ലോറിയുമായി പോവാത്ത സ്ഥലങ്ങളില്ല, ജെലജ ചേച്ചിയും ഫാമിലിയും ഇനി കാരവാനിൽ; ഉലകം ചുറ്റാൻ കൂട്ടിനെത്തിയ ആളെ കണ്ടോ

യാത്രകൾ പോവാൻ താത്പര്യമില്ലാത്തവർ വളരെ ചുരുക്കമായിരിക്കും അല്ലേ. വിവിധ സ്ഥലങ്ങൾ സന്ദർശിക്കുക, സ്ഥിരമായി യാത്ര പോവുക, പുതിയ ആളുകളെ പരിചയപ്പെടുകയും, രുചിവൈവിധ്യങ്ങൾ ആസ്വദിക്കുക എന്നതെല്ലാം ഏതൊരു മനുഷ്യനേയും സംബന്ധിച്ച് സന്തോഷം നൽകുന്ന കാര്യങ്ങളാണ്. പ്രത്യേകിച്ച് സ്വന്തമായി വാഹനമോടിച്ച് രാജ്യം കറങ്ങുന്നത് വളരെ രസകരമായ സംഗതിയാണ്. ട്രെയിനിലോ വിമാനത്തിലോ ഒന്നും പോയാൽ ഇത്രയധികം ആനന്ദം കണ്ടെത്താനുമായേക്കില്ല. പക്ഷേ യാത്രാ പോവാൻ പണമില്ലാത്തതിനാൽ ഈ മോഹങ്ങളൊക്കെ ഉപേക്ഷിച്ച് ഒതുങ്ങിക്കൂടുന്നവരാവും നമ്മളിൽ അധികവും. ട്രിപ്പ് പോവുന്നതിലും അടിച്ചുപൊളിക്കുന്നതിലുമെല്ലാം പുരുഷൻമാർ അൽപം മുന്നിലാണ് താനും.

പക്ഷേ നാട് കാണാൻ ലോറി ഓടിക്കാൻ പഠിച്ചൊരു വനിതയുണ്ട് നമ്മുടെ കേരളത്തിൽ. അതും അങ്ങ് കോട്ടയത്ത് ഏറ്റുമാനൂരിൽ. യൂട്യൂബ് വ്ലോഗിംഗിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച ജെലജ രതീഷാണ് ആ കക്ഷി. ഇനിയും മനസിലായില്ലെങ്കിൽ പുത്തേറ്റ് ട്രാവൽ വ്ലോഗ്‌സ് എന്നു പറഞ്ഞാൽ അറിയാത്തവരായി ആരും തന്നെ കാണില്ല. ജെലജ മാത്രമല്ല കേട്ടോ മകൾ ദേവികയും ഇരുപതാം വയസിൽ ആറുചക്രമുള്ള വലിയ ചരക്കുലോറികൾ വരെ കീഴടക്കിയ ആളാണ്.

Youtuber Puthettu Travel Vlogs Buys New Caravan

ലോറി ഓടിക്കാൻ പഠിച്ചാൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്യാമെന്ന ഭർത്താവിന്റെ വാക്കാണ് ഇതിലേക്ക് ജലജയെ എത്തിച്ചത്. പുത്തേറ്റ് തറവാട്ടിൽ മകളെ കൂടാതെ ജലജയുടെ സഹോദരിയും ഹെവി ഡ്യൂട്ട വനിത ഡ്രൈവറാണ്. പുത്തേറ്റ് തറവാട്ടിൽ ലോറികളുടെ വലിയ നിരയുള്ളതിനാൽ തന്നെ ഇവരുടെ യാത്രാ വിശേഷങ്ങൾ യൂട്യൂബ് വ്ലോഗിംഗിലൂടെ ആളുകളിലേക്ക് എത്തിക്കാറുമുണ്ട്. ഇപ്പോഴിതാ പുത്തേറ്റ് തറവാട്ടിലേക്ക് ലോറി കൂടാതെ മറ്റൊരു അതിഥി കൂടിയെത്തിരിയിരിക്കുകായാണ്.

പക്ഷേ അതൊരു കാർ പോലൊരു സാധാരണ വാഹനമല്ല കേട്ടോ പകരം വലിയ സിനിമ നടൻമാർക്കുള്ളത് പോലൊരു കാരവാനാണ് പുത്തേറ്റ് മുറ്റത്തേക്ക് എത്തിയിരിക്കുന്നത്. കാരവാൻ എന്ന സ്വപ്‌നം സഫലമാക്കിയ വിവരം പുത്തേറ്റ് ട്രാവൽ വ്ലോഗ് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഫോളോവേഴ്‌സിലേക്ക് എത്തിച്ചിരിക്കുന്നത്. ഭാരത് ബെൻസിന്റെ ബസ് ഷാസിയിൽ കാരവാൻ പണിതിറക്കുന്ന വീഡിയോയും ഇവർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെച്ചിട്ടുണ്ട്.

