ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനാണ് കക്ഷി, എന്നിട്ടും വാങ്ങിയത് ഏഥർ ഇലക്‌ട്രിക് സ്‌കൂട്ടർ
നിക്ഷേപത്തിനും ഓഹരി വ്യാപാരത്തിനും മുമ്പ് എങ്ങുമില്ലാത്ത പ്രചാരമാണ് ഇപ്പോൾ ആളുകളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈയൊരു മേഖലയിൽ സ്റ്റോക്ക് ബ്രോക്കിംഗ് പ്ലാറ്റ്‌ഫോമുകൾ നിരവധിയുണ്ടെങ്കിലും അതിവേഗം വളർച്ച കൈവരിച്ചവരായിരുന്നു സെറോദ (Zerodha). ഇന്ത്യന്‍ ഓഹരി വിപണിയിലെ ബ്രോക്കര്‍ കമ്പനിയും ധനകാര്യ സേവന സ്ഥാപനവുമായ സെറോദ സ്ഥാപിച്ചതാവട്ടെ നിതിൻ കാമത്ത് (Nithin Kamath), നിഖിൽ കാമത്ത് (Nikhil Kamath) എന്നീ സഹോദരങ്ങളായിരുന്നു. കമ്പനിയിലൂടെ ചുരുങ്ങിയ കാലത്തിനുള്ളില്‍ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടംപിടിച്ച യുവ ബിസിനസുകാരനാണ് നിഖില്‍. 3.1 ബില്യൺ ഡോളറിന്റെ ആസ്തിയാണ് ഇദ്ദേഹത്തിനുള്ളതെന്നാണ് റിപ്പോർട്ടുകൾ.
കാമത്ത് സഹോദരന്മാരുടെ ശമ്പളം കേട്ട് വ്യവസായ ലോകം അടുത്തിടെ അമ്പരന്നിരുന്നു. പ്രതിമാസം ഇരുവരും സമ്പാദിക്കുന്നത് ഭീമമായ തുകയെന്നാണ് വാർത്ത വന്നത്. 2022-2023 സാമ്പത്തിക വർഷത്തിൽ മൊത്തം 195.4 കോടി രൂപ ശമ്പളമായി എടുത്തിട്ടുണ്ടെന്നാണ് കണക്കുകൾ. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഈ ശതകോടീശ്വരനായ നിഖിൽ കാമത്ത് ഇപ്പോൾ പുത്തനൊരു വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. കോടികൾ മുടക്കിയുള്ള ആഡംബര കാർ ഒന്നുമല്ല.

സെറോദയുടെ സഹസ്ഥാപകനായ നിഖിൽ കാമത്ത് തന്റെ യാത്രകൾക്കായി വാങ്ങിയത് പുത്തനൊരു ഇലക്‌ട്രിക് സ്‌കൂട്ടറാണ്. അതും ഏഥർ എനർജിയുടെ ലിമിറ്റഡ് എഡിഷൻ മോഡലായ 450 അപെക്‌സാണ് പ്രായം കുറഞ്ഞ ശതകോടീശ്വരൻ സ്വന്തമാക്കിയിരിക്കുന്നത്. പുത്തൻ ഇവി വാങ്ങിയ വിവരം സോഷ്യൽ മീഡിയയിലൂടെയാണ് ഇദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. തിരക്കേറിയ റോഡിലൂടെ 450 സ്കൂട്ടറിൽ സഞ്ചരിക്കുന്നതിൻ്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലാണ് നിഖിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വണ്ടിയിഷ്‌ടപ്പെട്ടില്ലെങ്കിലും , ഒരു നിക്ഷേപകൻ എന്ന നിലയിൽ, ആതർ ഉൽപ്പന്നം വിപണനം ചെയ്യുന്ന രീതിയിൽ അദ്ദേഹം അത്ര സന്തുഷ്ടനല്ല. വാഹനം വാങ്ങിയപ്പോൾ ഡിസ്കൗണ്ടൊന്നും കിട്ടാത്തത് തമാശരൂപേണ കുറിപ്പിൽ പറയുകയും ചെയ്‌തിട്ടുണ്ട്. ഏഥറിന്റെ സ്ഥാപകനായ തരുൺ മേത്ത എനിക്ക് ഒരു ഓഫർ പോലും നൽകിയില്ലെന്നാണ് കുറിപ്പിൽ എഴുതിയിട്ടിരിക്കുന്നത്. ആതർ എനർജിയെ പിന്തുണയ്ക്കുന്നതിന് പിന്നിലെ മറ്റൊരു കാരണം ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇൻ ഇന്ത്യ സംരംഭമാണ്.

