കേരളത്തിലെ യൂട്യൂബേഴ്‌സിനിടയിലെ സെലിബ്രിറ്റി എസ്‌യുവി, ഫുഡ് അടിച്ച് കറങ്ങാൻ കൂട്ടിന് മാരുതി ജിംനി വാങ്ങി ബൽറാം

ഇന്ത്യൻ വിപണിയിലേക്ക് ഏറെ പ്രതീക്ഷകളോടെ എത്തിയ മാരുതി സുസുക്കിയുടെ ഓഫ്-റോഡർ വാഹനമായിരുന്നു ജിംനി (Maruti Suzuki Jimny). പഴയ കൾട്ട് ക്ലാസിക് ജിപ്‌സിയുടെ പിൻഗാമിയായി എത്തുമ്പോൾ വിജയം സുനിശ്ചിതവുമായിരുന്നു. എന്നാൽ എല്ലാവരേയും ഞെട്ടിച്ച് അധികമാരും വാങ്ങാത്ത അണ്ടർറേറ്റഡ് മോഡലായി മാറാനായിരുന്നു ജിംനിയുടെ തലവിധി. നിലവിൽ ചെറിയ രീതിയിൽ മാത്രം വിറ്റഴിയുന്ന മിടുക്കനെ തിരിച്ചറിഞ്ഞവരും നമുക്കിടയിലുണ്ട് കേട്ടോ. പ്രത്യേകിച്ച് കേരളത്തിലെ സെലിബ്രിറ്റികൾക്കിടയിലും യൂട്യൂബേഴ്‌സിനിടയിലും മാരുതിയുടെ ഓഫ്-റോഡറിന് ആരാധകർ ഇഷ്‌ടംപോലെയുണ്ട്. അതിന് തെളിവാണ് ജിംനി വാങ്ങിയ ബൽറാം മേനോൻ (Balram Menon).

ബൽറാം മേനോൻ എന്നുപറഞ്ഞാൽ പെട്ടന്ന് പലർക്കും മനസിലായിട്ടുണ്ടാവില്ല അല്ലേ. ബാൽമി24 എന്ന പേരിൽ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന സഞ്ചാരിയും വ്ലോഗറുമാണ് ബല്‍റാം മേനോന്‍. വ്യത്യസ്‌തമായ അവതരണ ശൈലിയിലൂടെ ആളുകളെ കൈയിലെടുത്ത ബാൽമി ശരിക്കുമൊരു ഭക്ഷണപ്രിയൻ എന്നതിലുപരി നല്ലൊരു വണ്ടിഭ്രാന്തൻ കൂടിയാണെന്നാണ് തോന്നുന്നത്.

Youtuber And Volgger Balram Menon Buys New Maruti Jimny SUV

നിലവിൽ വോൾവോയുടെ ഇലക്ട്രിക് എസ്‌യുവി ഉപയോഗിക്കുന്ന വ്ലോഗറുടെ ഗരാജിലെ രണ്ടാമത്തെ കാറാണ് പുതുതായി വാങ്ങിയ ജിംനി. പുതുതായി വാഹനം വാങ്ങിയ വിവരം ഫെയ്‌സ്‌ബുക്കിലൂടെയാണ് ബൽറാം പങ്കുവെച്ചിരിക്കുന്നത്. നല്ല ലുക്ക് സമ്മാനിക്കുന്ന ഓഫ്-റോഡർ എസ്‌യുവിയുടെ റെഡ് കളർ ഓപ്ഷനാണ് വ്ലോഗർ തെരഞ്ഞെടുത്തിരിക്കുന്നത്. എന്നാൽ ചിത്രങ്ങളിൽ നിന്നും വേരിയന്റ് ഏതാണെന്ന് വ്യക്തമായിട്ടില്ല.

എങ്കിലും ടോപ്പ് എൻഡ് ഓട്ടോമാറ്റിക് വേരിയന്റാവാനാണ് സാധ്യത. നിലവിൽ 12.76 ലക്ഷം മുതൽ 14.97 ലക്ഷം രൂപ വരെയാണ് മാരുതി ജിംനിയുടെ എക്സ്ഷോറൂം വില വരുന്നതെങ്കിലും വിൽപ്പന കുറവായതിനാൽ നല്ല വിലക്കുറവിലാണ് എസ്‌യുവി വിറ്റഴിക്കുന്നത്. എർട്ടിഗയിലൂടെയും ബ്രെസയിലൂടെയും ഏറെ പരിചിതമായ കിടിലൻ 1.5 ലിറ്റർ എഞ്ചിനാണ് ജിംനിയുടെ ഹൃദയം. പക്ഷേ ആളുകൾ ആഗ്രഹിച്ചിരുന്ന പെർഫോമൻസ് നൽകാൻ ഈ എഞ്ചിന് കഴിഞ്ഞിരുന്നില്ല.

