72 കോടി വീതം ശമ്പളം വാങ്ങുന്ന മക്കൾ, അമ്മയ്ക്ക് വാങ്ങിക്കൊടുത്തത് 1.69 കോടിയുടെ ആഡംബര എസ്‌യുവി

പണം സമ്പാദിക്കാൻ ഇഷ്‌ടമില്ലാത്തവർ ആരാണുള്ളത് അല്ലേ. ഇന്നത്തെ തലമുറയ്ക്ക് നിക്ഷേപത്തിനും സ്റ്റോക്ക് മാർക്കറ്റിംഗിലുമെല്ലാം വലിയ താത്പര്യമാണുള്ളത്. ഇത്തരക്കാരെ സഹായിക്കാനായി നിരവധി ഇൻഫ്ല്യുവൻസർമാരും സ്റ്റോക്ക് ബ്രോക്കിംഗ് പ്ലാറ്റ്‌ഫോമുകളും നിരവധിയുണ്ട്. ഇതിലൊക്കെ താത്പര്യമുള്ളവർക്കിടയിൽ ജനപ്രിയമായ പേരായിരിക്കും സെറോദ. നിതിൻ കാമത്ത്, നിഖിൽ കാമത്ത് എന്നീ സഹോദരങ്ങൾ പടുത്തയർത്തിയ ഈ സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനി ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും മൂല്യവത്തായ ബ്രാൻഡുകളിൽ ഒന്നുകൂടിയാണ്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ബ്രോക്കറേജ്, ഫിനാൻഷ്യൽ സർവീസസ് കമ്പനിയായ സെറോദയ്ക്ക് 64,800 കോടിയുടെ മൂല്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

സെറോദയിലൂടെ ചുരുങ്ങിയ കാലത്തിനുള്ളില്‍ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടംപിടിച്ച സഹോദരങ്ങൾ അടിക്കടി വാർത്തകളിൽ നിറയാറുണ്ട്. ഇപ്പോഴിതാ അമ്മയുടെ ജന്മദിനത്തിൽ കോടികൾ വില വരുന്നൊരു ആഡംബര എസ്‌യുവി സമ്മാനിച്ച് ശതകോടീശ്വരൻമാരായ നിതിൻ കാമത്തും നിഖിൽ കാമത്തും നെറ്റിസൺസിന്റെ കൈയടി നേടുകയാണ്. മെർസിഡീസ് ബെൻസ് GLS എസ്‌യുവി സമ്മാനമായി നൽകി അമ്മയായ രേവതി കാമത്തിനെ അത്ഭുതപ്പെടുത്തിയ സഹോദരങ്ങൾക്ക് അഭിനന്ദനപ്രവാഹമാണ് വരുന്നത്.

Zerodha Owners Nithin Kamath And Nikhil Kamath Gifted Mother Mercedes Benz GLS Luxury SUV

അപ്രതീക്ഷിതമായി ലഭിച്ച സമ്മാനത്തിൽ അമ്മയായ രേവതി കാമത്ത് വളരെയധികം സന്തോഷവതിയാണ്. അമ്മ തന്നെയാണ് മക്കൾ നൽകിയ സമ്മാനത്തെ കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയ വഴി പരസ്യപ്പെടുത്തിയിരിക്കുന്നത്. ഒരു പരമ്പരാഗത ഷാൾ, തലപ്പാവ്, പൂച്ചെണ്ട് എന്നിവ നൽകി സ്വീകരിച്ച ശേഷം അമ്മ കാറിന്റെ താക്കോൽ സ്വീകരിക്കുന്നതാണ് ചിത്രത്തിൽ കാണാനാവുന്നത്.

എന്റെ മക്കൾ ഇന്ന് എനിക്ക് പുതിയ കാർ സമ്മാനമായി നൽകി, ഇതാ എനിക്ക് കാറിന്റെ താക്കോൽ കൂടി ലഭിച്ചുവെന്ന അടിക്കുറിപ്പോടെയാണ് രേവതി കാമത്ത് ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസിന്റെ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയാണ് GLS. ഇതിനെ പലപ്പോഴും 'എസ്‌യുവികളുടെ എസ്-ക്ലാസ്' എന്നും വിശേഷിപ്പിക്കാറുണ്ട്. 450 പെട്രോൾ, 450d ഡീസൽ എനിങ്ങനെ രണ്ട് വേരിയന്കളിലാണ് വാഹനം ഇന്ത്യയിൽ വിപണനത്തിന് എത്തുന്നത്.