ഈ പ്രചാരണം കാരണം വിദേശ ബ്രാൻഡുകളേക്കാൾ സ്വദേശി ബ്രാൻഡുകൾ വാങ്ങാനാണ് അദ്ദേഹം ഇപ്പോൾ ഇഷ്ടപ്പെടുന്നതെന്നും പറയുന്നു. ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുസരിച്ച് വികസിപ്പിച്ചെടുത്ത ഉൽപ്പന്നമാണ് ഏഥർ 450 അപെക്‌സ്. ഈ സ്‌കൂട്ടർ നിർമിക്കുന്നതിനായി നിരവധി ഗവേഷണങ്ങളും വികസനങ്ങളും കമ്പനി നടത്തിയിട്ടുമുണ്ട്. ഒരു ലിമിറ്റഡ് എഡിഷൻ മോഡലായതിനാൽ തന്നെ ധാരാളം പ്രത്യേകതകളുമായാണ് വാഹനം വിപണിയിലേക്ക് എത്തുന്നത്.
ഏഥറിന്റെ 10-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഈ സ്‌പെഷ്യല്‍ എഡിഷന്‍ ഇവിയെ വിപണിയിൽ അവതരിപ്പിച്ചത്. പേര് സൂചിപ്പിക്കുന്ന പോലെ ഏഥറില്‍ നിന്നുള്ള ഏറ്റവും വേഗതയേറിയതും ചെലവേറിയതുമായ ഇലക്ട്രിക് സ്‌കൂട്ടറാണിതെന്നതാണ് ഹൈലൈറ്റ്. 1.89 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയിലാണ് കമ്പനിയുടെ അതിഗേവ സ്‌കൂട്ടർ ഇന്ത്യയിലെത്തിച്ചിരുന്നത് എങ്കിലും അടുത്തിടെ ചെറിയ വില വർധനവ് ഇവിക്ക് ലഭിച്ചിരുന്നു.

അങ്ങനെ ഇപ്പോൾ 1.95 ലക്ഷം രൂപയാണ് ഏഥർ 450 അപെക്‌സിന് വരുന്ന എക്സ്ഷോറൂം വില. 7kW PMS ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ 3.7kWh ബാറ്ററി പായ്ക്കാണ് ഇവിയിലുള്ളത്. 0-40 കിലോമീറ്റർ വേഗത വെറും 2.9 സെക്കൻഡിനുള്ളിൽ കൈവരിക്കാനാവുന്ന ഇലക്ട്രിക് സ്കൂട്ടറിന് 100 കിലോമീറ്ററാണ് പരമാവധി കൈവരിക്കാനാവുന്ന വേഗം. അധിക പവർ ഡെലിവറിക്കായി അപെക്‌സ് ലിമിറ്റഡ് എഡിഷനിൽ പുതിയ വാർപ്പ് പ്ലസ് മോഡും ഏഥർ അവതരിപ്പിച്ചിട്ടുണ്ട്.
സ്‌മാർട്ട് ഇക്കോ, ഇക്കോ, റൈഡ്, സ്‌പോർട്, വാർപ്പ്, വാർപ്പ് പ്ലസ് എന്നിങ്ങനെ ആറ് റൈഡ് മോഡുകളാണ് 450 അപെക്‌സിൽ സജ്ജീകരിച്ചിരിക്കുന്നത്. റീജനറേറ്റീവ് ബ്രേക്കിംഗിനായി നെഗറ്റീവ് ത്രോട്ടിൽ കൊണ്ടുവരുന്ന പുതിയ മാജിക് ട്വിസ്റ്റ് ഫീച്ചറും ഇവിയിൽ കോർത്തിണക്കിയിട്ടുണ്ട്. ത്രോട്ടിൽ എതിർ ദിശയിൽ 15 ഡിഗ്രി ട്വിസ്റ്റ് ചെയ്യാൻ കഴിയുന്ന തരത്തിലാണ് ഒരുക്കിയിട്ടുള്ളത്. 150 കി.മീ മുതൽ 157 കി.മീ വരെ റേഞ്ചാണ് വാഹനത്തിന് സിംഗിൾ ചാർജിൽ കിട്ടുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