Youtuber And Volgger Balram Menon Buys New Maruti Jimny SUV

5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 4 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ ഈ 1500 സിസി എഞ്ചിന് 102 bhp പവറിൽ പരമാവധി 136 Nm torque വരെയാണ് വികസിപ്പിക്കാനാവുന്നത്. ലാഡർ ഫ്രെയിം ഷാസിയിൽ പണിതിറക്കിയിരിക്കുന്ന ജിംനിക്ക് സുസുക്കിയുടെ ഓൾഗ്രിപ്പ് പ്രോ സിസ്റ്റം വഴി ഫോർവീൽ ഡ്രൈവ് സജ്ജീകരണവും ലഭിക്കും. അതിനാൽ ഏത് തരം റോഡുകളിലൂടെയും അനായാസം കൊണ്ടുപോവാനാവും.

ഇനി റോഡിലൂടെയാണ് കൂടുതൽ യാത്രയെങ്കിലും സാരമില്ല. വലിപ്പക്കുറവായതിനാൽ ചെറിയ പാർക്കിംഗിൽ പോലും കക്ഷി ഒതുങ്ങിക്കോളും. വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ 3,985 mm നീളവും 1,645 mm വീതിയും 1,720 mm ഉയരവും 2,590 mm വീൽബേസുമാണ് എസ്‌യുവിക്കുള്ളത്. പ്രധാന എതിരാളിയായ മഹീന്ദ്രയുമായി താരതമ്യം ചെയ്യുമ്പോൾ റോഡ് പ്രസൻസില്ലാത്തതെല്ലാമാണ് ജിംനിയുടെ പോരായ്‌മയായി പലരും പറയുന്ന കാര്യം.

Youtuber And Volgger Balram Menon Buys New Maruti Jimny SUV

പക്ഷേ മുടക്കുന്ന കാശിനുള്ള മുതലുണ്ടെന്നതിൽ തർക്കമൊന്നും ഇല്ലെന്നതാണ് സത്യം. ഥാറിന് വരെ 5-ഡോർ നൽകാൻ കാരണക്കാരനായ പ്രാക്‌ടിക്കൽ എസ്‌യുവിയാണ് ജിംനി. ഫീച്ചറുകളാലും സമ്പന്നമാണ് ആള്. ഹെഡ്‌ലൈറ്റ് വാഷർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ പിന്തുണയ്ക്കുന്ന 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, സ്റ്റാൻഡേർഡായി 6 എയർബാഗുകൾ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, പുഷ്-ബട്ടൺ സ്റ്റാർട്ട് തുടങ്ങി നിരവധി ഫീച്ചറുകളാണ് ജിംനിയിൽ ലഭ്യമാവുന്നത്.

ആറ് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, റിയർ വ്യൂ ക്യാമറ, ഹിൽ ഹോൾഡ് അസിസ്റ്റ് ഉള്ള ഇഎസ്പി തുടങ്ങി നിരവധി സുരക്ഷാ ഫീച്ചറുകളുമായാണ് മാരുതി ജിംനി വരുന്നത്. അങ്ങനെ മൊത്തത്തിൽ നോക്കുമ്പോൾ എല്ലാത്തരം ഉപയോഗങ്ങൾക്കും വാഹനം പ്രാപ്‌തമാണ്. ലാഡർ ഫ്രെയിം ഷാസിയിൽ പണിതിറക്കിയിരിക്കുന്ന ജിംനിക്ക് സുസുക്കിയുടെ ഓൾഗ്രിപ്പ് പ്രോ സിസ്റ്റം വഴി ഫോർവീൽ ഡ്രൈവ് സജ്ജീകരണവും ലഭിക്കുന്നതിനാൽ ആശാൻ നല്ലൊരു ഓഫ്-റോഡർ കൂടിയാണേ.

More from DriveSpark

Article Published On: Monday, June 9, 2025, 16:08 [IST]
English summary
Youtuber volgger balram menon buys new maruti jimny suv photos goes viral
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X