ക്യാന്റീന്‍ ഡിസ്‌കൗണ്ട്‌ തീരും മുന്‍പേ ജീപ്പ് കോമ്പസ് വാങ്ങി നാവികസേനാ മേധാവി

സൈനിക ഓഫീസര്‍മാര്‍ക്ക് സബ്‌സിഡി നിരക്കില്‍ ഉത്പ്പന്നങ്ങള്‍ ലഭിക്കാറുണ്ട്. ക്യാന്റീന്‍ സ്റ്റോര്‍സ് വകുപ്പാണ് ഇവ സൈനികര്‍ക്ക് ലഭ്യമാക്കാറുള്ളത്. ഇപ്പോഴിതാ സബ്‌സിഡി നിരക്കില്‍ സൈനിക ഓഫീസര്‍മാര്‍ക്ക് ഉത്പ്പന്നങ്ങള്‍ ലഭ്യമാക്കുന്ന നിയമത്തില്‍ സര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. പുതിയ ചട്ടങ്ങള്‍ പ്രകാരം 12 ലക്ഷത്തിന് മുകളില്‍ വിലയുള്ള കാറുകള്‍ സബ്‌സിഡി നിരക്കില്‍ CSD സംവിധാനത്തിലൂടെ ലഭ്യമാവില്ല.

ക്യാന്റീന്‍ ഡിസ്‌ക്കൗണ്ട് തീരും മുന്‍പേ ജീപ്പ് കോമ്പസ് വാങ്ങി നാവികസേനാ മേധാവി

മുമ്പ് എല്ലാ കാറുകള്‍ക്കും 50 ശതമാനം സബ്‌സിഡി CSD -യിലൂടെ ലഭിച്ചിരുന്നു. ജൂണ്‍ ഒന്നു മുതല്‍ പുതിയ ചട്ടങ്ങള്‍ നിലവില്‍ വരുമെന്നിരിക്കെ, അഡ്മിറല്‍ സുനില്‍ ലാംബ ക്യാന്റീന്‍ സ്റ്റോര്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പുത്തന്‍ ജീപ്പ് കോമ്പസ് സ്വന്തമാക്കിയിരിക്കുകയാണ്.

ക്യാന്റീന്‍ ഡിസ്‌ക്കൗണ്ട് തീരും മുന്‍പേ ജീപ്പ് കോമ്പസ് വാങ്ങി നാവികസേനാ മേധാവി

ഏകദേശം 15 ലക്ഷം രൂപയ്ക്കടുത്താണ് ജീപ്പ് കോമ്പസിന്റെ വില. ക്യാന്റീന്‍ സ്റ്റോര്‍സില്‍ ലഭിക്കുന്ന ഏറ്റവും വില കൂടിയ കാര്‍ കൂടിയാണ് ജീപ്പ് കോമ്പസ്. പുതുക്കിയ ചട്ടങ്ങള്‍ നിലവില്‍ വന്നാല്‍ ക്യാന്റീന്‍ സ്റ്റോര്‍സില്‍ നിന്നും ജീപ്പ് കോമ്പസ് ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ക്യാന്റീന്‍ ഡിസ്‌ക്കൗണ്ട് തീരും മുന്‍പേ ജീപ്പ് കോമ്പസ് വാങ്ങി നാവികസേനാ മേധാവി

എന്നാല്‍, കോമ്പസിന്റെ ഏത് വകഭേദമാണ് അഡ്മിറല്‍ സ്വന്തമാക്കിയതെന്ന് വ്യക്തമല്ല. ഇത് കൂടാതെ വേറെയും ചില മാറ്റങ്ങള്‍ പുതിയ ചട്ടങ്ങള്‍ വരുന്നതോടെ നടപ്പിലാവും.

ക്യാന്റീന്‍ ഡിസ്‌ക്കൗണ്ട് തീരും മുന്‍പേ ജീപ്പ് കോമ്പസ് വാങ്ങി നാവികസേനാ മേധാവി

CSD -യിലൂടെ നിശ്ചിത എണ്ണം നാലുചക്ര വാഹനങ്ങള്‍ മാത്രമെ ഒരു സൈനിക ഓഫീസര്‍ക്ക് വാങ്ങാന്‍ പറ്റുകയുള്ളൂ. ഉന്നത റാങ്കിലുള്ള ഓഫീസര്‍മാരുള്‍പ്പടെയുള്ളവര്‍ക്ക് എട്ട് വര്‍ഷത്തിനുള്ളില്‍ ഒരു കാര്‍ മാത്രമാണ് CSD -യിലൂടെ വാങ്ങാന്‍ കഴിയുക.

ക്യാന്റീന്‍ ഡിസ്‌ക്കൗണ്ട് തീരും മുന്‍പേ ജീപ്പ് കോമ്പസ് വാങ്ങി നാവികസേനാ മേധാവി

നിലവില്‍ കാര്‍ വാങ്ങുന്നതിന് യാതൊരു തടസ്സങ്ങളില്ലെങ്കിലും പുതിയ ചട്ടങ്ങളെത്തുന്നതോടെ ഈ നിയന്ത്രണങ്ങളെല്ലാം പ്രാബല്യത്തില്‍ വരും. പോയ വര്‍ഷം 6,000 കോടിയുടെ വാഹനങ്ങളാണ് CSD -യിലൂടെ വിറ്റുപോയത്.

