസിഡീസ് ബെൻസ് ജി-വാഗൺ ഇലക്ട്രിക്കാണ് ഈ 24-കാരൻ പയ്യൻ വാങ്ങിയിരിക്കുന്നത് എന്നറിഞ്ഞാൽ പലരും വായ പൊളിച്ചുപോവും.

3 കോടി രൂപയോളം രൂപ എക്സ്ഷോറൂം വില വരുന്ന ഈ ലക്ഷ്വറി എസ്‌യുവിയിലാവും സൗരവിന്റെ ഇനിയുള്ള യാത്രകൾ. ടൊയോട്ട ഫോർച്യൂണർ ലെജൻഡർ, പോർഷ ബോക്‌സ്‌റ്റർ, മഹീന്ദ്ര ഥാർ തുടങ്ങിയ കാറുകൾ അണിനിരക്കുന്ന പോർച്ചിലേക്കാണ് യൂട്യൂബർ പുതിയ ബെൻസിന്റെ ആഡംബരവും എത്തിച്ചിരിക്കുന്നത്. മെർസിഡീസ് ബെൻസ് G580 EQ വളരെ ചുരുങ്ങിയ യൂണിറ്റുകളിൽ മാത്രമാണ് ഇന്ത്യയിൽ എത്തുന്നത്.
ഇതിലൊന്നാണ് സൗരവ് ജോഷി സ്വന്തമാക്കിയിരിക്കുന്നതും. നാല് ഇലക്ട്രിക് മോട്ടോറുകളാണ് മെർസിഡീസ് ബെൻസ് G580 EQ എസ്‌യുവിക്ക് കരുത്ത് പകരുന്നത്. അത് ഓരോ വീലുകളിലായിട്ടാണ് ജർമൻ ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്. അങ്ങനെ മൊത്തത്തിൽ 587 bhp പവറിൽ പരമാവധി 1,164 Nm ടോർക്ക് വരെ വാഹനത്തിന് ഉത്പാദിപ്പിക്കാനാവും. 116 kWh ബാറ്ററി പായ്ക്കുമായി വരുന്ന എസ്‌യുവിക്ക് ഫുൾ ചാർജിൽ 473 കിലോമീറ്റർ ദൂരം വരെ ഓടാനാവും.

പെർഫോമൻസിലേക്ക് നോക്കിയാൽ 0-100 കിലോമീറ്റർ വേഗത വെറും 5 സെക്കൻഡിനുള്ളിൽ കൈവരിക്കാനും ബെൻസിന്റെ ഇലക്‌ട്രിക് എസ്‌യുവിക്ക് സാധിക്കും. അതേസമയം ജി-വാഗൺ ഇലക്ട്രിക്കിന്റെ പരമാവധി വേഗത മണിക്കൂറിൽ 180 കിലോമീറ്ററായി കമ്പനി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നതിനാൽ ചാർജിംഗിന്റെ കാര്യമോർത്ത് ടെൻഷനടിക്കേണ്ട കാര്യവുമില്ല.
വെറും 32 മിനിറ്റിനുള്ളിൽ മെർസിഡീസ് ബെൻസ് G580 EQ ഇവിയിലെ ബാറ്ററി പായ്ക്ക് പൂർണമായി ചാർജ് ചെയ്യാൻ കഴിയും. പെർഫോമൻസിലേക്ക് നോക്കിയാൽ 0-100 കിലോമീറ്റർ വേഗത വെറും 5 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ വണ്ടി പ്രാപ്‌തമാണ്. അതേസമയം പരമാവധി വേഗത മണിക്കൂറിൽ 180 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. പവർട്രെയിനിന് പുറമെ G580 EQ ഇവിയുടെ ഏറ്റവും സവിശേഷമായ ഫീച്ചർ ജി-ടേൺ ആണ്.

ഇലക്ട്രിക് എസ്‌യുവി ആണെങ്കിലും പുതുതായി പുറത്തിറക്കിയ G580 EQ ICE എഞ്ചിൻ ജി-വാഗണിന് സമാനമായ ഡിസൈൻ തന്നെയാണ് ആവാഹിച്ചിരിക്കുന്നത്. എങ്കിലും സവിശേഷമായ ഗ്രിൽ, പുതിയ അലോയ് വീലുകൾ പോലുള്ള ഘടകങ്ങൾ ഉപയോഗിച്ച് ജർമൻ ആഡംബര വാഹന നിർമാതാക്കൾ തങ്ങളുടെ ഇലക്ട്രിക് എസ്‌യുവിക്ക് പുതുമ സമ്മാനിക്കാനും തയാറായിട്ടുണ്ട്. കൂടാതെ ICE മോഡലിലെ സൈഡ്-എക്സിറ്റ് എക്‌സ്‌ഹോസ്റ്റും ഇവിയിൽ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്.
ഡ്യുവൽ കണക്റ്റഡ് സ്‌ക്രീനുകളും എല്ലാ സവിശേഷതകളുമുള്ള അതേ ഡാഷ്‌ബോർഡ് ഡിസൈനുമാണ് ഇലക്ട്രിക് ജി-വാഗണിലും നൽകിയിരിക്കുന്നത്. ഡ്രൈവർ ഡിസ്‌പ്ലേയും ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും അടങ്ങുന്ന ഡ്യുവൽ 12.3 ഇഞ്ച് സ്‌ക്രീനുകൾ, മെർസിഡീസ് MBUX ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയെല്ലാം അകത്തളത്തെ ഗംഭീരമാക്കാനായി കൊടുത്തിട്ടുണ്ട്.ഇതോടൊപ്പം ഹീറ്റിംഗ്, വെന്റിലേഷൻ, എസി എന്നിവ നിയന്ത്രിക്കുന്നതിനുള്ള ഫിസിക്കൽ ബട്ടണുകൾ ടച്ച്‌സ്‌ക്രീനിന് താഴെയായി സ്ഥാപിച്ചിട്ടുണ്ട്.


Click it and Unblock the Notifications








