ഭിന്നശേഷിക്കാരന് സൊമാറ്റോയുടെ സമ്മാനം, ഇനി ഡെലിവറി ഇലക്ട്രിക് സൈക്കിളിൽ

ഒരുപാട് വെല്ലുവിളികള്‍ നിറഞ്ഞതാണീ ലോകമെന്ന് ചിലരുടെ ജീവിതങ്ങള്‍ നമുക്ക് കാണിച്ചു തരും. ജീവിക്കാനായി, ഒരു നേരത്തെ അന്നത്തിനായി കഷ്ടപ്പെടുന്ന നിരവധിയാളുകളാണ് നമുക്കിടയിലുള്ളത്. രാജസ്ഥാനിലെ ബേവാര്‍ സ്വദേശിയായ രാമു സാഹുവും തന്‍റെ ജീവിതത്തിലെ വെല്ലുവിളികള്‍ ജയിച്ചു കാണിക്കാനുള്ള അധ്വാനത്തിലാണ്.

ഭിന്നശേഷിക്കാരന് സൊമാറ്റോയുടെ സമ്മാനം, ഇനി ഡെലിവറി ഇലക്ട്രിക് സൈക്കിളിൽ

ഭിന്നശേഷിക്കാരനായ ഈ യുവാവ് ഭക്ഷണം ഡെലിവര്‍ ചെയ്ത് കിട്ടുന്ന വരുമാനത്തിലാണ് ജീവിതം മുന്നോട്ട് കൊണ്ടു പോവുന്നത്. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്ഥാപനമായ സൊമാറ്റോയുടെ ഡെലിവറി ബോയ് ആണ് രാമു സാഹു.

ഭിന്നശേഷിക്കാരന് സൊമാറ്റോയുടെ സമ്മാനം, ഇനി ഡെലിവറി ഇലക്ട്രിക് സൈക്കിളിൽ

കൈ കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന മുച്ചക്ര സൈക്കിളിലായിരുന്നു രാമു ഫുഡ് ഡെലിവര്‍ ചെയ്തിരുന്നത്.

ഭിന്നശേഷിക്കാരന് സൊമാറ്റോയുടെ സമ്മാനം, ഇനി ഡെലിവറി ഇലക്ട്രിക് സൈക്കിളിൽ

കഠിനാധ്വാനിയായ ഈ യുവാവ്, സൈക്കിളില്‍ ഫുഡ് ഡെലിവര്‍ ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സമൂഹ മാധ്യമമായ ട്വിറ്ററില്‍ എത്തിയിരുന്നു.

ഭിന്നശേഷിക്കാരന് സൊമാറ്റോയുടെ സമ്മാനം, ഇനി ഡെലിവറി ഇലക്ട്രിക് സൈക്കിളിൽ

നിമിഷ നേരം കൊണ്ട് വീഡിയോ വൈറലാവുകയും രാമു സാഹുവിനെ പ്രശംസിച്ച് കൊണ്ട് നിരവധിയാളുകളും രംഗത്ത് വന്നു. ഈ സാഹചര്യത്തിലാണ് സൊമാറ്റോയുടെ സ്ഥാപകനും സിഇഒയുമായ ദീപിന്ദര്‍ ഗോയല്‍ വീഡിയോ കാണുന്നത്.

ഭിന്നശേഷിക്കാരന് സൊമാറ്റോയുടെ സമ്മാനം, ഇനി ഡെലിവറി ഇലക്ട്രിക് സൈക്കിളിൽ

ഉടന്‍ തന്നെ അദ്ദഹം തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ രാമു സാഹുവിനെ പ്രശംസിക്കുകയും അദ്ദേഹത്തിനൊരു ഇലക്ട്രിക്ക് സൈക്കിള്‍ സമ്മാനമായി നല്‍കുകയാണെന്നും പ്രഖ്യാപിച്ചു.

Most Read: ക്യാന്റീന്‍ ഡിസ്‌കൗണ്ട്‌ തീരും മുന്‍പേ ജീപ്പ് കോമ്പസ് വാങ്ങി നാവികസേനാ മേധാവി

ഒടുവില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാമു സാഹുവിനെ തേടി സൊമാറ്റോയുടെ സമ്മാനമെത്തി. വളരെ സന്തോഷത്തോടെയാണ് സമ്മാനം രാമു സാഹു സ്വീകരിച്ചത്.

Most Read: ജൂണ്‍ നാല് മുതല്‍ എംജി ഹെക്ടര്‍ ബുക്ക് ചെയ്യാം, വീഴുമോ ടാറ്റ ഹാരിയറിന്റെ വിപണി?

ഭിന്നശേഷിക്കാരന് സൊമാറ്റോയുടെ സമ്മാനം, ഇനി ഡെലിവറി ഇലക്ട്രിക് സൈക്കിളിൽ

പുത്തന്‍ ഇലക്ട്രിക്ക് സൈക്കിളില്‍ രാമു സാഹു തന്റെ ജോലി തുടരുന്ന ചിത്രങ്ങളും വീഡിയോകളും ഇതിനകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

Most Read: എസ്‌യുവി വിപണി പിടിക്കാനുറച്ച് മഹീന്ദ്ര, നിക്ഷേപം 18,000 കോടി രൂപയുടേത്‌

ഭിന്നശേഷിക്കാരന് സൊമാറ്റോയുടെ സമ്മാനം, ഇനി ഡെലിവറി ഇലക്ട്രിക് സൈക്കിളിൽ

കൂടാതെ സൊമാറ്റോ സ്ഥാപകനായ ദീപിന്ദര്‍ ഗോയലും തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഇവ പങ്ക് വച്ചിട്ടുണ്ട്. കഠിനാധ്വാനവും ഇച്ഛാശക്തിയുമുണ്ടെങ്കില്‍ ഏത് വെല്ലുവിളിയെയും മറികടക്കാമെന്നതിനൊരു ഉദാഹരണമാവുകയാണ് ഈ യുവാവ്.

Source: Deepinder Goyal

Most Read Articles

Malayalam
English summary
Zomato CEO Gifts Electric Cycle To Differently Abled Delivery Boy. Read In Malayalam
Story first published: Thursday, May 30, 2019, 19:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X