ക്യാന്റീന്‍ ഡിസ്‌ക്കൗണ്ട് തീരും മുന്‍പേ ജീപ്പ് കോമ്പസ് വാങ്ങി നാവികസേനാ മേധാവി

ഇത് ബജറ്റില്‍ കൂടുതല്‍ സാമ്പത്തിക ബാധ്യതയ്ക്ക് വഴിവയ്ക്കുന്നു. ഇക്കാരണത്താലാണ് പുതിയ നിബന്ധനകള്‍ കൊണ്ട് വരാന്‍ തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നു. പുതിയ ചട്ടങ്ങളിലെ നിബന്ധനകള്‍ പല സൈനിക ഉദ്യോഗസ്ഥരിലും അസംതൃപ്തി ഉണ്ടാക്കാനാണ് സാധ്യത.

Most Read: എസ്‌യുവി വിപണി പിടിക്കാനുറച്ച് മഹീന്ദ്ര, നിക്ഷേപം 18,000 കോടി രൂപയുടേത്‌

ക്യാന്റീന്‍ ഡിസ്‌ക്കൗണ്ട് തീരും മുന്‍പേ ജീപ്പ് കോമ്പസ് വാങ്ങി നാവികസേനാ മേധാവി

ഏതായാലും പുതുക്കിയ നിയമങ്ങള്‍ നിലവില്‍ വരുന്നതിന് മുമ്പ് തന്നെ അഡ്മിറല്‍ സുനില്‍ ലാംബ പുത്തന്‍ ജീപ്പ് കോമ്പസിനെ സ്വന്തമാക്കി കഴിഞ്ഞിരിക്കുകയാണ്. പെട്രോള്‍, ഡീസല്‍ എന്നീ പതിപ്പുകളില്‍ വില്‍പ്പനയ്ക്കുണ്ട് ജീപ്പ് കോമ്പസ്.

ക്യാന്റീന്‍ ഡിസ്‌ക്കൗണ്ട് തീരും മുന്‍പേ ജീപ്പ് കോമ്പസ് വാങ്ങി നാവികസേനാ മേധാവി

ഐതിഹാസിക ബ്രാന്‍ഡ് നാമവും കരുത്താര്‍ന്ന എഞ്ചിനുമാണ് ഉപഭോക്താക്കള്‍ക്കിടയില്‍ ജീപ്പ് കോമ്പസിനെ പ്രിയങ്കരമാക്കുന്നത്. 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജിംഗ് പെട്രോള്‍ എഞ്ചിനാണ് ജീപ്പ് കോമ്പസിലുള്ളത്.

Most Read: ജൂണ്‍ നാല് മുതല്‍ എംജി ഹെക്ടര്‍ ബുക്ക് ചെയ്യാം, വീഴുമോ ടാറ്റ ഹാരിയറിന്റെ വിപണി?

ക്യാന്റീന്‍ ഡിസ്‌ക്കൗണ്ട് തീരും മുന്‍പേ ജീപ്പ് കോമ്പസ് വാങ്ങി നാവികസേനാ മേധാവി

ഇത് 161 bhp കരുത്തും 250 Nm torque ഉം പരമാവധി സൃഷ്ടിക്കുന്നതാണ്. ആറ് സ്പീഡ് മാനുവല്‍, ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ എസ്‌യുവിയില്‍ ലഭ്യമാണ്. 2.0 ലിറ്റര്‍ എഞ്ചിനാണ് കോമ്പസിന്റെ ഡീസല്‍ വകഭേദങ്ങളിലുള്ളത്.

ക്യാന്റീന്‍ ഡിസ്‌ക്കൗണ്ട് തീരും മുന്‍പേ ജീപ്പ് കോമ്പസ് വാങ്ങി നാവികസേനാ മേധാവി

ഇത് പരമാവധി 170 bhp കരുത്തും 350 Nm torque ഉം പരമാവധി കുറിക്കും. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമാണ് ജീപ്പ് കോമ്പസ് ഡീസല്‍ പതിപ്പിലുള്ളത്.

Most Read: ഉണ്ണിയുടെ പുത്തന്‍ ജാവയിലേറി മമ്മൂട്ടി, ചിത്രങ്ങള്‍ വൈറല്‍

ക്യാന്റീന്‍ ഡിസ്‌ക്കൗണ്ട് തീരും മുന്‍പേ ജീപ്പ് കോമ്പസ് വാങ്ങി നാവികസേനാ മേധാവി

ഏതാനും നാളുകള്‍ക്കുള്ളില്‍ തന്നെ കോമ്പസിന്റെ ഉയര്‍ന്ന വകഭേദമായ ട്രെയില്‍ഹൊക്കിനെ വിപണിയില്‍ അവതരിപ്പിക്കാനിരിക്കുകയാണ് ജീപ്പ്. ഡീസല്‍ എഞ്ചിനുള്ള ട്രെയില്‍ഹൊക്കില്‍ ഒമ്പത് സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സായിരിക്കും ഉണ്ടാവുക.

Source: NDTV

More from DriveSpark

Article Published On: Thursday, May 30, 2019, 15:13 [IST]
English summary
Indian Navy Chief Gets New Jeep Compass Before Canteen Discounts Ends. Read In Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X