Youtuber Puthettu Travel Vlogs Buys New Caravan

മലയാള സിനിമയിലെ പല സൂപ്പർസ്റ്റാറുകൾക്കും കിടിലൻ കാരവാൻ പണിതുകൊടുത്ത കോതമംഗലത്തെ ഓജസ് മോട്ടോർസാണ് (Ojes Automobiles) പുത്തേറ്റിന്റെ പുതിയ കാരവാനും നിർമിച്ചു നൽകിയിരിക്കുന്നത്. കേരളത്തിൽ ഇത്തരം വാഹനങ്ങൾ വികസിപ്പിക്കുന്നതിൽ പ്രമുഖരാണ് ഓജസ്. പുതിയ കാരവാൻ ഓജസിൽ നിന്നും ഡെലിവറിയെടുക്കുന്നതിന്റെ വീഡിയോയും രണ്ടാഴ്ച്ച മുമ്പ് ഇവർ യൂട്യൂബിൽ പങ്കുവെച്ചിരുന്നു.

വർക്ക്ക്ഷോപ്പിൽ നിന്നും പണികഴിപ്പിച്ചിറക്കിയ കാരവാൻ പൂജക്കായി ഏറ്റുമാനൂർ ക്ഷേത്രത്തിൽ എത്തിക്കുന്ന വീഡിയോയും ഇൻസ്റ്റഗ്രാമിലുണ്ട്. ഭാരത് ബെൻസിന്റെ 1017 ഷാസിയിൽ പണികഴിപ്പിച്ചിരിക്കുന്ന പുത്തേറ്റ് കാരവാന് 3907 സിസി ഡീസൽ എഞ്ചിനാണ് തുടിപ്പേകുന്നത്. 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 167 bhp പവറിൽ പരമാവധി 520 Nm torque വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് റിപ്പോർട്ടുകൾ.

Youtuber Puthettu Travel Vlogs Buys New Caravan

നവകേരള ബസിന്റെ മാതൃകയിൽ പണികഴിപ്പിച്ചിരിക്കുന്ന പുത്തേറ്റ് കാരവാന് ബ്രൗൺ കളറിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. പക്ഷേ ഈ നിറമായിരുന്നില്ല മനസിലെന്നും ഇവർ പറയുന്നുണ്ട്. പക്ഷേ ഒടുവിൽ എങ്ങനെയോ ഇതിലെത്തുകയായിരുന്നു. വണ്ടിയുടെ അകത്തളത്തിലെ സൗകര്യങ്ങളൊല്ലാം വിശദമാക്കിക്കൊണ്ടുള്ള വീഡിയോയും ഇവർ പുറത്തുവിട്ടിട്ടുണ്ട്.

എന്തായാലും ലോറി ലൈഫ് കളർഫുള്ളാക്കുന്ന ഭാര്യയുടെയും ഭർത്താവിന്റെയും ജീവിതത്തിലെ വലിയൊരു ആഗ്രഹമായിരുന്നു ഒരു കാരവാൻ സ്വന്തമാക്കുക എന്നത്. മിക്കവാറും പുതിയ കാരവാന്റെ വിശേഷങ്ങൾ പങ്കുവെക്കുന്ന പുതിയ വീഡിയോയുമായി പുത്തേറ്റ് ഫാമിലി യൂട്യൂബിൽ പ്രത്യക്ഷപ്പെട്ടേക്കാം. എന്തായാലും കാരവാന്റെ ചിത്രങ്ങൾക്കും വീഡിയോകൾക്കും താഴെ ധാരാളം ആരാധകരാണ് സന്തോഷം പങ്കുവെക്കുവാനായി വന്നെത്തിയിരിക്കുന്നത്.

ജെലജ ചേച്ചിയുടെ പേരിൽ തന്നെയാണ് കാരവാൻ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. KL 05 BC 4545 എന്ന നമ്പരാണ് പുത്തേറ്റ് കുടുംബത്തിലെ പുതിയ അംഗത്തിന് കിട്ടിയിരിക്കുന്നത്. വമ്പൻ ട്രക്കുകളുമായി കിലോമീറ്ററുകൾ താണ്ടുന്ന ജെലജ ചേച്ചിയും പുത്തേറ്റ് ഫാമിലിയും ഇനി കാരവാനിൽ ചെത്താൻ ഒരുങ്ങുമ്പോൾ യാത്രകളുടെ വിശേഷങ്ങളും അനുഭവങ്ങളും അറിയാൻ ലക്ഷക്കണക്കിന് ഫോളോവേഴ്‌സും കാത്തിരിക്കുകയാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, January 23, 2025, 18:38 [IST]
English summary
Youtubers puthettu travel vlogs buys new caravan
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X