Zerodha Owners Nithin Kamath And Nikhil Kamath Gifted Mother Mercedes Benz GLS Luxury SUV

ഇതിൽ ഏത് വേരിയന്റാണ് ശതകോടീശ്വരൻമാരായ നിതിൻ കാമത്തും നിഖിൽ കാമത്തും അമ്മ രേവതി കാമത്തിന് വാങ്ങി നൽകിയിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. മുംബൈയിൽ മെർസിഡീസ് ബെൻസ് GLS എസ്‌യുവിയുടെ പെട്രോൾ പതിപ്പിന് 1.33 കോടി രൂപയും ഡീസലിന് 1.39 കോടി രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്. ടാക്‌സും ഇൻഷുറൻസുമെല്ലാമായി 1.59 മുതൽ 1.68 കോടി രൂപ വരെയാണ് മോഡലിന് വരുന്ന ഓൺ-റോഡ് വില.

കഴിഞ്ഞ വർഷമാണ് GLS എസ്‌യുവിയുടെ ഏറ്റവും പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ കമ്പനി ഇന്ത്യയിൽ പുറത്തിറക്കിയത്. നിരവധി ഫീച്ചറുകളും സൗകര്യങ്ങളും ശക്തമായ എഞ്ചിനുമായി വരുന്ന ഈ സ്പോർട് യൂട്ടിലിറ്റി വാഹനം നിരവധി സെലിബ്രിറ്റികൾ സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് നിരകളുള്ള ആഡംബര വാഹനം 7-സീറ്റർ ഓപ്ഷനിലാണ് വിപണനത്തിന് എത്തിയിരിക്കുന്നത്. ഡിസൈനിലും മറ്റും പുതുമയാർന്ന രൂപമാണ് ഇപ്പോഴുള്ളത്.

Zerodha Owners Nithin Kamath And Nikhil Kamath Gifted Mother Mercedes Benz GLS Luxury SUV

പുതിയ ഫോർ-സ്ലാറ്റ് ഗ്രിൽ, പുതിയ ഡിആർഎൽ ഡിസൈൻ, ടെയിൽ ലാമ്പുകളിൽ പുതിയ ബ്ലോക്ക് പാറ്റേൺ സിഗ്നേച്ചർ, ഫ്രഷ്-ലുക്കിംഗ് ബമ്പറുകൾ, 21 ഇഞ്ച് അലോയ് വീലുകൾ എന്നിവയെല്ലാമാണ് എക്സ്റ്റീരിയറിലെ പ്രാധാന ഹൈലൈറ്റുകൾ. ഒബ്സിഡിയൻ ബ്ലാക്ക്, ഹൈ-ടെക് സിൽവർ, സോഡലൈറ്റ് ബ്ലൂ, സെലനൈറ്റ് ഗ്രേ, പോളാർ വൈറ്റ് എന്നീ അഞ്ച് കളർ ഓപ്ഷനുകളിലാണ് GLS വാഗ്ദാനം ചെയ്യുന്നതും.

ഇതിൽ രേവതി കാമത്തിന് ഒബ്സിഡിയൻ ബ്ലാക്ക് നിറമാണ് മക്കൾ സമ്മാനിച്ചിരിക്കുന്നത്. വലിയ MBUX ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ചാർജിംഗ്, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, 13-സ്പീക്കർ ബർമെസ്റ്റർ 590-വാട്ട് സൗണ്ട് സിസ്റ്റം, ഹാപ്റ്റിക് ബട്ടണുകളുള്ള പുതിയ സ്റ്റിയറിംഗ് വീൽ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS), ഓഫ്-റോഡ് സ്‌ക്രീനുകൾ പോലുള്ള ഫീച്ചറുകളെല്ലാം സെറോദയുടെ ഉടമകൾ സമ്മാനിച്ച മെർസിഡീസ് ബെൻസ് GLS എസ്‌യുവിയിലുണ്ട്.

Zerodha Owners Nithin Kamath And Nikhil Kamath Gifted Mother Mercedes Benz GLS Luxury SUV

എഞ്ചിൻ ഓപ്ഷനുകളെ കുറിച്ച് പറയുകയാണെങ്കിൽ ലക്ഷ്വറി എസ്‌യുവിയിലെ 3.0 ലിറ്റർ 6 സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിന് 367 bhp കരുത്തിൽ 700 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം 3.0 ലിറ്റർ 6 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോളാണെങ്കിൽ 381 bhp പവറിൽ 500 Nm torque ആണ് നൽകാനാവുക.

