ഹര്‍ലിയുടെ ഫാറ്റ് ബോയ് ഇന്ത്യയില്‍

Harley Davidson
അമേരിക്കന്‍ മോട്ടോര്‍ ബൈക്ക് നിര്‍മാതാവ് ഹര്‍ലി ഡേവസണിന്‍റെ പ്രശസ്ത മോഡലായ ഫാറ്റ് ബോയ് ഇന്ത്യന്‍ വിപണിയില്‍ അവതരിച്ചു. ഇതോടെ ഇന്ത്യയില്‍ ലഭ്യമായ ഹര്‍ലി മോഡലുകള്‍ 15 ആയി ഉയര്‍ന്നു. ലിറ്റില്‍ ബോയ്‍യുടെ ദില്ലി എക്സ്ഷോറൂം വില 19.7 ലക്ഷമാണ്.

പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുവാനാണ് ഹര്‍ലിയുടെ തീരുമാനം.

ഹര്‍ലി ഡേവിസണിന്‍റെ സമ്പന്നമായ പൈതൃകങ്ങളിലെ മൂല്യവത്തായ ഒരു കണ്ണി എന്നാണ് ഹര്‍ലിയുടെ ഇന്ത്യന്‍ വിഭാഗം മാനേജിംഗ് ഡയറക്ടര്‍ അനൂപ് പ്രകാശ് ഫാറ്റ് ബോയ്‍യെ വിശേഷിപ്പിക്കുന്നത്.

1990-കളിലാണ് ഫാറ്റ് ബോയ് അമേരിക്കയില്‍ അവതരിക്കുന്നത്. വെള്ളി നിറത്തിലുള്ള ഡിസൈനുകളുമായാണ് ആദ്യത്തെ ഫാറ്റ് ബോയ് വരുന്നത്. രണ്ടാം ലോകയുദ്ധത്തില്‍ അമേരിക്കന്‍ സൈന്യം ഉപയോഗിച്ച ബി-29 ബോംബര്‍ വിമാനത്തിന്‍റെ ഡിസൈനില്‍ നിന്ന് പ്രചോദനം കൊണ്ടതാണ് ഫാറ്റ് ബോയ് എന്ന് അക്കാലത്ത് അമേരിക്കന്‍ ജനത ഉറച്ചു വിശ്വസിച്ചു.

ഫാറ്റ് ബോയ് എന്ന പേര് വരുന്നതും രണ്ടാം ലോകയുദ്ധത്തിലെ അമേരിക്കന്‍ ക്രൗര്യത്തില്‍ നിന്നാണ്. നാഗസാക്കിയിലും ബിരോഷിമയിലും അമേരിക്ക കൊണ്ടിട്ട അണുബോംബുകളുടെ പേരുകളില്‍ നിന്നാണ് ആ പേര് വരുന്നത്. ഫാറ്റ് മാന്‍ എന്നതിലെ ആദ്യത്തെ വാക്കും ലിറ്റില്‍ ബോയ് എന്നതിലെ അവസാന വാക്കും ചേര്‍ന്നുണ്ടായ സന്തതി.

അടുത്ത താളില്‍
തടിയന്‍ ചെക്കന്‍റെ ശരീര വടിവുകള്‍

More from DriveSpark

Article Published On: Friday, August 5, 2011, 11:15 [IST]
English summary
US cult bike maker Harley-Davidson today announced the launch of ‘Fat Boy Special’ model in India priced at Rs 19.7 lakh (ex-showroom Delhi). This model will be imported as a completely built unit and will be available across all Harley-Davidson dealerships in addition to the 14 models currently available in the 2011 line up, Harley-Davidson India said in a statement.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X