രണ്ട് എഞ്ചിനിലും 20 bhp, 200 Nm torque എന്നിവ അധികമായി നൽകുന്ന EQ ബൂസ്റ്റ് മൈൽഡ് ഹൈബ്രിഡ് സിസ്റ്റം ഉണ്ട്. 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ സ്റ്റാൻഡേർഡായി ജോടിയാക്കിയിരിക്കുന്നത്. കൂടാതെ ഓൾ വീൽ ഡ്രൈവ് (AWD) സിസ്റ്റവും വാഹനത്തിലുണ്ടെന്നാണ് മെർസിഡീസ് ബെൻസ് അവകാശപ്പെടുന്നത്. GLS എസ്‌യുവിക്ക് 500 mm വാട്ടർ വേഡിംഗ് ഡെപ്ത്തും ഉണ്ടെന്ന് ജർമൻ ബ്രാൻഡ് പറയുന്നുണ്ട്.

ഡീസൽ പതിപ്പിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ/മണിക്കൂർ വേഗത കൈവരിക്കാൻ വെറും 6.1 സെക്കൻഡുകൾ മതിയാകുമെന്നാണ് ബെൻസ് കമ്പനി അവകാശപ്പെടുന്നത്. ഒന്നിലധികം എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, ഓഫ്-റോഡ് മോഡുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), എന്നിവയാണ് മെർസിഡീസ് ബെൻസ് GLS ആഡംബര എസ്‌യുവിയിലെ പ്രധാന സേഫ്റ്റി ഫീച്ചറുകൾ.

ഇന്ത്യയിലെ ഏറ്റവും വലിയ സ്‌റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനങ്ങളിലൊന്നായ സെറോദയുടെ സ്ഥാപകരായ കാമത്ത് ബ്രദേഴ്‌സിന്റെ വളർച്ചയും ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. 2023 സാമ്പത്തിക വർഷത്തിൽ നിഖിനിലും നിതിനും 72 കോടി രൂപ വീതം ശമ്പളമായി ലഭിച്ചുവെന്നാണ് കണക്കുകൾ. ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ ഇത്രയും ശമ്പളം ഡയറക്ടർമാർക്ക് നൽകിയ മറ്റൊരു സ്ഥാപനവുമില്ലെന്നതും രസകരമായ കാര്യമാണ്.

രാജ്യത്ത് ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന കാമത്ത് സഹോദരന്മാർ അമ്മയ്ക്ക് സമ്മാനിച്ച സ്നേഹ സമ്മാനം എന്തായാലും വൈറലായിട്ടുണ്ട്. അതിന് തെളിവാണ് രേവതി കാമത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് വൻ പ്രചാരം ലഭിക്കുന്നത്. മഹത്തായ ദിവസം. ഒരുപാട് അഭിനന്ദനങ്ങൾ മാഡം, ഇതുപോലുള്ള നിരവധി ദിവസങ്ങൾ വന്നെത്തട്ടെ എന്നിങ്ങനെയുള്ള അഭിനന്ദനങ്ങളാണ് കമന്റ് ബോക്‌സിൽ കാണാനാവുന്നത്.

നിങ്ങളുടെ മക്കൾ വളരെ ചിന്താശേഷിയുള്ളവരാണെന്നാണ് മറ്റൊരാളുടെ കമ്റ്. നിങ്ങളുടെ പുതിയ വാഹനത്തിൽ നിരവധി മൈലുകൾ താണ്ടാനാവട്ടെയുന്നും ആശംസകൾ എത്തുന്നുണ്ട്. എല്ലാ മക്കളും സ്വപ്‌നം കാണുന്നതും തങ്ങളുടെ അച്ഛനും അമ്മയക്കും ഇത്തരം സർപ്രൈസുകൾ നൽകണമെന്നതാവും. വില കൂടിയ കാറുകളൊന്നും വാങ്ങി നൽകിയില്ലെങ്കിലും അവരെ നന്നായി നോക്കാൻ പറ്റണേയെന്നാവും ഭൂരിഭാഗം മക്കളുടേയും പ്രാർത്ഥന.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, March 17, 2025, 14:19 [IST]
English summary
Zerodha owners nithin kamath and nikhil kamath gifted mother mercedes benz gls luxury suv
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X